"പോയ കാലം എത്ര സുന്ദരമായിരുന്നെന്നു ഓര്‍മ്മപ്പെടുത്തുന്ന ഇന്നലെകളെ പ്രേമി ക്കുകയാ ഞാനിപ്പോള്‍ ".
ഇങ്ങനെ ഒരു ചിന്തക്ക് ഉള്ള ത്രെഡ് വരാന്‍ കാരണം വാരൃര്, പാണ്ടി, രഘു (ഈ പറഞ്ഞ എല്ലാവരും ഇപ്പോള്‍ ഓരോ സ്ഥലത്താണ്) എന്നീ സുഹൃത്തുക്കളുമായുള്ള പഴയ പോസ്റ്റില്‍ പറഞ്ഞ "അടാട്ടിന്റെ ഇന്നലെകളെ" കുറിച്ചു, പലപ്പോഴായുള്ള സംസാരമായിരിക്കാം. ("വൈകുന്നേരത്തെ കളിയും കഴിഞ്ഞു അമ്പലപ്പറമ്പിലെ പാറയില്‍ സൂര്യനെയും യാത്രയാക്കി ചിലവഴിച്ചിരുന്ന സന്ദ്യകളുടെ കഥകള്‍"). പിന്നെ തൃശ്ശൂരിനെ പറ്റിയുള്ള "അഞ്ചു വിളക്ക് " എന്നപുസ്തകം വായിച്ചതും (സി . എസ. കൃഷ്ണന്‍ എഴുതിയത്) .
സുഹൃത്തുക്കളുടെ ഒരു ഇടവേളയ്ക്കു ശേഷമുള്ള കൂടിക്കാഴ്ചകള്‍ അവരെ ഓരോരുത്തരെയും എത്തിക്കുന്നത് ഇതുപോലുള്ള ഒരു മാന്സികാവസ്തയിലായിരിക്കും എന്ന് തോന്നുന്നു(ലീവ് കഴിഞ്ഞു നാട്ടില്‍ നിന്നു തിരിച്ചെത്തിയാല്‍ ഒരാഴ്ചയോളം ഉണ്ടാകുന്നപ്രതിഭാസം - ഇതിന് ഞങ്ങള്‍ അടാട്ടുകാരന്റെ ഭാഷയില്‍ "അരയാലിന്റെ കാറ്റു പറ്റിച്ച പണി" എന്ന് പറയും) അത് എഴുതി ഫലിപ്പിക്കാന്‍ കുറച്ചു പണിയാണ് . എന്നാലും ഒരു ശ്രമം ആകാമെന്ന് തോന്നി. ഇനിയുള്ളത് ഭാഷയുടെ വലിയ സാന്കേതികത്വം ഒന്നുമില്ലാതെ, തിരിഞ്ഞു നോക്കുമ്പോള്‍ ഓര്‍ക്കാന്‍ സുഖമുള്ള അടാട്ടിന്റെ ഇന്നലകളിലേക്ക് ഉള്ള ഒരു നോട്ടം മാത്രം. അത് പറയുമ്പോള്‍ പശ്ചാത്തലത്തെ കുറിച്ചും ഒരു വിവരണം ആകാം എന്ന് തോന്നി.
അമ്പലംകാവിന്റെ അന്നത്തെ ചിത്രം ഏകദേശം ഇങ്ങനെ. അമ്പലംകാവ് മൂല വരെ ടാറിട്ട റോഡ് , അത് കഴിഞ്ഞാല്‍ കുറൂര്‍ പാറ വരെ "വെട്ടൊഴി" (ഈ വാക്കും ഇന്നത്തെ തലമുറയുടെ നഷ്ടങ്ങളില്‍ ഒന്നുമാത്രം). ഓലക്കുട (രാജേഷ്), ചിരയാങ്കണ്ടത്, ചാലക്കല്‍്, ക്രൈസ്റ്റ് ഇവ തൃശ്ശൂരിനെ അടട്ടുകാരനുമായ് കൂടിയിനക്കിയുരുന്ന വാഹനങ്ങള്‍. സമയത്തെ അറിയിച്ചു കൊണ്ടു പുലര്‍ച്ചെ അമ്പലംകാവിലെ വെടിയും വൈകുന്നേരം വായനശാലയിലെ കോളാമ്ബിയില്‍് ഉസ്താദ്ബിസ്മില്ലാ ഖാന്‍ ഷെഹനായി സന്ഗീതത്താല്‍ ഊതിയുനര്തിയുനര്തിയിരുന്ന ആകാശവാണി പ്രക്ഷേപണവും .ഫാക്ടംഫോസ് ഇരുപതു ഇരുപതു പരസ്യവും, വയലും വീടും, ഗോപനും, രാമചന്ദ്രനും സുഷമയും വാര്‍ത്തകള്‍ വിളമ്പി ഓരോ വീടിലെ അങ്ങതുല്യരായിരുന്ന ആ കാലം ഗൃഹാതുരത്വത്തോടെ ഓര്‍ക്കുന്ന അടട്ടുകാരന്‍ ഇന്നും ഉണ്ട്. (ഇതു എല്ലാ കേരളീയന്റെയും കൂടി നഷ്ടം) വായനശാലയുടെയും വലിക്കുന്നവന്ടെയും ആത്മാവിന്‍ പുകയായി കാജ ബീഡി യുടെ മണം മത്തുപിടിപ്പിക്കുന്ന ഓര്‍മയായി ഇന്നും. (ഇപ്പോള്‍ അത് മാള്‍്ബ്രോ അല്ലെങ്ങില്‍ വില്‍്സ് ആയി എന്ന മാറ്റം മാത്രം, മണം ഇപ്പോളും ഉണ്ട്)
മൈതാനത്തിന്റെ വിസ്തൃതിയില്‍ പിശുക്ക് കാട്ടിയിരുന്ന അമ്പലംകവിന്റെയ് "ഇടെന്‍ ഗാര്‍ഡന്‍ " ആയി Volleyballcourt .
വോളീബോള്‍ ഒരു ലഹരിയായിരുന്ന കാലം. പണിക്കു പോയിരുന്നവര്‍ പണി എവിടെയായാലും അഞ്ചു മണിക്ക് കോര്‍ട്ടില്‍ ഹാജര്‍. സ്കൂളില്‍ പോയിരുന്നവര്‍ ഞങ്ങള്‍, അടിയില്‍ കളിക്കാനുള്ള ട്രൌസരുമീട്ടു സ്കൂളില്‍ നിന്നും നേരേ എത്തിയിരുന്നത് കോര്‍ട്ടില്‍. എത്താനുള്ള സമയം അഞ്ചു മിനിട്ട് വൈകിയാല്‍ കഴിഞ്ഞില്ലേ കഥ . പിന്നെ സാരഥി യേട്ടന്റെയ് തെറിവിളി കേള്‍ക്കയും വേണം , സീറ്റ് വായനശാല സ്റ്റേജില്‍ കാണിയായിട്ടും. കളിയിലെ ഓരോ പൊസിഷനിലും ഓരോ പേര്‍ കുത്തകാവകാശവുമായ് . അടിയാള്‍ മാരായി ഉയരം ധാനമായി ലഭിച്ച കേരള പോലീസ് താരം മൂപ്പനും, പാണ്ടിയും, രഘുവും, സാരഥി ഏട്ടനും, സര്‍വീസ് കൃഷ്ണകുമാരേട്ടന്‍, ലിഫ്റ്റ് ശശി ഏട്ടന്‍, ബാക്ക് സെന്റര്‍ പപ്പടം (ബിജു) എന്നിങ്ങനെ . "ഐ ഷാല്‍ " പ്രയോകത്തിനിടയില്‍ ആര്ക്കെങ്ങിലും ബോള്‍ മിസ്സ് ആയാല്‍ പിന്നെ തെറിവിളിയുടെ ഗാനാലാപനമാണ്. നിഘണ്ടുവില്‍ ഇനിയും ചേര്‍ക്കാത്ത എത്രയോ പദങ്ങള്‍ ഇവിടെ പിറവിയെടുത്തു. (ബാക്കിയുള്ള എഴുത്ത് ഇനി അടുത്ത പോസ്റ്റില്‍ )