ഭാഷയുടെ വളര്‍ച്ചയെ പറ്റി ആലോചിക്യായിരുന്നു. ഒരുത്തന്റെ അല്ലെങ്കില്‍ ഒരുത്തിയുടെ വികാരങ്ങളെ പ്രകടിപ്പിക്കാന്‍ അക്ഷരങള്‍ കൊണ്ട് വാക്കുകള്‍ പിറവി കൊണ്ടു . ഈ വാക്കുകള്‍ വികാരങ്ങളെ ഓരോ കഥാപാത്രമാക്കി അവതരിപ്പിച്ചപ്പോള്‍ ഭാഷ പിറവി കൊണ്ടു. സംസാരിച്ചുരുന്ന ഭാഷ എഴുത്തിലൂടെ കൈമാറിയപ്പോള്‍ അത് സാഹിത്യമായി. ഈ കഥാപാത്രങ്ങള്‍ ഒരു കൂട്ടം വരേണ്യ വര്‍ഗം മാത്രം എടുത്തു ആടാന്‍ തുടങ്ങിയതോടെ സാഹിത്യം ബുദ്ധിജീവികളുടെ മാത്രം കുത്തകയായി. സംസാര ഭാഷ, സാഹിത്യം എന്നിങ്ങനെ രണ്ടു ഭാഷ കളുടെ പിറവി അതിന്റെ വളര്ച്ചക്കല്ലേ കടിഞ്ഞാണിട്ടത്?
സായിപ്പ് നിരക്ഷരനായ ശകെസ് പീരാനില്‍ നിന്നു ഭാഷയെ പരിപോഷിപ്പിച്ചപ്പോള്‍ നാം മലയാളികള്‍ വി. കെ. എന്‍ നെയും , ബഷീറിനെയും അകറ്റി നിര്ത്തി. കാരണം അവര്‍ ഭുദ്ധി ജീവികള്‍ അല്ലായിരുന്നല്ലോ. അല്ലെങ്കില്‍ താടിക്കരുടെ പേടി സ്വപ്‌നങ്ങള്‍ ആയിരുന്നല്ലോ. ഇതു മലയാളത്തില്‍ മാത്രം സംഭവിച്ച പ്രതിഭാസമാണോ. വായനക്കാരില്‍ ആരെങ്കിലും ബുദ്ധി ജീവികള്‍ ഉണ്ടെങ്കില്‍ , അല്ലെങ്കില്‍ ബുദ്ധിജീവികളില്‍ ഏതെങ്കിലും വായനക്കാര്‍ ഉണ്ടെങ്കില്‍ ഉത്തരം പറയാ.
"പയ്യന്‍ കഥകളിലെ" പയ്യന്റെ നീലിമയോടുള്ള പ്രേമം, കൊണാട്ട് പ്ലസിലെ ദോശ തീറ്റ എന്നിവ പഠന വിഷയമാകുന്ന ഒരു കാലം ഓര്‍ക്കാന്‍ രസമുള്ള സംഗതിയല്ലേ. അങ്ങിനെ വന്നാല്‍ ഒരു പക്ഷെ അടുത്ത തലമുറ യിലെ മോന്‍സ്റെര്സ് നമ്മോടു പറയുന്നതു "ഞ്ച്ചാല്‍ നല്ലകാലത്ത് പ്രത്യേകിച്ച് പണിയൊന്നും ഇല്ല്യാരുന്നു ലെ കാര്നോരേ " എന്നായിരിക്കും. അതുകൊണ്ട് ഊര്ദ്വാന്‍, കുട്ടിചിന്നന്‍ (അന്ത്യ വായു) എന്നീ കലാകാരന്മാരുടെ രണ്ങപ്രവേഷത്തിനു മുന്പ് എന്തെങ്കിലും ഒക്കെ അങ്ങട് ചെയ്യ്യാ.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ