2009, ഏപ്രിൽ 16, വ്യാഴാഴ്‌ച
യുദ്ധം എങ്ങിനെ പരിഹരിക്കാം?
കാര്‍ഗില്‍ യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയം. എല്ലായിടത്തും ചര്‍ച്ചാവിഷയം യുദ്ധം തന്നെ ഇന്ത്യ ഓരോ പോയിന്റ് പിടിച്ചെടുത്തതും ആല്‍ത്തറയില്‍ വളരെ ആദികാരികമായ് ചര്‍ച്ചാ വിഷയമായികൊണ്ടിരിക്കുന്നു. അത് ഞങ്ങളുടെ ആല്‍്ത്തറ സമ്മേളനങ്ങളുടെ പ്രത്യേകതയാണ് . ഭൂമി താഴെയും ആകാശത്തിനു മുകളിലുമുളള എല്ലാ വിഷയങ്ങളും ഇവിടെ ചര്ച്ചവിഷയമാകും. തലമുറകള്‍ അറിവും സംസ്കാരവും കൈമാറിയിരുന്നത് ഈ സംമ്മേളനങ്ങളില്‍്. പലര്‍ക്കും നാമധേയങ്ങള്‍ വീണിരുന്നതും ഇവിടെ .
അതിനിടയില്‍ ജോസഫേട്ടന്റെ കമെന്റ്.
"ഇത്രയ്ക്കു ബുദ്ധിമുട്ടണ്ട വല്ല കാര്യണ്ട, നമ്മട വറീദേട്ടനെ അതിര്തിയിലന്ഗടാ പാര്‍പ്പിച്ചാ മതി. ഒരു മാസത്തിനു പാക്കിസ്ഥാന്‍ മൊത്തം ഇന്ത്യയിലാ "

2009, ഏപ്രിൽ 14, ചൊവ്വാഴ്ച
ഇതെന്താ ജോസേ ഈ ഷര്‍ട്ട് ഇങ്ങനെ ???
ഞങ്ങളുടെ നാട്ടിലെ ഒരാള്‍ ജോസേട്ടന്‍െറ കടയില്‍ ഷര്‍ട്ട് തുന്നിക്കാന്‍ കൊടുത്തു. ഷര്‍ട്ട് തുന്നി വന്നപ്പോള്‍ ഒരു കയ്യിനു നീളം കൂടുതല്‍. ഷര്ട്ടിന്‍് ഉടമ " ഇതെന്താ ജോസേ ഇങ്ങനെ? "
ക്ഷുബിധനായ ജോസേട്ടന്‍ " അത് താന്‍ അളവെടുക്കുമ്പോ ചരിഞ്ഞു നിന്നട്ടല്ലേ"

ഒരു കയറു കൊണ്ടു പത്തു ആനകളെ പിടിക്കുന്ന വിധം
ഇതും വേലയുധേട്ടന്റെ മാത്രം പേറ്റന്റ്
" ഒരു കയറില്‍ ശര്‍്ക്കര പുരട്ടി കയര്‍ കാട്ടിലെ ഒരു മരത്തില്‍ കെട്ടിയിട്ടു. പിറ്റേ ദിവസം കാലത്തു നോക്കിയപ്പോള്‍ ഒരു കയറില്‍ പത്തു ആനകള്‍ വരി വരിയായ് തൂങ്ങി കിടക്കുന്നു."
"അതെങ്ങിനെ വെലയുധേട്ടാ? "
"അതോ ആദ്യത്തെ ആന വന്നു ശര്‍്ക്കരയും കയറും കൂടി തിന്നു . തിന്നിട്ടു കയറും പിന്ഢ്വും കൂടി ഇടുന്നു . അത് എടുത്തു അടുത്ത ആന തിന്നും , അങ്ങിനെ അങ്ങിനെ അങ്ങിനെ പത്തു ആനകള്‍ കയറില്‍"
ഇതു പറഞ്ഞു തീര്ന്നതും ഏതോ shrodhaavinte ബോധം പോയതും ചരിത്രം.

വേലായുധ ചരിതം രണ്ടാം ഘണ്ഡം
അടാട്ട് എന്ന ഞങ്ങളുടെ ഗ്രാമത്തില്‍ വേലായുധേട്ടന്‍, (മുണ്ടന്‍) ജോസേട്ടന്‍ എന്നീ രണ്ട് മഹത് പ്രതിഭാസങ്ങള്‍ ഉണ്ടായിരുന്നു. വാക്കിനെ ആയുധമാകിയ കലാകാരന്മാര്‍.
അവര്‍ ഒരു തലമുറയ്ക്ക് പകര്‍ന്നത് ഇതിഹാസമാലകളായിരുന്നു. എസ്.കെ. പൊറ്റെക്കാട് "ഒരു ദേശത്തിന്ടെ കഥ" എന്ന നോവലില്‍് "ബസ്ര കുഞ്ഞാപ്പു" എന്ന കഥാപാത്രത്തെ സൃഷ്ടിച്ചപ്പോള്‍, വെല്ലുവിളിയുമായി വന്നവര്‍്.
ഈ പോസ്റ്റ് അവര്‍ക്കായി സമര്‍പ്പിക്കുന്നു.
"ഞങ്ങള്‍ മുണ്ടഃ-വേലായുധ പ്രതിഭാസങ്ങള്‍. ചിത്രശലഭമാകാനും, മേഘമാലകളാകാനും മാനാകാനും മനുഷ്യനാകാനും ധാരാസിംഗ് ആകാനും ജയലളിത തന്‍ തോഴനാകാനും നിമിഷാര്‍ദ്ധം പോലും ആവശ്യമില്ലാത്ത ഗഗനചാരികള്‍" ഞങ്ങളുടെ കഥനം ഇതാ...... . (കടപ്പാട് പദ്മരാജന്‍ - ഞാന്‍ ഗന്ധര്‍വന്‍ )

--------------------------------------------------
വേലായുധേട്ടന്‍ ഒരു കല്യാണത്തിന് പോയ കഥ :
"കെട്ട് കഴിഞ്ഞു . ചോറ് വിളമ്പാന്‍ നേരമായപ്പോള്‍ അതാ അറിയുന്നു പപ്പടം വരുതിട്ടില്ലെന്നു. മുഖ്യ ദാതന്നകാരന് ആകെ വെപ്രാളം . ഞാന്‍ പറഞ്ഞു ഉര്ളി അടുപത്തു വെച്ചു അപ്പുറത്ത് ഒരു പായ വിരിക്കു എന്ന്. കെട്ട് നിന്നവര്ക് ഒരു പിടിയുമില്ല . എണ്ണ തിളച്ചു വന്നപ്പോള്‍ പപ്പടം ഓരോന്നായി തിളച്ച എന്നയിലേക്ക് ഡിസ്കസ് ത്രോ അറിയുന്ന പോലെ പാറി. പപ്പടം എണ്ണയില്‍ മുങ്ങി മറിഞ്ഞു പായയില്‍ വീണു. പത്തു മിനിട്ടിനുള്ളില്‍ ആയിരം പെര്കുള്ള സദ്യക്കുള്ള പപ്പടം തയ്യാര്‍."
കണ്ടുനിന്ന ഗൃഹനാഥന്‍ വേലയുധേട്ടന്റെ കൈ പിടിച്ചു കുലുക്കി പറഞ്ഞത്രേ. വേലു നീയെന്തേ മാനം കതല്ലോ എന്ന് . കെട്ട് നിന്ന ഞങ്ങള്‍ സ്ഥബ്ദര്‍.
-------------------------------------------------------------
2009, ഏപ്രിൽ 9, വ്യാഴാഴ്‌ച
പരശൊ, ഞങ്ങള്‍ അടാട്ടുകാര്‍് നിന്‍റെ യഥാര്‍ത്ത പിന്മുറക്കാര്‍

ഒരു നാള്‍ പരശു ആശയ ദാരിദ്ര്യം അനുഭവിച്ചു കൊണ്ട് പിന്നീട് തേക്കിന്‍കാട് എന്ന് പേരുവന്നേക്കാവുന്ന സ്ഥലത്ത് തെക്കു വടക്കു നടക്കുകയായിരുന്നു. അങ്ങിനെ നടക്കേ പരശുവിന്റെ സര്ഗാതമഗദ സടകുടഞ്ഞെനീട്ടു. ഉടനെ എടുത്തു തന്‍റെ മഴു. കൊടുത്തു ഒരേറ്. അതാ പൊങ്ങി വരുന്നു വട്ട മാങ്ങ ചെത്തിയ പോലെ ഒരു നാട്. പരശുവിന് ആഹ്ലാദം അടക്കാനായില്ല. ഇതാഘോഷിച്ചേ ഒക്കൂ. എടുത്തു മടിയില്‍നിന്നു വീരഭദ്രനെ (അത് വാറ്റു ചാരയമായിരുന്നെന്നു ചരിത്രകാരന്മാര്‍, പുണ്യാഹമായിരുന്നെന്ന് നമ്പൂരീശന്‍ , ആ തര്‍ക്കം ഇന്നും തുടരുന്നു) . എന്തായാലും ഒറ്റ വലിക്ക് സാധനം "ഫ്ലാറ്റ്". കൊടുത്തു ഒരേറ് കിഴക്കോട്ട്. കുപ്പി ചെന്ന് വീണത് പിന്നീട് "അടാട്ട്" എന്ന് പേരു വന്നേക്കാവുന്ന സ്ഥലത്താത്രെ . പരശുവിന്‍റെ കുപ്പി കാലിയായിരുന്നില്ല സുഹൃഃത്തുക്കളെ. കുപ്പി ചെന്നു വീണത് അടാട്ട് കുറൂര്‍ പാറയില്‍. അടിയിലെ ദ്രാവകം പാറയെ മുക്കി പുന്ന്യാളനാക്കി . അന്ന് തുടങ്ങി ഞങ്ങള്‍ അടാട്ടുകാര്‍ക്ക് ആ ദ്രവകത്തോടുള്ള പ്രേമം. തലമുറകളായുള്ള പ്രേമം.
പറഞ്ഞു വന്നത് പരശു ചേട്ടന്റെ മഴുവിനോളം പഴക്കമുള്ള ഞങ്ങളുടെ രണ്ട് തനതു കലകളാണ് കള്ളുകുടിയും കഥകളിയും. രണ്ടിന്റെയുംപ്ലോട്ട് ഒന്നു തന്നെ, ഉത്ഭവവും. (മേല്പറഞ്ഞതിന്‍് പ്രകാരം) . ഇനി കഥയിലേക്ക് .90 കളിലെ ഒരു ഡിസംബര്‍ 31. Gilbey's ഊം Mc.Dowell's ഊം ആഡംബര വസ്തുക്കളായിരുന്ന അന്ത: കാലത്തു ആല കിണറ്റിലെ വെള്ളം കലര്‍ത്തി "old cask RUM" എന്ന വീരനെ സേവിച്ചിരുന്നു ഞങ്ങള്‍. ഞങ്ങള്‍ അടാട്ട് പുതുവര്ഷപ്പിറവിയില്‍് ആടിയിരുന്ന നളചരിതത്തിലെയും, കീചക വധത്തിലെയും, സുഭദ്രാ പരിണയത്തിലെയും ,നള ഭീമ അര്‍ജുനന്‍മാര്‍.
ചൂട്ടെവിടെ മക്കളേ ചങ്ക് എരിയുന്നു എന്ന് ആക്രോശിക്കുമ്പോള്‍് മുറിച്ചൂട്ടുമായ് വന്നിരുന്ന പാണ്ടി.
രണ്ടാം പെഗ്ഗില്‍ മൂന്നാം ഭാവത്തില്‍ ചിരിച്ചിരുന്ന പപ്പടം.
അഞ്ചു പെഗ്ഗും കഴിഞ്ഞ് സത്യവാന്‍ സാവിത്രി കളിച്ചിരുന്ന മൂപ്പന്‍, കൊണ്ട്രു, കൂറ, വിക്ടര്‍.
വൃശ്ചിക കാറ്റിനെ വെല്ലു വിളിച്ച് ബീഡി കത്തിച്ചിരുന്ന കൊമ്പന്‍.
തെങ്ങിന്‍ പട്ടയില്‍ ട്രപ്പീസ് കളിച്ഛിരുന്ന "വെടി"
പാറപ്പുറം എന്ന് ഞങ്ങളുടെ സ്വര്‍ഗ്ഗത്തിലെ ഗാന ഗന്ധര്‍വന്‍ മാരായ മന്നുു, ഗോപാല്‍ജി. ഇവരൊക്കെ തന്നെയായിരുന്നു ഞങ്ങളുടെ കഥയില്ലേ നായക വേഷങ്ങള്‍. (മുഖത്തും അകത്തും പച്ച).
സമയം വൈകുന്നേരം അഞ്ചു മണി കഴിഞ്ഞു . വായനശാലയില്‍ volley ball കളിക്കാനുള്ള നെറ്റ്ഉയര്ന്നു.സൂര്യമാന്‍ സണ്‍വിന്റെ കടയോട് യാത്രാമൊഴി നല്കി മുള്ളൂര്‍ ഷാപ്പിലേക്ക് പോകാന്‍ മുറുക്കി ചുമന്ന ആകാശത്ത് നില്‍്ക്കാ . Background music ആയി ഉണ്ണി മാന്റെ കടയില്‍ നിന്നു "മുറുക്കി ചുമന്നതോ? മാരന്‍ മുത്തിച്ചുമപ്പിച്ചതോ? എന്തെങ്കിലുമാകട്ടെ . ഇപ്പൊ കളി ഒരു വിധമായി. സാരഥി-ശശി കൂട്ടയ്മയുടെ തെറി വിളിയുടെ ശിങ്കാരിമേളം. മണി ഏഴായി, കളി കഴിഞ്ഞു. കോര്‍ട്ടിനു പുറത്തൊരു കൂട്ടം ഒത്തു കൂടുന്നു. സൂര്യന്‍ അവരെ കത്ത് നില്കാഞ്ഞത് കൊണ്ടു ഇപ്പൊ സമയം എട്ടു മണിയായി. രാത്രിയിലെ കള്ളുകുടിക്കുള്ള (സാക്ഷര, സദാചാര പ്രേമികാള്‍് കഥകളി എന്ന് വായിക്കുക) തയ്യാറെടുപ്പിലാണവര്. മുഖത്തണിയാനുള്ള ആഭരണങ്ങള്‍ തയ്യാര്‍ എന്ന് ചുട്ടി കുത്തിന്റെ ആശാനായ പട്ടര്‍ജി. (കുടിക്കാനുളള വെള്ളം, തൊട്ടു നക്കാന്‍ അച്ചാര്‍ എന്നിവ അടങ്ങിയ കിറ്റ് തയ്യാര്‍ എന്ന് വായിക്കുക).
അരങ്ങു പതിവു പോലെ പരശു പാവനമാക്കിയ കുറൂര്‍ പറ തന്നെ. ഇപ്പൊ സമയം ഒന്‍പതു മണി കഴിഞ്ഞു. അതുവരെ പാണ്ടിയും, കൊമ്പനും, മൂപ്പനും ഒക്കെ ആയിരുന്നവരെ നളനും ഭീമനും അര്‍ജുനനും ഒക്കെ ആക്കി മാറ്റി പട്ടര്‍ജി. വെള്ളം കുറച്ച് വെട്ടു ഗ്ലാസ്സാല്‍ ആളെ അയ്യപ്പനാക്കുന്ന വിദ്യ പട്ടര്‍ജിയുടെ രഹസ്യം (അന്നുമിന്നുമെന്നുമേ) . പച്ച വേഷം മുഖത്തണിഞ്ഞു (അച്ചാര്‍ തൊട്ടു നക്കി) നളനായും ഭീമനായും പിന്നീടവര്‍ അരങ്ങു തകര്ക്കുമ്പോള്‍, അവരെ ഈ കൊലത്തിലാക്കിയവരെ കുറിച്ച് രണ്ടു വാക്ക്. കാണികളുടെ ഹര്‍ഷാരവം നായകന്മാര്‍ ഏറ്റു വാങ്ങുന്നത് കണ്ടു (ബോധം കേടുക എന്ന് വായിക്കാം) നിര്‍വന്നവസ്തയിലെതുന്ന നിര്‍വ്വാണവസ്തയില്‍ എത്തിയിരുന്ന അണിയറയിലെ രാജാക്കന്മാര്‍. പ്രജകളില്ലാത്ത രാജാക്കന്മാര്‍. അടാട്ടുകാര്‍ അവരെ ചുട്ടി കുത്തുകര്‍് എന്ന് വിളിച്ചു. വേഷമിടാതെ തന്നെ ഈ കലയെ ആസ്വദിച്ചിരുന്ന ഇവര്‍ക്ക് കാലാന്തരത്തില്‍ കോഴി, പട്ടര്‍, റാവു എന്നൂക്കെ പേരായി. റാവു പിന്നീട് പെരുടുത്ത കഥകളി നടനായി പരിണമിച്ചത് ചരിത്രം.
അരങ്ങു നായകന്മാരെ കൊണ്ടു തിങ്ങി നിറഞ്ഞപ്പോള്‍ അണിയറയിലെ ആഭരണപ്പെട്ടി പുതു തലമുറയ്ക്ക് കൈമാറാന്‍ സമയം അതിക്രമിച്ചിട്ടും പിന്മുറക്കാരില്ലാതെ വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന ഇവര്‍, ചുട്ടികുത്തുകാര്‍.
ഇപ്പൊ സമയം പന്ത്രണ്ടു മണിയായി. ആരുടെയോ വാളില്‍ നടുങ്ങി പുതുവര്ഷം പൊട്ടി വിടര്‍ന്നു . കോറസ് ആയി കഥകളിപതം. രാഗം OCR, അരമന (അശോകന്‍)വൃത്തം- "Happy New Year പുണ്യാളാ OCR പുണ്യാളാ.
ഇന്ന് ഡിസംബര്‍ മുപ്പത്തി ഒന്നു രണ്ടായിരത്തി ഒന്‍പത്. പഴയ കഥയിലെ നായക വേഷങ്ങള്‍ ഒരു കയ്യില്‍ ചുവന്ന വീര്യമുള്ള ദ്രവകവുമേന്തി ബൂലോഗത്തിന്റെ പലയിടങ്ങളിലായി ഇരുന്ന് ഒരേ സ്വരത്തില്‍ പാടുന്നു. "ഞങ്ങളീ നാടിന്റെ ഓമനകള്‍, അമ്പലംകാവിന്റെ ഓമനകള്‍". മറു സ്വരത്തില്‍ അവരുടെ ഭാര്യമാര്‍ . "നിങ്ങള്‍ക്ക് വട്ടായോ?",
"അതെ ഞങ്ങള്‍ക്ക് വട്ടാണ് "
കര്‍മ്മ ഭൂമിയാം രണ്ടാനമ്മയോടൊപ്പം കഴിയുമ്പോളും അമ്പലംകവിന്റെ സ്മരണകള്‍ എ റ്റിനടക്കുന്ന ഞങ്ങള്‍ക്ക് വട്ടാണ് -അരയാലിന്റെ കാറ്റടിച്ച വട്ട്. ഒരിക്കലും മൂടാത്ത കുറൂര്‍ പാറയുടെ , നിലാവില്‍ കുളിച്ച സുന്ദരിയാം മുള്ളൂര്‍ ബണ്ടിന്റെ, വയനശാലയില്ലേ ബീഡിയുടെ മണത്തിന്റെ, വര്‍ക്കിയെട്ടന്റെ ആസവമടിച്ച ലഹരിയുടെ ഇതിന്റെയൊക്കെ മുഴു വട്ട്.

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
Not able to read?
എന്നെക്കുറിച്ച്

- Raman
- Pune/ Adat, Maharashtra/Thrissur, India
- Anginey prathyekichu parayaanonnumilla.