

---മുന്‍പത്തെ പോസ്റ്റിന്റെ തുടര്‍ച്ച ---
നിഘണ്ടുവില്‍ ഇനിയും ചേര്‍ക്കാത്ത എത്രയോ പദങ്ങള്‍ ഇവിടെ പിറവിയെടുത്തു . അന്നത്തെ വിജയികളായ ടീമിന്എതിര്‍ ടീമിന്റെ വക കിട്ടിയിരുന്ന ട്രോഫി ആയിരുന്നു അനിയേട്ടന്റെ കടയിലെ സര്‍വത്ത്. "TORINO" എന്നപേരില്‍ അന്ന് പ്രശസ്തമായിരുന്ന ശീതള പാനീയം ഞങ്ങളുടെ ആര്‍ഭാടത്തിന്റെ അതിര്‍വരമ്പ് നിര്‍ണയിച്ചിരുന്നു . കത്രിക (സിസര്‍) വില്‍സണ്‍ (WILLS) എന്നീ നാമധേയം പൂണ്ട ചൂട്ടുകള്‍ അതീവ രഹസ്യമായി പാപഭാരത്തോടെ മടിക്കുത്തില്‍ ഇടം നേടിയിരുന്നതും ഈ സായം കാലങ്ങളില്‍. മീനം, മേടമാസങ്ങളിലെ ജല ക്ഷാമം രൂക്ഷമായ കാലമാനെങ്ങില്‍ പിന്നെയുള്ള കലാപരിപാടി കുളിയാണ്.
കുളിയെ പറ്റി പറയുമ്പോള്‍ ഒരു കാര്യം പറയാതെ വയ്യ. സോപ്പ് വാങ്ങുന്ന സംഗതി ROTATION സിസ്റ്റം ആണ്. മിക്കതും "ചോപ്പ " നിറത്തില്‍ കൂവള കായയുടെ കാടിന്യമുള്ള ലൈഫ് ബോയ് ആയിരിക്കും ഒഫീഷ്യല്‍ സ്പോണ്‍സര്‍ ഓഫ് ബാത്ത്. അറ്റ കൈക്ക് "ഇയ്യപ്പന്‍" എന്ന തൃശൂര്‍ ന്‍റെ മാത്രം സന്തതി ആയ ഒരു ബ്രണ്ടും പരീക്ഷിച്ചിട്ടുണ്ട്. ഇവന്റെ പ്രത്യേകത എന്ടാനെന്ന്നു വെച്ചാല്‍, എല്ലാ തൃശൂര്‍ കാരെയും പോലെ എത്ര വെള്ളടിചാലും ജമ്മമുന്ടെങ്ങില്‍ അവന്‍ വെള്ളത്തില്‍ താന്നു പോകില്യാ എന്നതാ.
കുളി സ്ഥലങ്ങള്‍ മധു ഏട്ടന്റെ മോട്രും പുര അല്ലെങ്കില്‍ ശിവന്റെ അമ്പലക്കുളം . "ലിറില്‍ "എന്ന സോപ്പിന്റെ പേരു "രിളില്‍" എന്നാക്കിയ പട്ടര്‍ജിയെ വാഴ്ത്തുന്നു ഇവിടെ. പിന്നെ നേരെ വെച്ചടി അമ്പലപ്പറമ്ബിലെ പാറപപുറേതതക്കാ. അന്നത്തെ കളിയിലെ ഓരോരുത്തന്റെയും പിഴവുകള്‍,ഗാട്ട് കരാര്‍, നരസിംഹ റാവു ന്‍റെ "തുറന്ന വാതില്‍ " സാമ്പത്തിക നയം ശരിയോ? എന്നീ വിഷയങ്ങള്‍ മുതല്‍ രാഗം, രാംദാസ്, ബിന്ദു, സ്വപ്ന, "സതി" ആയി അഗ്നിയില്‍ ആത്മാഹുതി ചെയ്തു "പാര്‍വ്വതി" ആയി ഉയര്തെഴുന്നേറ്റ "ഗിരിജ" ("തറവാട്" എന്നും ഞങ്ങള്‍ പറയും) എന്നീ സിനിമ തീയറ്ററുകളില്‍ ഇറങ്ങിയ പുതിയ സിനിമകളുടെ നിരൂപണം വരെ എത്തി നിന്നിരുന്ന ചര്‍ച്ചകള്‍.
പത്മരാജന്‍, ഭരതന്‍, സിബിമലയില്‍-ലോഹിതദാസ്, ഹരിഹരന്‍, എം. ടി. , അജയന്‍, വേണു നാഗവള്ളി ഇവരെ നെഞ്ചോടു ചേര്ത്തു ഒരു പക്ഷം. അടൂരിലും അരവിന്ദനിലും അപ്പുറം കടക്കാതെ ഇടതുപക്ഷം മറുഭാഗത്ത്.
അതിനിടയിലായിരിക്കും ഞങ്ങളുടെ ആസ്ഥാന ഗായകരായ. "കൊമ്പനും, മന്നുവും, വെടിയും, മൂപ്പനും " നീല രാവിലിന്നു നിന്റെ താരഹാരമിളക്കിയും (കുടുംബസമേതമ്), "പത്തു വെളുപ്പിന് മുറ്റത്ത് നില്‍കണ കസ്തൂരി മുല്ലക്ക് കാതു കുത്തിയും" (വെങ്കലം), കണ്ണീര്‍ പൂവിന്റെ കവിളില്‍ തലോടിയും" (കിരീടം), ഉച്ച വെയിലേറ്റു തളര്‍ന്ന പാറയെ പാടി ഉണര്‍ത്തിയിരുന്നത് - ഈ ശീലങ്ങലെല്ലാം ഞങ്ങള്‍ പാരമ്പര്യമായി മുന്‍ തലമുറയില്‍ നിന്നും പൂണ്ടത്. ആ തലമുറയുടെ കൂടിച്ചേരലിന്റെ മായാത്ത ഓര്‍മ്മയായ്,"തപ്പിക്കുഴി" എന്ന കളിയുടെ പാടുകള്‍ ഇന്നുമുണ്ട് അമ്പലംകാവ് പാറമേല്‍.
ഇന്നേരമായിരിക്കും വലതു വശത്തെ നട വഴിയിലൂടെ ദീപാരാധന തോഴാനെന്ന പേരില്‍ അമ്പലംകാവിന്‍ ഭാവി വാഗ്ദാനങ്ങള്‍ എന്നറിയപ്പെട്ടിരുന്ന തരുണികള്‍ നടന്നകലുന്നത്. ഇടം കണ്ണിലൂടെയെലുാ ഒരു കള്ള നോട്ടത്തിന്‍ പ്രതീക്ഷയില്‍ ഗാനാലാപനത്തിന്റെ തരനക ദൈര്‍ഗ്യം ഏറിയിരുന്നത് പ്രകൃതിയുടെ മറ്റൊരു വികൃതി. നളന്മാര്‍ എന്ന കാമുകവേഷമായി ഒരു ന്യൂന പക്ഷം ഉണ്ടായിരുന്നു ഞങ്ങള്‍ക്കിടയിലും. "കാണികള്‍ ഒരുപാടു ഉണ്ടെങ്കിലും അരങ്ങിലെ നളന്‍ ആടുന്നത് തെരഞ്ഞെടുക്കപ്പെട്ട ദമയന്തി ക്ക് വേണ്ടി മാത്രമത്രേ !!!".
ഈ നളന്മാരെ കളിയാക്കി ഇടതുപക്ഷത്തിന്റെ ഒരു ഭൂരിപക്ഷം മറുവശത്തും. അന്നേരം ഇടതുപക്ഷത്തിലെ അസുരന്മാര്‍ ആയ പയ്യന്‍സ് ഇറക്കിയിരുന്ന, കറുത്ത നര്‍മ്മത്തില്‍ ചാലിച്ച ഒരു ഡയലോഗ് ഓര്‍മയില്‍ വരിയാ. സര്‍വ്വകലാശാല എന്ന സിനിമയിലെ നെടുമുടി കാച്ചുന്നത്.
" പടിഞ്ഞാറ് മാറുന്ന സൂര്യന്‍ വിളറിയ വെളിച്ചത്തില്‍ ബ്രഷ് മുക്കി മനസ്സില്‍ വരക്കാറുള്ള ഒരു ചിത്രമുണ്ടല്ലോ; അത് യാത്ര പറയുന്ന കാമുകിയുടെതോ , തഴഞ്ഞ കാമുകിയുടെതോ ആയിരിക്കും!!!"
ഇന്നേരം ദീപാരാധനയുടെ മണിനാദം, ആകാശത്തെ സിന്ദൂര വര്ന്നമാക്കിയ സൂര്യന്‍, അരയാലിന്‍ ഇളം കാറ്റ ഇതിന്റെ ഒക്കെ സമ്മിശ്രമായ അന്ടരീക്ഷം സൃഷ്ടിക്കുന്ന ഒരു തിമില വറവുണ്ട് മനസ്സില്‍..... ഹൊ ...... പറയാന്‍ ഇപ്പൊ വാക്കുകള്‍ ഇല്ല്യ.(ഇനി അടുത്ത പോസ്റ്റില്‍ ആകാം)
9 അഭിപ്രായങ്ങൾ:
Thrissurkkaraa..assalavand tta.Ambalamkavinte visheshangal iniyum ponnotte....madi venda..
Rama, don't miss the three star looking by Komban for 45 days. Kombante kili vikkalum, pattumengil vedi kombane avante achan ennu paranju pattichathum ezhuthi cherkku.
Orkkumbol para purathe choodu orma varunnu. Parathi itta t shirtil ninnum varunna durgandham still I remember.
ചങ്ങാതിയേ ... ഇതിലെ സ്ഥലങ്ങളൊക്കെ നല്ല പരിചയം. പക്ഷേ കഥാപാത്രങ്ങളെ അത്രയ്ക്കങ്ങ്‌ട് ഓര്‍മ്മ വരണില്ല്യാ... പുതിയ തലമുറ ആയതിനാലാവാം ... വര്‍ഷം ഇരുപതായേ ഈ മരുഭൂമിയില്‍ വന്നിട്ട്...
എഴുത്ത് തുടരട്ടെ... തപ്പിക്കുഴി കളിച്ച ആ പഴയ നാളുകള്‍ ഓര്‍മ്മിപ്പിച്ചതിന് നന്ദി...
dear ratheesh,
nice post.please do something about the font.i had to struggle to read.
i miss the amablam,arayalthara.and deeparadhana,thalappoli,kuppivalakal and kanmashi!
and u know what,i reply to those comments! :)
happy writing.......
sasneham,
anu
vinuetta- Ee kathapathrangal mathrame maareettullo. Kadhayum locationum okke pazhepadi thanneyundu (kurachu NRI look ulla oru cosmopolitan gramam aayenkilkoodi).
Suniettaa- Adutha postinte ulladakkam theerchayayum "nakshathrangaley kaaval" thanney.
Anu- Font maattunnadinte sangethikathwam athra pidiyilla. If you know please revertback the procedure.thanks for ur comments.
Vinuvetta (Rejiram) ehtile kadhapathragal Ambalamkavinu chuttum ullavar annu. thagalude pinthalamurakkar annu
Tkx
Raghu
Rama Pazaya kariyagal ninilkoode ortheduthappol manasinu endho oru sugam anubhavapedunnu keep it up
tkx da
Raghu
Raghu bhai,
BSA SLR' il CHAVAKAD trip, PALLIPPAANA visheshangal, April foolil varkiettante uppum petty aaltharayil idam pidichathu, Chittilappilly MINIyilekku ulla cinema pokku, Muthuvara thara enna nashta swapnam, Mundettantey "shaaddle batminton", Velayudhapuranathintey oru needna nira anginey vishayangaludey oru AKSHAYAPAATHRAM thanneyundu namukku orkkaan. Athil ethra ennam ezhuthaan pattumennu nokkaaam. endaa
Suniettan and raghu- vishayangalude hints iniyum pratheekshikkunnu.
Rama Pandiyude orikkalum thirumbatha kallimundinte kadhayum nee kootticherkkan marrakaruthu karanam orazcha maratha nattavumayi nammale chuttipattiya aaa naatham avanil koodeyayirunnnu paavam kombane palarum thettidharichu
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ