2011, നവംബർ 18, വെള്ളിയാഴ്‌ച

മടക്കുയാത്ര


Frame ന് അപ്പുറം പ്രതീക്ഷകളുടെ പച്ചപ്പ്‌ നിറഞ്ഞ ഒരു ലോകമുണ്ട്, ഒപ്പം ചുമന്ന Signalവിളിച്ചോതുന്ന മുന്നറിയിപ്പുകളും പാതയേതെന്നു തിരഞ്ഞെടുക്കേണ്ടത് പഥികന്‍.

2011, നവംബർ 7, തിങ്കളാഴ്‌ച

വിധി വൈപരീത്യത്തിന്റെ തിരുവാതിരക്കളി

പിള്ളയുടെ എട്ടു മാരക രോഗങ്ങളും മാറി , ആരോഗ്യ വകുപ്പിന് ആശംസകള്‍

ശംഭോ ശിവ ശംഭോ "ശുംമ്പോ" ശുഭം ശൂ .........

അമ്പോ, അപ്പൊ ആരാ ശശി. തീരുമാനായി സഖാവ് തന്നെ ..................

പൊതു പ്രവര്‍ത്തകള്‍ ജുഡിഷ്യറിയെ മാനിക്കണം: മുഖ്യമന്ത്രി.

എന്നെ ഒഴിവാക്കിയാല്‍ ഇനിയുള്ള ദിനങ്ങള്‍ സന്തോഷ്‌ പണ്ഡിറ്റ്‌ versus മലയാള സിനിമയായിരിക്കും , - അപ്പൊ ശശി - സംശയില്ല്യ ജനങ്ങള്‍

"വിധി വൈപരീത്യത്തിന്റെ തിരുവാതിരക്കളി "

2011, ഒക്‌ടോബർ 16, ഞായറാഴ്‌ച

തിരുത്തിന്മേല് കാളി കാക്കണേ....

നോക്കേണ്ടവന് നോക്കേണ്ട പോലെ നോക്കിയാല്‍ നിഗൂഢസൌന്ദര്യം ഒളിഞ്ഞിരിക്കുന്ന ഞങ്ങടെ തിരുത്ത് . തിരുത്തില്‍ നിന്നുള്ള മടക്കു യാത്രയില്‍, വടക്ക് കിഴക്കോട്ടു നോക്കിയാല്‍ ദേശത്തെ കാക്കുന്ന ദേവന്മാരെ പോലെ മൂന്നു കുന്നുകള്‍ ഉണ്ടായിരുന്നു. അതില്‍ ഒരാള്‍ ഇപ്പോള്‍ പുഴക്കല്‍ പാടത്ത് മലര്‍ന്നടിച്ചു കിടക്കാ. ഒരു രക്ഷീല്ല്യ . തിരുത്തിന്മേല് കാളി കാക്കണേ....

2011, ജൂൺ 26, ഞായറാഴ്‌ച

സിനിമ ഇങ്ങനെയേ പടൂ

ഇതിനൊരു മുഖവുര വേണ്ട . മലയാള സിനിമ cliche ക്കൊണ്ട് നിറഞ്ഞിരിക്കുന്നു. അതിപ്പോള്‍ തുടങ്ങിയ പ്രതിഭാസമൊന്നുമല്ല. സിനിമ തുടങ്ങിയപ്പോള്‍ തന്നെയുള്ളതാകും. ഒരു കഥാ സന്ദര്‍ഭം പറയാന്‍ ഇങ്ങനെത്തെ രീതിയേ പാടുള്ളൂ എന്നുള്ള വാശി സംവിധായകര്‍ക്കും ഒരേ വാശിയാണ്. ഇയ്തിന്റെയൊക്കെ മൂല രൂപവും ഏതെങ്കിലും വിദേശ സൃഷ്ടിയുടെ ചുവടു പിടിച്ചായിരിക്കും. ഇങ്ങനെ കണ്ടു മടുത്ത കുറെ സംഗതികള്‍ കുറിക്കുന്നു താഴെ .
-അമ്മ അല്ലെങ്കില്‍ അച്ഛന്‍ മരിച്ച ഉടനെ വരും ഒരു ഗാനം. അതും ഷൂട്ട്‌ ചെയ്ത രന്കങ്ങള് വീണ്ടും റിപ്ലേ ചെയ്തായിരിക്കും അധികവും.
- നായകന്‍ ഡല്‍ഹിയില്‍ പോയി വരുമ്പോള്‍ ഉടനെ കേറും ഒരു ജുബ്ബയും librarian കണ്ണടയും.
- ഇനിയിപ്പോള്‍ നായകന്‍ ഡല്‍ഹിയിലെ പത്രത്തിലാണെങ്കില് ഉറപ്പ്, ആയാല്‍ "ടൈംസ്‌ ഓഫ് ഇന്ത്യ യില്‍ തന്നെ
- മോഡേണ്‍ ആയ നായകന്‍റെ കൂടെ മോഡേണ്‍ ആയ നായിക laptop ല്‍ നോക്കി cigerete വലിച്ചിരിക്കുന്ന നായിക. നായിക നായകനെ എട എന്നാകും വിളിക്കുന്നത്‌. - ബുദ്ധി ജീവികള്‍ പലരും പലരൂപത്തിലാണ് വരാറ്. മിക്കവാറും "ഇടതു പക്ഷ സഹായാത്രികരായിരിക്കുകയും" ചെയ്യും.
- രോഗത്തിന്റെ പേര് പറയാന്‍ ഡോക്ടര്‍ മാര്‍ പറയുന്ന ഡയലോഗ് ഇതേ ആകാന്‍ പാടുള്ളൂ " വൈദ്യശാസ്ത്രത്തിന്റെ ഭാഷയില്‍ ഇതിനെ ---- എന്ന് പറയും, ഒരു ലക്ഷത്തില്‍ ഒരാള്‍ക്ക്‌ വരുന്ന രോഗം" . പിന്നെ ഡോക്ടര്‍ മാര്‍ എല്ലാവരും സിനിമയില്‍ ഈശ്വര വിശ്വാസികലായിരിക്കും. Psycologist അആനെങ്കില്‍ അയാള്‍ക്ക്‌ French beard കൂടിയേ തീരൂ.
ഇത്രോക്കെ തന്നെ

2011, ഏപ്രിൽ 25, തിങ്കളാഴ്‌ച

BAN ENDOSULFAN




ജനങ്ങളുടെ നിലവിളി കേള്‍ക്കാത്ത ഒരു ഭരണ സംവിധാനത്തെയാണോ നാം, സാക്ഷര കേരളം തിരഞ്ഞെടുത്തത്. അതോ തമ്മില്‍ ഭേദം തൊമ്മന്‍ മാരേയോ .......




കാത്തിരിക്കാം മെയ്‌ 13 വരെ.

2011, ഏപ്രിൽ 17, ഞായറാഴ്‌ച

ഗുല്‍മോഹര്‍

ചാത്തപ്പന്‍ ഒരു നവയുഗ ആദം ആകുന്നു . മണ്ണില്‍ നിന്ന് ദൈവം ആദാമിനെ സൃഷ്ടിച്ചു എന്ന തത്വപ്രകാരം പണ്ടേ ചാത്തപ്പന് മണ്ണിനോട് സ്നേഹമായിരുന്നു. മണ്ണ് ചുമന്നതായതിനാല്‍ ചുമപ്പിനോടും. പക്ഷേ ആ സ്നേഹം കൊണ്ടു മാത്രം കഞ്ഞികുടി നടക്കില്ല എന്ന "വിധിവൈപരീത്യത്തിന്ടെ തിരുവാതിരക്കളി " ഉള്ളതിനാല്‍ ചാത്തപ്പന്‍ നാട് വിട്ടു, ഒരു ജോലി സമ്പാദിച്ചു. ഇനിയെന്ത് എന്ന ചോദ്യത്തിന് സ്വാഭാവികമായും ഉത്തരം കണ്ടത്തേണ്ടതിനാല് പ്രിയതമക്ക് വേണ്ടിയുള്ള തിരച്ചിലില്‍ ഏര്‍്പ്പെട്ടു. കണ്ടു മുട്ടി ചിരുതയെ. അതെ ഹവ്വ യുടെ പിന്മുറക്കാരി ചിരുത. ദൈവം രണ്ടാമത് സൃഷ്ടിച്ചതും ആദാമിന്റെ വാരിയെല്ലില്‍നിന്നും സൃഷ്ടിച്ചതും ആയാതിനാല്‍ അതിന്റേതായ ഒരു complex ഹവ്വക്കുട്ടിക്കുണ്ടായി, അല്ല ചീതക്കുട്ടിക്കുണ്ടായി. നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിലെ പഴം ഭക്ഷിച്ചത് വഴി, ദൈവം ഏദന്‍ തോട്ടത്തില്‍ നിന്നും പുറത്താക്കാന്‍ കാരണം തന്നെ ഇവനോരുത്തനാണ് എന്ന് ഹവ്വ പക്ഷം, അല്ല എന്ന് adam പക്ഷം. ഇതന്നേ തുടങ്ങിയതാണ്‌ എന്ന് സാരം. ചാത്തപ്പന് ഒരു രക്ഷയുമില്ലതെയായി. ഭുദ്ധിജീവി ആയേ ഒക്കു എന്നായി. ഇതിനായി ആദ്യം പുസ്തകങ്ങള്‍ വഴിയുള്ള ഒരു attack ആണ് ആദ്യം ചാത്തപ്പന്‍ പ്ലാന്‍ ചെയ്തത്. പക്ഷേ ബി. മുരളിയുടെ Umberto eco വായിച്ച ചാത്തപ്പന്‍ അതിന് ഒരുമ്പെട്ടില്ല. "എന്റെ കണ്ണശ രാമായണം എവിടെ" എന്ന് തപ്പി പോകേണ്ടി വരുമെന്നറിയാമായിരുന്നു. ആയാതിനാല്‍ ഇനി സിനിമ വഴി തന്നെയാകാം പ്രയോഗം എന്നായി ചാത്തപ്പന്‍. അതും ഒരു സമാന്താരന്‍ ടൈപ്പ്. തന്റെ പ്രിയ പത്നി ചിരുതയെയും കൂട്ടി ആദ്യമായി ചാത്തപ്പന്‍ തെരഞ്ഞു പിടിച്ച് ഒരു സിനിമക്കായി പുറപ്പെട്ടു. സിനിമയുടെ പേര് "ഗുല്‍മോഹര്‍". ഇതില്‍ സംഗതി ഏറ്റത് തന്നെ. സിനിമ ഗംഭീരമായി പുരോഗമിക്കുന്നു. ഇടക്കൊക്കെ ചാത്തപ്പന്‍, ചിരുതയെ ഇടക്കണ്ണിട്ട് നോക്കും, "കണ്ടോ എന്റെ ആസ്വാദന നിലവാരം" എന്ന ചോദ്യവുമായി. സിനിമയുടെ അവസാന രങ്കം അടുക്കുന്നു, നായകനായ ഇന്ദുചൂടന്‍ ഭാര്യയോടും മക്കളോടും വിട ചൊല്ലി തന്റെ ഉള്‍വിളി അറിഞ്ഞു കൊണ്ടു പോരാട്ടത്തിനായി പോകുന്നു. ചെവിയില്‍ ചിരുത എന്തോ ഒരു സ്വകാര്യം പറയാന്‍ വന്നു. ചാത്തപ്പന്‍ മനസ്സില്‍ ഉറപ്പിച്ചു. "ഞാന്‍ ഇവളുടെ മനസ്സില്‍ ഒരു ഭുദ്ധിജീവി സ്ഥാനം ഉറപ്പിച്ചിരിക്കുന്നു". ഇനി ചിരുതയുടെ ഡയലോഗ്. "ഇങ്ങനത്തെ രണ്ടെണ്ണം ഉണ്ടായാ മതി, കുടുംബം വഴിയാധാരാവാന് ". സിനിമ മുഴുമിപ്പിക്കാതെ ചാത്തപ്പന്‍ സിനിമ ഹാളിനു പുറത്തേക്ക്. തിരികെയുള്ള യാത്രയില്‍ ചിന്താവിഷ്ടനായ ചാതപ്പന്റെ ആത്മഗതം ചിരുതക്കുട്ടി അറിഞ്ഞു. "you are too materialistic" ഇപ്പൊ മനസ്സിലായോ ദൈവം ഹവ്വയെ എന്തിന് സ്രിഷ്ടിച്ചെന്ന്......

2011, ജനുവരി 9, ഞായറാഴ്‌ച

VKN എന്ന ഭാഷ

ജനുവരി 25 നു , "അവനവന്‍ എന്ന കോട്ട നിര്‍മിച്ച് അതിനുള്ളില്‍ മാത്രം കഴിഞ്ഞിരുന്ന മലയാളിയെ, കണ്ണാടിയില്‍ നോക്കി സ്വയം ചിരിക്കെടാ എന്ന് പ്രഖ്യാപിച്ച" VKN എന്ന നാണുനായരുടെ ചരമ വാര്‍ഷികം.
ഈ ബ്ലോഗിലേക്കും സ്വാഗതം.
ആദ്യം പ്രാര്‍ത്ഥന. ആചാര വെടി മുഴക്കാം.
നോം, അതായത് വടക്കേ കൂട്ടലെ നാരായണന്‍ നായര്‍ എന്ന VKN തീപെട്ടപ്ഫൊല് (തീയില്‍ പെട്ടപ്പോള്‍ എന്നുംവായിക്കാം. നോമിനും കിള്ളിക്കുറിശിയിലെകുഞ്ചനും, ആശ്വകോശത്ത് അഷ്ടമുര്‍ത്തി തിരുമേനിക്കുംമാത്രമേ അങ്ങനെ മൃതിയടയാന്‍ തരമുള്ളൂ, അതാണ്‌ നിയമം) ഒരു വെടി പോലും പൊട്ടിക്കാത്ത "കാര്‍ത്തിക" നക്ഷത്രം ഇതില്‍ പങ്കെടുക്കേണ്ടതില്ല.

അപ്പൊ പ്രാര്‍ത്ഥനക്കായി നോം പടച്ചു വിട്ട സഖികളും, ആനന്ദവല്ലികളുമായ, നീനാകുമാരി അമ്മിണി, നോമിന്റെപ്രിയപത്നി ലേഡി ഷാറ്റ് ,ഊട്ടി കോലോത്തെ തമ്പ്രാട്ടി, വടക്ക് പഞ്ച നദികളും സമ്മേളിക്കുന്നിടത്തുനിന്നു വന്നവര്‍് സുനന്ദ, കേണല്‍ രേണു, നീലിമ, ബ്രഹ്മ മുഹൂര്‍ത്തത്തില്‍ കണ്ടവരില്‍ തിരോന്തരത്തെ പൊന്നമ്മ , നോമിന്റെ തട്ടകത്ത്നിന്നു വന്ന പാപ്പിയമ്മ, തലശ്ശേരിയില്‍ നിന്ന് വന്ന "പി. ഭാസ്കരന്‍ നിര്‍ദ്ദേശിച്ച മറ്റെല്ലാ വേഷവിധികളുമായി വന്ന പൈങ്കിളി മാക്കം", ലക്ഷ്മികുട്ടി, നേത്യാരമ്മപിന്നെ വിട്ടുപോയ ആരെങ്കിലും ഉണ്ടെങ്കില്‍ എല്ലാവര്ക്കും ചേര്‍ന്ന് മോങ്ങാം.

"കൊച്ചുകാളീ മനോഹരി
സ്വച്ചന്ദാമ്രുത ഭാഷിണി
കാന്താരീ മുളകെന്നത് മാതിരി"

അതെ നോം തന്നെ, "പപ്പന്റെ" ശൈലിയില്‍ പറഞ്ഞാല്‍, പയ്യനകാനും, പിതാമഹനാകാനും, ചാത്തുനായരാകാനും, ഇട്ടൂപ് മുതലാളിയാകാനും, ജനറല്‍ ചാത്തന്സും, ജെര്മ്മന്‍ ചാത്തന്‍സ് ആകാനും, വാരിക്കോടനാകാനും, നിമിഷാര്‍ദ്ധം പോലും ആവശ്യമില്ലാത്ത സവാരിഗിരിഗിരി. -"അപ്പുണ്ണിയില്‍"അന്തിക്കാട്ടെ ചെക്കന്‍, ലാലനെ കൊണ്ടഭിനയിപ്പിച്ചു ഒരു വിധാക്കി, ഇപ്പോള്‍ ലാലന്‍ സവാരിഗിരിഗിരി പറഞ്ഞു "ശിക്കാര്‍" നടത്തേണ്ട ഗതികേടിലാത്രേ .

ബ്ലോഗന്‍ ചെക്കന്‍: "ഹൂയി നാനുആരെ ഇതെപ്പോ എത്തി"

നനുആര്‍ : "നോമിന്റെ ബാധ കൂടിയവര്‍ ഒന്ന് കണ്ടു രണ്ടു വര്‍ത്താനം പറഞ്ഞാല്‍ മുഷിയില്ല്യാന്ന് നിരീച്ചു. മോളില്‍ ഇന്ദൃനു നോമിനെ കൊണ്ടു പൊരുതി മുട്ടീരിക്കുന്നു. അപ്പൊ ഒരു വരവാകാം എന്നായി. നോം തീപ്പെട്ടത്തിന്റെ വാര്ഷികുമല്ലേ തിരുല്ല്വാമാലേല് വില്ലൂനിം ഒന്ന് ദര്ശിക്കാനിച്ചു, ചെക്കാ നീയ്പ്രസംഗം തുടങ്ങിക്കോ, ഞ്ച്ചാല്‍ പുകഴ്ത്തി തൊടങ്ങിക്കോനെന്നെ"
ബ്ലോഗന്‍ ചെക്കന്‍: "ഒരു പോസ്റ്റിലൊന്നും തീരില്ല്ല്യാന്ന് സാരം:"
നാണു: "രസികന്‍, അനുകരിക്കുന്നു, നിന്‍റെ കാര്യം കഷ്ടാവില്ല്യ, ഒരു commercial break(പയ്യനും ബ്ലോഗനും ചായകുടിക്കാന്‍ പോകുന്നു) "
(തുടരും)

Not able to read?

This Blog is in Malayalam. Click below logo and download the Font to your Fonts folder. Click here for Malayalam Fonts

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
Pune/ Adat, Maharashtra/Thrissur, India
Anginey prathyekichu parayaanonnumilla.

ബ്ലോഗ് ആര്‍ക്കൈവ്