ആപ്പീസിലെ കാപ്പികുടി സംവാദങ്ങൾ നമ്മുടെ ചായക്കട, മുടിവെട്ടുകട സംവാദങ്ങളുടെ നാഗരിക രൂപംതന്നെ. ഒബാമ മുതൽ 'ഓന്ത് വർക്കി' വരെ സ്ഥലകാലഭേധമന്ന്യേ വിഷയമാകുന്ന ഈ നവയുഗ(പ്രായോഗിക) സ്ഥിതിസമത്വവാദി സംഘിൽ അന്തര് സംസ്ഥാന പ്രാതിനിധ്യം ഉള്ളതിനാൽ ഈയടുത്ത് നടന്ന നാലു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലങ്ങളും ഒരേ തീവ്രതയോടെ, കഴുത്തിൽ കോർപ്പറേറ്റ് Name Plate ചങ്ങല അണിഞ്ഞ സമത്വവാദികൾ വിശകലനം ചെയ്യുന്നതും സ്വാഭാവികം. (അവസാനത്തെസ്വാഭാവികം നെടുമുടിവേണു, തേന്മാവിൻ കൊമ്പത്തിൽ പറഞ്ഞ ആ സംഗതി വരുത്തിവായിക്കേണ്ടതാകുന്നു ).. അതിൽ മധ്യപ്രദേശുകാരൻ ഇട്ടു തന്ന ഒരു തുമ്പ് ഭാവന കേറി വികസിച്ചപ്പോൾ:

'പല്ലിയുടെ ഒരു പാടവം നോക്കണേ ! രാത്രി ഇരുട്ടിന്റെ മറവിൽ വലിയ വലിയ കീടങ്ങളെ കൊന്നു തിന്നുരസിക്കുന്നു. നേരം പുലർന്നാൽ അവന്റെ കസർത്തുകൾ മറയ്ക്കാൻ ചുമരിലെ ഏതെങ്കിലും ഗാന്ധിയുടെയോ നെഹ്രുവിന്റെയോ ചിത്രത്തിനുപിന്നിൽ കേറി അവൻ ഒളിക്കും. ഇത്തവണ വീട്ടുടമ അവനെ 'ചൂലെടുത്ത്' കയ്യോടെ വലിച്ചെറിഞ്ഞു.ചെന്ന് വീണ കുപ്പത്തൊട്ടിയിൽ കിടന്നു ചിരിക്കുമ്പോഴും അവന്റെ കവിളിലെ നുണക്കുഴി മാഞ്ഞില്ല..ചൂല് വിടര്ന്നു പീലി വിടർത്തിയപ്പോൾ തെളിഞ്ഞത് 'ജയപ്രകാശാ'മോ ? കാത്തിരുന്നു കാണാം...'
കോർപ്പറേറ്റ്ന ചായക്കട ഇന്നത്തേക്ക് പൂട്ടാൻ നേരായീന്നു പരസ്പര ധാരണയോടെ ഉപസംഹാരം. നവയുഗ സ്ഥിതിസമത്വവാദികൾ അനുസരണയോടെ രണ്ടായി പിരിഞ്ഞ് ഒരു കൂട്ടം ബെഞ്ചിലേയ്ക്കും ശേഷിച്ചവർ മൂത്രമൊഴിച്ചു ചെയ്തു തീര്ക്കാനുള്ള കോടെഴുത്തിലെക്കും.. അപ്പോഴും മൂത്രപ്പുരയിൽനിന്ന് ക്യൂബ മുകുന്ദന്റെ 'ഇൻക്വിലാബ് സിന്ദാബാദ്' വിളി പൊട്ടക്കിണറ്റിലെ പ്രതിധ്വനിയുടെ പശ്ചാത്തലത്തിൽ കേട്ടിരുന്നത്രേ ..
(Label ചോദ്യരൂപത്തിൽ : കോരന് കഞ്ഞി സ്റ്റിൽ ഇൻ കുമ്പിൾ ? )