
ഈ ബ്ലോഗിലേക്കും സ്വാഗതം. ആദ്യം പ്രാര്‍ത്ഥന. ആചാര വെടി മുഴക്കാം.
നോം, അതായത് വടക്കേ കൂട്ടലെ നാരായണന്‍ നായര്‍ എന്ന VKN തീപെട്ടപ്ഫൊല് (തീയില്‍ പെട്ടപ്പോള്‍ എന്നുംവായിക്കാം. നോമിനും കിള്ളിക്കുറിശിയിലെകുഞ്ചനും, ആശ്വകോശത്ത് അഷ്ടമുര്‍ത്തി തിരുമേനിക്കുംമാത്രമേ അങ്ങനെ മൃതിയടയാന്‍ തരമുള്ളൂ, അതാണ് നിയമം) ഒരു വെടി പോലും പൊട്ടിക്കാത്ത "കാര്‍ത്തിക" നക്ഷത്രം ഇതില്‍ പങ്കെടുക്കേണ്ടതില്ല.
അപ്പൊ പ്രാര്‍ത്ഥനക്കായി നോം പടച്ചു വിട്ട സഖികളും, ആനന്ദവല്ലികളുമായ, നീനാകുമാരി അമ്മിണി, നോമിന്റെപ്രിയപത്നി ലേഡി ഷാറ്റ് ,ഊട്ടി കോലോത്തെ തമ്പ്രാട്ടി, വടക്ക് പഞ്ച നദികളും സമ്മേളിക്കുന്നിടത്തുനിന്നു വന്നവര്‍് സുനന്ദ, കേണല്‍ രേണു, നീലിമ, ബ്രഹ്മ മുഹൂര്‍ത്തത്തില്‍ കണ്ടവരില്‍ തിരോന്തരത്തെ പൊന്നമ്മ , നോമിന്റെ തട്ടകത്ത്നിന്നു വന്ന പാപ്പിയമ്മ, തലശ്ശേരിയില്‍ നിന്ന് വന്ന "പി. ഭാസ്കരന്‍ നിര്‍ദ്ദേശിച്ച മറ്റെല്ലാ വേഷവിധികളുമായി വന്ന പൈങ്കിളി മാക്കം", ലക്ഷ്മികുട്ടി, നേത്യാരമ്മപിന്നെ വിട്ടുപോയ ആരെങ്കിലും ഉണ്ടെങ്കില്‍ എല്ലാവര്ക്കും ചേര്‍ന്ന് മോങ്ങാം.
"കൊച്ചുകാളീ മനോഹരി
സ്വച്ചന്ദാമ്രുത ഭാഷിണി
കാന്താരീ മുളകെന്നത് മാതിരി"
അതെ നോം തന്നെ, "പപ്പന്റെ" ശൈലിയില്‍ പറഞ്ഞാല്‍, പയ്യനകാനും, പിതാമഹനാകാനും, ചാത്തുനായരാകാനും, ഇട്ടൂപ് മുതലാളിയാകാനും, ജനറല്‍ ചാത്തന്സും, ജെര്മ്മന്‍ ചാത്തന്‍സ് ആകാനും, വാരിക്കോടനാകാനും, നിമിഷാര്‍ദ്ധം പോലും ആവശ്യമില്ലാത്ത സവാരിഗിരിഗിരി. -"അപ്പുണ്ണിയില്‍"അന്തിക്കാട്ടെ ചെക്കന്‍, ലാലനെ കൊണ്ടഭിനയിപ്പിച്ചു ഒരു വിധാക്കി, ഇപ്പോള്‍ ലാലന്‍ സവാരിഗിരിഗിരി പറഞ്ഞു "ശിക്കാര്‍" നടത്തേണ്ട ഗതികേടിലാത്രേ .
ബ്ലോഗന്‍ ചെക്കന്‍: "ഹൂയി നാനുആരെ ഇതെപ്പോ എത്തി"
നനുആര്‍ : "നോമിന്റെ ബാധ കൂടിയവര്‍ ഒന്ന് കണ്ടു രണ്ടു വര്‍ത്താനം പറഞ്ഞാല്‍ മുഷിയില്ല്യാന്ന് നിരീച്ചു. മോളില്‍ ഇന്ദൃനു നോമിനെ കൊണ്ടു പൊരുതി മുട്ടീരിക്കുന്നു. അപ്പൊ ഒരു വരവാകാം എന്നായി. നോം തീപ്പെട്ടത്തിന്റെ വാര്ഷികുമല്ലേ തിരുല്ല്വാമാലേല് വില്ലൂനിം ഒന്ന് ദര്ശിക്കാനിച്ചു, ചെക്കാ നീയ്പ്രസംഗം തുടങ്ങിക്കോ, ഞ്ച്ചാല്‍ പുകഴ്ത്തി തൊടങ്ങിക്കോനെന്നെ"
ബ്ലോഗന്‍ ചെക്കന്‍: "ഒരു പോസ്റ്റിലൊന്നും തീരില്ല്ല്യാന്ന് സാരം:"
നാണു: "രസികന്‍, അനുകരിക്കുന്നു, നിന്‍റെ കാര്യം കഷ്ടാവില്ല്യ, ഒരു commercial break(പയ്യനും ബ്ലോഗനും ചായകുടിക്കാന്‍ പോകുന്നു) "
(തുടരും)