കാലം മായ്ക്കാത്ത ഈ ചുമര്‍ ചിത്രങ്ങള്‍ കണ്ടപ്പോള്‍ തിരഞ്ഞെടുത്ത് ഒന്ന് കൂടി എടുത്തു പ്രസിദ്ധീകരിക്കാന്‍ തോന്നി. അങ്ങിനെ പിറന്നു ഈ പോസ്റ്റ്. ഈ posters, (തൃശൂര്‍ കാരനാണെങ്കില്‍)നിങ്ങള്‍ക്ക് രാഗത്തിന്റെ, രാംദാസിന്റെ, ജോസിന്റെ, ബിന്ദുവിന്റെ അല്ലെങ്കില്‍ സ്വപ്നയുടെ ഗേറ്റ് തുറക്കുമ്പോള്‍ ഉള്ള തള്ളികയറ്റത്തിന്റെ ഒഴുക്കില്‍ പെട്ടുള്ള കൂട്ടയോട്ടത്തിന്ടെ, രാഗത്തിനടുത്തുള്ള കാപ്പിപ്പൊടി വില്പ്പനശാലയില്‍ നിന്നുള്ള കാപ്പിയുടെ മണത്തിന്റെ, noon show തുടങ്ങുന്നതിനു മുന്‍പ് കര്‍ട്ടന്‍ ഉയരുമ്പോള്‍ ഉള്ള The Man-Machine മ്യൂസിക്കിന്ടെ, സ്വപ്നക്കടുത്തുള്ള മണീസ് കാഫെയുടെ, ജോസിലെ കായ ഭജ്ജിയുടെ ഒക്കെ ഓര്‍മ്മ വരുത്തിയേക്കാം. ഇതൊന്നുമല്ലെങ്കില്‍ റിലീസ് ചെയ്തു വര്‍ഷങ്ങള്‍ക്കു ശേഷം ഇറങ്ങുന്ന ചിറ്റിലപ്പിള്ളി മിനിയിലെ സിനിമ കാണലും.
2010, ഏപ്രിൽ 27, ചൊവ്വാഴ്ച
കാലം മായ്ക്കാത്ത ചുമര്‍ ചിത്രങ്ങള്‍
ഇതാ കുറെ ചുമര്‍ ചിത്രങ്ങള്‍.


ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
Not able to read?
എന്നെക്കുറിച്ച്

- Raman
- Pune/ Adat, Maharashtra/Thrissur, India
- Anginey prathyekichu parayaanonnumilla.
13 അഭിപ്രായങ്ങൾ:
Evergreen Posters
നൊസ്റ്റാള്‍ജിക്‍...
ഇപ്പോ ഇതു പോലെ 100 ദിവസമെങ്കിലും പിന്നിട്ട ഒരു ചിത്രത്തിന്റെ പോസ്റ്റര്‍ കാണണമെങ്കില്‍ വലിയ പാടാണ്... (നല്ല ചിത്രങ്ങള്‍ കുറവായതു മാത്രമല്ല, പടം ഇറങ്ങി മൂന്നാം ദിവസം അത് സിഡി ആകും. പിന്നെങ്ങനെ?)
നല്ല ഓര്‍മ്മകളുണര്‍ത്തുന്ന പഴയ പോസ്റ്റര്‍ ഡിസൈനുകള്‍. പ്രധാന കാര്യം ഈ ഡിസൈനുകളൊക്കെ മാനുവല്‍ ആയി ചെയ്തവയാണ് എന്നതാണ്. കമ്പ്യൂട്ടര്‍ ഡിസൈനിങ്ങ് തുടങ്ങുന്നതിനു വളരെ മുന്‍പേ.. അതുകൊണ്ട് തന്നെ അതിലൊരു ലാളിത്യവും ക്രിയേറ്റിവിറ്റിയുമുണ്ട്.
ചിത്രം, ഭാരതം, കിരീടം, രാജാവിന്‍റെ മകന്‍...ഈ പോസ്റ്റര്‍ ഒക്കെ സ്കൂളില്‍ പഠിക്കുമ്പോള്‍ വഴിയില്‍ വായിനോക്കി നിന്ന് കണ്ട ഓര്‍മ്മ...സുഖം തരുന്ന ഓര്‍മ്മ.
@നന്ദകുമാര്‍ Yes, thats an important aspect, Specifically posters of Most of Bharathan Films to name a few- Vaishali, Chamayam, Thaazhvaaram etc are designed by himself and it was amazing.
@വരയും വരിയും : സിബു നൂറനാട്
Ya it was like "Rajumon ennodu chodichu..............."
കാലത്തിന്റെ ചുമരില്‍ കൊത്തി വെച്ച ശില്‍പ്പങ്ങളാണ് സിനിമകളെന്ന് ആന്ദ്രേ തര്‍ക്കോവിസ്കി നിര്‍വചിച്ചിട്ടുണ്ട് !, അപ്പോള്‍ അതിന്റെ പോസ്റ്ററുകള്‍ കാലത്തിന്റെ ചുമര്‍ചിത്രങ്ങള്‍ ആകാതിരിക്കുന്നതെങ്ങിനെ ? പഴയ ഗിരിജയിലെ പോസ്റ്ററൊന്നുമില്ലേ ?
പാച്ചു, 'പഴയ' ഗിരിജയിലെ poster ഏതായാലും വേണ്ട. പിന്നെ ഞങ്ങള്‍ക്കീ വഴി ഇനിയും വരേണ്ടതാണ്! :)
പോസ്റ്റ്റുകള്‍ ഇട്ട ഈ പോസ്റ്റ്, പഴയ സ്കൂള്‍, കോളേജ് കാലത്തെ ഓര്‍മ്മിപ്പിച്ചു. നന്ദി. Center of the earth എവിടെയാണെന്നാരെങ്കിലും ചോദിച്ചാല്‍ അത് തൃശ്ശൂരാണെന്ന് പറയുന്ന എനിക്ക് ഒരു തൃശ്ശൂര്‍പ്രേമിയെ കൂടി പരിചയപെടാന്‍ സാധിച്ചതില്‍ വളരെ സന്തോഷം. :)
@Paachu / പാച്ചു Girija posters ചുമരില്‍ തളചിട്ടല്‍, ചുമരും പൊളിച്ചു വരുന്ന നരി-സിംഹന്റെ പിന്മുറക്കാരാ, അതുകൊണ്ട് അങ്ങനൊരു ശ്രമം വേണോ?
VAYADI - തൃശൂര്‍ സംഗമത്തിന്റെ ഈ സന്തോഷത്തിന് "മ്മക്കൊരു നാരങ്ങാവെള്ളങ്കടു കുടിച്ചാലോ?"
താങ്ക്‌സ് ഗെഡി! :)
ശെരിയ്ക്കും കാലങ്ങളെ പിറകോട്ട് കൊണ്ടുപോയി ഈ ചുവർചിത്രങ്ങൾ.
ശെരിയാണ് നന്ദൻ പറഞ്ഞത്. ‘തായേക്കേത്ത തനയൻ’ എന്ന ചിത്രത്തിന്റെ മലയാള പോസ്റ്റർ ചെയ്തത് ഓർത്ത്പോകുന്നു.
നൊസ്റ്റാൽജിയ അടിച്ചു ഞാനിപ്പ ചാകുവേ!
ഹൃദയം നിറഞ്ഞ നന്ദി!
@jayanEvoorസുര്യ ടീവിയില്‍ ഇന്നലെ പത്തുമണിക്ക് "മീനമാസത്തിലെ സുര്യന്‍" ഉണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും അത് കണ്ടപ്പോള്‍ എന്താ രസംനോ. കരമന ഗോപിയോട് ഞാനും ഒരു Congress രനാടോ എന്ന് പറയുന്ന ആ ഡയലോഗ് , ഹോ
അതുപോലെ ലെനിന്‍ രാജേന്ദ്രന്‍ ഞങ്ങളുടെ മണ്ഡലത്തില്‍ election നിന്നപ്പോള്‍ പെട്ടിപദമായി കവലയില്‍ ആ സിനിമ കണ്ടതും അതിനു മുന്‍പുള്ള മുദ്രാവാക്യം വിളിയും.......
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ