2020, ഡിസംബർ 29, ചൊവ്വാഴ്ച

K.P. ബാലചന്ദ്രന്റെ വിയോഗം

 ചില വ്യക്തികളുണ്ട് . അവർ അവരുടെ സൃഷ്ടികളിൽ മാത്രം ഏർപ്പെട്ടുകൊണ്ട് - ശലഭ സുഷുപ്തി എന്നൊക്കെ അലങ്കാരികഭാഷയിൽ പറയാവുന്നത് -  അധികം ഒച്ചപ്പാടുകളില്ലാതെ വ്യാപാരിച്ചുകൊണ്ടിരിക്കും. അവരെ നിങ്ങൾ സാഹിത്യ സദസ്സുകളിൽ കാണില്ല , Limelightഅവർക്കു വിഷയമേ അല്ല. അത്തരം ഒരു വ്യക്തിയുടെ മരണവാർത്ത  ഇന്നത്തെ മാതൃഭൂമി പത്രത്തിൽ കണ്ടതാണ് ഈ കുറിപ്പിനാധാരം. കോവിഡ് മഹാമാരിയിൽ മറ്റൊരു പ്രതിഭയുടെ നഷ്ടം കൂടി -  വിവർത്തകൻ കെ.പി.  ബാലചന്ദ്രൻ.  . മാധ്യമം പത്രത്തിന്റെ തലക്കെട്ട് കടമെടുത്താൽ "ഗൂഗിളിലും പേരില്ലാത്ത പ്രശസ്തൻ".

104 ഗ്രന്ഥങ്ങളാണ് വിവർത്തനം ചെയ്തിട്ടുള്ളത്. ഭാര്യ Dr ശാന്തയുമൊത്ത് തൃശൂർ കിഴക്കേ കോട്ടയിൽ ആയിരുന്നു താമസം - 1939 തൃശ്ശൂരിലെ മണലൂരിൽ ജനനം.  വിവർത്തനം ചെയ്ത കൃതികളിൽ പ്രധാനപ്പെട്ടവ - ഷെർലക് ഹോംസ് സമ്പൂർണ്ണ കൃതികൾ. മുഗൾ ഭരണം എട്ടു വാള്യങ്ങൾ, ദില്ലി സുൽത്താനേറ്റ് ഭരണം മൂന്നു വാള്യങ്ങൾ, ടിപ്പുവിന്റെ ചരിത്രം രണ്ടു വാള്യങ്ങൾ, വിഷാദ വിവരങ്ങൾ -   https://www.madhyamam.com/kerala/unnamed-celebrity-on-google-writing-should-be-known-not-the-writer-687542.

https://www.mathrubhumi.com/books/news/writer-kp-balachandran-passed-away-1.5315694

വ്യാസഭാരതം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ വിദ്വാൻ കെ. പ്രകാശം ആണ് പിതാവ് . ഈയവസരത്തിൽ വിദ്വാൻ കെ പ്രകാശത്തെയും ഒന്ന് സ്മരിക്കേണ്ടതുണ്ട്.. കാരണം ശബ്ദമുഖരിതമായ ഈ കാലത്ത് തന്റെ ഇഷ്ടങ്ങളിൽ അത്യന്തം പാഷൻ കൊണ്ട് മാത്രം ജോലി ചെയ്തു നിശബ്ദ വിപ്ലവം നടത്തുന്നവരും ഈ ലോകത്തുണ്ട് എന്ന ഓർമ്മപ്പെടുത്തലുകളാണിവർ. ഒരുപക്ഷെ ശ്രീ K.P.ബാലചന്ദ്രനിൽ ഈ സ്വഭാവം പിതാവിൽനിന്നും കൈമാറിയതാകാം .  18 പർവ്വങ്ങളിലായി 1,25,000 ശ്ലോകങ്ങളുള്ള ഇതിഹാസം മഹാഭാരതം സംസ്കൃതത്തിൽ നിന്ന് മലയാളത്തിലേക്ക് പദാനുപദ പരിഭാഷ നടത്തിയ പ്രതിഭ കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാന്റേതിൽ നിന്ന് വ്യത്യസ്തമായി, വിദ്വാൻ കെ പ്രകാശം ചെയ്തത് ഒരു ഗദ്യ തർജ്ജമയായിരുന്നു . വിദ്വാൻ കെ പ്രകാശം - കൂടുതൽ വിവരങ്ങൾക്ക് - 'അഞ്ചുവിളക്ക് '- സി എ കൃഷ്ണൻ (പേജ് 137), പ്രസാധകർ - ഗ്രീൻ ബുക്‌സ്- https://greenbooksindia.com/c-a-krishnan/Anchuvilakku

Not able to read?

This Blog is in Malayalam. Click below logo and download the Font to your Fonts folder. Click here for Malayalam Fonts

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
Pune/ Adat, Maharashtra/Thrissur, India
Anginey prathyekichu parayaanonnumilla.

ബ്ലോഗ് ആര്‍ക്കൈവ്