2020, ഓഗസ്റ്റ് 25, ചൊവ്വാഴ്ച

കാത്തിരിപ്പ്

കൂട്ടുകാരൊക്കെ പരീക്ഷ പാസ്സായിട്ടും ഒറ്റ പേപ്പർ 'സപ്പ്ളി ' വന്നോണ്ട്,  എവിടെയാണോ അവിടെ തന്നെ കിടക്കേണ്ടി വന്ന 'പതിനാറാമന്റെ' അവസ്ഥ. ടണലിനപ്പുറത്തെ അണയാത്ത ആ വെളിച്ചമെന്ന പ്രതീക്ഷയിലാണവനും ചുറ്റുമുള്ള  ഈ ലോകവും!

(കോവിഡ് 19 വ്യാപനത്താൽ കഴിഞ്ഞയാഴ്ച -18th to 23rd August 2020- അടാട്ട് പഞ്ചായത്ത്  മുഴുവനായും കണ്ടൈൻമെൻറ് സോൺ ആയിരുന്നു . ഈ ആഴ്ചയിൽ പല വാർഡുകളെയും ഒഴിവാക്കി, പതിനാറാം വാർഡ്  ഇപ്പോഴും  കണ്ടൈൻമെൻറ് സോൺ  ആയി തുടരുന്നു)

2020, ഓഗസ്റ്റ് 17, തിങ്കളാഴ്‌ച

"പൂട്ടൽ കാല" ദൃശ്യങ്ങൾ

കാമ്പുള്ളൊരു മെറ്റാഫിക്ഷനു  വേണ്ടി കളമൊരുക്കിയിട്ടിരിക്കുന്ന നിലം .. വിളനിലത്തെ ആര് വന്നു ഉഴുതുമറിച്ചു വിളവെടുപ്പു നടത്തും ?  


"ചീഞ്ഞളിഞ്ഞ പാഴ് നിലത്തു നിന്നാൽ ഇപ്പോഴും കേൾക്കാം നിർത്താതെയുള്ള ചാവു മണിയുടെ മുഴക്കം" എന്ന പി എഫ് മാത്യൂസിന്റെ വരികൾ(ചാവുനിലം) എവിടെയോ അലയടിക്കുന്ന പോലെ ..


ഹുവാൻ റൂൾഫോയുടെ പ്രേതഭൂമിയായ 'കൊമാലയെ' കണ്മുന്നിൽ അല്ലെങ്കിൽ  ഭാവനയിൽ കൊണ്ടുവരാൻ, മറവിയുടെ ഭണ്ടാരത്തിൽ നിന്നും  മൂടിവച്ച വന്യഭാവനകളെ കത്തിക്കാൻ ഒരുക്കിവച്ച ഫ്രെയിം 


2020, ഓഗസ്റ്റ് 13, വ്യാഴാഴ്‌ച

പിന്നിട്ട വഴിയിലെ കണ്ടു മുട്ടിയ മുഖങ്ങൾ -1- ഉയിരിൻ കഥയാട്ടം

"ചിരിയോ ചിരി പുഞ്ചിരി തഞ്ചിടുന്ന വിളയാട്ടം ..

ഉലകാകെയൊരോട്ടം ഉയിരിൻ കഥയാട്ടം

മരയോന്തുകണക്കുടലൊന്നുമാറി വഴിയോടീ

അതിരമ്പുഴ ചാടീ അറിയാക്കര തേടീ"

പലർക്കും പലവിധമുള്ള എതിരഭിപ്രായങ്ങളുള്ള ഒരു സിനിമയായിട്ടാണ്  2016-ൽ  ഇറങ്ങിയ  'ആക്ഷന്‍ ഹീറോ ബിജു ' എന്നാണ്  അറിയാൻ കഴിഞ്ഞിരിക്കുന്നത് . സിനിമയിലെ വംശീയാധിക്ഷേപങ്ങളോടുള്ള എതിർപ്പും, പൊളിറ്റിക്കൽ  കറക്ട്നെസ്സിനെ  കുറിച്ചുള്ള ഓരോരുടെ  കാഴ്ചപ്പാടനുസരിച്ചുള്ള വിലയിരുത്തലുകളോടും, അത്തരം കാഴ്ചപ്പാടുകളോടുള്ള ബഹുമാനത്തോടെ തന്നെ പറയട്ടെ, സിനിമ എന്ന മാധ്യമത്തിന്റെ 'ക്രാഫ്റ്റ് ' എന്ന രീതിയിലും  അവതരണരീതിയിലെ പുതുമ കൊണ്ടും ഇഷ്ടപ്പെട്ട ഒരു സിനിമ തന്നെയായിട്ടാണ് എനിക്ക്  ബിജു അനുഭവപ്പെട്ടത്.  ഇറങ്ങിയ സമയത്തും ഈ 'കുടിയിരിപ്പ്'  കാലത്തും രണ്ടു മൂന്നു തവണ കണ്ടു കാണും.  

പറയാൻ പോകുന്ന വിഷയത്തിന് ഈ സിനിമയുമായി കാര്യമായ ബന്ധമൊന്നുമില്ല , പിന്നെയെന്തിനിത്  എഴുന്നള്ളിച്ചു എന്ന് ചോദിച്ചാൽ എവിടെയോ എന്തോ ഈ സിനിമയുടെ ആഖ്യാന രീതിയോട് ഈ കാലത്തിനു മറ്റൊരു രീതിയിൽ എന്തോ പറയാനുള്ളതായി തോന്നിയിട്ടുണ്ട്. ആഖ്യാന രീതിയിൽ സ്വീകരിച്ചിരിക്കുന്ന Common Rhythm ഓട്ടമാണ് .  ഛായാഗ്രാഹകൻ ക്യാമറ എടുത്തുകൊണ്ടു ഓടി ചിത്രീകരിച്ചതാണെന്നും തോന്നും. അത് പറയാൻ ഉദ്ദേശിച്ച വിഷയത്തോടും ചേർന്ന് നിൽക്കുന്നതായി അനുഭവപ്പെട്ടിട്ടുണ്ട് ..

അങ്ങിനെ 'ഉലകാകെയുള്ള ഓട്ടത്തിലെ  ഉയിരിന് കഥയാട്ടം' ഒരു സഡൻ  ബ്രേക്കിട്ടു നിൽക്കുമ്പോഴുള്ള ഇടവേളകാലത്തെ ഒരു  സിനിമയായി ഉപമിച്ചാൽ  ഈ കാലം ഒരു ഇടവേള  തന്നെയാലോ.. അങ്ങിനെയുള്ള ഈ ഇടവേള പലർക്കും തിരിഞ്ഞു നോട്ടങ്ങളിലേക്കും, " പിന്നിട്ട വഴിയിലെ കണ്ടു മുട്ടിയ മുഖങ്ങളിലേക്കുമുള്ള" ഒരു ഇടവേള കാലം .. 

(ഈ പ്രയോഗത്തിന് കടപ്പാട് ഈ പോസ്റ്റിന്റെ ഉടമയും ഉർവ്വശി തീയെറ്റഴ്‌സിന്റെ  പ്രധാന നടനുമായ എന്നോട് തന്നെ .. പൊടി പിടിച്ചു കിടക്കുന്ന ഈ യു ട്യൂബ് ലിങ്കിൽ -https://www.youtube.com/watch?v=gUPZ1JdOcKk      സെൽഫ് പ്രൊമോഷൻ തന്നെ )

ഇനിയുള്ള ഫോട്ടോ പോസ്റ്റുകൾ അത്തരം വഴികളിലൂടെ ആകാം എന്ന ഒരു ചിന്തയോടെ ഈ സീരിസിലെ കന്നി പോസ്റ്റ് ഇവിടെ എറിഞ്ഞുടക്കുന്നു ..

കുറൂർ പാറ :

വൈകുന്നേരങ്ങളിലെ ചർച്ചകൾ, അവ അമേരിക്കയുടെ GATT  താല്പര്യങ്ങൾ മുതൽ അഞ്ചു തെങ്ങിലെ പുതിയ  ബണ്ടിന്റെ ഉറപ്പിനെപറ്റി വരെ.  അന്ന് കൂട്ടായി അന്നത്തെ  'തങ്കപ്പനും പൊന്നപ്പനുമായിരുന്ന' ഒ സി ആർ , ഓ എം ആർ  കുലജാതർ .. ഒരൽപം കൂടെ അഹങ്കാരമായാൽ അവർക്കിടയിലെ തംബ്രാനായ Gilbeys .. 

EIA2020 യെ പറ്റിയുള്ള ചൂടുള്ള ചർച്ചകൾ നടക്കുമ്പോൾ ഇത്തരം പൊതു ഇടങ്ങൾ , മനുഷ്യ മനസ്സിന്റെ പൊതു ഇടങ്ങൾ  എത്ര കാലം എന്ന ചോദ്യം അപ്പുറത്തും .. അടാട്ട് കുന്ന്  മുഴുവൻ പുഴക്കൽ പാടത്തു മലർന്നടിച്ചു കിടക്കുമ്പോഴും അവശേഷിക്കുന്ന മറ്റൊരു പ്രതീക്ഷ , കേരളമെന്ന ഇടതുപക്ഷ മനസ്സിനെ ഇത്തരം വിഷയങ്ങളെ ചൂടുള്ള ചർച്ചകളാക്കി തന്നെ നില നിർത്താൻ പറ്റൂ എന്നും പ്രതികരണത്തിന്റെ ഒറ്റ തുരുത്തായി എന്നും ഈ കൊച്ചു കുഞ്ഞി 'ERIN BROCKOVICH' ആയി നമ്മുടെ നാടും പാറയും  ഉണ്ടാകും എന്ന പ്രതീക്ഷയും. 

അതെ ...

ഉയിരിൻ കഥയാട്ടം ഉയിരിൻ കഥയാട്ടം

ഉയിരിൻ കഥയാട്ടം ഉയിരിൻ കഥയാട്ടം

ഉയിരിൻ കഥയാട്ടം ഉയിരിൻ കഥയാട്ടം

(ഈ പാട്ടിന്റെ സംഗീത സംവിധായകനായ  ജെറി അമല്ദേവിന്റെ ഒരു ഇന്റർവ്യൂ  ഈയടുത്തു കണ്ടപ്പോൾ ഈ സിനിമ അങ്ങേർക്കും ഒരു 20 + വർഷത്തിന് ശേഷമുള്ള തിരിച്ചു വരവ് കൂടെ ആയിരുന്നെന്ന് അറിഞ്ഞു )

REFERENCES 

1. Article by Maya Pramod on Action Hero Biju-  (Reference articles by intellectuals like Maya Pramod- https://www.newsdogapp.com/ml/article/5ed7d2a70dab52185101bf85/?d=false

2. ERIN BROCKOVICH- https://en.wikipedia.org/wiki/Erin_Brockovich

3. News article on Kerala's stand against EIA 2020 notification- https://timesofindia.indiatimes.com/india/cant-agree-to-many-recommendations-of-eia-draft-notification-2020-kerala/articleshow/77489932.cms


Not able to read?

This Blog is in Malayalam. Click below logo and download the Font to your Fonts folder. Click here for Malayalam Fonts

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
Pune/ Adat, Maharashtra/Thrissur, India
Anginey prathyekichu parayaanonnumilla.

ബ്ലോഗ് ആര്‍ക്കൈവ്