വിദൂരതയില്‍ നിന്ന് അച്ഛമ്മ എന്ന കഥാപാത്രത്തിന്റെ echo യില്‍ ഉള്ള അശരീരി : "കുഞ്ഞാ, ആ പുസ്തകം പൊതിയാനുള്ള പേപ്പര്‍ ഇനി ഇടുത്തോ .."
മുകളിലെ വാചകത്തിന് തുടര്ച്ച കൊടുക്കാന്‍ പോസ്റ്റ് എഴ്ത്ത്കാരന് ബാദ്ധ്യത ഉള്ളതിനാല്‍ കുഞ്ഞന്‍ എന്ന കഥാപാത്രം രംഗപ്രവേശം ചെയ്തെ മതിയാകൂ.
വായനക്കാരന്‍ : ഡേയ് ഡേയ്, വലിച്ചങ്ങു നീട്ടാതെ കാര്യം പറയടേ.
സ്രഷ്‌ടാവ് : "ക്ഷമി ഗുരോ രചനാരീതിയില്‍ ഒരു മാറ്റം വേണമെന്ന മോഹം, അതൊരു അഹങ്കാരമാണോ:"
വായനക്കാരന്റെ താക്കീതു അവഗണിച്ചു വീണ്ടും സ്രഷ്‌ടാവ് പോസ്റ്റിലേക്ക് .
കുഞ്ഞന്‍ എന്ന കഥാപാത്രസൃഷ്ടിക്കു സമയമായിന്നു സാരം. നാലടി പൊക്കം, ഏഴാം തരത്തില്‍ ('തരം' എന്നത് കേട്ട് മറന്ന ഒരു പദമായകൊണ്ട് ഉപയോഗിച്ചതാണ്, ഇവിടെ ചേരുമോ എന്നറിയില്ല,, തെറ്റാണെങ്കില്‍ ഗൃഹാതുരന്റെ ഗുമ്മന്‍ എന്ന് കരുതി ക്ഷമിക്ക്യ ) പൊറാട്ര വിദ്യാ മന്ദിരത്തില്‍ പഠനം.
നിറം, ജാതി ഇതൊക്കെ ഇടതുപക്ഷ (എന്ന് നടിക്കുന്ന)എഴുത്തുകാര്‍ക്ക് തൊട്ടു തീണ്ടായ്മ്മ ആയതിനാല്‍ വര്‍ണ്ണന ഇവിടെ നിര്‍ത്തുന്നു. (കമ്മ്യൂണിസ്റ്റ്‌കാരന്‍ അമ്പലംകാവ് അമ്പലത്തിനു മുന്നിലൂടെ പോകുമ്പോള്‍ "ദേവീ ക്ഷമിക്കണേ, നിലനില്‍പ്പാണ് വിഷയം അവഗണന ഒട്ടുമില്ല ഈ സഖാവ് കുട്ടിക്ക്" എന്ന് ഉള്ളില്‍ പ്രാര്‍ത്തിച്ച് , മുഖത്ത് പുച്ഛ ഭാവവും വരുത്തി നടക്കുന്ന അതേ ഭാവനയാണ് ഇവിടെയും കൊണ്ടുവരാന്‍ ശ്രമിച്ചത്, വിജയിച്ചോ എന്തോ?)
അച്ഛമ്മക്ക് അടുത്ത ഡയലോഗ് പറയാന്‍ സമയമായീന്നു സാരം.
" വെഷമോള്ള വിഷയൊക്കെ ഇങ്ങ് എടുത്തോട്ടാ , നെന്റെ അമ്മ ഇന്നാളും വഴക്ക് പറയണ കേട്ടതാ ഞാന്‍" """"
കുഞ്ഞന്‍: :; മൊത്തത്തില്‍ ഒരു കണക്കു കൂട്ടല്‍. , എത്ര എഴുതിയാലും മാര്‍ക്ക് വീഴുന്നതില്‍ പിശുക്ക് കാണിക്കുന്ന സാമൂഹ്യന്‍ തന്നെ ആദ്യം, അതിനടിയില്‍ ഒരിക്കലും ഓര്‍മ്മ വരാത്ത രാസപദാര്‍ഥങ്ങളുടെ പെരൊളിച്ചിരിക്കുന്ന രസതന്ത്രന്‍, അങ്ങിനെ അങ്ങിനെ.
മൊത്തം വിഷയങ്ങളും പൊതിയില്‍ വരുമെന്ന കാര്യം മണത്തറിഞ്ഞ അച്ഛമ്മ censor board ആയി വന്നു ഇടപെട്ടു . മൂനെണ്ണത്ത്ലും കൂടുതല്‍ ഒരെണ്ണം വെക്കാന്‍ പറ്റില്ല്യാ (Censor Board ഇടപെട്ടു). എന്റെ രാമായണോം കൂട്യാവുമ്പോള്‍ എന്താവും കെട്ടിന്റെ വലിപ്പം!
കുഞ്ഞന്റെ ആത്മഭാഷണം: "പഠനം ദൈവസമക്ഷം ഏല്‍പ്പിച്ചു പാഠ്യതരപരിപാടികളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാം എന്ന പരിപാടി നടക്കില്ല്യാന്നു!! ഇവിടെ എങ്ങനെ കലാകാരനും കായികതാരവും ഉണ്ടാവും!!!."
അമ്പലപ്പറമ്പില്‍ നിന്നുള്ള 'കിളിമാസ്സ്' കളിയുടെ കൂക്കി വിളിയുടെ വശീകരിക്കുന്ന മുഴക്കം കുഞ്ഞനെ കര്മ്മനിവാരണത്തിലേക്ക് നയിച്ചു . എണ്ണം മൂന്നും രാമായണവും ചേര്‍ത്ത് ചുരുക്കി അതിനു മുകളിലൂടെ പൊതിഞ്ഞു, വെള്ളക്കടലാസ്സില്‍ പേരും വീട്ടുപേരും എഴുതി ഒട്ടിച്ചപ്പോള്‍ ഈ വര്‍ഷത്തെ ഏറ്റവും മനോഹരമായ ദിനങ്ങളുടെ തുടക്കത്തിന്റെ വെടി പൊട്ടി എന്ന് . ഔപചാരികമായി പുസ്തകം തൊടരുത് എന്ന് വിലക്ക് തന്ന സരസ്വതി ദേവി , എത്ര നന്ദി പറയണം നിന്നോട് . "എത്ര മനോഹരമായ ആചാരങ്ങള്‍, ഇനിയുമുണ്ടോ ആവോ "..
കുഞ്ഞന്‍ ഓരോ പുസ്തകവെപ്പും ഓരോ കൊല്ലവും മനോഹരമാക്കി , "കഞ്ഞി കുടി" എന്ന ഏകതാനമായ കര്‍മ്മം നിര്വ്വഹിക്കാനുള്ള വിളിയുടെ പുറത്ത്, പലരിലും പരകായപ്രവേശം ചെയ്തു എന്നും , ഭൂലോകത്തിന്റെ പല ഭാഗങ്ങളിലും ചിതറി എന്നും, ഗൃഹാതുരന്റെ ഗുമ്മനടിച്ചു പോസ്റ്റുകള്‍ എഴുതി പെഴച്ചു പോന്നു എന്നും ചരിത്രം.
വായനക്കാരന്‍: :; "ഡേയ് മാന്യ്യമായ് ആദ്യമധ്യാന്ത്യത്തില്‍ (ഇതൊന്നു ടൈപ്പ് ചെയ്തെടുക്കാന്‍ പെട്ട പാട് ) അവസാനിപ്പിക്കടെ "
സ്രഷ്‌ടാവ് കുഞ്ഞന്‍: :'; "ന്നാ അവസാനിപ്പിക്കല്‍ താഴെ കാണും പ്രകാരം ..."
- ഒരു പാരഗ്രാഫില്‍ കവിയാതെ ഉത്തരം എഴുതുക -
ചോദ്യം :നവരാത്രി കാലത്തെ പൂജ വെപ്പ് എന്നാല്‍ എന്ത്? (അന്നത്തെ മലയാള വര്ഷം അറിയാത്തത് കൊണ്ട്, ക്രിസ്തു വര്ഷം 1992..........)
ഉത്തരം: പൂജ വെപ്പ്, എന്നാല്‍ പുസ്തകം കയ്യോണ്ട് തോടാണ്ടിരിന്ക്കാനുള്ള അവസരം, അമ്പലപ്പറമ്പിലെ കിളിമാസ് കളി, അമ്പലത്തിലെ നാദസ്വരം വായന കെട്ട് കൊണ്ടുള്ള സമയം പോക്ക് , മുള്ളുര്‍ കായലില്‍ വെള്ളം വറ്റിയോ എന്ന് നോക്കല്‍, പാടത്തു മീന്‍പിടിക്കാനുള്ള ഒരു ശ്രമം, വായനശാലയില്‍ പുതിയ കോര്‍ട്ട് ഉണ്ടാക്കല്‍(മഴ മാറി വോളീ ബോള്‍ കളി തുടങ്ങാനുള്ള ഒരുക്കം)
പൂജ വെപ്പ് എന്നാല്‍ എന്ത്? (ക്രിസ്തു വര്ഷം 2012..........)
മുകളില്‍ ഉത്തരം എഴുതിയവന് ആ സ്മരനകളിലൂടെ ഉള്ള ഒരു ഊളിയിടല്‍
ഇപ്പൊ ഈ ചോദ്യത്തിനുത്തരം എഴുതുന്ന CONVENT മഹാന് ഒരു ദിവസം ഏഷ്യാനെറ്റിലൂടെയും, കൈരളിയിലൂടെയും, സൂര്യയിലൂടെയും ഉള്ള ഊളിയിടല്‍...........