"An idle mind is the devil's workshop". നമ്മള്‍ എല്ലാവരും കേട്ടിട്ടുള്ള പഴഞ്ചൊല്ല്. ഞാന്‍ ആദ്യമായി ഇത് കേള്‍ക്കുന്നത് English-2 പരീക്ഷക്കായി തായ്യാറെടുക്കുമ്പോളായിരുന്നു. ഇന്ദുലേഖ പോലെയുള്ള കഥകള്‍ പാഠ്യ വിഷയമായതുകൊണ്ടും, Grammer പഠിക്കുന്നതിന്റെ വിരസതയൊന്നും ഇല്ലാത്തതിനാലും, പഠിപ്പിച്ചിരുന്ന ടീച്ചര്‍മാരായ , സിന്ദു ചേച്ചിയും (tuition) , പത്താം ക്ലാസ്സിലെ രമണി ടീച്ചറും ഈ വിഷയം വളരെ രസകരമായി എടുത്തിരുന്നതിനാലും, English -2 ഒരു പഠനവിഷയമായിട്ടേ തോന്നിയിരുന്നില്ല. അതുകൊണ്ട് തന്നെ അന്നത്തെ ഓരോ കഥകളും പഴഞ്ചൊല്ലിനെ വിശദീകരിക്കലും എന്നും ഓര്‍മ്മയില്‍ നില്‍ക്കുന്നതാണ്.
തല്‍ക്കാലം അതൊക്കെ അവടെ നിക്കട്ടെ, നമുക്ക് നമ്മുടെ പഴഞ്ചൊല്ലിലേക്ക് തിരിച്ചു വരാം. മലയാളം വാര്‍ത്ത കാണുന്ന ഏതൊരാള്‍ക്കും ഈ ഒഴിഞ്ഞ മനസ്സിലെ ചെകുത്താന്‍മാരുടെ കളിവിളയാട്ടങ്ങളെ കുറിച്ച് പെട്ടന്ന് പിടികിട്ടും. കേരളത്തില്‍ നടക്കുന്ന വിവാദ നാടകങ്ങള്‍് തന്നെ വിഷയം. വാര്‍ത്തകളില്‍ തൊണ്ണൂറു ശതമാനവും വിവാദങ്ങള്‍ തന്നെ. ഇതൊക്കെ കൊട്ടിഘോഷിക്കാന്‍് ഒരുപാട് പേര്‍ മാധ്യമ, പത്ര ധര്‍മ്മവും ഉദ്ഘോഷിച്ചു കൊണ്ട്. കേള്‍്ക്കാനുംകാണാനും നമ്മളെ പോലുള്ള ഒരുപാട് പ്രേക്ഷകര്‍, ശ്രോധാക്കള്‍. ഓരോ വിവാദങ്ങള്‍ക്കും വളരെ കൃത്യമായ pattern ആണ്. തിരി കൊളുത്താന്‍ ഒരാള്‍, അതിന് എതിരഭിപ്രായമായി മറ്റൊരു genius, ഇവരെ പിന്താങ്ങി ഒരു കൂട്ടം, സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നും. ഇവര്‍ക്ക് എല്ലാ വിധ സഹായ സഹകരണങ്ങളും നല്‍കി മാധ്യമ രാജാക്കന്മാര്‍.
ഓരോ വിവാദങ്ങള്‍ക്കും വളരെ കൃത്യമായ Cycle time ഉണ്ട്. വിവാധത്ത്തിനു തിരി കൊളുത്തുന്നവന്റെ ശക്തി പോലെയിരിക്കും അത്. തറ sorry താര രാജാക്കന്മാരും മാഷുമ്മാരും ("തത്ത്വമസി" വായിച്ചില്ലെന്കില്‍് കേരളത്തിലേക്ക് കടക്കാന്‍ പറ്റാത്ത സ്ഥിതിയാണിപ്പോള്‍) തമ്മിലാണെങ്കില്‍ പിന്നെയുള്ള വെടിക്കെട്ട് മിനിമം ഒരു ആറ് മാസം ഉറപ്പാ. മാധ്യമനു TRP ഇനത്തില്‍ കൊയ്ത്തു തന്നെ. (ഒരു വിവാദത്തിനു തിരി കൊളുത്തുമ്പോള്‍ Nambiar മാരും, ലൂക്കാ ചേട്ടനും, സാക്ഷി കുട്ടിയും പാടുന്നുണ്ടാവും "ചാകര ചാകര, പുറക്കാട്ടു കടപ്പുറത്ത് ചാകര" എന്ന്). നാലുകെട്ടില്‍ 50 വര്‍ഷം പൊറുത്തത് കൊണ്ടാടിയാല്‍ ബഷീറിന്റെ ആടിനെ നോക്കിയില്ലെന്നു പറഞ്ഞു വിവാദം,
പരീക്ഷ നടത്തിയാല്‍് വിവാദം, നടത്തിയില്ലെങ്കില്‍ വിവാദം, ഹെല്‍മെറ്റ് നിയമം കൊണ്ട് വന്നാല്‍ കുഴപ്പം, ഇല്ലെങ്കില്‍ വിവാദം, പാട്ടിന്റെ വരി സംഗീതത്തിന് ഒത്തു വന്നില്ലെങ്കില്‍ അതും വിവാദം, നടന്മാര്‍ TV യില്‍ അവധാരകരായാല്‍ വിവാദം, തിലകന്‍ മിണ്ടിയാല്‍ തൃശൂര്‍ പൂരം, മിണ്ടിയില്ലെങ്കില്‍ സുകുമാര പൂരം, ഇതിനിടയില്‍ ലാലുവിനും മറ്റും ഓഷോക്ക് പഠിക്കാന്‍ പോലും നേരമില്ല (പാവം പൊടിപ്പും തൂവലും വച്ച് ഓഷോയെ quote ചെയ്തും മറ്റും ഒരു വിധത്തില്‍ genius actor ആയി വരികയായിരുന്നു, മാഷ് അതും തകര്‍ത്തു). ഇതിനിടയില്‍ മുഖ്യന്റെ പിണറായി പ്രേമവും, ടി. പദ്മനാഭനും, വയനാടും, മൂന്നാറും, അതിഥി താരങ്ങളായി വന്നു പോകുന്നു. ആകെ കൂടി പറഞ്ഞാല്‍ ഒരു വിവാദ ഫാക്ടറി ആണ് കേരളം.
ഇതെല്ലാം എവിടെ നിന്നുണ്ടാകുന്നു എന്ന് ആലോചിച്ചാല്‍ നമ്മള്‍ സാധാരണ ജനത്തിനു കിട്ടുന്ന കാരണങ്ങള്‍ വളരെ ലളിതം. നമ്മുടെ പഴഞ്ചൊല്ല് - ഒഴിഞ്ഞ മനസ്സുകള്‍ . ഇവര്‍ക്കൊക്കെ എന്തെങ്കിലും പണി കോടുക്കൂ കൂട്ടരേ. സാധാരണ ജനങ്ങള്‍ എങ്ങിനെയെങ്കിലും പിഴച്ചു പോകട്ടെ.
എല്ലാം അറിയുന്നവരായ വിവാദ നായകന്മാര്‍ക്ക് അടിക്കുറിപ്പായി VKN എഴുതിയ ചാത്തന്സിലെ രണ്ടു വരികള്‍. (ഇതൊന്നും കാണാന്‍ നീയില്ലാതെ പോയല്ലോ പയ്യന്‍സേ)
-ഗുരുവായൂരപ്പനെ തൊഴാനായി അടിച്ചു മൂളി എത്തുന്ന ഭക്തനോട് ശ്രീകോവിലില്‍ നിന്ന് ഇറങ്ങി വന്നു ഗുരുവായൂരപ്പന്‍ " ഒരു വാക്ക് പറഞ്ഞിരുന്നെങ്കില്‍ അങ്ങോട്ട് വരുമായിരുന്നല്ലോ. ഇത്ര വിഷമിക്കണോ? " -
2010, മാർച്ച് 16, ചൊവ്വാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
Not able to read?
എന്നെക്കുറിച്ച്

- Raman
- Pune/ Adat, Maharashtra/Thrissur, India
- Anginey prathyekichu parayaanonnumilla.
6 അഭിപ്രായങ്ങൾ:
Idle mind devil's workshop, a Thought
നല്ല ചോദ്യം. ഇവന്മാര്‍ക്കൊന്നും വേറെ പണിയില്ലേ..എന്നല്ലേ ചോദിക്കുന്നത്?
വിവാദങ്ങള്‍ സൃഷ്ടിക്കുക, അതിന്റെ പേരും പറഞ്ഞ് കുറച്ച് പ്രശസ്തി നേടുക. ഇതാണിവരുടെ പണി..ഐ മീന്‍ ജീവിതലക്ഷ്യം.അതിനുവേണ്ടി വീണു കിട്ടുന്ന അവസരങ്ങള്‍ അവര്‍ മുതലെടുക്കും.
ഞാനാലോച്ചിട്ട് ഒരൊറ്റ വഴിയേ കാണുന്നുള്ളു. ഇവന്മാരെ കൊണ്ട് ബ്ലോഗ് തുടങ്ങിപ്പിക്കുക! പിന്നെ പണിയായില്ലേ? അടുത്ത പോസ്റ്റിനെക്കുറിച്ച് ചിന്തിക്കണം, അതെഴുതി പിടിപ്പിക്കണം, മറ്റു ബ്ലോഗര്‍മാരുടെ പോസ്റ്റുകള്‍ വായിക്കണം, അതിന് കമന്റിടണം, നമുടെ പോസ്റ്റില്‍ കമന്റെഴുതുന്നവര്‍ക്ക് തിരിച്ചു മറുപടി എഴുതണം. ഹോ! എത്രയെത്ര പണികള്‍!! പിന്നെ ഇരിക്കാനും, നില്‍ക്കാനും സമയം കിട്ടില്ല, അതിനിടയില്‍ മറ്റുള്ളവരുടെ കാര്യം അന്വേഷിക്കാന്‍ എവിടന്നാ സമയം? അതോടെ ഈ വിവാദ ശല്യം എന്നന്നേയ്ക്കുമായി തീര്‍ന്നു കിട്ടും.
വിവാദ പുരുഷന്മാരെ, മടിച്ചു നില്‍ക്കാതെ കടന്നു വരൂ...കടന്നു വരൂ..ബ്ലോഗര്‍.കോമെ നിങ്ങളെ കാത്തിരിക്കുന്നു.
സര്‍ക്കാരിന്‍റെ തൊഴിലുറപ്പ് പദ്ധതിയില്‍ ചേര്‍ക്കാം...അപ്പൊ സര്‍ക്കാരിനും "ഒരു പണി" ആയിക്കൊള്ളും..!!
"Saakshikkenthaa Kombundo?"
Good, you are shifting the topic from past to current affairs without loosing the tempo.
Regards
ഇതൊക്കെയാണ് അവരുടെ പണി എന്ന് കരുതു. അതോടെ നമ്മുടെ പണി കഴിഞ്ഞു .
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ