2020, മാർച്ച് 16, തിങ്കളാഴ്‌ച

ശ്വാസമെടുക്കുന്നതും

ശ്വാസമെടുക്കുന്നതും എന്തൊരു ശീലമാ
ജീവിച്ചു പോകുന്നതും എന്തൊരു കഥയാടോ?

നേരിയനക്കം പോലുമില്ല ശരീരത്തിലെവിടെയും
കൺകളിലൊരു ഛായ പോലും

വിറങ്ങലിച്ച കാലുകൾ നടന്നു കൊണ്ടേയിരിക്കുന്നു
ഈയൊരു യാത്ര ഒഴുകിക്കൊണ്ടേയിരിക്കുന്നു
എത്ര വർഷങ്ങളായ്, എത്ര നൂറ്റാണ്ടുകളായ്
ജീവിച്ചു പോകുന്നു, ജീവിച്ചു പോകുന്നു

ഈ ശീലങ്ങളും വിചിത്രം തന്നെ കേട്ടോ....

(ഗുൽസാറിൻ്റെ 'NAZM സ്വതന്ത്ര വിവർത്തനം)
https://youtu.be/hJb0EC53dHc

सांस लेना भी कैसी आदत है
जीये जाना भी क्या रवायत है
कोई आहट नहीं बदन में कहीं
कोई साया नहीं है आँखों में
पांव बेहिस हैं, चलते जाते हैं
इक सफ़र में जो बहता रहता है
कितने बरसों से कितनी सदियों से
जीये जाते हैं जीये जाते हैं


आदतें भी अजीब होती हैं…

2020, മാർച്ച് 9, തിങ്കളാഴ്‌ച

ഓർമ്മയുണ്ടോ?


"ഓർമ്മയുണ്ടോ,
ഒരൂസം എന്റെ മെസ്സിൽ വന്ന് സിഗരറ്റിന്  പെട്ടിയിൽ 
ചെറിയ ഒരു ചെടിയുടെ ചിത്രം വരച്ചത്?
വന്ന് നോക്ക്
 ചെടിയിൽ ഒരു പൂ വിടർന്നിട്ടുണ്ട് !!"
- Gulzar's 'Nazm' -

Not able to read?

This Blog is in Malayalam. Click below logo and download the Font to your Fonts folder. Click here for Malayalam Fonts

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
Pune/ Adat, Maharashtra/Thrissur, India
Anginey prathyekichu parayaanonnumilla.

ബ്ലോഗ് ആര്‍ക്കൈവ്