വിഷയം സോഷ്യൽ സയൻസ്. ഹോം വർക്ക് monuments കളെ പറ്റി
അശോകൻ , bhudhist ലൊക്കേഷൻ , സാഞ്ചി സ്തൂപ , താജ് മഹൽ , ഷാജഹാൻ ഒക്കെയായി ക്ലാസ്സു പുരോഗമിച്ചു. അതിന്റെ രണ്ടാം ഭാഗമായ ഗൃഹപാഠം ആണ് കഥാ പരിസരം
മീനാക്ഷി temple ആരാ ഉണ്ടാക്കിയത് ?
ഉ : അശോക ചക്രവർത്തി
മുരണ്ടമർന്ന മാതാശ്രീ :അപ്പൊ സാഞ്ചി സ്തൂപ ?
ഉ : അശോക ചക്രവർത്തി
അപ്പോ താജ് മഹൽ ?
ഉ : (നിസ്സംശയം ) അശോക ചക്രവർത്തി
(ദൈന്യത കലർന്ന ഒരലർച്ചയുടെ പാരമ്യത്തിൽ ) - അശോക ചക്രവർത്തി അപ്പൊ അന്നത്തെ പേരുകേട്ട വാർക്ക പണിക്കാരനായിരുന്നുലെ മോനെ ?
അത്യോ ?
(വിരാടം:രണ്ടാമൂഴത്തിൽ വിരാടരാജന്റെ സേനാപതിയായ കീചകനെ ഭീമൻ ദ്രൗപദിയുടെ നിർദ്ദേശപ്രകാരം വധിക്കുന്നു. പിന്നെ എല്ലാം ശാന്തം )