നമോ : നാരായണനെ നരൻ നമിച്ചിരുന്ന(ക്കുന്ന) പദം ഇപ്പോൾ നാരായണനെയോ ഭാസ്മാസുരനെയോ നമിക്കുന്നത് ? ദുഷ്ടരായ അസുരന്മാർ സുരന്മാരും പിന്നീട് കോമാളികളുമാകുന്ന ചരിത്രം ഇവിടെയും ആവര്ത്തിക്കും. ചരിത്രത്തിന്റെ വിരസവും ക്രൂരവുമായ അനുസരതത്വം!!
കളി തുടർന്നുകൊണ്ടേയിരിക്കണം, കാരണം അന്ന് വിജയിയായ രാമനെ അയോദ്ധ്യയിലേക്ക് വരവേറ്റ ശിഖണ്ഡി സമൂഹം ഇന്നും അതേപടി അവിടെ തന്നെ നില്ക്കുന്നു. അയോദ്ധ്യയെന്ന അതേ വിളനിലത്തിൽ പണ്ടിട്ട വിഷ വിത്ത് വീണ്ടും മുളപ്പിച്ച് , വിതക്കുന്നവർ കൊയ്യാൻ കാത്തു തയ്യാറായും .. 'പൊട്ടനാലോ ദുഷ്ടനാലോ' ബലാല്‍ക്കാരം ചെയ്യപ്പെടേണ്ട്നതെന്ന് കാത്ത് നിസ്സഹായരായ ശിഖണ്ഡികളും

("പതിനാലു വർഷങ്ങൾക്കുശേഷം വിജയിയായ രാമൻ പരിവാരസമേതം അയോദ്ധ്യയിലേക്ക് വരികയായിരുന്നു .അതിർത്തിയിൽ കീറിപ്പറിഞ്ഞ വസ്ത്രങ്ങളുമായി, പരവശരായി ഏതാനും ആളുകള് നില്ക്കുന്നു.. എന്താണ് നിങ്ങളിവിടെ, ഇങ്ങനെ ക്ഷീണിതരായി, ഇങ്ങനെ മുഷിഞ്ഞ് ? രാമൻ അവരോടു ചോദിച്ചു.
അവർ മറുപടിയായി ഇങ്ങനെ പറഞ്ഞു : 'രാമാ അങ്ങയെ യാത്രയയക്കാൻ പതിനാലു വര്ഷങ്ങള്ക്ക് മുൻപ് അയോദ്ധ്യയിൽ നിന്ന് വന്നവരായിരുന്നു ഞങ്ങൾ. ഞങ്ങളിലെ പുരഷന്മാരോട് അങ്ങ് തിരികെപ്പോയ്ക്കൊള്ളാൻ പറഞ്ഞു. ഞങ്ങളിലെ സ്ത്രീകളോട് അങ്ങ് തിരികെപ്പോയ്ക്കൊള്ളാൻ പറഞ്ഞു. രാമാ ശിഖണ്ഡിയായ ഞങ്ങളോട് അങ്ങ് യാതൊന്നും പറഞ്ഞില്ല . ഞങ്ങൾ ഇക്കാലമത്രയും ഇവിടെ കാത്തു നില്ക്കുന്നു. '
ഭരണത്താൽ, നീതിയാൽ, പുരോഗതിയാൽ അഭിസംബോധന ചെയ്യാപ്പെടാത്തവർ ലോകത്തെങ്ങും അതിരുകളിൽ ആരംഭകാലത്തെ ജീർണ്ണിച്ച ഉടുപുടവകളുമായി കാത്തു നിൽക്കുന്നു.." തത്സമയം - കൽപ്പറ്റ)