ആവര്‍ത്തന വിരസതയുടെ തൊണ്ണൂറുകളില്‍ "ഉയര്ത്തെഴുന്നേല്പ്പ് " എന്ന ദൂരദര്‍ശന്‍ സീരിയലില്‍ കൂടി "ഇതാ ഒരു പ്രതിഭ, എന്റെ പേരു ശ്യാമപ്രസാദ്"; എന്ന് അറിയിച്ചു കൊണ്ടു വന്ന പുലി. വെറും നാല് ചിത്രങ്ങള്‍ കൊണ്ടു ആ പുലി മലയാളികള്‍ക്ക് ഓരോന്നിലും വ്യത്യസ്ഥ ദ്രിശ്യാനുഭവം പകര്‍ന്നു .
"ഋതു"= ശ്യാമപ്രസാദ് എന്ന പുലി മലയാളികള്‍ക്ക് തന്ന ഓണ സമ്മാനം. ഒരു ദിവസം രാത്രി "പൂനെ" എന്ന നഗരത്തിന്റെവിരസതയെ പ്രേമിച്ചു കൊണ്ടു ഇരിക്കുമ്പോളാണ് വാരൃര്(അരുണ്‍) എന്ന എന്റെ സുഹൃത്തിന്റെ ഫോണ്‍ വരുന്നത്. എന്തെങ്കിലുംപുതുമകള്‍ അവന്റെ എല്ലാ ഫോണ്‍ വിളിയിലും ഉണ്ടാവാറുള്ളത് കൊണ്ടു ഈ കോളും കുറച്ചു പ്രതീക്ഷയോടെ തന്നെയാഎടുത്തത്. ഊഹം തെറ്റിയില്ല. "കുറെ നാളുകള്‍ക്കു ശേഷം മലയാളത്തില്‍ നല്ല ഒരു സിനിമ പിറന്നിരിക്കുന്നു" (കയ്യൊപ്പിനും, തിരക്കഥക്കുമ് ശേഷം) -"ഋതു". അവന്റെ കമന്റ്. സിനിമ റിലീസ് ആയ ദിവസമായിരുന്നു അത്. പിന്നെ ഓണത്തിന് വരുമ്പോള്‍ തൃശൂര്‍ കൈരളിയില്‍ ഒരുമിച്ചു പോയി കാണണം എന്നും. നാട്ടില്‍ എത്താനുള്ള കൊതി വീട്നും കൂട്ടുന്ന ഒന്നായിരുന്നു അവന്റെ ആ ഫോണ്‍ വിളി.
"കൈരളി" എന്ന സര്‍ക്കാര്‍ സിനിമ ഹാളിനോടു ഞങ്ങള്‍ക്ക് കുറച്ചു വൈകാരിക അടുപ്പം കൂടി ഉണ്ടെന്നു കൂട്ടിക്കോളൂ. ഇടവേളയിലുള്ള ചായ കുടിയും, സര്‍ക്കാര്‍ യുനിഫോമ് അണിഞ്ഞ വാച്ച് മാനും, കൈരളിയുടെ ഇടനാഴിയില്‍ ഫുട്പാത്തില്‍ വില്‍്കുന്ന പുസ്തകങ്ങള്‍് വായിച്ചിരിക്കുന്ന രാത്രിയുടെ സന്ചാരികള്‍്, ബിനിയില്‍ നിന്നു കൊണ്ടുള്ള "നില്‍്പ്പന്" ശേഷമുള്ള സിനിമ കാണലിന്റെ പഴയ സ്മരണയും, തൂവനതുംബികളില്‍ കാണിച്ചു തന്ന വടക്കേ സ്റ്റാന്റ് ന്‍റെ രാത്രിയുടെ സൌന്ദര്യവും ഒക്കെ കൂടിയുള്ള ഒരു അടുപ്പം എന്ന് പറയാം. ശ്യാമപ്രസാദിന്റെ ആദ്യ സിനിമ ആയ അഗ്നിസാക്ഷി കണ്ടതും ഇവിടെ വച്ചു തന്നെ. അതും പത്തു വര്‍ഷങ്ങള്‍ക്കു മുന്‍പ് പണിയോന്നുമില്ലാതെ തേരാപാര നടക്കുമ്പോള്‍ . ആ സമയതിലെക്കുള്ള ഒരു തിരിച്ചു പോക്ക് കൂടി ആശിച്ചു അവന്റെ ഫോണ്‍ വിളി.
പതിവുപോലെ തന്നെ ഞങ്ങള്‍ രാത്രി ഒന്പതരക്ക് തന്നെ എത്തി. സിനിമ "ശ്രീ" യില്‍ ആക്കിയിട്ടുണ്ടായിരുന്നു (ഫിലിം ഫെസ്റിവല്‍ കാരണംആണത്രേ). വാര്യര് പറഞ്ഞ പോലെ തന്നെ നല്ല രസികന്‍ സിനിമ. രാത്രി നിയോണ്‍ വെളിച്ചത്തില്‍ കുളിച്ച തൃശൂര്‍ രൌണ്ടിനെ ചുറ്റി ശ്രീയില്‍ എത്തിയപ്പോള്‍ ശരിക്കും പഴയ ആ കാലത്തിലേക്കുള്ള തിരിച്ചുപോക്ക് തന്നെയായിരുന്നു. സിനിമയുടെ വിഷയവുംഈ ഒരു വിചാരത്തിനോടു ചേര്ന്നതായപ്പൊള്‍് " ഇരട്ടി മധുരം" കഴിച്ച അവസ്ഥയായി.
'ഋതുക്കള്‍ മാറുന്നു; നമ്മളോ..?'എന്ന് ചോദിക്കുന്നു ശ്യാമപ്രസാദ്. മുകളില്‍ പറഞ്ഞ എല്ലാ കാര്യങ്ങളും കൂട്ടി ചേര്ത്തുനോക്കുമ്പോള്‍ തോന്നുന്നു - ഇല്ലെന്ന്.
ശരത്തിന്റെയും സണ്ണിയുടെയും വര്‍ഷയുടെയും, സ്വപ്‌നങ്ങള്‍ ; ഇവ വെറും സ്വപ്‌നങ്ങള്‍ മാത്രാമാനെന്ന തിരിച്ചറിവിനെതിരെ പൊരുതുന്ന ശരത് വര്‍മ എന്ന ഐ ടി പ്രേഫെഷനല്‍്. ബാല്യം മുതല്‍ കളിക്കൂട്ടുകാരായി വളര്‍ന്ന് യൌവ്വനാരംഭത്തില്‍ വന്‍നഗരങ്ങളിലേയ്ക്കു പറിച്ചുനടപ്പെട്ടവരാണിവര്‍. എയര്‍ പോര്‍ട്ടില്‍ നിന്നു വീട്ടിലേയ്ക്കു മടങ്ങുന്ന ശരത്തിന്റെ തിരിച്ചുവരവിന്റെ ആദ്യ ദൃശ്യത്തില്‍ തന്നെ ശ്യാമപ്രസാദ് ഒരു നല്ല സിനിമയുടെ പിറവി വിളിച്ചറിയിക്കുന്നുണ്ടായിരുന്നു. ഹൊ അതിന്റെ ഒരു ഹാങ്ങ്‌ഓവര്‍, ഇപ്പോളും ഉണ്ട്. കഥ എന്തായാലും പറഞ്ഞു ഒരു ബോറടി ഒരുക്കുന്നില്ല. എങ്കിലും ചില കാര്യങ്ങള്‍ പറയാതെ വയ്യ. സിനിമയുടെ ഫോട്ടോ ഗ്രാഫി, തിരക്കഥ (ജോഷുഅ ന്യൂട്ടണ്‍), എം.ജി. ശശി അവതരിപ്പിച്ച കഥാപാത്രം, പിന്നെ പാബ്ലോ നെരൂദ , പസ്സോവ, ഐ ടി പ്രയോകങ്ങളായ കഴുത്തിലെ നെയിം പ്ലേറ്റ്, വിപ്ലവത്തിന്റെ ഗ്രിഹാദുരത, വിഷയത്തിലെ റൊമാന്റിസം, dating ഇത്യാദി മസ്സാലകള്‍ (അറിഞ്ഞു കൊണ്ടു തന്നെ ഇതൊക്കെ ആസ്വദിക്കുക).
മുകളില്‍ പറഞ്ഞ കാര്യങ്ങളൊക്കെ ചേര്ത്ത് ഒന്നു സിനിമ കാണുകയാണെങ്കില്‍ മുഷിയില്ല എന്ന് തോന്നുന്നു. ഒരു കാര്യം കൂടി ഉണ്ടുട്ട. കലാലയ കാലത്തു വായിച്ചിരുന്ന പഴയ പൊടി പിടിച്ചിരിക്കുന്ന പുസ്തകങ്ങളെയും, നോട്ട് ബുക്കില്‍ കോറിയിട്ട പൈങ്കിളി ചുവയുള്ള എഴുത്തിനെയും മനസ്സില്‍ നിന്നും പൊടി തട്ടി എടുക്കാനുള്ള ഒരു പ്രചോദനം തരും ഈ സിനിമ.
ഇനി നിങ്ങള്‍ കണ്ടിട്ട് പറയാ. വായനക്കാരില്‍ ആരെങ്കിലും "ഈ പ്രായത്തില്‍ സിനിമയെ പറ്റി പറഞ്ഞാല്‍ അത് MATURITY 'കു കോട്ടമാണെന്ന്" വിചാരിക്കുന്ന ഒരു കൂട്ടം ഉണ്ടെങ്കില്‍ അവര്‍ രഹസ്യമായി കണ്ടു മിണ്ടാണ്ടിരിക്ക്യ.
കൂകു കൂകു തീവണ്ടി, കൂകി പായും തീവണ്ടി........
2009, സെപ്റ്റംബർ 7, തിങ്കളാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
Not able to read?
എന്നെക്കുറിച്ച്

- Raman
- Pune/ Adat, Maharashtra/Thrissur, India
- Anginey prathyekichu parayaanonnumilla.