മിനി, ഇന്നു നിന്നെ ഈ അവസ്ഥയില്‍ കണ്ടപ്പോള്‍ ഞാന്‍ അറിയാതെ വിതുമ്പി പോയി. ഞാന്‍ മാത്രമല്ല, നല്ലകാലത്ത് നിന്റെ പുറകെ കൂടിയിരുന്ന എല്ലാവരുടെയും അവസ്ഥ ഇതുതന്നെയായിരിക്കും. "കാവടിയാട്ടം" ആടിത്തകര്‍ക്കുന്നത് കാണാന്‍ വരുമ്പോള്‍ ഞങ്ങള്‍ വിചാരിച്ചില്ല അത് നിന്നെ കാണാനുള്ള അവസാനത്തെ വരവാണെന്ന്. "നാഥാ നീവരും കാലൊച്ച കേള്‍ക്കുവാന്‍ കാതോര്‍്ത്തു ഞാനിരിപ്പൂ" എന്ന് നീ പാടുമ്പോള്‍ ദൂരെ നിന്നു തന്നെ ഞങ്ങളുടെ ഹൃദയമിടിപ്പ് കൂടിയിരുന്നത് നീയറിഞ്ഞിരുന്നോ? ആഴ്ച്ചയിലോരിക്കലുള്ള ആ കൂടിക്കാഴ്ചകള്‍ , അതിന്റെ മാധുര്യം അവിസ്മരണീയമാണ് കുട്ടി,അവിസ്മരണീയമാണ്. ശനിയാഴ്ച രാത്രി നിന്നെ കാണാനുള്ള ഒരുക്കങ്ങള്‍ വെള്ളിയാഴ്ച്ച അതിരാവിലെ തന്നെ തുടങ്ങിയിരുന്നു.
"ഒരു commercial break"- വായനക്കാരാ(കാരി) തെറ്റിധരിക്കാതിരിക്കന്‍് വേണ്ടി പറയട്ടെ, മിനി എന്റെ കാമുകിയോ മറ്റോ അല്ല. അടാട്ടിനടുത്ത് ചിറ്റിലപ്പിളളി മൂലയില്‍ നീണ്ടു നിവര്‍ന്നു നിന്നിരുന്ന സിനിമ കൊട്ടക, അതായിരുന്നുചിറ്റിലപ്പിളളിമിനി .കാലത്തിന്റെ കുത്തൊഴുക്കില്‍ പിടിച്ചു നില്‍ക്കാനാവാതെ തളര്‍ന്നു വീണ സുന്ദരി.
ശനിയാഴ്ചയിലെ second show കാണാനുള്ള പോക്ക് ഉത്സവമായിരുന്നു ഞങ്ങള്‍ക്ക്. പാലക്കാട് ജോലിചെയ്തിരുന്ന സഖാവ് ജോലി കഴിഞ്ഞു വരുന്ന ബസ്സില്‍ ആ സഖാവിനെയും പോക്കിയിട്ടായിരുന്നു സിനിമക്കുപോക്ക്.
സിനിമയുടെ പോസ്റ്റര്‍ ഉണ്ണിമാന്റെ പെട്ടിക്കടയുടെ മുമ്പിലായിടുന്നു ഒട്ടിച്ച്ചിരുന്നത്. അതിന്റെ വകയായിഉണ്ണിമാന് ഫ്രീപാസ്സും ഉണ്ടായിരുന്നു. ആ ഫ്രീ പാസ് അടിച്ചു മാറ്റാന്‍ ഉണ്നിമാനോട് അടാട്ടുകാര്‍ക്ക്എന്തെന്നില്ലാത്ത ബഹുമാനമായിരുന്നു. സിനിമ മാറുന്ന വെള്ളിയാഴ്ചകളില്‍, അതിരാവിലെ തന്നെ പുതിയസിനിമയുടെ പോസ്റ്റര്‍ ഒട്ടിക്കാന്‍ കൃഷ്ണേട്ടന്റെ ഒരു വരവുണ്ട്. സൈക്കിളിന്റെ കാരിയറില്‍ മൈതപശയുംപോസ്ടറും വെച്ചുകൊട്നുള്ള slow motion'ല്‍് ഉള്ള വരവ്. കടയുടെ മുന്‍പില്‍ ഏതാണ് "പുതിയ പടം" എന്ന് കാണാന്‍ ഒരുപുരുഷാരം തന്നെ കൂടിയിരുന്നു. ഇവരുടെ ആകാംഷ അറിഞ്ഞുകൊട്നു തന്നെ കൃഷ്ണേട്ടന്‍പോസ്റ്റര്‍ ഒട്ടിക്കല്‍് പതുക്കെയാക്കും. പശ തേഛതിനു ശേഷം ഒരു ബീഡിവലി ഒക്കെ കഴിഞ്. ആ അഞ്ചു മിനിട്ട്നേരത്തേക്ക് കൃഷ്ണേട്ടന്‍ ആണ് അടാട്ട് കളക്ടര്‍.
നസീര്‍ ആരോമാലായുമ്, ഷീല കള്ളിച്ചെല്ലമ്മയായും, ശങ്കര്‍ ചോക്ലേറ്റ് ഹീറോ ആയും, മോനിഷ, മേനകഎന്നിവര്‍ ശാലീന സുന്ദരിമാരായും, സില്‍ക്ക് സ്മിത ശ്രിന്കാര നോട്ടം നോക്കിയിരുന്നതും, മമ്മുട്ടി ബേബിശാലിനിയെ എടുത്തു ഡോക്ടര്‍ ആയി നിന്നതും, മോഹന്‍ലാല്‍ മംഗലശ്ശേരി നീലകണ്ടാനായി മീശ പിരിച്ചതുംഉണ്ണിമാന്റെ പെട്ടിക്കടക്ക് മുന്‍പില്‍.
മിനിയുടെ പരിസരത്ത് എത്തുമ്പോള്‍ തന്നെ മണലില്‍ ഇട്ടു കൊണ്ടു കപ്പലണ്ടി വരുക്കുന്നതിന്റെ ഒരു മണംവരും, എല്ലാ സിനിമ കൊട്ടകയുടെയുമ് സ്ഥായി ആയ മണം. അതുപോലെ തന്നെ സൈഡിലെ തട്ടികയില്‍അടിച്ചിട്ടുള്ള crude ഓയിലിന്റെ.
സിനിമ തുടങ്ങാന്‍ വൈകിയാല്‍ ഉള്ള തെറിവിളികള്‍ ശമിപ്പിക്കാനായി സ്ലൈഡ്കള്‍ രംഗപ്രവേശം ചെയ്യും. "ദയവായി സീറ്റില്‍ ചവിട്ടരുട്", "മൂന്നു വയസ്സിനു മേലെയുള്ള കുട്ടികള്‍ക്ക് ടിക്കറ്റ് എടുക്കണം", "പുകവലിപാടില്ല" അങ്ങിനെ പോകുന്നു. സ്ലൈഡ് എണ്ണം കൂടുമ്പോള്‍ തെറിവിളിയുടെ നീളവും കൂടിയിരുന്നു. കട കടശബ്ദത്തില്‍ Projector പ്രവര്‍ത്തിച്ച് CBFC സര്‍ട്ടിഫിക്കറ്റ് സ്ക്രീനില്‍ തെളിയുമ്പോള്‍ ആ തെറിവിളികള്‍ ഒരുവേലിയിറക്കം പോലെ കുറഞ്ഞു വരും. സര്‍ട്ടിഫിക്കറ്റ്ന്‍റെ വലത്തേ മൂലയില്‍ ഇംഗ്ലീഷ് അക്ഷരം "A" എന്നെഴുതി വട്ടമിട്ടിട്ടുന്ടെന്കില്‍ അവ പിന്നെ കയ്യടികളായി മാറിയിരുന്നതും ചരിത്രം. സിനിമയുടെ കഥപുരോഗമിക്കുമ്പോള്‍് തന്നെ അടുത്തിരിക്കുന്ന ചില സഖാക്കള്‍ കൂര്‍ക്കം വലി തുടങ്ങിയിരുന്നു. ഇന്നിപ്പോള്‍ദുഫായീലുള്ള ഒരു സഖാവ് ഉള്ളില്‍ കാല് നീട്ടി വച്ചു കിടന്നുറങ്ങാന്‍ പ്രത്യേകം ഇഷ്ടിക വരെ സെറ്റ്ചെയ്തിരുന്നത്രേ.
-INTERMISSION-
.................നിം നിം കപ്പലണ്ടി , കപ്പലണ്ടി, ചായ, കാപ്പി........
ഇന്റെര്‍വെല്ലിനു ശേഷം വീണ്ടും ഉറക്കത്തിലേക്കു അല്ലെങ്കില്‍ മിനിയുടെ വളര്‍ത്തു പുത്രന്മാരായ മൂട്ടകളുടെ ലാളനത്തിലേക്ക്.
സിനിമ കഴിഞ്ഞു പുറത്തു കടക്കുമ്പോള്‍ കോളാമ്പിയിലൂടെ മിനി ചോദിക്കുന്നുണ്ടാകും- "ഇനിയെന്ന് കാണുംനമ്മള്‍?" . "അടുത്ത ശനി", എന്നും പറഞ്ഞു പുറത്തു കടക്കുമ്പോള്‍ മനസ്സു നിറയെ ചാരിതാര്‍ത്ഥ്യം തേട്ടിവന്നിരുന്നു (ഇന്റെവേല്‍ നു കുടിച്ച കടുപ്പന്‍ സുലൈമാനിയുടെ) . അപ്പോഴും കോളാമ്പിയിലൂടെ നേര്ത്ത ശബ്ദത്തില്‍ ഗാനം കേള്‍ക്കാം...
"അല്ലിയാമ്പല്‍ കടവിലന്നരക്ക് വെള്ളം
അന്ന് നമ്മളൊന്നായ് തുഴഞ്ഞില്ലേ കൊതുമ്പു വള്ളം
നമ്മുടെ നെഞ്ഞിലാകെ അനുരാഗ കരിക്കിന്‍ വെള്ളം ......................."
2009, ഒക്‌ടോബർ 25, ഞായറാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
Not able to read?
എന്നെക്കുറിച്ച്

- Raman
- Pune/ Adat, Maharashtra/Thrissur, India
- Anginey prathyekichu parayaanonnumilla.
10 അഭിപ്രായങ്ങൾ:
entte swapna simhasanamayirunna ahhh eshttika evideeee ennu thirajall kittumooo koottukareee
ഈ വഴിയും ഈ മരത്തണലും പൂവണി മരതകപ്പുൽമെത്തയും ..............
Dear Ratheesh,
Good Evening!
your posts remind me my childhood,our waits for the new releases and the happiest news was all the shows were free as my cheriyamma was/is the owner of the theatres.i still remember the way we run for the notices left in the air from the car.........:)the announcements through the loudspeakers,the kappalandi,i can visulise everything.you know what,even now i buy teh hot peanuts from unthuvandi in trichur....
keep writing,ratheesh!By the way,read Chetan Bhagat's fourth novel-two states;the story of my marriage.
wishing you a cool night,
sasneham,
anu
"ചിറ്റിലപ്പിള്ളി മിനിയുടെ നയനമനോഹരമായ വെള്ളിത്തിരയില്‍ നാളെ മുതല്‍ ഇതാ ഇന്നും മുതല്‍... നാളെ മുതല്‍ ഇതാ ഇന്നു മുതല്‍..." ഇന്നസെന്റ് ഏതോ പടത്തില്‍ അനൗണ്‍സ് ചെയ്യുന്ന രംഗം ഓര്‍മ്മ വന്നു പോയി... സുധ ടീച്ചറുടെ ചിറ്റിലപ്പിള്ളി മിനി... മിനി ഹൗസ്‌ഫുള്‍ ആയി ടിക്കറ്റ് കിട്ടാതെ വരുമ്പോള്‍ സൈക്കിളില്‍ ആഞ്ഞ് പിടിച്ച് മുതുവറ താരയിലേക്ക്... അതൊക്കെ ഒരു കാലം... മിനിയും താരയും ഇന്ന് ഓര്‍മ്മകളില മാത്രം... നന്ദി രതീഷ്, ഈ ഓര്‍മ്മക്കുറിപ്പിന്... വീണ്ടും എഴുതുക...
നല്ല ശൈലി..
നല്ല എഴുത്ത്..
ഇഷ്ടമായീ...
ആശംസകള്‍
ഇതുപോലെ ഓരോ ഗ്രാമങ്ങളിലും ഉണ്ട് ഓരോ 'നഷ്ട സ്വപ്നങ്ങള്‍!!!..
തികച്ചും ഓര്‍മ്മകളെ തട്ടിയുണര്‍ത്തിയ ഒരു പോസ്റ്റ്..
നന്ദി രതീഷ്..
ഈ ബ്ലോഗിലെത്താന്‍ വളരെ വൈകി, വന്നു വായിച്ചപ്പോള്‍ എന്തെന്നില്ലാത്ത സന്തോഷം..കുട്ടിക്കാലത്ത് ഞാനും മിനി സിനിമ കൊട്ടകയില്‍ ഒരു പതിവ് കാരനായിരുന്നു, അന്നൊക്കെ ശനി ആഴ്ച പുതിയ പടം വരാന്‍ കാത്തിരിക്കുമായിരുന്നു. ഉടലക്കാവ് നിന്ന് സൈക്കിള്‍ ചവുട്ടി മിനിയില്‍ "snakes revenge " കാണാന്‍ പോയത് ഓര്‍മിച്ചു പോയി ഞാന്‍, അന്ന് മഴ മൂലം പാതി വച്ച് ഷോ നിര്‍ത്തി വച്ച്, എല്ലാര്ക്കും പടം വീണ്ടും കാണാന്‍ ടിക്കെടും നല്‍കി. പക്ഷെ ആ ടിക്കറ്റ് ഒരു ഓര്മ പത്രം പോലെ..പിന്നത്തെ ആഴ്ച മിനി പൊളിച്ചു. പുതുക്കി നിര്‍മിക്കാന്‍ എന്നാണ് പറഞ്ഞു കേട്ടത്. പക്ഷെ അത് ഉണ്ടായില്ല. അടാട്ട് കാര്‍ക്ക് ഒരു തീരാ നഷ്ടം.
മാഷെ .. ഇവിടൊന്നു നോക്കു..
http://manojkmohan.blogspot.com/2009/11/blog-post_13.html
അയ്യപ്പാ ശരണം ശരണമെൻ അയ്യപ്പാ..
നാനും നീയുമാ കണ്ണാ നാനും നീയുമ...
നാ ബോൽന നഹീ ബോല്നാ..ബോല്നാ..
ഇന്നലെ ഇന്ന് ഇപ്പൊ ദാ ഞാൻ കേൾക്കുന്നു..
ഞാൻ പാടത്ത് പച്ചക്കറി നനക്കുകയാണല്ലൊ.
അല്ല...അല്ലേ
എന്ത്, ഞാൻ ഈ നാല് ചുമരുകൾക്കുള്ളിൽ ഏസിയുടെ മൂളൽ മാത്രമെ കേൾക്കുന്നെന്നൊ?
കഴിഞ്ഞ് പോയ, തിരിച്ച് ഒരിക്കലുമില്ലാത്ത ആ കാലം.........
Superr- Post rasaayi.
മിനി എന്റെ കാമുകിയോ മറ്റോ അല്ല...
MTyude ninte ormakku enna kadha thudangunnathu ithey shailiyilaanau. Vaayichittundo?
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ