
ചാത്തപ്പന് ഒരു നവയുഗ ആദം ആകുന്നു . മണ്ണില്‍ നിന്ന് ദൈവം ആദാമിനെ സൃഷ്ടിച്ചു എന്ന തത്വപ്രകാരം പണ്ടേ ചാത്തപ്പന് മണ്ണിനോട് സ്നേഹമായിരുന്നു. മണ്ണ് ചുമന്നതായതിനാല്‍ ചുമപ്പിനോടും. പക്ഷേ ആ സ്നേഹം കൊണ്ടു മാത്രം കഞ്ഞികുടി നടക്കില്ല എന്ന "വിധിവൈപരീത്യത്തിന്ടെ തിരുവാതിരക്കളി " ഉള്ളതിനാല്‍ ചാത്തപ്പന്‍ നാട് വിട്ടു, ഒരു ജോലി സമ്പാദിച്ചു. ഇനിയെന്ത് എന്ന ചോദ്യത്തിന് സ്വാഭാവികമായും ഉത്തരം കണ്ടത്തേണ്ടതിനാല് പ്രിയതമക്ക് വേണ്ടിയുള്ള തിരച്ചിലില്‍ ഏര്‍്പ്പെട്ടു. കണ്ടു മുട്ടി ചിരുതയെ. അതെ ഹവ്വ യുടെ പിന്മുറക്കാരി ചിരുത. ദൈവം രണ്ടാമത് സൃഷ്ടിച്ചതും ആദാമിന്റെ വാരിയെല്ലില്‍നിന്നും സൃഷ്ടിച്ചതും ആയാതിനാല്‍ അതിന്റേതായ ഒരു complex ഹവ്വക്കുട്ടിക്കുണ്ടായി, അല്ല ചീതക്കുട്ടിക്കുണ്ടായി. നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിലെ പഴം ഭക്ഷിച്ചത് വഴി, ദൈവം ഏദന്‍ തോട്ടത്തില്‍ നിന്നും പുറത്താക്കാന്‍ കാരണം തന്നെ ഇവനോരുത്തനാണ് എന്ന് ഹവ്വ പക്ഷം, അല്ല എന്ന് adam പക്ഷം. ഇതന്നേ തുടങ്ങിയതാണ് എന്ന് സാരം.
ചാത്തപ്പന് ഒരു രക്ഷയുമില്ലതെയായി.
ഭുദ്ധിജീവി ആയേ ഒക്കു എന്നായി. ഇതിനായി ആദ്യം പുസ്തകങ്ങള്‍ വഴിയുള്ള ഒരു attack ആണ് ആദ്യം ചാത്തപ്പന്‍ പ്ലാന്‍ ചെയ്തത്. പക്ഷേ ബി. മുരളിയുടെ Umberto eco വായിച്ച ചാത്തപ്പന്‍ അതിന് ഒരുമ്പെട്ടില്ല. "എന്റെ കണ്ണശ രാമായണം എവിടെ" എന്ന് തപ്പി പോകേണ്ടി വരുമെന്നറിയാമായിരുന്നു. ആയാതിനാല്‍ ഇനി സിനിമ വഴി തന്നെയാകാം പ്രയോഗം എന്നായി ചാത്തപ്പന്‍. അതും ഒരു സമാന്താരന്‍ ടൈപ്പ്. തന്റെ പ്രിയ പത്നി ചിരുതയെയും കൂട്ടി ആദ്യമായി ചാത്തപ്പന്‍ തെരഞ്ഞു പിടിച്ച് ഒരു സിനിമക്കായി പുറപ്പെട്ടു. സിനിമയുടെ പേര് "
ഗുല്‍മോഹര്‍". ഇതില്‍ സംഗതി ഏറ്റത് തന്നെ.
സിനിമ ഗംഭീരമായി പുരോഗമിക്കുന്നു. ഇടക്കൊക്കെ ചാത്തപ്പന്‍, ചിരുതയെ ഇടക്കണ്ണിട്ട് നോക്കും, "കണ്ടോ എന്റെ ആസ്വാദന നിലവാരം" എന്ന ചോദ്യവുമായി. സിനിമയുടെ അവസാന രങ്കം അടുക്കുന്നു, നായകനായ ഇന്ദുചൂടന്‍ ഭാര്യയോടും മക്കളോടും വിട ചൊല്ലി തന്റെ ഉള്‍വിളി അറിഞ്ഞു കൊണ്ടു പോരാട്ടത്തിനായി പോകുന്നു. ചെവിയില്‍ ചിരുത എന്തോ ഒരു സ്വകാര്യം പറയാന്‍ വന്നു. ചാത്തപ്പന്‍ മനസ്സില്‍ ഉറപ്പിച്ചു. "ഞാന്‍ ഇവളുടെ മനസ്സില്‍ ഒരു ഭുദ്ധിജീവി സ്ഥാനം ഉറപ്പിച്ചിരിക്കുന്നു". ഇനി ചിരുതയുടെ ഡയലോഗ്. "ഇങ്ങനത്തെ രണ്ടെണ്ണം ഉണ്ടായാ മതി, കുടുംബം വഴിയാധാരാവാന് ". സിനിമ മുഴുമിപ്പിക്കാതെ ചാത്തപ്പന്‍ സിനിമ ഹാളിനു പുറത്തേക്ക്. തിരികെയുള്ള യാത്രയില്‍ ചിന്താവിഷ്ടനായ ചാതപ്പന്റെ ആത്മഗതം ചിരുതക്കുട്ടി അറിഞ്ഞു. "you are too materialistic"
ഇപ്പൊ മനസ്സിലായോ ദൈവം ഹവ്വയെ എന്തിന് സ്രിഷ്ടിച്ചെന്ന്......