2009, ഡിസംബർ 17, വ്യാഴാഴ്‌ച

സ്മരണകള്‍, ഡിസംബറിലൂടെ.

കഥാപുരുഷന്‍: "വ്യത്യസ്ഥതയുടെ വിവിധ വര്‍ണ്ണങ്ങള്‍ ചാലിച്ച് കൊണ്ട്, രൂപത്തിലും ഭാവത്തിലും അതാതുകാലങ്ങളില്‍ പുതു സങ്കല്‍പ്പങ്ങള്‍ നല്‍കി പ്രകൃതി അവളെ അവതരിപ്പിക്കുന്നു- 12 വ്യത്യസ്ഥ മുഖം മൂടികള്‍ അണിയിച്ചുകൊണ്ട്. കവാടങ്ങളുടെ ദേവനായ 'ജാനസ്സിന്ടെ' ഓര്‍മ്മകളില്‍ ജനുവരിയില്‍ തുടങ്ങി, നമ്മുടെ കഥാപാത്രം ഡിസംബറിന്റെ ഊഴമെത്തുമബോള്‍്, പാലക്കാടന്‍ ചുരം താണ്ടി വരുന്ന വൃശ്ചികക്കാറ്റെന്ന 'MGR' പാറിപ്പറത്തുന്ന മൂടല്‍ മഞ്ഞിന്റെ നേര്‍ത്ത വസ്ത്രം ഒതുക്കി വെക്കാന്‍ കഷ്ടപ്പെടുന്ന ജയലളിതയായി മാറുന്നു അവള്‍- ഡിസംബര്‍. 'പാര്‍വ്വണ ചന്ദ്രിക പാല്‍മഞ്ഞില്‍ നനഞ്ഞു, പരിഭവം ഞാന്‍ മറന്നു' എന്ന് പാടുന്ന നായകന്‍റെ മുന്‍പില്‍ ലജ്ജാവതിയായി നില്‍കുന്ന നമ്മുടെ നായിക - ഡിസംബര്‍."

വഴിപോക്കന്‍് : " ഹലോ, എന്താ പരിപാടി? പറയാനുള്ളത് വേഗം പറഞ്ഞു പോയാല്‍ തടി കേടാകില്ല"

കഥാപുരുഷന്‍: "ശരി മാഷേ, കുറച്ചു കൊഴുപ്പ് കൂട്ടാനായി കാച്ചി പോയതാണ്. എന്തായാലും ഉള്ള സ്റ്റോക്ക്‌ കഴിഞ്ഞു, ഇനി പറയാനുള്ളത് വളച്ചു കെട്ടില്ലാതെ തന്നെ പറഞ്ഞോളാം, കഴുത്തില്‍ നിന്ന് കയ്യെടുക്ക്.
അപ്പൊ പറഞ്ഞു വന്നത് ഡിസംബറിനെ പറ്റി. എങ്ങും ഭസ്മത്തിന്റെയും കര്പ്പൂരത്തിന്ടെയും സുഗന്ധത്താല്‍ ഭക്തിനിര്‍ഭരമായ അന്തരീക്ഷം. ശരണംവിളികളാല്‍ തുടങ്ങുന്ന ദിവസങ്ങള്‍. വൃശ്ചിക കാറ്റിന്റെ കുളിര്‍മ്മയില്‍ മയങ്ങി നില്‍ക്കുന്ന പുലരികള്‍. വെള്ളരിപൂജയുടെ താളലയത്തില്‍ നില്‍ക്കുന്ന സന്ധ്യ സമയത്തെ ആമ്പലംകാവ് ക്ഷേത്ര പരിസരം. ആമ്പലംകാവിലമ്മയുടെ ഇഷ്ട വഴിപാടായ വെള്ളരി പൂജ. അടാട്ടെ ഇളം തലമുറയുടെ ഇഷ്ട വഴിപാടും വെള്ളരി പൂജ. ഇളം തലമുറ എന്ന് പറയുമ്പോള്‍ തുടര്ന്നുളള പ്രയോഗങ്ങള്‍്ക്കു ചില സാങ്കേതിക പ്രയാസങ്ങള്‍ വരുമെന്ന കാരണത്താല്‍, ആ കൂട്ടത്തിന്റെ പ്രതിനിധി എന്ന നിലക്ക് വിവരണങ്ങള്‍ക്കായി നമുക്ക് ഒരുത്തനെ തിരഞ്ഞെടുക്കാം. 13 വയസ്സോളം പ്രായമുള്ള അവനെ നമുക്ക് "അവന്‍" എന്നു തന്നെ വിളിക്കാം.
അവന്‍ സ്വാതന്ത്ര്യത്തിന്റെ ആദ്യ സ്വാദറിയുന്നതും വെള്ളരിപൂജ രാത്രികളില്‍. തുള്ളല്‍കാരനായി വേഷമിടുന്ന അവന് അത് ജീവിതത്തിലെ ആദ്യ അംഗീകാരമായിരുന്നു. ചെണ്ട കൊട്ടിനനുസരണമായി ചുവടു വെക്കുന്ന അവന്‍റെ മനസ്സും കണ്ണും മാധവേട്ടനിലായിരിക്കും. മാധവേട്ടനായിരുന്നു വെള്ളരി പൂജ തുള്ളല്‍ പഠിപ്പിച്ചിരുന്നത്. മാധവേട്ടന്റെ തുള്ളല്‍ കളരിയില്‍ നിന്നും പുറത്തു കടന്നിട്ടുള്ള ശിഷ്യഗണങ്ങള്‍ ഇപ്പോള്‍ എവിടെയൊക്കെയോ ആയി ചിതറി കിടക്കുന്നു. ചുവടുകള്‍ പിഴക്കുമ്പോള്‍ ചെണ്ടക്കോല്‍ കൊണ്ടുള്ള സ്നേഹലാളനം, എവിടെയൊക്കെയോ ഇരുന്ന് ഇത് വായിക്കുന്ന അവന്‍ അയവിറക്കുന്നുണ്ടാകും. രാത്രി ഏഴു മണിയോടെ തുടങ്ങി ഒന്‍പതു മണിയുടെ കളം മായ്ക്കല്‍ തുള്ളലില്‍ അവസാനിച്ചിരുന്ന വെള്ളരിപൂജ ചുരുങ്ങി ചുരുങ്ങി ഏഴരയോടെ അവസാനിക്കുന്ന നിലയിലായി; അതും കാലത്തിന്റെ ആവശ്യകത.

കളം വരയ്ക്കുന്ന പരിപാടിയാണ് വെള്ളരിപൂജയുടെ പ്രധാന ഒരുക്കങ്ങളില്‍ ഒന്ന്. ഈ പണി മിക്കതും കിട്ടിയിരുന്നത് വെള്ളരിപൂജയിലെ അരങ്ങേറ്റകാര്ക്കായിരുന്നു. രണ്ടോ മൂണോ വര്ഷം പഴക്കമുള്ള തുളളല്‍കാര്‍, ഈ അരങ്ങേറ്റകാരുടെ മുന്‍പില്‍ ആശാന്‍മാരായി. അങ്ങിനെ തുടങ്ങി അരങ്ങേറ്റകാരനായ അവന്റെ ട്രെയിനിംഗ്. അരിപ്പൊടിയില്‍ മഞ്ഞളും, ചുണ്ണാമ്പും, പച്ചിലപ്പൊടിയും കൂട്ടി വിവിധ വര്‍ണ്ണങ്ങള്‍ കളങ്ങളായി മാറുമ്പോള്‍ അവന്‍റെ അന്നത്തെ ദിവസം സഫലമാവുകയായിരുന്നു. ഓരോ ദിവസങ്ങളിലും ഓരോ കളങ്ങളായിരുന്നു. അവയ്ക്കോരോന്നിനും ഓരോ പേരുകളും.

പോക്കറ്റ്‌ മണി എന്തെന്നറിയാതിരുന്ന അവന്റെ മുന്‍പില്‍ തുള്ളലിലൂടെയുള്ള വരുമാനം പുതിയ വാതായനങ്ങള്‍ തുറന്നിട്ടു. ഈ പോക്കറ്റ്‌ മണി ചിറ്റിലപ്പിള്ളി മിനി, മുതുവറ താര എന്നീ സിനിമ കൊട്ടകകളിലെ ടിക്കെററ്കളായ് മാറാന്‍ തുടങ്ങിയപ്പോള്‍, അവന്‍ സാമ്പത്തിക ശാസ്ത്രത്തിലെ Law of diminishing marginal utility യും ക്രെഡിറ്റ്‌ സിസ്റ്റവും എന്തെന്നറിഞ്ഞു. പൂജക്കുള്ള സമയം വൈകുമ്പോള്‍ സിനിമക്കു പോകാനുള്ള അവസാനത്തെ ബസ്‌ മിസ്സ്‌ ആകുമോ എന്ന വിങ്ങലായിരുന്നു അവന്‍റെ മനസ്സില്‍. ബസ്‌ മിസ്സ്‌ ആകുന്ന ദിവസങ്ങളില്‍ പൂജ നടത്തിയിരുന്ന പട്ടരെയും ചെണ്ട കൊട്ടിയിരുന്ന മാധവേട്ടനെയും ഉള്ളില്‍ ശപിച്ചിരുന്ന ദിവസങ്ങള്‍.
ഡിസംബറിലെ അവസാനത്തോടെയുള്ള (ധനുമാസത്തില്‍) പള്ളിപ്പാനയില്‍് വെള്ളരിപൂജ അവസാനിക്കുമ്പോള്‍ വരുമാനത്തിന്റെ തുറന്നിട്ട വാതിലുകളായിരുന്നു കൊട്ടിയടക്കപ്പെട്ടിരുന്നത്. Who moved my cheese എന്ന പുസ്തകം അന്നാരും എഴുതിയിരുന്നില്ലെങ്കിലും, പറമ്പിലെ കശുവണ്ടിയും മറ്റും പുതിയ വരുമാന സ്രോതസ്സുകളാണെന്ന അറിവുണ്ടായി അവന്. വെളളരിപൂജ തുള്ളലിനു മുന്‍പത്തെ ഇടവേളകളില്‍, അമ്പലത്തിനു പിന്നിലെ ആലിന്ടെ പരിസരവും മറ്റും, പുത്തനറിവുകളുടെ പരീക്ഷണങ്ങള്‍ക്കുള്ള വേദിയായി അവന്. ഒരുനാള്‍ തടുപ്പിള്ളിയില്‍ ആരുമറിയാതെ പൊറോട്ട ഉണ്ടാക്കി വെച്ചതും, തുള്ളല്‍ കഴിഞ്ഞപ്പോളേക്കും ആ പോറോട്ടകള്‍ ആരാരുമറിയാതെ അപ്രത്യക്ഷമായതും മറ്റൊരു കഥ.

പള്ളിപ്പാന എന്ന് പറയുമ്പോള്‍ അവനാദ്യം ഓര്‍മ്മ വരുന്നത് ഉണ്ണിപ്പിണ്ടിയുടെയും മഞ്ഞള്‍ പൊടിയുടെയും മണമാണ്. പാന നാളിലെ കളം അതിഗംഭീരം തന്നെ. തിരിയുഴിച്ചില്‍ നടത്തുന്ന ആള്‍ പാന നാളിലെ നായകനായിരുന്നു. കുരുത്തോല തണ്ടിന്റെ അറ്റത്ത് എണ്ണയില്‍ മുക്കിയ പന്തം കൊണ്ട് മായാജാലങ്ങള്‍ കാട്ടിയിരുന്ന ഈ നായകനിലായിരിക്കും എല്ലാവരുടെയും കണ്ണുകള്‍. ഇക്കാരണം കൊണ്ട് തന്നെ ഒരുപാട് lobbying നടന്നിരുന്ന ഒരു സ്ഥാനമായിരുന്നു അത്.
പാന നാളിലെ രാത്രികള്‍ അതി മനോഹരമാണ്. തുള്ളുന്നവന് അന്ന് രാത്രി ഉറക്കമില്ല. അമ്പലത്തിനടുത്തെ സ്റ്റേജില്‍ ആരെങ്കിലും തല ചയ്ച്ചാല്‍ അന്നവന്റെ കഷ്ടകാലം. അതുപോലെ തന്നെ തുള്ളല്‍കാര്‍ക്കിടയിലെ പഴയകാല വൈരാഗ്യങ്ങള്‍ തീര്ത്തിരുന്നതും ഈ രാത്രി.ഗ്രൂപ്പുകളായി തിരിഞ്ഞായിരുന്നു ഈ കുടിപ്പകകള്‍ തീര്‍ത്തിരുന്നത്‌. ഒരു ഗ്രൂപ്പിന്റെ ഈ വര്‍ഷത്തെ കണക്കുകള്‍ ചിലപ്പോള്‍ അടുത്ത വര്‍ഷത്തെ പാന നാളുകള്‍ വരെ നീട്നു നിന്നിരുന്നെന്നു കേട്ട് കേള്‍വി. 'God Father' എന്ന നോവലെഴുതുമ്പോള്‍ 'Puzo' ചേട്ടന്‍ ഇതിനെപ്പറ്റിയൊന്നും അറിഞ്ഞു കാണില്ല . അറിഞ്ഞിരുന്നെങ്കില്‍ ഒരു ലോക്കല്‍ 'Vito Corleone', അടാട്ട് നിന്നും പിറവിയെടുത്തേനെ. Puzo ചേട്ടന്‍ അറിയാതെ തന്നെ ഞങ്ങള്‍ക്കിടയിലെ രഘുവും മൂപ്പനും മറ്റും ഈ വേഷങ്ങള്‍ ആടി തകര്‍ത്തു.
പാന നാളിലെ പുലര്ച്ചക്കുള്ള കളം മായ്ക്കലില്‍് ഈ കൊച്ചു തല്ലു കൂട്ടങ്ങളും അവിടെ വെച്ച് മായ്ക്കപ്പെട്ടിരുന്നു. (അടുത്ത വര്ഷം വരേയ്ക്കും).
പള്ളിപാനക്ക് ചില സ്ഥിരം കാണികള്‍ ഉണ്ട്. അങ്ങിനെ ഒരാളായ പാറു ചേച്ചിയുടെ പേര് കുറിക്കാതെ എങ്ങിനെ ഈ പോസ്റ്റ്‌ പൂര്‍ണ്ണമാകും?
പാനനാളില്‍് പൂജക്ക്‌ ശേഷം ഉപേക്ഷിച്ചിരുന്ന മരം കൊണ്ടുണ്ടാക്കിയ കരണ്ടി, അവന്‍ നിധി പോലെ കാത്തു സൂക്ഷിച്ചിരുന്നു. പാന കഴിഞ്ഞു പിറ്റേ ദിവസം, തന്റെ കളിക്കൂട്ടുകാരിയുമൊത്ത്(അല്ലെങ്കില്‍ കൂട്ടുകാരനുമായി) വീട്ടു മുറ്റത്ത്‌ സാങ്കല്‍പ്പിക കളം വരച്ച്, പൂജയും, തിരിയുഴിച്ചലും, ചെണ്ട കൊട്ടും ഏകാകിയായി നടത്തിയിരുന്ന അവന്‍, അവളുടെ കണ്ണിലെ വീര നായകന്‍.

ഡിസംബറിനെ പറ്റി പറയുമ്പോള്‍ പിന്നയും ഉണ്ട് പറയാന്‍. പാടത്ത് പണിയിലെ വീണ്ടി വലിക്കലിന്റെയും പുല്ലു പറിക്കലിന്റെയും സമയം. ആര്‍മ്മിയില്‍ ജോലി ചെയ്തിരുന്ന ഒരാള്‍ക്ക്‌ പൂരത്തിന് ലീവ് കിട്ടാതിരുന്നപ്പോള്‍, "VEENDI VALI STARTED, REACH IMMEDIATELY" എന്ന് കമ്പി അടിച്ചതും, അത് വായിച്ച ശേഷം അദ്ധേഹത്തിന്റെ 'CO' ഇതെന്തൊ പന്തികേടാണെന്ന് കരുതി ഉടനെ ലീവ് അനുവദിച്ചതും മറ്റൊരു ചരിത്രം. ആല്‍ത്തറ പരിസരത്ത് SHUTTLE BADMINTON കളിക്ക് വിരാമമിട്ടിരുന്നതും ഡിസംബര്‍. കാരണം പാലക്കാടന്‍ ചുരം താണ്ടി വരുന്ന MGR കാറ്റ് തന്നെ. ഓര്‍മ്മകള്‍ അങ്ങിനെ പോകുന്നു.

ഇതെല്ലാം വായിക്കുന്ന അടാട്ടുകാരന്‍, കാലിന്മേല്‍ പഴയ മഞ്ഞപ്പൊടിയുടെ പാടുകള്‍ ഉണ്ടോ എന്ന് പരതുന്നുണ്ടെങ്കില്‍ അവനെ കുറ്റം പറയുന്നില്ല; ഈ ഓര്‍മ്മകള്‍ അവന്റെ DNA യില്‍ അലിഞ്ഞു കഴിഞ്ഞു. അവയ്ക്ക് ഒരു പക്ഷെ മങ്ങലേറ്റിട്ടുണ്ടാകാം, പക്ഷെ ഇവയൊന്നുമില്ലാതത അവന്‍ അപൂര്ണണന്‍. നിരര്‍ത്ഥകമായ ദുഖത്തിന്റെ ധാരാളിത്തത്തില്‍ ജീവിക്കുന്ന പ്രവാസിയായ അവന്‍, അതുകൊണ്ട് തന്നെയാണ് ജീവിതസായാഹ്നത്തില്‍ ആല്‍ത്തറയില്‍ തിരിച്ചെത്തുന്നതും, സൃഷ്ടി സ്ഥിതി ലയങ്ങളുടെ ദുരൂഹതയെ ഭയക്കാന്‍ ഇഷ്ടപ്പെടുന്നതും . യുക്തിക്കും വിശ്വാസങ്ങള്‍ക്കും അതീതമായി ഇരുട്ടിന്ടെ ദുരൂഹതയെ അവന്‍ പ്രേമിക്കുന്നതും ഇക്കാരണങ്ങള്‍ കൊണ്ട്.
എല്ലാ അടാട്ടുകാര്‍ക്കും ഈ പോസ്റ്റ്‌ സമര്‍പ്പിച്ചു കൊണ്ട് തല്‍ക്കാലം വിട വാങ്ങുന്നു. അതിനു മുന്‍പ് തുടക്കത്തില്‍ കഴുത്തില്‍ പിടിച്ച വഴിപോക്കനോടുള്ള ഒരു വെല്ലുവിളിയായി ആ മനോഹര വരികള്‍ കടമെടുത്ത് ഇവിടെ കുറിക്കുന്നു.
"സായാഹ്നയാത്രകളുടെ അച്ഛാ, വിട തരിക. മന്ദാരത്തിന്റെ ഇലകള്‍ ചേര്‍ന്ന് തുന്നിയ പുനര്‍ജ്ജനിയുടെ കൂട് വിട്ട് ഞാനിതാ യാത്രയാകുന്നു......................."

2009, ഡിസംബർ 1, ചൊവ്വാഴ്ച

ഇതെന്നാത്തിന്‍ കിളിയാ?

"ഞാന്‍ജോണിക്കുട്ടി. ഇപ്പോള്‍ കുടുംബസമേതം കേരളത്തിന് പുറത്തെവിടെയോ താമസിക്കുന്നു. കഴിഞ്ഞ ആഴ്ച ഇറങ്ങിയ KERALA CAFE എന്ന സിനിമ സമാഹാരത്തിലെ ആദ്യ സിനിമയായ NOSTALGIA' യില്‍ നിങ്ങളെന്നെ കണ്ടു കാണും. മറുനാടന്‍ മലയാളികളുടെ കപട ഗ്രിഹാതുരതയെ പദ്മകുമാര്‍ എന്ന സംവിധായകന്‍ രസകരമായി അവതരിപ്പിച്ചു. ജോണിക്കുട്ടി എന്ന എന്നെ ദിലീപ് എന്ന നടന്‍ സാമാന്യം മോശമില്ലാതെ അവതരിപ്പിച്ചു. പക്ഷെ ഉള്ളത് പറയാലോ, എനിക്ക് കാണിക്കാനുള്ള വിക്രിയകള്‍ മുഴുവനും കാണിക്കാന്‍ സമയം കിട്ടിയില്ല. അതിന് പപ്പേട്ടനെ (സംവിധായകനെ ഞാന്‍ അങ്ങിനെയാ വിളിക്ക്യാ) കുറ്റം പറയാന്‍ പറ്റില്യാട്ട. ആകെ പത്ത് മിനിട്ട് സമയാണ് രഞ്ജിത്ത് കൊടുത്തത്. എളുപ്പല്ല പത്ത് മിനിട്ട് കൊണ്ട് എന്റെ വിക്രിയകള്‍ മൊത്തം കാണിക്കാന്‍. അതുകൊണ്ട് ഞാന്‍ ഈ ബ്ലോഗില്‍ വന്നു, കുറച്ചുകൂടി വിശദീകരിക്കാന്‍.
കപടമായ ഗ്രിഹാതുരതയെ മുഖമുദ്രയാക്കിയ ജോണിക്കുട്ടിമാര്‍ എല്ലാ നാട്ടിലും കാണും.അടാട്ട് ഇല്ല്യേ രാമാ? ഉണ്ടെങ്കിലും അവന്‍ ഇല്ല്യ എന്നെ പറയൂ.

നാട്ടില്‍ വരുമ്പോള്‍ ഞാന്‍ നാടിനെ പറ്റി മൊത്തം കുറ്റം പറയും. നാട്ടിലെ Planning ഇല്ലയ്മ്മ, റോഡുകളുടെ ശോചനീയാവസ്ഥ, രാഷ്ട്രീയത്തിന്റെ അതിപ്രസരം, അങ്ങിനെ അങ്ങിനെ. തിരിച്ചു മറുനാട്ടിലെത്യാലൊ, ദാസേട്ടന്റെ പഴയകാല ഗാനങ്ങളും, ഗ്രാമഭംഗിയെ പറ്റിയുള്ള വാതോരാതെയുള്ള പ്രസംഗവും.

ലീവില്‍ വരുമ്പോള്‍ മുടി നീട്ടി വളര്‍ത്തും, അല്ലെങ്കില്‍ പറ്റ വെട്ടും. ഞാന്‍ സെമി ക്ലാസിക്കല്‍ ടച്ച്‌ ഉള്ള ഗാനങ്ങളാ മൂളിപ്പാട്ടായി കൂടുതലും പാടി നടക്കുക; യേശുദാസിനെ ദാസേട്ടന്‍ എന്നേ വിളിക്കൂ, രവീന്ദ്രനെ രവീന്ദ്രന്‍ മാഷെന്നും. സിനിമയെ പറ്റി പറയുമ്പോള്‍ ജോണിന്റെ അമ്മയെ കാണാന്‍, അടൂരിന്റെ സ്വയം വരം ഇവയൊക്കെ തലങ്ങും വെലങ്ങും പ്രയോഗിക്കും ഞാന്‍. ജോണിനെ മനസ്സിലായി കാണുമല്ലോ? അതെ ജോണ്‍ അബ്രഹാം തന്നെ. നാട്ടിലായിരുന്നപ്പോള്‍് അദ്ധേഹത്തിന്റെ ഒരു സിനിമ പോലും കണ്ടിരുന്നില്ല. പക്ഷെ ഇപ്പൊ അതാണോ സ്ഥിതി. ബുദ്ധിജീവിയായ കോടീശ്വരന്‍ ആകണമെങ്കില്‍ ഇത്തരം കൈക്രിയകള്‍ കൂടിയേ തീരൂ.
കലാഭവന്‍ മണി എന്റെ ജന്മ ശത്രു. അതൊക്കെ കാവാലത്തിന്റെയും കടമ്മനിട്ടയുടെയും കവിതകള്‍ എന്ന് പറയും ഞാന്‍. ശാന്തേ..........
പൂരത്തിന് വരുമ്പോള്‍ ഞാന്‍ തനി നാടനാ. തോര്‍ത്തുമുണ്ട് കൊണ്ട് തലേക്കെട്ടും കെട്ടി കാവി മുണ്ടും ചുറ്റി. കയ്യില്‍ Blackberry നിര്‍ബന്ധം. ഓഫീസിലെ mail access ചെയ്യണ്ടേ? നാട്ടില്‍ ജോലി ചെയ്യുന്നസുഹൃത്തിനോട്‌ പറയും "നീയെത്ര ഭാഗ്യവാന്‍, അവിടെ ജീവിതമുണ്ടോ? വിഷുവുണ്ടോ, കണിക്കൊന്നയുണ്ടോ, ഓണമുണ്ടോ ..." എഴുതാന്‍ പറ്റുമെങ്കില്‍ ബ്ലോഗിലൂടെ നുറുങ്ങു സാഹിത്യവും അടിച്ച് വിടും.

ഇതൊക്കെ പറഞ്ഞപ്പോള്‍ ഒരു സംഭവം ഓര്മ്മ വന്നു. ഞങ്ങളുടെ നാട്ടിലെ ഒരാള്‍ മദ്രാസില്‍ പോയിതിരിച്ചു വന്നു. ഒരു നാള്‍ കാലത്തു പല്ലു തേച്ചു കൊണ്ടിരിക്കുമ്പോള്‍, മുറ്റത്ത്‌ നില്‍കുന്ന കോഴിയെകണ്ടു. മുറ്റമടിച്ചു കൊണ്ടിരിക്കുന്ന അദ്ധേഹത്തിന്റെ അമ്മുമ്മയോടു ചോദിച്ചത്രേ, "ഇതെന്നാത്തിന്‍കിളിയാ" എന്ന്. ചൂല് താഴെയിട്ടു അദ്ധേഹത്തിന്റെ അമ്മൂമ്മ പറഞ്ഞ തൃക്ഷരി ഇവിടെ പറയാന്‍ പറ്റില്ല.
പക്ഷെ അതോടെ തീര്ന്നു അദ്ധേഹത്തിന്റെ ഗ്രിഹാതുരതയും മറ്റും. അതുപോലുള്ള അമ്മുമ്മമാര്‍ ഇന്നില്ലാതെ പോയി, അതൊകൊണ്ട് എന്നെ പോലുള്ള ജോണിക്കുട്ടിമാര്‍ വിളയാടുന്നു.
Excuse me, mobile അടിക്കുന്നു. (Ring tone : വെറുതെ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായിഗ്രാമം കൊതിക്കാറുന്ടെന്നും...)

ഞാന്‍ ജോണികുട്ടി, നമ്മള്‍ എല്ലവരിലുമുളള ജോണികുട്ടി. തല്‍ക്കാലം ഞാന്‍ ഇവിടെ നിന്നും വിടവാങ്ങുന്നു. "

2009, നവംബർ 23, തിങ്കളാഴ്‌ച

"അടുത്ത ഒരു ബെല്ലൊടു കൂടി ...."

"സഹൃദയരായ നാട്ടുകാരെ ,
അടുത്ത ഒരു രംഗത്തോട് കൂടി ഞങ്ങള്‍ ഈ വേദിയില്‍്നിന്നും താല്‍ക്കാലികമായി വിടവാങ്ങുന്നു. ആമ്പലംകാവിലമ്മയുടെ തിരുമുറ്റത്ത്‌ വന്ന് ഞങ്ങളുടെ ഈ ചെറിയ കാലാശകലമ് അവതരിപ്പിക്കാന്‍ അവസരം ഒരുക്കിയ ദേവസം ഭാരവാഹികളോടും, ശബ്ദവും വെളിച്ചവും തന്നു സഹായിച്ച ശ്രീദുര്ഗ ചൂരക്കാട്ടുകരയോടും, ഓരോ രംഗങ്ങളിലും ഞങ്ങളെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്ന അമ്പലംകാവ് നിവാസികളോടും , ഓച്ചിറ നിള ഹൃദയങ്കമമായ നന്ദി അറിയിക്കുന്നു. അണിയറയിലും അരങ്ങിലും പ്രവര്‍ത്തിച്ചവര്‍............................"
ഹൈ ബേസില്‍് ഉള്ള ഈ Announcement ഓര്മമയില്ലെ ? ഓര്‍മ്മയുടെ തിരശീലക്കു പുറകിലോളിച്ചു പോയ ഈ ശബ്ദം വീണ്ടും കേള്‍ക്കുമ്പോള്‍ ഓര്‍ത്തു പോകുന്നു, ആ രാത്രികളെ കുറിച്ച് . മേടഭരണി നാളിലെ പൂരപ്പറമ്പിലെ രാത്രികളെക്കുറിച്ച്.......

ചന്ദ്രനാകുന്ന മഹാ നടന്റെ വെളിച്ചത്തില്‍ പൂരപ്പറമ്പ്........ തെക്കു വശത്തായി സ്റ്റേജ്. അതിന്റെ മുന്‍പില്‍ ചുമന്ന നിറമുള്ള Curtain. അതിന്റെ കരയായി നീല നിറത്തില്‍ ഒരു border, അതില്‍വെല്ല്യ അക്ഷരത്തില്‍ എഴുതിയിട്ടുണ്ടാകും- ഓച്ചിറ "നിള", അല്ലെങ്കില്‍ ആലപ്പുഴ "സൂര്യസോമ". ഇടയ്ക്കും തലക്കും "ചെക്ക്, ചെക്ക്" എന്ന മൈക്കിലൂടെയുളള സാമ്പിള്‍ വെടിക്കെട്ട്‌ പോലെയുള്ള ശബ്ദം. അക്ഷമരായി ഇടതുവശത്ത് സ്ത്രീ ജനം, ഇവരെ നോക്കി വലതു വശത്ത് ആദാമിന്റെ പിന്മുറക്കാര്‍. കര്‍ട്ടന്‍ ഉയരുമ്പോള്‍ കഥാപാത്രങ്ങള്‍ക്കൊപ്പം ചിരിച്ചും കരഞ്ഞും ജീവിച്ച ഒരു കൂട്ടം നാട്ടുകാര്‍.
അതെ, പറഞ്ഞു വരുന്നത് അമ്പലംകാവ് ഭരണി നാളില്‍ അരങ്ങേറിയിരുന്ന നാടകങ്ങളെ പറ്റി തന്നെ.

പ്രൊഫഷണല്‍ നാടകങ്ങള്‍ അരങ്ങുകള്‍ തകര്തതാടിയിരുന്ന കാലം.
കാലമാകുന്ന കലാകാരന്‍ പ്രയാണം തുടര്‍ന്നപ്പോള്‍, തിരിഞ്ഞു നോക്കുന്ന ഇന്നത്തെ തലമുറയ്ക്ക് , ഏതൊരു കലാരൂപതെയും പോലെ കാലത്തിന്റെ കണ്ണാടിയായി ഈ നാടകങ്ങള്‍. നാടകങ്ങള്‍ ഒരു സംസ്കാരമായി മാറിയപ്പോള്‍ നാടക നടന്മാര്‍ പൂരപ്പറമ്പിലെ നാടക വേദികളിലൂടെയും , റേഡിയോ നാടകങ്ങളിലൂടെയും കാണികളുടെയും, ശ്രോതാക്കളുടെയും മനസ്സില്‍ സ്ഥിര പ്രതിഷ്ഠ നേടി. ആ കാലത്തിന്റെ അടാട്ടെ പ്രതിഫലനങ്ങളായിരുന്നു അമ്പിളി തീയറ്റെര്സും , നളന്ദ തീയറ്റെര്സും.

പ്രേമചന്ദ്രന്‍ എന്ന നടന്‍ (പ്രേംജിയുടെ മകന്‍, നാടക വേദിക്ക് തൃശൂരിന്റെ മറ്റൊരു സംഭാവന) "ഒഥെല്ലൊ" ആയി ആടിത്തകര്‍ത്ത ശേഷം തന്റെ പ്രേയസി "Desdemona"യുടെജീവനെടുക്കുന്ന സീനില്‍് തിരശീല വീഴുമ്പോള്‍ഒഥെല്ലൊ എന്ന പ്രേമചന്ദ്രനെയും, "Iago"എന്ന ശ്യമാനെയും ശപിച്ചു അടാട്ടുകാര്‍. "മോളെ സാരല്ല്യ, നമുക്ക് കല്ല്യങ്ങാട്ടു നീലിയായിവന്നു അടുത്ത വേലനാളിലെ നാടകത്തില്‍ അവന്റെ കഥ കഴിക്കാം " എന്ന് ആശ്വസിപ്പിച്ചു അവളെ, "Desdemona" എന്ന രാഗിണി യെ .......

KPAC യുടെ അശ്വമേധം അരങ്ങില്‍ തകര്‍ക്കുമ്പോള്‍, പാമ്പുകളുടെ മാളങ്ങളെ പേടിച്ചു പൂരപ്പറമ്പിലെതൊട്ടടുത്ത വീടിന്റെ(പുണോത്തെ) വേലിയരികില്‍് നിന്നു മാറിയിരുന്നു സ്ത്രീജനങ്ങള്‍.......

കമ്പ്യൂട്ടര്‍ ഗ്രാഫിക്സ് കേട്ടു കേള്‍വി പോലും ഇല്ലാതിരുന്ന കാലത്തു സ്റ്റേജില്‍ aeroplane ഇറക്കിഅമ്ബലംകാവിലെ വേദിയില്‍. സ്തബ്ദരായി നിന്നു അന്നത്തെ ജനം.........

Rajan.P.DEV എന്ന നടന്‍ സിനിമയില്‍ എത്തുന്നതിനു മുന്പ് തന്നെ അടാട്ടുകാര്‍ ആ പ്രതിഭയുടെ കഴിവുകള്‍ കണ്ടു- "മുല്ലപ്പൂക്കള്‍ ചുമന്നപ്പോള്‍" എന്ന നാടകത്തിലൂടെ.അതുപോലെ തന്നെ ഒരു വര്ഷം നാടക കമ്പനി യുടെ ബസ്സ് ബ്രേക്ക്‌ ഡൌണ്‍ ആയപ്പോള്‍ നാടക നടന്മാര്‍ മൊത്തം നാടക വേഷത്തില്‍ തന്നെ വന്നിറങ്ങി തുറന്ന ലോറിയില്‍. ഇതെന്തു പുതിയ technique ആണെന്ന് വിചാരിച്ച് ഒരു നിമിഷത്തേക്ക് ജനം ഒന്ന് അന്ടാലിച്ചു പോയത്രേ.

കണ്ണ് , ഗംഗയുടെ തീരത്ത്, സാരസ്വതം, കാട്ടുകുതിര, സമസ്യ .... അങ്ങിനെ എത്രയെത്ര നാടകങ്ങള്‍.

ഓച്ചിറ നിളയും ആലപ്പുഴ സൂര്യസോമയും (S.L.പുരം), പൂഞ്ഞാര്‍ നവധരയും ഏതൊരു BIG BANNER ചിത്രങ്ങളെയും വെല്ലുവിളിച്ചിരുന്ന കാലം.

ഓരോ വര്ഷവും അവസാന സീനോടു കൂടി ചുമന്ന കര്‍ട്ടന്‍ വീഴുമ്പോളും ഒരു വിങ്ങലായിരുന്നു മനസ്സില്‍, അടുത്ത വര്ഷം വരെയുള്ള കാത്തിരിപ്പിന്റെ ദൈര്‍ഗ്യത്തെ ഓര്‍ത്ത്. കാലം മാറി. നാടകങ്ങള്‍ ഗാനമേളകള്‍ക്ക് വഴി മാറി കൊടുക്കേണ്ടി വന്നു.
എങ്കിലും തളരാതെ നിന്നു അമ്ബലംകാവിലെ ഭരണി നാളിലെ നാടക വേദി.

"നാടകം തുടങ്ങുന്നതിനു മുന്പ് ഈ പരിസരത്തെ എല്ലാ വിളക്കുകളും ആണക്കണമെന്നു താഴ്മയായിഅഭ്യര്‍ത്ഥിക്കുന്നു" എന്ന വിളംബരത്തിനു ശേഷം ഉള്ള ബെല്ലടി. ഓരോ അടട്ടുകാരന്ടെയുമ്, അല്ല കേരളീയന്റെയും മനസ്സില്‍ ഇപ്പോഴും മുഴങ്ങുന്നു.......

"മധുരിക്കും ഓര്‍മ്മകളെ ..മലര്‍ മഞ്ചല്‍ കൊണ്ടു വരൂ

കൊണ്ടുപോകു ഞങ്ങളെയാ.. മാഞ്ചുവട്ടില്‍ മാഞ്ചുവട്ടില്‍ ......."

2009, ഒക്‌ടോബർ 25, ഞായറാഴ്‌ച

"മിനി" എന്ന നഷ്ട സ്വപ്നം

മിനി, ഇന്നു നിന്നെ ഈ അവസ്ഥയില്‍ കണ്ടപ്പോള്‍ ഞാന്‍ അറിയാതെ വിതുമ്പി പോയി. ഞാന്‍ മാത്രമല്ല, നല്ലകാലത്ത് നിന്റെ പുറകെ കൂടിയിരുന്ന എല്ലാവരുടെയും അവസ്ഥ ഇതുതന്നെയായിരിക്കും. "കാവടിയാട്ടം" ആടിത്തകര്‍ക്കുന്നത് കാണാന്‍ വരുമ്പോള്‍ ഞങ്ങള്‍ വിചാരിച്ചില്ല അത് നിന്നെ കാണാനുള്ള അവസാനത്തെ വരവാണെന്ന്. "നാഥാ നീവരും കാലൊച്ച കേള്‍ക്കുവാന്‍ കാതോര്‍്ത്തു ഞാനിരിപ്പൂ" എന്ന് നീ പാടുമ്പോള്‍ ദൂരെ നിന്നു തന്നെ ഞങ്ങളുടെ ഹൃദയമിടിപ്പ് കൂടിയിരുന്നത് നീയറിഞ്ഞിരുന്നോ? ആഴ്ച്ചയിലോരിക്കലുള്ള ആ കൂടിക്കാഴ്ചകള്‍ , അതിന്റെ മാധുര്യം അവിസ്മരണീയമാണ് കുട്ടി,അവിസ്മരണീയമാണ്. ശനിയാഴ്ച രാത്രി നിന്നെ കാണാനുള്ള ഒരുക്കങ്ങള്‍ വെള്ളിയാഴ്ച്ച അതിരാവിലെ തന്നെ തുടങ്ങിയിരുന്നു.

"ഒരു commercial break"- വായനക്കാരാ(കാരി) തെറ്റിധരിക്കാതിരിക്കന്‍് വേണ്ടി പറയട്ടെ, മിനി എന്റെ കാമുകിയോ മറ്റോ അല്ല. അടാട്ടിനടുത്ത് ചിറ്റിലപ്പിളളി മൂലയില്‍ നീണ്ടു നിവര്‍ന്നു നിന്നിരുന്ന സിനിമ കൊട്ടക, അതായിരുന്നുചിറ്റിലപ്പിളളിമിനി .കാലത്തിന്റെ കുത്തൊഴുക്കില്‍ പിടിച്ചു നില്‍ക്കാനാവാതെ തളര്‍ന്നു വീണ സുന്ദരി.

ശനിയാഴ്ചയിലെ second show കാണാനുള്ള പോക്ക് ഉത്സവമായിരുന്നു ഞങ്ങള്‍ക്ക്. പാലക്കാട് ജോലിചെയ്തിരുന്ന സഖാവ് ജോലി കഴിഞ്ഞു വരുന്ന ബസ്സില്‍ ആ സഖാവിനെയും പോക്കിയിട്ടായിരുന്നു സിനിമക്കുപോക്ക്.

സിനിമയുടെ പോസ്റ്റര്‍ ഉണ്ണിമാന്റെ പെട്ടിക്കടയുടെ മുമ്പിലായിടുന്നു ഒട്ടിച്ച്ചിരുന്നത്. അതിന്റെ വകയായിഉണ്ണിമാന് ഫ്രീപാസ്സും ഉണ്ടായിരുന്നു. ആ ഫ്രീ പാസ്‌ അടിച്ചു മാറ്റാന്‍ ഉണ്നിമാനോട് അടാട്ടുകാര്‍ക്ക്എന്തെന്നില്ലാത്ത ബഹുമാനമായിരുന്നു. സിനിമ മാറുന്ന വെള്ളിയാഴ്ചകളില്‍, അതിരാവിലെ തന്നെ പുതിയസിനിമയുടെ പോസ്റ്റര്‍ ഒട്ടിക്കാന്‍ കൃഷ്ണേട്ടന്റെ ഒരു വരവുണ്ട്. സൈക്കിളിന്റെ കാരിയറില്‍ മൈതപശയുംപോസ്ടറും വെച്ചുകൊട്നുള്ള slow motion'ല്‍് ഉള്ള വരവ്. കടയുടെ മുന്‍പില്‍ ഏതാണ് "പുതിയ പടം" എന്ന് കാണാന്‍ ഒരുപുരുഷാരം തന്നെ കൂടിയിരുന്നു. ഇവരുടെ ആകാംഷ അറിഞ്ഞുകൊട്നു തന്നെ കൃഷ്ണേട്ടന്‍പോസ്റ്റര്‍ ഒട്ടിക്കല്‍് പതുക്കെയാക്കും. പശ തേഛതിനു ശേഷം ഒരു ബീഡിവലി ഒക്കെ കഴിഞ്. ആ അഞ്ചു മിനിട്ട്നേരത്തേക്ക് കൃഷ്ണേട്ടന്‍ ആണ് അടാട്ട് കളക്ടര്‍.
നസീര്‍ ആരോമാലായുമ്, ഷീല കള്ളിച്ചെല്ലമ്മയായും, ശങ്കര്‍ ചോക്ലേറ്റ് ഹീറോ ആയും, മോനിഷ, മേനകഎന്നിവര്‍ ശാലീന സുന്ദരിമാരായും, സില്‍ക്ക് സ്മിത ശ്രിന്കാര നോട്ടം നോക്കിയിരുന്നതും, മമ്മുട്ടി ബേബിശാലിനിയെ എടുത്തു ഡോക്ടര്‍ ആയി നിന്നതും, മോഹന്‍ലാല്‍ മംഗലശ്ശേരി നീലകണ്ടാനായി മീശ പിരിച്ചതുംഉണ്ണിമാന്റെ പെട്ടിക്കടക്ക് മുന്‍പില്‍.

മിനിയുടെ പരിസരത്ത് എത്തുമ്പോള്‍ തന്നെ മണലില്‍ ഇട്ടു കൊണ്ടു കപ്പലണ്ടി വരുക്കുന്നതിന്റെ ഒരു മണംവരും, എല്ലാ സിനിമ കൊട്ടകയുടെയുമ് സ്ഥായി ആയ മണം. അതുപോലെ തന്നെ സൈഡിലെ തട്ടികയില്‍അടിച്ചിട്ടുള്ള crude ഓയിലിന്റെ.

സിനിമ തുടങ്ങാന്‍ വൈകിയാല്‍ ഉള്ള തെറിവിളികള്‍ ശമിപ്പിക്കാനായി സ്ലൈഡ്കള്‍ രംഗപ്രവേശം ചെയ്യും. "ദയവായി സീറ്റില്‍ ചവിട്ടരുട്", "മൂന്നു വയസ്സിനു മേലെയുള്ള കുട്ടികള്‍ക്ക് ടിക്കറ്റ്‌ എടുക്കണം", "പുകവലിപാടില്ല" അങ്ങിനെ പോകുന്നു. സ്ലൈഡ് എണ്ണം കൂടുമ്പോള്‍ തെറിവിളിയുടെ നീളവും കൂടിയിരുന്നു. കട കടശബ്ദത്തില്‍ Projector പ്രവര്‍ത്തിച്ച്‌ CBFC സര്‍ട്ടിഫിക്കറ്റ് സ്ക്രീനില്‍ തെളിയുമ്പോള്‍ ആ തെറിവിളികള്‍ ഒരുവേലിയിറക്കം പോലെ കുറഞ്ഞു വരും. സര്‍ട്ടിഫിക്കറ്റ്ന്‍റെ വലത്തേ മൂലയില്‍ ഇംഗ്ലീഷ് അക്ഷരം "A" എന്നെഴുതി വട്ടമിട്ടിട്ടുന്ടെന്കില്‍ അവ പിന്നെ കയ്യടികളായി മാറിയിരുന്നതും ചരിത്രം. സിനിമയുടെ കഥപുരോഗമിക്കുമ്പോള്‍് തന്നെ അടുത്തിരിക്കുന്ന ചില സഖാക്കള്‍ കൂര്‍ക്കം വലി തുടങ്ങിയിരുന്നു. ഇന്നിപ്പോള്‍ദുഫായീലുള്ള ഒരു സഖാവ് ഉള്ളില്‍ കാല് നീട്ടി വച്ചു കിടന്നുറങ്ങാന്‍ പ്രത്യേകം ഇഷ്ടിക വരെ സെറ്റ്ചെയ്തിരുന്നത്രേ.
-INTERMISSION-
.................നിം നിം കപ്പലണ്ടി , കപ്പലണ്ടി, ചായ, കാപ്പി........

ഇന്റെര്‍വെല്ലിനു ശേഷം വീണ്ടും ഉറക്കത്തിലേക്കു അല്ലെങ്കില്‍ മിനിയുടെ വളര്‍ത്തു പുത്രന്മാരായ മൂട്ടകളുടെ ലാളനത്തിലേക്ക്.

സിനിമ കഴിഞ്ഞു പുറത്തു കടക്കുമ്പോള്‍ കോളാമ്പിയിലൂടെ മിനി ചോദിക്കുന്നുണ്ടാകും- "ഇനിയെന്ന് കാണുംനമ്മള്‍?" . "അടുത്ത ശനി", എന്നും പറഞ്ഞു പുറത്തു കടക്കുമ്പോള്‍ മനസ്സു നിറയെ ചാരിതാര്‍ത്ഥ്യം തേട്ടിവന്നിരുന്നു (ഇന്റെവേല്‍ നു കുടിച്ച കടുപ്പന്‍ സുലൈമാനിയുടെ) . അപ്പോഴും കോളാമ്പിയിലൂടെ നേര്ത്ത ശബ്ദത്തില്‍ ഗാനം കേള്‍ക്കാം...
"അല്ലിയാമ്പല്‍ കടവിലന്നരക്ക് വെള്ളം
അന്ന് നമ്മളൊന്നായ് തുഴഞ്ഞില്ലേ കൊതുമ്പു വള്ളം
നമ്മുടെ നെഞ്ഞിലാകെ അനുരാഗ കരിക്കിന്‍ വെള്ളം ......................."



2009, ഒക്‌ടോബർ 7, ബുധനാഴ്‌ച

"ഒരു പ്രവാസിയുടെ ഞായറാഴ്ച "

--SCENE 1--
കീര്‍ര്‍ര്‍ര്‍ര്‍ണീമം..............കേരളത്തിന് പുറത്ത് ഏതോ ഒരു വിദൂര ദേശത്ത് ഏതോ ഒരു വീടിലെ ഏതോ ഒരു നായകന്റെ ഉറക്കത്തെ ഭേദിഛ അലാറം ആണ് ഇപ്പൊ നിങ്ങള്‍ കേട്ടത്.

"ഹൊ , നേരം പുലര്ന്നല്ലോ . വീണ്ടും ഒരു ദിവസം. പതുക്കെ പതുക്കെ പ്രഭാതത്തിന്റെ ചിറകില്‍ നിന്നു പുറത്ത് കടക്കുന്ന നായകന്റെ ശ്രമം ആണ് ഇപ്പൊ ക്യാമറയുടെ ഫോക്കസ്.
ഇന്നു ഞായരാഴ്ച്ചയല്ലേ? . ഇപ്പൊ സമയം ആറരയല്ലേ ആയിട്ടുള്ളൂ. അപ്പൊ അലാറം അടിച്ചത് സ്വപ്നത്തില്‍ ആയിരുന്നു. ദൈവമ്മേ.....ഈ monotonous life സ്വഭാവങ്ങളെ മാത്രമല്ല, ചിന്തകളെ വരെ program ചെയ്തിരിക്കുന്നു. എന്തായാലും ഇതില്‍നിന്ന് ഇനി മോചനമില്ല. അപ്പൊ ഇനി ഒരു കുഞ്ഞി ഉറക്കം കൂട്യാവാം."
പഴയ ഏതോ ഒരു audio C.D. തപ്പിയെടുത്ത് വെച്ചപ്പോള്‍ ഒഴുകി വന്ന ഗാനം കണ്ണീര്‍ പൂവിന്റെ കവിളില്‍ തലോടി. വീണ്ടും ഒരു മയക്കത്തിനു പറ്റിയത് തന്നെ. പുതപ്പിനടിയിലേക്കു ഒറ്റ പോക്കാണ്. ഇന്നൊരു അവധി ദിവസാമാനെന്ന മധുര യാഥാര്ത്യതില്‍് പിന്നെ പാതി മയക്കത്തില്‍ കിടന്നു കൊണ്ട് അടാട്ടേക്കൊരു യാത്രയാ. പാറപ്പുറത്തും, കുളക്കടവിലും നടന്നു സുന്ദര സുരഭില സ്വപ്നത്തില്‍ നിന്നും ഉണര്‍ന്നപ്പോള്‍ ഒഴുകിയിരുന്ന ഗാനം " നീലവാന ചോലയില്‍ നീന്തിവന്ന ചന്ദ്രികേ". കാപ്പിയുമായി വിളിച്ചുണര്‍ത്തിയ സ്ത്രീരൂപം ഭാര്യയായിരുന്നെന്നു തിരിച്ചറിയാന്‍ ഒരു നിമിഷമെടുത്തു.
നായിക : "ഇതെന്താവോ കാലത്തന്നെ ഗാനമേള "
ചോദ്യം തകര്‍ത്തു. ക്ലബ്ബിന്റെ വാര്‍ഷികത്തിന് ഗാനമേളക്ക് എത്രയോ തരുണികളുടെ മനം കവര്‍ന്ന ഗാനമാണ് ഇപ്പൊ പാടികൊണ്ടിരിക്കുന്നത് എന്ന് പറയാന്‍ തോന്നി നായകന്. സന്തോഷകരമായ കുടുംബ ജീവിതത്തിനു അച്ചടക്കം വളരെ വളരെ അത്യാവശ്യമാണെന്ന ഇന്നസെന്‍റ് DIALOGUE ഓര്‍മ്മയില്‍ വന്നപ്പോള്‍ വാക്കുകള്‍ തൊണ്ടയില്‍ തന്നെ നിന്നു. "മിഴികളില്‍ കോപമോ വിരഹമോ" ഗായകന്‍ ചോദിക്കുന്നു.ഇതൊന്നുമല്ല, "വേണമെങ്കില്‍ ചായ കുടിച്ച്‌ കപ്പു താട" എന്ന ഭാവമാണ് മുഖത് എന്ന് ഗായകനോട് മറുപടി പറയാന്‍ തോന്നി. മിഴികളില്‍ വിരഹവും അമുട്ടും മെത്താപ്പും ഒക്കെ കവിതയിലല്ലേ മാഷേ, അല്ല ഗായകാ. ----

--SCENE 2--
പ്രവാസിയായ നായകന്‍ ഒരു ഞായറാഴ്ച്ചയെ വരവേല്‍ക്കുന്നു, എല്ലാവിധ അലസതയോടും കൂടി. നാട്ടിലായിരുന്നപ്പോള്‍് എല്ലാം ഞായര്‍. അതിന്റെ ഒരംശമെങ്കിലും ഇന്നു തിരിച്ചു പിടിച്ചേ പറ്റൂ. വാശിയില്‍ നോക്കിയാനില്‍ ഒരറ്റത്ത് നിന്നും സുഹൃത്തുക്കള്‍ക്ക് അങ്ങട് കുത്തി തുടങ്ങി.

"HELOOOOOOO. എന്ത്? അമ്പലംകാവില്‍ കൊടിമരം എത്യാ,ഇത്ര പെട്ടന്നോ.....പൂരം ഇപ്രാവശ്യം ഏപ്രില്‍ ലോ അതോ മേയിലോ, ആരാവോ പഞ്ചവാദ്യം .....കോഴിചാതന്‍ എന്ത് പറയുന്നു. .... കൊണ്ട്രു പോയില്ലേ ..പട്ടാളത്തില്‍ നിന്നുപിരിച്ചു വിട്ടോ ..മണി, പാണ്ടി, രഘു ഒക്കെ നാട്ടിലുന്ടെന്നോ, എന്റമ്മേ........രാമന്‍ വരുണ്ടോ ഇപ്പൊ എങ്ങാനും .....LOUD SPEAKER കണ്ടോ, നല്ലതാണോ ? ........നാട്ടില്‍ മഴാന്നോ?........................."
ഫോണ്‍ വെച്ച് തിരിച്ച് ബാല്‍ക്കണി നില്‍ക്കുന്ന നായകന്‍. മുഖത്തെ ഭാവം ഗൃഹാതുരത.
---CAMERA IN LONG FOCUS---
സമയം ഒരു പത്തു പത്തരായിക്കാണുO.
നായകന്‍ നായികയോട് : "ഇന്നെന്താ break fast "
നായിക നായകനോട്: " വേഗം വന്ന് ചപ്പാത്തിക്ക് മാവ് കുഴക്കു മനുഷ്യാ"

--FLASH BACK SCENE , CAMERA BACK TO ജന്മനാട്‌-- കാലത്തു തുമ്പപ്പൂ പോലത്തെ ഈഡ്ഡാളിടെ മുന്‍പില്‍ ഇരുന്നു കൊണ്ട് കല്ല്‌ കടിച്ചെന്നും പറഞ്ഞു അമ്മയുമായി വഴക്കുണ്ടാക്കി ഫുഡ്‌ അടിച്ച് വിടുന്ന നായകനന്റെ ബാല്യകാലം.
background score "രണ്ടു നാള് ദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാന്‍"
--CAMERA zoom BACK TO SCENE ----
നായകന്റെ തലച്ചോറിന്റെ philosophical hemisphere
സട
കുടഞ്ഞെണീട്ടു. രണ്ടു പേരും ഒരുമിച്ചു പാചകം ചെയ്തു കഴിക്കുന്നതിന്റെ സുഖം ഒന്നു വേറെ തന്ന്യാ. . ഭക്ഷണശേഷം ഏഷ്യാനെറ്റ്‌, സൂര്യ, കൈരളി ഇത്യാദികള്‍ പടച്ചു വിടുന്ന capsule വികാരങ്ങളില്‍ മുഴുകി, നീന്തി, തുഴഞ്ഞ്, ഏങ്ങി വലിച്ച് ഉച്ചാക്കി. പുറത്ത് ഭൂമിയെ ബലാത്സംഗം ചെയ്തുകൊണ്ടിരിക്കുന്ന സൂര്യന്‍. (കടപ്പാട് VKN). ഉച്ചയൂണിനു ശേഷം വീട്നും കൈരളി തന്നെ. (വിരഹവും, നൊസ്റ്റാള്‍ജിയ യും ഒക്കെ readymade capsule ആക്കി തരുന്ന T.V.Doctor, നീയില്ലായിരുന്നെങ്കില്‍ ഞാനൊരു മനോരോഗിയായേനെ) അങ്ങിനെ ഇരുന്നു ഒരു മയക്കമായി. ഇപ്പൊ രംഗം നായകന്റെ ഉറക്കം ഒരു theme song കൂടി.
--Camera വീണ്ടും back to അടാട്ട് -- ഉച്ചക്കുറങ്ങുന്നവരെ പരിഹസിച്ചു കൊണ്ടു , സൂര്യനെയും വെല്ലു വിളിച്ചു നടക്കുന്ന നായകനും കൂട്ടരും. നായകന്‍ ഉച്ചയുറക്കത്തില്‍് നിന്നും ഉണര്‍്ന്നു . മുഖത്ത് നാളെ ആപ്പീസില്‍് പോകാനുള്ള മടി എന്ന ഭാവം തളം കെട്ടി കിടക്കുന്നുണ്ടോ എന്നൊരു സംശയം. നായകന്റെ ആത്മഗതം "ഇന്നൊന്നു അമ്പലത്തില്‍ പോകണം. (അരക്ഷിതത്വം ഭക്തിയെ ഉണര്‍ത്തുന്നു എന്ന സുഹൃത്തിന്റെ ആപ്തവാക്യം ഓര്‍മ്മയില്‍ വന്നു) .
--Camera in AYYAPPA TEMPLE --
കേരളം മൊത്തത്തില്‍ അമ്പലത്തില്‍ വന്ന പോലെ തോന്നി തൃശൂര്‍ കാരന്‍ നായകനും നായികക്കും ."ഓ എന്നതാ ... " "ഇങ്ങള്ന്താപ്പ ഈ പരീനെ ...." ഇങ്ങനീള്ള പ്രയോഗങ്ങള്ക്കിടയില് "എന്താ ഗടിമോന്‍ വിശേഷം" എന്ന വിശേഷ സ്വരത്തിനായി പരതി നായകന്റെയും നായികയുടെയും കര്‍ണ്ണങ്ങള്‍. --Background score യേശുദാസിന്റെ ഗംഗാ തീര്‍ത്ഥം --

നായകന്റെ വാമഭാഗം ഗമ്പീരമായി നിന്നു പ്രാര്‍ത്ഥന. "വൈകിയാല്‍ നായരേട്ടന്റെ ചായക്കട അടയ്ക്കും" എന്ന നായകന്റെ പ്രഖ്യാപനം വേണ്ടി വന്നു വാമഭാഗത്തെ പ്രാര്‍ത്ഥനയില്‍ നിന്നും ഉണര്‍ത്താന്‍ . നായകന്റെ ആത്മഗതം" നായരേട്ടന്റെ ചായക്കടയില്ലെന്കില്‍ ഇവിടെ ഒരു അമൃതാനന്ദമയി പിറവിയെടുതെനെ , അമ്മേ ഭാഗ്യം, ഒരു Competition ഒഴിവായി"
ചായക്കടയിലെ ചൂടുള്ള ദോശയുടെ രുചിയില്‍ നായകന്‍ ആലോചിക്ക്യായിരുന്നു. "ഈ എഴുതികൊണ്ടിരിക്കുന്ന കഥയ്ക്ക് എന്ത് പേരിടണം" എന്ന്.
ചിന്തയെ
വ്യാഖ്യാനിച്ചു കൊണ്ടു നായികയുടെ ഉത്തരം: "ഒരു പ്രവാസിയുടെ ഞായറാഴ്ച"
നായകന്‍: അമ്പടി ഭയങ്കരി, നീ SIGMOND FREUD നെ കടത്തി വെട്ടിയിരിക്കുന്നു.

2009, സെപ്റ്റംബർ 7, തിങ്കളാഴ്‌ച

'ഋതുക്കള്‍ മാറുന്നു; നമ്മളോ..?'

ആവര്‍ത്തന വിരസതയുടെ തൊണ്ണൂറുകളില്‍ "ഉയര്ത്തെഴുന്നേല്പ്പ് " എന്ന ദൂരദര്‍ശന്‍ സീരിയലില്‍ കൂടി "ഇതാ ഒരു പ്രതിഭ, എന്റെ പേരു ശ്യാമപ്രസാദ്‌"; എന്ന് അറിയിച്ചു കൊണ്ടു വന്ന പുലി. വെറും നാല് ചിത്രങ്ങള്‍ കൊണ്ടു ആ പുലി മലയാളികള്‍ക്ക് ഓരോന്നിലും വ്യത്യസ്ഥ ദ്രിശ്യാനുഭവം പകര്‍ന്നു .

"
ഋതു"= ശ്യാമപ്രസാദ് എന്ന പുലി മലയാളികള്‍ക്ക് തന്ന ഓണ സമ്മാനം. ഒരു ദിവസം രാത്രി "പൂനെ" എന്ന നഗരത്തിന്റെവിരസതയെ പ്രേമിച്ചു കൊണ്ടു ഇരിക്കുമ്പോളാണ് വാരൃര്(അരുണ്‍) എന്ന എന്റെ സുഹൃത്തിന്റെ ഫോണ്‍ വരുന്നത്. എന്തെങ്കിലുംപുതുമകള്‍ അവന്റെ എല്ലാ ഫോണ്‍ വിളിയിലും ഉണ്ടാവാറുള്ളത് കൊണ്ടു ഈ കോളും കുറച്ചു പ്രതീക്ഷയോടെ തന്നെയാഎടുത്തത്‌. ഊഹം തെറ്റിയില്ല. "കുറെ നാളുകള്‍ക്കു ശേഷം മലയാളത്തില്‍ നല്ല ഒരു സിനിമ പിറന്നിരിക്കുന്നു" (കയ്യൊപ്പിനും, തിരക്കഥക്കുമ് ശേഷം) -"ഋതു". അവന്റെ കമന്റ്‌. സിനിമ റിലീസ് ആയ ദിവസമായിരുന്നു അത്. പിന്നെ ഓണത്തിന് വരുമ്പോള്‍ തൃശൂര്‍ കൈരളിയില്‍ ഒരുമിച്ചു പോയി കാണണം എന്നും. നാട്ടില്‍ എത്താനുള്ള കൊതി വീട്നും കൂട്ടുന്ന ഒന്നായിരുന്നു അവന്റെ ആ ഫോണ്‍ വിളി.

"കൈരളി" എന്ന സര്‍ക്കാര്‍ സിനിമ ഹാളിനോടു ഞങ്ങള്‍ക്ക് കുറച്ചു വൈകാരിക അടുപ്പം കൂടി ഉണ്ടെന്നു കൂട്ടിക്കോളൂ. ഇടവേളയിലുള്ള ചായ കുടിയും, സര്‍ക്കാര്‍ യുനിഫോമ് അണിഞ്ഞ വാച്ച് മാനും, കൈരളിയുടെ ഇടനാഴിയില്‍ ഫുട്പാത്തില്‍ വില്‍്കുന്ന പുസ്തകങ്ങള്‍് വായിച്ചിരിക്കുന്ന രാത്രിയുടെ സന്ചാരികള്‍്, ബിനിയില്‍ നിന്നു കൊണ്ടുള്ള "നില്‍്പ്പന്" ശേഷമുള്ള സിനിമ കാണലിന്റെ പഴയ സ്മരണയും, തൂവനതുംബികളില്‍ കാണിച്ചു തന്ന വടക്കേ സ്റ്റാന്റ് ന്‍റെ രാത്രിയുടെ സൌന്ദര്യവും ഒക്കെ കൂടിയുള്ള ഒരു അടുപ്പം എന്ന് പറയാം. ശ്യാമപ്രസാദിന്റെ ആദ്യ സിനിമ ആയ അഗ്നിസാക്ഷി കണ്ടതും ഇവിടെ വച്ചു തന്നെ. അതും പത്തു വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ പണിയോന്നുമില്ലാതെ തേരാപാര നടക്കുമ്പോള്‍ . ആ സമയതിലെക്കുള്ള ഒരു തിരിച്ചു പോക്ക് കൂടി ആശിച്ചു അവന്റെ ഫോണ്‍ വിളി.

പതിവുപോലെ തന്നെ ഞങ്ങള്‍ രാത്രി ഒന്പതരക്ക് തന്നെ എത്തി. സിനിമ "ശ്രീ" യില്‍ ആക്കിയിട്ടുണ്ടായിരുന്നു (ഫിലിം ഫെസ്റിവല്‍ കാരണംആണത്രേ). വാര്യര് പറഞ്ഞ പോലെ തന്നെ നല്ല രസികന്‍ സിനിമ. രാത്രി നിയോണ്‍ വെളിച്ചത്തില്‍ കുളിച്ച തൃശൂര്‍ രൌണ്ടിനെ ചുറ്റി ശ്രീയില്‍ എത്തിയപ്പോള്‍ ശരിക്കും പഴയ ആ കാലത്തിലേക്കുള്ള തിരിച്ചുപോക്ക് തന്നെയായിരുന്നു. സിനിമയുടെ വിഷയവുംഈ ഒരു വിചാരത്തിനോടു ചേര്ന്നതായപ്പൊള്‍് " ഇരട്ടി മധുരം" കഴിച്ച അവസ്ഥയായി.
'ഋതുക്കള്‍ മാറുന്നു; നമ്മളോ..?'എന്ന് ചോദിക്കുന്നു ശ്യാമപ്രസാദ്. മുകളില്‍ പറഞ്ഞ എല്ലാ കാര്യങ്ങളും കൂട്ടി ചേര്ത്തുനോക്കുമ്പോള്‍ തോന്നുന്നു - ഇല്ലെന്ന്.
ശരത്തിന്റെയും സണ്ണിയുടെയും വര്‍ഷയുടെയും, സ്വപ്‌നങ്ങള്‍ ; ഇവ വെറും സ്വപ്‌നങ്ങള്‍ മാത്രാമാനെന്ന തിരിച്ചറിവിനെതിരെ പൊരുതുന്ന ശരത് വര്‍മ എന്ന ഐ ടി പ്രേഫെഷനല്‍്. ബാല്യം മുതല്‍ കളിക്കൂട്ടുകാരായി വളര്‍ന്ന് യൌവ്വനാരംഭത്തില്‍ വന്‍നഗരങ്ങളിലേയ്ക്കു പറിച്ചുനടപ്പെട്ടവരാണിവര്‍. എയര്‍ പോര്‍ട്ടില്‍ നിന്നു വീട്ടിലേയ്ക്കു മടങ്ങുന്ന ശരത്തിന്റെ തിരിച്ചുവരവിന്റെ ആദ്യ ദൃശ്യത്തില്‍ തന്നെ ശ്യാമപ്രസാദ്‌ ഒരു നല്ല സിനിമയുടെ പിറവി വിളിച്ചറിയിക്കുന്നുണ്ടായിരുന്നു. ഹൊ അതിന്റെ ഒരു ഹാങ്ങ്‌ഓവര്‍, ഇപ്പോളും ഉണ്ട്. കഥ എന്തായാലും പറഞ്ഞു ഒരു ബോറടി ഒരുക്കുന്നില്ല. എങ്കിലും ചില കാര്യങ്ങള്‍ പറയാതെ വയ്യ. സിനിമയുടെ ഫോട്ടോ ഗ്രാഫി, തിരക്കഥ (ജോഷുഅ ന്യൂട്ടണ്‍), എം.ജി. ശശി അവതരിപ്പിച്ച കഥാപാത്രം, പിന്നെ പാബ്ലോ നെരൂദ , പസ്സോവ, ഐ ടി പ്രയോകങ്ങളായ കഴുത്തിലെ നെയിം പ്ലേറ്റ്, വിപ്ലവത്തിന്റെ ഗ്രിഹാദുരത, വിഷയത്തിലെ റൊമാന്റിസം, dating ഇത്യാദി മസ്സാലകള്‍ (അറിഞ്ഞു കൊണ്ടു തന്നെ ഇതൊക്കെ ആസ്വദിക്കുക).
മുകളില്‍ പറഞ്ഞ കാര്യങ്ങളൊക്കെ ചേര്ത്ത് ഒന്നു സിനിമ കാണുകയാണെങ്കില്‍ മുഷിയില്ല എന്ന് തോന്നുന്നു. ഒരു കാര്യം കൂടി ഉണ്ടുട്ട. കലാലയ കാലത്തു വായിച്ചിരുന്ന പഴയ പൊടി പിടിച്ചിരിക്കുന്ന പുസ്തകങ്ങളെയും, നോട്ട് ബുക്കില്‍ കോറിയിട്ട പൈങ്കിളി ചുവയുള്ള എഴുത്തിനെയും മനസ്സില്‍ നിന്നും പൊടി തട്ടി എടുക്കാനുള്ള ഒരു പ്രചോദനം തരും ഈ സിനിമ.

ഇനി നിങ്ങള്‍ കണ്ടിട്ട് പറയാ. വായനക്കാരില്‍ ആരെങ്കിലും " പ്രായത്തില്‍ സിനിമയെ പറ്റി പറഞ്ഞാല്‍ അത് MATURITY 'കു കോട്ടമാണെന്ന്" വിചാരിക്കുന്ന ഒരു കൂട്ടം ഉണ്ടെങ്കില്‍ അവര്‍ രഹസ്യമായി കണ്ടു മിണ്ടാണ്ടിരിക്ക്യ.
കൂകു കൂകു തീവണ്ടി, കൂകി പായും തീവണ്ടി........

2009, ജൂലൈ 10, വെള്ളിയാഴ്‌ച

അമ്പലംകാവിലെ അണ്ട കടാഹ വിസ്മയങ്ങള്‍

ഷാജഹാന്‍ തന്റെ പ്രണയിനിക്ക് സമര്‍പ്പിച്ച താജ് മഹല്‍ പോലെ, ഞങ്ങള്‍ അടാട്ടുകാര്‍ക്കും ഉണ്ടായിരുന്നു , അല്ല ഉണ്ട് ഒരു പാടു സ്ഥലങ്ങള്‍. അതെ നമ്മടാള് പറയും പോലെ "അണ്ട കടാഹ വിസ്മയങ്ങള്‍" .
സഹ്യര്‍ദ്രിയുടെ സൌന്ദര്യത്തെ വെല്ലുവിളിച്ചിരുന്ന അടാട്ട് കുന്ന് ഇപ്പോള്‍ സുന്നത്ത് കഴിഞ്ഞിട്ടും പഴയ സൌന്ദര്യം ഒട്ടും കളയാതെ "ജെ . ഡി. എഫ്‌ " മൂല എന്ന പുനര്‍ നാമം സ്വീകരിച്ചപ്പോള്‍ വേദനിച്ചവര്‍ ഉണ്ടായിരുന്നു.(ഇവിടെ ഇരുന്നു അടിക്കുന്ന വീരന്റെ നാമധേയം പിന്നീട് സ്ഥല പേരായി എന്ന് ചരിത്രം) പക്ഷെ ഈ വട്ടം ആ സ്ഥലം പോയി കണ്ടപ്പോള്‍ ഓര്മ്മ വന്നത് "തൂവനതുംബികളില്‍" ജയകൃഷ്ണനും ക്ലാരയും ചിലവഴിച്ച കുന്നുംപുറത്തെ ആ രസികന്‍ സീന്‍ ആണ്. മണ്ണെടുത്ത്‌ മൊട്ടയായി നില്‍്ക്കുന്ന കുന്ന് ഇപ്പോളും കിടിലന്‍ തന്നെയാ എന്ന് പറഞ്ഞു ആരോ. ആ പറഞ്ഞവനു തന്നെയാവട്ടെ ആദ്യത്തെ തേങ്ങ . മൊത്തം അടട്ടിന്റെ സൌന്ദര്യം രാത്രിയുടെ നിലാവില്‍ കാണിച്ചുകൊടുത്തു , കാഴ്ചയില്‍ മതിവരാതെ നില്‍കുന്ന പ്രവാസിയെ തോളില്‍ തട്ടി "കാണാം നമുക്കു ഇനി അടുത്ത വരവില്‍ " എന്ന് പറഞ്ഞു യാത്രയാക്കുന്നു ഈ സ്ഥലം.

കുന്നിന്‍ പുറത്തു നിന്നും ഇറങ്ങി നേരെ വന്നാല്‍ ഉള്ള ഇടവഴി . നേരെ എത്തി മുണ്ടന്‍ സ്മാരകം പണ്ടു നിന്നിരുന്ന ഇടം . അതെ, നേരത്തെ പോസ്റ്റില്‍ പറഞ്ഞ ജോസേട്ടന്റെ ആസ്ഥാനമായിരുന്ന തുന്നല്‍ കട മണ്ണോടു ചേര്‍ന്നപ്പോള്‍ വിദൂരങ്ങളില്‍ ഇരുന്ന് വേദനിച്ചു ഒരുപാടുപേര്‍. മുണ്ടന്‍ സ്മാരകം ഒരു കാലത്ത് അടാടിന്റെ , ഹൃദയമായിരുന്നു, സ്പന്ദനമായിരുന്നു, പിന്നെന്തൊക്കെയാണോ അതോക്ക്യായിരുന്നു. ജയലളിതയും, ദാരസിങ്ങും, സ്പീല്‍ ബര്‍ഗും, പെലെയും ജോസേട്ടന്റെ കളിതോഴന്മാരായി വിളയാടിയിരുന്ന പുലിമട. ഒരു തലമുറയുടെ "ഇന്നെന്ത്‌ ?" എന്ന ചോദ്യത്തിന്റെ ഉത്തരം. അവിടെ പിറവിയെടുത്ത ഇതിഹാസങ്ങളുടെ ചെറിയ ഒരു മണം അടിക്കാന്‍ പഴയ പോസ്റ്റ് ഒന്നു നോക്ക്യാല്‍ നന്നാവും. ജോസേട്ടന്‍ തിരിച്ചു വരികയാണെങ്കില്‍ അമേരിക്കയിലും ദുബായിലും ബോംബയിലും ഒക്കെ ഉള്ള ഒരുപാടു പ്രവാസികള്‍ അടാട്ട് സ്ഥിരതാമാസമാകും എന്നത് കുറച്ചു അതി ഭാവുകത്വത്തോടെ തന്നെ ഇവിടെ പറയുന്നു. അതിരാവിലെ തന്നെ ജോസേട്ടന്റെ അമൃത വാണി ഒരക്ഷരം പോലും വിടാതെ കേട്ടു കൊണ്ടു അവസാനം "താന്‍ ഈ പറയുന്നതു മുഴുവന്‍ നുണയല്ലെടോ?" എന്നും പറഞ്ഞിറങ്ങി അത് മുഴുവന്‍ പ്രസിദധമാക്കിയിരുന്ന ഒരു കൂട്ടം പ്രസാദകര്‍, ആത്മാര്‍ഥതയുടെ പര്യായമായി..... ഒട്ടും പരിഭവമില്ലാതെ വീണ്ടും ഈ ചാക്രിക പ്രവൃത്തി തുടര്‍ന്നിരുന്ന ദിവസങ്ങള്‍. കുറച്ചു അങ്ങട് മുന്നോട്ടു വച്ചാല്‍ വായനശാല . വായനശാല - നാടക റിഹേഴ്സല്‍ മുതല്‍ മൂട്ട പിടുതതങ്ങളുടെ വരെ കേന്ദ്രമായിരുന്ന ഈ സ്ഥലം ; അടാട്ടിന്റെ സാംസ്കാരിക കേന്ദ്രം ഇന്നു നില്‍ക്കുന്ന കാഴ്ച കണ്ടാല്‍ കഷ്ടം തന്യാ. നാല് വശവും മൂടികെട്ടി കോണ്‍ക്രീറ്റ് കാടാക്കിയത് മുതല്‍ തുടങ്ങിയ കഷ്ട കാലം ഇനിയും തീര്‍ന്നിട്ടില്ല എന്ന് തോന്നുന്നു. അത് കൊണ്ടു അധികം ആ വഴക്ക് പോണ്ട.
നേരെ ഇറങ്ങിയാ നമ്മള്‍ ആല്‍തതറ എത്തി. അനിയേട്ടന്‍, കൃഷ്ണകുമാരേട്ടന്‍, ജോസഫേട്ടന്‍ എന്നീ നിര വക്കുകള്‍ കൊണ്ടു അംഗം കുറിക്കുന്ന തട്ട്. ആല്‍ത്തറയില്‍ ഇരുന്നുള്ള സന്ദ്യകളിലെ കൂട്ടം കൂടല്‍ സത്യന്‍ അന്തികാട് സിനിമയിലെ രംഗങ്ങളുടെ പുനസ്രിഷ്ടിയാകും.ഇക്കാരണം കൊണ്ടു തന്നെ "ശ്രീധരന്റെ ഒന്നാം തിരുമുറിവ്" എന്ന ചിത്രം കണ്ടപ്പോളുണ്ടായ സന്തോഷം കുറച്ചൊന്നുമല്ല. (നിങ്ങള്‍ ഗ്രാമങ്ങളെ ഇഷ്ടപ്പെടുന്ന ആളാണെങ്കില്‍, ആ സിനിമ ഒന്നു പോയി കാണുക)ശിശിര - വസന്ത - ഹേമന്ത- ഗ്രീഷ്മ -വര്‍ഷങ്ങളില്‍ വിവിധഭാവങ്ങളില്‍ നില്‍കുന്ന ഈ പരിസരം ഞങ്ങള്‍ അടാട്ടുകാരുടെ ഇഷ്ട സ്ഥലങ്ങളില്‍ ഒന്നു തന്നെ. ഇരിക്കട്ടെ ഒരു തേങ്ങ കൂടി ആല്‍തറ ദേവിക്ക്. നേരെ നടന്നു പോസ്റ്റ് ഓഫീസിലെ ഇടവഴി യിലെത്തി.
പോസ്റ്റ് ഓഫീസിനെ പറ്റി പറയുമ്പോള്‍ മൂന്നു കാര്യങ്ങള്‍ പറയാതെ വയ്യ. പോസ്റ്റ് ഓഫീസിലെ കറുത്ത കറക്കുന്ന ഫോണ്‍, പോസ്റ്റ് മാന്‍ പ്രേമേട്ടന്‍, ടീച്ചര്‍. കറക്കുന്ന ഫോണ്‍ - അടട്ടുകാരനെ നിമിഷര്ധം കൊണ്ടു പുറം ലോകവുമായി , എന്ന് പറഞ്ഞാല്‍ തൃശൂര് വരെ (കാരണം ലോക്കല്‍ മാത്രേ ഉണ്ടായിരുന്നു ഉള്ളോ) ബന്ദിപ്പിചിരുന്ന യന്ത്രം. നമ്പര്‍ കറക്കുമ്പോള്‍ ഉള്ള കര കര ശബ്ദം .....
പിന്നെ പ്രേമേട്ടന്‍- പ്രേമലേഖനങ്ങള്‍ മാത്രം എത്തിച്ചു കൊടുത്തിരുന്നത് കൊണ്ടല്ല പ്രേമേട്ടനായത്. അത് അദ്ധേഹത്തിന്റെ പേരാണ്. കാമുകീ കാമുകന്മാര്ര്‍ക്കും, ഊമക്കതെഴുതിയിരുന്നവര്ക്കും ഏക ആശ്രയം പ്രേമേട്ടന്‍. നിഷ്കളങ്കമായ ആ ട്രേഡ് മാര്‍ക്ക്‌ ചിരി. അതിലൂടെ കൈമാറിയിട്ടുള്ള സന്ദേശങ്ങള്‍, അവയ്ക്ക് വല്ല കണക്കുമുണ്ടോ? തിരുത്തിലെ സയിവിനു കത്ത് വന്നാല്‍ മാത്രമാണ് പ്രേമേട്ടന്റെ മുഖത്തെ ചിരി മായുന്നത്. കാരണംരണ്ടു രണ്ടര കിലോമീറ്റര്‍ നടന്നും പിന്നെ മഴക്കാലമാനെന്കില്‍ വന്ജിയിലും യാത്ര ചെയ്താലാ തിരുതിലെതാ. നേരെ നമുക്കു രണ്ടടി വടക്കോട്ട്‌ വെച്ചു സണ്‍ വിന്റെ കടയിലെത്താം. ആനകളുടെ പടങ്ങള്‍ വെട്ടിയെടുത്തു ചുമര് അലങ്കരിച്ചിരുന്ന സണ്‍ വിന്‍. ഇപ്പൊ ആ ചുമരില്‍ ഒന്നും കാണാനില്ല. പത്രോസേട്ടന്റെ ഭാഷയില്‍ സണ്ണി എന്ന സണ്‍ വിന്‍. ഓ പത്രോസേട്ടന്‍- അമ്പലംകാവിന്റെ മറ്റൊരു മുഖ മുദ്ര അതാണ്‌ പത്രോസേട്ടന്‍. സ്നേഹം എന്ന വാക്ക് അവതാരമായി പിറവിയെടുത്തപ്പോള്‍ അത് പത്രോസേട്ടനായി. പത്രങ്ങളില്‍ നിന്നും പത്രങ്ങളിലെക്കുള്ള പ്രയാണത്തിനിടയില്‍ എല്ലാറ്റിനും സാക്ഷിയായി പത്രോസേട്ടനുണ്ടാകും സണ്‍ വിന്റെ ബെന്ജിന്മേല്‍. ഇപ്പോള്‍ ഇരിപ്പ് ആല്‍തതറയിലാക്കി. വെടിക്കെട്ടില്ലാത്ത തൃശൂര്‍ പൂരം ആര്‍ക്കെങ്കിലും സങ്കല്‍പ്പിക്കാന്‍ പറ്റോ , അതുപോലെയാ പത്രോസേട്ടന്‍ ഇല്ലാത്ത അമ്പലംകാവ്. ഒരു എം. ടി. ഭാഷയില്‍ പറയാണെങ്കില്‍ ജനനവും, മരണവും, പ്രേമവും കണ്ട പാത്രോസേട്ടന്‍. ഗുഡ് മോണിംഗ് പറയുമ്പോള്‍ അട്ടഹാസതോടെയുള്ള ആ മറുപടി ചിരി ഏത് അടാട്ടുകരനാ മറക്കാന്‍ കഴിയാ?

രണ്ടടി തെക്കോട്ട്‌ വെക്കാം നമുക്കിനി. ഹൈ , വലതു വശത്ത് അമ്പലം കാവ് ദേവിയോട് ചേര്‍ന്നു നില്ക്കുന്നു ഭീമ വേഷത്തില്‍ ആരായാലും ആല്‍ത്തറയും. "കുട്ടിക്കാലം "എന്ന മലയാള വാക്ക് കേള്‍കുമ്പോള്‍ ഓര്‍മ്മയില്‍ വരുന്ന ആദ്യ ചിത്രം. ആല്‍ത്തറ ഞങ്ങളില്‍ എന്ത് ഭാവമാണെന്നു പറഞ്ഞു ഫലിപ്പിക്കാന്‍ ഇപ്പൊ വാക്കില്ല. തപ്പിയെടുത്തിട്ട് പിന്നീടെഴുതാം. എന്നാലും ഇപ്പൊ പറയാണെങ്കില്‍ ഈ ഒരിടവും ഒരു അണ്ട കടാഹ സ്പോട്ട് തന്നെ. കാലത്തു മുതല്‍ പോകുന്ന ബസുകളുടെ കണക്കെടുതിരുന്നും, വഴിയിലൂടെ പോകുന്നവനെ കുറിച്ചു പറഞ്ഞും, പോകുന്നവളെ കുറിച്ചു പറഞ്ഞും ചിലവഴിക്കാത്തവര്‍ വളരെ വിരളമായിരിക്കും അടാട്ട്.
നേരെ തെക്കോട്ട്‌ വക്കാം ഇനി. ലക്ഷൃം കുറൂര്‍ പാറയാണ്. ആര്യംപാടം മൂലയിലെതിയപ്പോഴേക്കും കവി സമ്മേളനം പോലെ എന്തോ ഒരു അന്തരീക്ഷം. ഏതോ മഹാ കവി ഇരുന്നു പാടുന്നു
ആടുപാമ്പേ ആടാടുപാമ്പേആടുപാമ്പേ ആടാടുപാമ്പേ ആടാടു പാമ്പേ...
ആടുപാമ്പേ ആടാടുപാമ്പേ കാവിലിളം പാമ്പേ...
എന്തു കണ്ടിട്ട് ഏതേതു കണ്ടിട്ട് ആടാടു പാമ്പേ...
എന്തു കണ്ടിട്ട് ഏതേതു കണ്ടിട്ട് ആടാടു പാമ്പേ...
പാലും നൂറും കണ്ടിട്ടാടു, ആടാടു പാമ്പേ...
പാലും നൂറും കണ്ടിട്ടാടു, ആടാടു പാമ്പേ...
(ആടുപാമ്പേ ആടാടു പാമ്പേ)
പാക്കനാരുടെ മുല്ലത്തറയില്‍ വന്നാടാടു പാമ്പേ...
പാക്കനാരുടെ മുല്ലത്തറയില്‍ വന്നാടാടു പാമ്പേ...
നാലുകാലുപന്തലകത്തുനിന്ന് ആടാടു പാമ്പേ...
നാലുകാലുപന്തലകത്തുനിന്ന് ആടാടു പാമ്പേ...
(ആടുപാമ്പേ ആടാടു പാമ്പേ)

അതെ നിങ്ങള്‍ വിചാരിച്ചത് ശര്യന്യാ . തിരുവില്‍ നില്‍ക്കുന്ന ഈ മന്ദിരം കള്ള് ഷാപ്പ്‌ തന്നെ. ആര്ര്‍ക്കും ഒരു ശല്യവുമില്ലാതെ ആടുപാമ്പേ കളിക്കുന്ന ഒരുപാടു കലാകാരന്മാരെ വാര്‍ത്തെടുത്ത അടാട്ടിന്റെ കലാമണ്ഡലം.

മുന്‍പില്‍ നില്ക്കുന്ന ആര്യന്‍ പാടം. വേനലവധിക്ക് ഫുട്ബാള്‍ കളിച്ചിരുന്ന സ്ഥലം എന്ന പേരിലാണ് ആര്യന്‍ പാടം ചരിത്രത്തില്‍ കുറിക്കപ്പെടെണ്ടത് എന്ന് പറയും ഞങ്ങള്‍. കൊയ്ത്തു കഴിഞ്ഞു നിരപ്പായി കിടക്കുന്ന ഇവിടെ കളിയ്ക്കാന്‍ ഇറങ്ങുമ്പോള്‍ ഉള്ള വൈക്കോലിന്റെയും ഉണങ്ങിയ ചേറിന്റെയും കലര്ന്ന ഒരു മണമുണ്ട്. അത് ഒരിക്കലും മറക്കാന്‍ പറ്റില്ല. വലതു കാലിലും ഇടതു കാലിലും ഒരേ കാലിന്റെ ബൂട്ട് ഇട്ടു ഇറങ്ങി എല്ലാവരെയും അമ്പരപ്പിച്ച രാധേട്ടന്‍, അങ്ങിനെ എത്രയെത്ര അവധാരങ്ങള്‍ക്ക് പിറവി കൊടുത്തു ഈ ഇടം. അടുത്ത വെടി ആര്യന്‍ പാടത്തിനും അവിടെ പിറവിയെടുത്ത കഥാപാത്രങ്ങള്‍ക്കും വേണ്ടി. നേരെ തെക്കോട്ട്‌ വച്ചു കുരിശു പള്ളി വഴി കുറൂര്‍ പാറയില്‍ എത്തി ഇപ്പൊ. ഏത് പ്രളയത്തിലും മു‌ടാത്ത കുറൂര്‍ പാറ - കൊയ്ത്തു കാലമായാല്‍ ഉത്സവ പ്രതീതി ഉണര്‍ത്തുന്ന ഈ സ്ഥലം ഒരു നിഘൂട സൌന്ദര്യത്തിന്റെ ഇടമാണ്. ഇവിടെ ഇരുന്നുള്ള സൂര്യാസ്തമയക്കാഴ്ച, അതിന്റെ സൌന്ദര്യം വര്‍ണ്ണിക്കാന്‍ ഞാന്‍ ആളല്ലേ. ....
കുറൂര്‍ പാറയില്‍ നിന്നു പടിഞ്ഞാട്ടു പുത്തന്‍ കോള്‍ വഴി വച്ചു മുള്ളൂര്‍ ബണ്ടില്‍ എത്തിയപ്പോള്‍ അവിടെ കണ്ടത് കായലിനോട് കിന്നാരം പറഞ്ഞു നില്ക്കുന്ന കല്പ്പവൃക്ഷങ്ങളെ. (ചോദ്യം: തെങ്ങ് എന്ന് പറഞ്ഞാല്‍ പോരെ മോനേ. . ഉത്തരം: പോര പോസ്റ്റ് അവസാനിക്കാറായി, അപ്പൊ കുറച്ചു കനം വേണമെന്നു പറഞ്ഞിട്ടുണ്ട് ഗുരുക്കള്‍ ). എന്താണ് പറഞ്ഞെ എന്ന് ചോദിച്ചപ്പോള്‍ ഉത്തരം പറഞ്ഞ തെങ്ങ് ഒരു കുഞ്ഞുണ്ണി മാഷ്‌ ഫാന്‍ ആയിരുന്നു.

"അത്ഭുതമെന്നൊരു സാധനം കൊണ്ടല്ലോ സൃഷ്ടിച്ചതീശ്വരനെന്നെ നന്നായ്‌ ,
എന്നിട്ടതില്‍ ബാക്കിയെടുത്താവാം ഒപ്പിച്ചതീ പ്രപഞ്ചത്തെയും"

അതെ പരശുരാമന്‍ മഴുവെറിഞ്ഞപ്പോള്‍ പൊന്തി വന്ന അണ്ടകടാഹത്തിലെ രണ്ടു വിസ്മയങ്ങള്‍. കുറൂര്‍ പാറയും, മുള്ളൂര്‍ ബണടുഠ. സിന്ദൂര വര്‍ണ്ണം ചാര്‍ത്തിയ സന്ദ്യ തന്‍ ചായത്തില്‍ സുന്ദരിയായി നില്‍കുന്ന കുറൂര്‍ പാറയുടെ എതിര്‍ ഭാഗത്ത് വെല്ലുവിളിയായി നിലാവില്‍ കുളിച്ചു നില്‍ക്കുന്ന മുള്ളൂര്‍. അടാട്ടുകാരന്റെ അസ്തിത്വത്തെ വാര്‍ത്തെടുത്ത അണി്യറകള്‍. രാത്രിയുടെ ആലസ്യത്തില്‍ ചിലവഴിക്കാറുള്ള സൌഹൃദത്തിന്റെ ഒത്തുചേരലുകള്‍ ,ഓരോരുത്തന്റെയും സ്വത്വമാക്കിയ വിസ്മയക്കാഴ്ച്ചകള്‍. .....

ഗൃഹാതുരത എന്താണെന്നറിയാതിരുന്ന നാളുകളില്‍ ഈ വിസ്മയക്കാഴ്ച്ചകള്‍ ഒരുക്കിയിരുന്നത് "ഇന്നലെകള്‍ എന്ന ഓര്‍മ്മകളുടെ ധാന്യ ശേഖരവും, അതില്‍ ഏകാകിയായ സ്വപ്നാടകന്റെ നാളെകള്‍ക്ക് വേണ്ടിയുള്ള കതിരുകളുമായിരുന്നു" ................. മരങ്ങള്‍ തോളുരുമ്മി നില്‍ക്കുന്ന ഗ്രാമം മാത്രം ലോകമായിരുന്ന അവന്‍ പുതിയ വാതയാനങ്ങള്‍ തേടി യാത്രയാരാമ്പിച്ചപ്പോള്‍, നഷ്ടപ്പെട്ട ഈ സ്വപ്ന ഭൂമി കയ്യെത്താ ദൂരെയായി. എങ്കിലും ഈ പെരുവഴിയമ്പലട്തില്‍ എത്തിയവന് ആ സ്വപ്നഭൂമിയിലെക്കുള്ള ഒരു ഇടത്താവളം, അല്ലെങ്കില്‍ ജീവിതത്തിന്റെ സായന്തനതിലുള്ള ഒരു പ്രതീക്ഷ തന്‍ ചൂണ്ടുപലകയാകട്ടെ ഈ പോസ്റ്റ് എന്നാശിച്ചു കൊണ്ടു അവസാനത്തെ തേങ്ങയും ഉടക്കുന്നു, ഇത്രയും വായിച്ചിരുന്ന നിങ്ങള്‍ക്ക് വേണ്ടി.

ശുഭം...............

2009, ജൂലൈ 8, ബുധനാഴ്‌ച

മുണ്ട വേലായുധ ചരിതം


ഒരു ചെറിയ ഇടവേളയ്ക്കു ശേഷം അമ്പലംകാവിന്റെ നിത്യഹരിത നായകന്മാര്‍ ആയ ജോസേട്ടനിലെക്കും വേലയിധേട്ടനിലെക്കും വീണ്ടും ഒന്നു കൂടി തിരിച്ചു പോകാമെന്ന് തോന്നുന്നു. കാരണം അത് കാലത്തിന്റെ ആവശ്യമത്രേ. ഇങ്ങനെയുള്ള "സംഗതികള്‍" പേറ്റന്റ്‌ ചെയ്യാമെന്ന ഒരവസ്ഥ വരികയാണെങ്കില്‍ തീര്ച്ചയായും ഫയല്‍ ചെയ്യുന്ന ഓഫീസിലെ ആള്‍ ശരിക്കും തെണ്ടിയത് തന്നെ . അതുകൊണ്ട് ഇനി പറയുന്ന സംഗതികള്‍ "അമ്പലംകാവ് കോപ്പി റൈറ്റ് നിയമപ്രകാരം സംരക്ഷിക്കപ്പെട്ടിരിക്കുന്നു".
(കാലം: "ഒരിടത്തൊരു ഫയല്‍വാന്‍" എന്ന സിനിമ റിലീസ് ചെയ്തിരുന്ന സമയം) ജോസേട്ടന്‍ ഒരു നാള്‍ തന്റെ പൂര്‍വ സുഹൃത്ത് ദാര സിംഗിനെ കാണാന്‍ പോയി. രണ്ടു പേരും സംസാരമൊക്കെ കഴിഞ്ഞപ്പോള്‍ ദാര സിങ്ങിന് ഒറ്റ വാശി. "പഴയപോലെ " രണ്ടു പേര്‍ക്കും ഗുസ്തി ഒന്നു പരീക്ഷിക്കണം എന്ന്. ദാര സിങ്ങിന്റെയ്‌ നിര്ഭന്തത്തിനു അവസാനം ജോസേട്ടന് വഴങ്ങേണ്ടി വന്നു. ഇനി കുറച്ചു നേരത്തേക്ക് സ്ക്രീനില്‍ പൊട്ടലും ചീറ്റലും മാത്രം. അടുത്ത രംഗത്തില്‍ ജോസേട്ടന്‍ കാലത്തു പല്ലു തേച്ചു കൊണ്ടു വീടിനു ഉമ്മറത്ത്‌ നില്‍കുമ്പോള്‍ ദാരസിംഗ് ചടഞ്ഞു കൂടി ടൂത്ത് പേസ്റ്റ് എടുത്തു ഇരിക്കുന്നു. ജോസേട്ടന്‍ പറഞ്ഞു -" തേക്കു ദാരൂ, എന്താ കുട്ടികളെ പോലെ ". പിന്നെ നിര്ഭന്തിപ്പിച്ചപ്പോളാണ് കാര്യം മനസ്സിലായത്, ദാരുവിന്റെ പെരുവിരല്‍ ഓടിഞ്ഞിരിക്കുന്നു. അതിന് ശേഷം ജോസേട്ടന്‍ ഒരിക്കലും ദാരസിങ്ങുമായ് ഗുസ്തി പിടിച്ചിട്ടില്ലത്രേ.

2009, ജൂൺ 24, ബുധനാഴ്‌ച

ഇന്നലെകള്‍" എന്ന നഷ്ടസ്വപ്നം -4

മുന്‍പത്തെ പോസ്റ്റിന്റെ തുടര്‍ച്ച ---
രാത്രി കലാപരിപാടിയൊക്കെ കഴിഞ്ഞു ഓരോരുത്തനും വീട്ടിലെത്തുമ്പോള്‍ പുഞ്ചിരി തൂകിയിരിക്കുന്ന പഠന പുസ്തകങ്ങള്‍ . നാണ്‌ാരെ പറയുന്ന പോലെ "ഇതു നോവലില്‍ പറയുന്നത്". ശരിക്ക് പറഞ്ഞാല്‍, വൃത്തികെട്ട ഈ വര്‍ഗത്തിനെ കാണുമ്ബൊള്‍് അപ്പോഴത്തെ അവസ്ഥ പറയാണെങ്കില്‍ "ഉള്ള കാശിനു പട്ടയുമടിച്ച്‌ ഒന്നുമാകാതെ, ഇതെല്ലാം എന്തിനായിരുന്നു" എന്ന ഭാവത്തില്‍ നില്‍ക്കുന്ന സര്‍ക്കസ്‌ കുഞ്ഞയ്യപ്പേട്ടന്റെ മാനസികാവസ്ഥായിരുന്നു അപ്പോള്‍.
ഇനി വാസൂന്റെ ഭാഷയില്‍ കുറച്ച് ആലങ്കാരികമായി തെന്നെ പറയണംച്ചാല്‍ ഇന്ന പിടിചോളിന്‍. "കളിയുടെ ആലസ്യവും, സന്ദ്യയെന്ന സുന്ദരിതന്‍ സൌന്ദര്യവും നുണഞ്ഞു നാലുകെട്ടിലെത്തുമ്പോള്‍, ഒരു ചെറു പുഞ്ചിരിയോടെ എതിരേറ്റീരുന്ന പുസ്തകങ്ങള്‍. അവരെ കാണുമ്പോള്‍ ദ്രൌപദിയെ പോലും ചൂതില്‍ നഷ്ടപ്പെട്ട് കൌരവ സഭയില്‍ നമ്രശിരസ്കനായി നില്‍ക്കുന്ന യുധിഷ്ടിരനെയാ ഓര്മ്മ വര്യാ ". എന്താ പോരെ.

വാടാ ഒരു കൈ നോക്കാമെന്ന് വെല്ലു വിളിച്ചു നില്‍ക്കുന്ന സയന്‍സ്. അതിനുള്ളില്‍ അഹങ്കാരത്തോടെ അതാ ഇരിക്കുന്നു ലോകത്തുള്ള എല്ലാ കണ്ടുപിടുതതങ്ങളിലും കൈ വെച്ച ന്യൂട്ടെട്ടന്‍. എല്ലാ കണ്ടുപിടുതങ്ങളെയും രണ്ടു "കുഞ്ഞു കുട്ടി" അണുവിനെ കൊണ്ടു അവസാനിപ്പിച്ച ഐന്ന്സ്ററീന്‍ എന്ന വെടിക്കെട്ടുകാരന്‍ ജോസേട്ടന്‍ (തൃശൂര്‍ പൂരത്തിന്റെ വെടിക്കെട്ടിലൂടെ കവിത വിരിച്ച ആളാണ് ജോസേട്ടന്‍) . ന്യൂട്ടണ്‍'സ ലോ പഠിക്കുമ്പോള്‍ ഒരുമ്പെട്ടോന്റെ തലയില്‍ ആപ്പിളല്ല ഇടിത്തീയാണ് വീഴെണ്ടിയിരുന്നത് എന്ന് തോന്നിയിരുന്ന നിമിഷങ്ങള്‍. ഇന്നേരമായിരിക്കും കളിയില്‍ പറ്റിയ പരിക്കിന്റെ ഒക്കെ നീറ്റല്‍ പുറത്തു വരുന്നത്. ഈ വേദനയെങ്ങാനും പുറത്തു കാണിച്ചാല്‍ ഇടിയുടെ പെരുന്നാളാകുമെന്ന ഭീകര സത്യം അറിയുന്നത് കൊണ്ടു "മൌനം വിദ്വാനു ഭൂഷണം" ആയിരുന്നു ഭാവം.
മേല്പ്പറഞ്ഞ ഈ ദുര്യോടന ദുശാസനന്മാര്‍ക്കിടയിലും “Cheeses from Liverpool” എഴുതിയ Jerome.K Jerome ,ഇന്ദുലേഖ എന്ന മോഹന കാവ്യം സൃഷ്‌ടിച്ച ചന്തു മേനോന്‍. കബൂളിവാലയിലൂടെ പുതിയ ഒരു ലോകം തന്നെ തുറന്നിട്ട ടാഗോര്‍, പരിണാമ സിദഥാന്തലൂടെ ലോകത്തിലെ മതങ്ങളെ മൊത്തം വെല്ലു വിളിച്ച Nexalite Darwin. ,ഇവരൊക്കെ പഠന പുസ്തകങ്ങളിലെ ആരാദ്യ പുരുഷന്മാരായിരുന്നു എന്ന് പറഞ്ഞാല്‍ അത് ജാടയാകില്ല.

പഠന കാര്യങ്ങള്‍ അവിടെ നില്‍ക്കട്ടെ, നമുക്കു വീണ്ടും അമ്പലംകാവ് മൂലയിലേക്ക് തന്നെ പോകാം. .. ഇനി പറയാന്‍ പോകുന്നത് ഗ്രാമങ്ങളിലെ ഒളിമ്പിക്സ് ആയിരുന്ന പഞ്ചായത്ത് മേളകള്‍ എന്ന കേരളോത്സവങ്ങളെ കുറിച്. സെപ്റ്റംബര്‍ മാസത്തില്‍ തുടങ്ങിയിരുന്ന ഈ മാമാങ്കത്തിന്റെ ഒരുക്കങ്ങള്‍ വളരെ നേരത്തെ തന്നെ തുടങ്ങും. ഒരുക്കങ്ങളെ കുറിച്ചു പറയുമ്പോള്‍ ഓട്ടം പ്രാക്ടീസ് ചെയ്യ്യാന്‍ എന്ന വ്യാജേന അതിരാവിലെ നടത്താറുള്ള വിക്രിയകളെ കുറിച്ചു എങ്ങിനെ പറയാതിരിക്കും. പുലര്‍ച്ചെ അഞ്ചു മണിയോടെ തന്നെ വീട്ടില്‍ നിന്നും ചാടും. പിന്നെ ഓരോ വീട്ടില്‍ കയറി ഓരോരുതനെയും വിളിച്ചിറക്കി കൊണ്ടു വരിക എന്നതാണ് പണി. ഇതിന്റെ കാര്‍മികത്വം ജോഷി , റാവു എന്നീ സ്ഖാക്കള്‍്ക്കാ. വിളിയുടെ ഉത്തരമായി വീട്ടില്‍ വെളിച്ചം കണ്ടാല്‍ അവന്‍ വരുമെന്നാണ് സിഗ്നല്‍. ഈ സാങ്കേതികത്വം ഏറ്റവും കൂടുതല്‍ ഉപയോകിച്ചത് ദിനേശന്‍ എന്ന ഞങ്ങളുടെ "കൊമ്പന്‍". വിളി കേട്ട ഉടനെ കൊമ്പന്‍ ലൈറ്റ് ഇടും. വരുമെന്ന പ്രതീക്ഷയില്‍ എല്ലാവരും അടുത്ത വീട്ടിലേക്ക് പോകുമ്പോളായിരിക്കും കൊമ്പന്റെ "രണ്ടാമുറക്കം" . അമ്പലംകാവ് മൂല മുതല്‍ അടാട്ട് ചന്ത വരെയാണ് ഓട്ടം.ഓട്ടം കഴിഞ്ഞു വന്നാല്‍ പിന്നെ EXERCISEആണ്. DAMPELSആയി ഉപയോകിച്ചിരുന്നത് അമ്പലംകാവില്‍ വെടിപോട്ടിക്കാന്‍ ഉള്ള കതിനയായിരുന്നു. ഏറ്റവും വലിയ കതിനാ തേടിപ്പിടിച്ചു അലറിയിരുന്ന ഞങ്ങളുടെ കൊണ്ടരാന്‍. പാണ്ടി നയിച്ചിരുന്ന അരി്വെപ്പുകാര് എന്ന സംഘം ചെറിയ കതിനകളില്‍ അഭയം പ്രാപിച്ചിരുന്നു എന്നതും ഇവിടെ ഇപ്പോഴാണ് ഓര്‍ത്തത്‌ . ഓട്ടത്തിനിടയില്‍ പിറവിയെടുത്ത കഥകളുടെ ഒരു നിര തന്നെയുണ്ട്‌. ഒരു തലമുറ പിന്ഗാമികള്‍്ക്ക് കൊടുക്കുന്ന നിധിയായ കഥകള്‍. ഇങ്ങനെ ഞങ്ങള്‍ മുന്‍ തലമുറയില്‍ നിന്നും കേട്ട ഒരു ഓട്ട കഥ ഇവിടെ വിവരിക്കുന്നു.
അവരുടെ കാലത്തു കൊഴിയായിരുന്നത്രേ അലാറം. ഏറ്റവുമാദ്യം കൊഴികൂവല്‍ കേട്ടവന്‍ മറ്റുള്ളവരെ വിളിച്ചുര്ത്തുഠ എന്ന് അലിഖിത നിയമം. അങ്ങിനെ ഒരു ദിവസം ഓട്ടവും EXERCISE കഴിഞ്ഞിട്ടും നേരം പുലരുന്നുമില്ല പപ്പേട്ടന്റെ RAJDOOT വരുന്നുമില്ല. പുലരിയുടെ നിഘൂടമായ നിശബ്ദദയെ ഭേതിച്ചുകൊണ്ടുള്ള പപ്പേട്ടന്റെ രാജ്ദൂതില്‍ ഉള്ള വരവായിരുന്നു നേരം വെളുക്കാന്‍ പോകുന്നതിന്റെ ലക്ഷണം. പിന്നെയും രണ്ടു മണിക്കൂര്‍ കഴിഞ്ഞിട്ടനത്രേ സൂര്യന്‍ സുഗുനേട്ടന്ടെ വീടിന്റെ മുകളില്‍ വന്നു "GOODMORNING" പറഞ്ഞത് . അന്ന് കോഴി നേരത്തെ കൂവിയതാണോ , സൂര്യന്‍ വൈകി ഉദിച്ചതാണോ എന്ന ചര്ച്ച ഇന്നും നടക്കുന്നു ആല്‍ത്തറയില്‍.

പറഞ്ഞു വന്നത് പഞ്ചായത്ത് മേളകളെ കുറിച്ച്. ക്ലബ്ബ് അടിസ്ഥാനത്തിലായിരുന്നു മത്സരങ്ങള്‍. കല കായിക വിഭാഗത്തില്‍ ഒന്നും രണ്ടും സ്ഥാനത്തിന്റെ കുത്തകാവകാശികളായി ബ്ലൂ സ്റ്റാര്‍ മരതകയും ആര്‍ട്സ് ക്ലബ്ബ് പുരനാട്ടുകരയും. സമ്മാനദാനചടങ്ങില്‍ "ബ്ലൂ സ്റ്റാര്‍ മരതക" എന്ന ബാലെന്ദ്രേട്ടന്റെ നീട്ടിയുള്ള വിളി ഇപ്പോഴും മനസ്സില്‍ മുഴങ്ങുന്നു. മൊത്തം പോയിന്റ്‌ നിലയില്‍ ഞങ്ങളുടെ ക്ലബ്ബ് ആയ ആര്‍ട്സ് ആന്‍ഡ്‌ സ്പോര്‍ട്ട് ക്ലബ്ബ്, അടാട്ട് മൂന്നോ നാലോ സ്ഥാനതായിരുന്നെന്കിലും തിരഞ്ഞെടുത്ത ഇനങ്ങളായ ക്രോസ് കണ്‍ട്രി , ഷട്ടില്‍ ബട്മിന്റോന്‍, ശാസ്ത്രീയ സംഗീതം, കവിതാരചന, തിരുവാതിരക്കളി, എന്നീ ഇനങ്ങളില്‍ മുടിചൂടാമാന്നന്മാരായിരുന്നു ഞങ്ങള്‍.

വാശിയേറിയ മത്സരം നടന്നിരുന്ന ഇനം പിന്നെ നാടകമായിരുന്നു. അക്ഷരാര്‍ത്ഥത്തില്‍ കാണികളെ വിസ്മയിപ്പിച്ചിരുന്ന നടകവേദികള്‍. പേരുകള്‍ ഓര്‍ക്കുമ്പോള്‍ ഇപ്പൊ തന്നെ അതിന്റെ ആ ചൂടു കേറും . SAMUEL BECKETTന്‍റെ "ഗോഥോയെ കാത്തു"എന്ന നാടകവുമായി പുറനാട്ടുകര ക്ലബ്ബ്, ചെമ്പകരാമന്‍ എന്ന നാടകവുമായി രചനയിലും സംവിധാനത്തിലും ഏവരേയും ഇരുത്തിയ തോമാസേട്ടന്‍, "മരിക്കാനാ പേടി, കിഴവനും കഴുതയും" എന്നീ നാടകങ്ങളുമായി ഞങ്ങളുടെ സ്വന്തം ഗോപാലേട്ടന്‍. പുതുമയുടെ പര്യായമായ അദ്ധേഹത്തെ കുറിച്ചു പറയാന്‍ ഒരു പോസ്റ്റ് തന്നെ വേണ്ടി വരും. അതുകൊണ്ട് ഇപ്പൊ തത്‌കാലം നിര്ത്തുന്നു.

2009, ജൂൺ 17, ബുധനാഴ്‌ച

ഇന്നലെകള്‍" എന്ന നഷ്ടസ്വപ്നം -3

നക്ഷത്രങ്ങളേ കാവല്‍:

"ഉദകപ്പോള" വഴി "തൂവാനതുമ്പികള്‍" എന്ന സുന്ദരവിസ്മയം വടക്കും നാഥന് മുന്‍പില്‍ സമര്‍പ്പിച്ച പത്മരാജന്റെ നോവലിന്റെ ആ പേരു തന്ന്യാവട്ടെ സബ് ടൈറ്റില്‍. അതെന്തായാലും അവടെ നിക്കട്ടെ. പറഞ്ഞു വന്നത് പാറപ്പുറത്തെ രാത്രികളെ കുറിച്ചു. ഗാനമേള ഒക്കെ കഴിഞ്ഞു വരുമ്പോള്‍ മണി ഏകദേശം എട്ട് എട്ടര ആയിക്കാണും. ഭൂമിയില്‍ മേഘ മാലകള്‍ സൃഷ്ടിച്ചു കൊണ്ടു മടിക്കുത്തിലെ "വില്‍സന്‍ " ചൂട്ടുകള്‍ ഇപ്പൊ കലാപരിപാടി തുടങ്ങിയിട്ടുണ്ടാകും. അടാട്ടിനടുത്തുള്ള പെരാമന്കലമ്, ചൂണ്ടല്‍ എന്നീ സ്ഥലങ്ങളിലെ ഒട്ടു കമ്പനി യിലെ ചൂള പൊളിച്ചാലുള്ള പ്രതീതിയാണ് പിന്നേ പാറപ്പുറത്ത്. "ആത്മാവിനൊരു പുക" എന്ന പ്രയോഗം ഇവിടെ സ്മരിക്കുന്നു. ഞങ്ങള്‍ക്കിടയിലെ കൊമ്പന്‍ എന്ന ദിനേശന്റെ അച്ഛനാണെന്ന് പറഞ്ഞു മേക്കായി അയ്യപ്പെട്ടനെ കാണിച്ചു കൊണ്ടു കൊമ്പന്റെ വിലയേറിയ ആ ചൂട്ടു അവന്‍ വിദൂരതയിലേക്ക് ഉപേക്ഷിച്ചതും, പിന്നേ കൊമ്പന്‍ രഘുവിനോട് പറഞ്ഞ ഗീതോപദേശവും .....കുത്ത്, കുത്ത്, കുത്ത്, (ഇവിടെ പറയാന്‍ ചില സാങ്കേതിക പ്രശ്നം ഉള്ളത് കൊണ്ടു ട്യ്പ്പുന്നില്ല)

ഇന്നേരം ആകാശത്ത് നക്ഷത്രങ്ങള്‍ മിന്നാമിന്നികളായി രംഗപ്രവേശം ചെയ്തിട്ടുണ്ടാവും. ആകാശ ഗംഗയിലെ ഒരുപാടു നക്ഷത്രങ്ങള്‍ക്കിടയിലെ, ഒരേ വരിയില്‍ നിന്നിരുന്ന മൂന്നു നക്ഷത്രങ്ങള്‍ !!! (ഓറിയോണ്‍ എന്ന വേട്ടക്കാരന്‍). അവ ഞങ്ങള്‍ക്കെന്നും പ്രിയപ്പെട്ടവയാണ് . ലോകത്തിന്റെ ഏത് മൂലയിലായിരുന്നാലും അന്ന് പാറപ്പുറത്ത് ഞങ്ങള്‍ക്കിടയില്‍ ഇരുന്നിരുന്ന ഏതൊരുത്തനും , ഈ നക്ഷത്രങ്ങളെ കാണുമ്പോള്‍ ഇതിനെ ചുറ്റിപറ്റിയുള്ള സംഭവങ്ങള്‍ ഓര്‍ക്കാതിരിക്കില്യ. "വില്‍‌സണ്‍" തമ്പുരാന്‍ ആണേ, "ഓ .സി. ആര്‍." തമ്പുരാട്ടി ആണേ സത്യം.

സംഭവം ഇങ്ങനെ. ആകാശത്തിലെ ത്രിമൂര്‍ത്തി നക്ഷത്രങ്ങളെ തുടര്‍ച്ചയായി നാല്പതോ നാല്പ്പതഞ്ഞോ ദിവസം കണ്ടാല്‍ മനസ്സില്‍ വിചാരിക്കുന്ന ഏത് ആഗ്രഹവും നടക്കുമെന്ന് ഏതോ ഒരുത്തന്‍ പറഞ്ഞു. അങ്ങിനെ ഓരോരുത്തനും ഓരോ ആഗ്രഹങ്ങളില്‍ മുഴുകി ദിവസേന വാന നിരീക്ഷണം തുടങ്ങി. ആഗ്രഹങ്ങളുടെ ഭീകരതയില്‍് സൌരയൂഥത്തിലെ വെല്യ കാര്‍നോരായ സൂര്യമാന്‍ പോലും ഞെട്ടി. ചെറിയ കാര്‍നോരായ ചന്ദ്രൂനോട് കല്‍പ്പിച്ചു. "ലൈറ്റ് ഓഫ്‌" (വിവര്‍ത്തനം: വിളക്കനക്ക് ഒരുമ്പെട്ടോനെ) . അങ്ങിനെ മനസ്സില്ല മനസ്സോടെ അമാവാസി സൃഷ്ടിച്ചു ചന്ദ്രന്‍ ഭൂമിയിലെ തൂവാനതുമ്പികളായ ഈ തെമ്മാടിക്കൂട്ടത്തിന്റെ ആഗ്രഹങ്ങള്‍ക്ക് കടിഞ്ഞാണിട്ടു. സൂര്യന്‍ അന്ന് ആ സ്റ്റാന്റ് എടുത്തില്ലായിരുന്നെങ്കില്‍് എന്തൊക്കെ നടന്നേനെ . സൂര്യ ദേവോ നമ: ചന്ദ്ര ദേവോ നമ:

2009, ജൂൺ 12, വെള്ളിയാഴ്‌ച

ഇന്നലെകള്‍" എന്ന നഷ്ടസ്വപ്നം - 2




---മുന്‍പത്തെ പോസ്റ്റിന്റെ തുടര്‍ച്ച ---

നിഘണ്ടുവില്‍ ഇനിയും ചേര്‍ക്കാത്ത എത്രയോ പദങ്ങള്‍ ഇവിടെ പിറവിയെടുത്തു . അന്നത്തെ വിജയികളായ ടീമിന്എതിര്‍ ടീമിന്റെ വക കിട്ടിയിരുന്ന ട്രോഫി ആയിരുന്നു അനിയേട്ടന്റെ കടയിലെ സര്‍വത്ത്. "TORINO" എന്നപേരില്‍ അന്ന് പ്രശസ്തമായിരുന്ന ശീതള പാനീയം ഞങ്ങളുടെ ആര്‍ഭാടത്തിന്റെ അതിര്‍വരമ്പ് നിര്‍ണയിച്ചിരുന്നു . കത്രിക (സിസര്‍) വില്‍‌സണ്‍ (WILLS) എന്നീ നാമധേയം പൂണ്ട ചൂട്ടുകള്‍ അതീവ രഹസ്യമായി പാപഭാരത്തോടെ മടിക്കുത്തില്‍ ഇടം നേടിയിരുന്നതും ഈ സായം കാലങ്ങളില്‍. മീനം, മേടമാസങ്ങളിലെ ജല ക്ഷാമം രൂക്ഷമായ കാലമാനെങ്ങില്‍ പിന്നെയുള്ള കലാപരിപാടി കുളിയാണ്.

കുളിയെ പറ്റി പറയുമ്പോള്‍ ഒരു കാര്യം പറയാതെ വയ്യ. സോപ്പ് വാങ്ങുന്ന സംഗതി ROTATION സിസ്റ്റം ആണ്. മിക്കതും "ചോപ്പ " നിറത്തില്‍ കൂവള കായയുടെ കാടിന്യമുള്ള ലൈഫ് ബോയ്‌ ആയിരിക്കും ഒഫീഷ്യല്‍ സ്പോണ്‍സര്‍ ഓഫ് ബാത്ത്. അറ്റ കൈക്ക് "ഇയ്യപ്പന്‍" എന്ന തൃശൂര്‍ ന്‍റെ മാത്രം സന്തതി ആയ ഒരു ബ്രണ്ടും പരീക്ഷിച്ചിട്ടുണ്ട്. ഇവന്റെ പ്രത്യേകത എന്ടാനെന്ന്നു വെച്ചാല്‍, എല്ലാ തൃശൂര്‍ കാരെയും പോലെ എത്ര വെള്ളടിചാലും ജമ്മമുന്ടെങ്ങില്‍ അവന്‍ വെള്ളത്തില്‍ താന്നു പോകില്യാ എന്നതാ.
കുളി സ്ഥലങ്ങള്‍ മധു ഏട്ടന്റെ മോട്രും പുര അല്ലെങ്കില്‍ ശിവന്റെ അമ്പലക്കുളം . "ലിറില്‍ "എന്ന സോപ്പിന്റെ പേരു "രിളില്‍" എന്നാക്കിയ പട്ടര്‍ജിയെ വാഴ്ത്തുന്നു ഇവിടെ. പിന്നെ നേരെ വെച്ചടി അമ്പലപ്പറമ്ബിലെ പാറപപുറേതതക്കാ. അന്നത്തെ കളിയിലെ ഓരോരുത്തന്റെയും പിഴവുകള്‍,ഗാട്ട് കരാര്‍, നരസിംഹ റാവു ന്‍റെ "തുറന്ന വാതില്‍ " സാമ്പത്തിക നയം ശരിയോ? എന്നീ വിഷയങ്ങള്‍ മുതല്‍ രാഗം, രാംദാസ്‌, ബിന്ദു, സ്വപ്ന, "സതി" ആയി അഗ്നിയില്‍ ആത്മാഹുതി ചെയ്തു "പാര്‍വ്വതി" ആയി ഉയര്തെഴുന്നേറ്റ "ഗിരിജ" ("തറവാട്" എന്നും ഞങ്ങള്‍ പറയും) എന്നീ സിനിമ തീയറ്ററുകളില്‍ ഇറങ്ങിയ പുതിയ സിനിമകളുടെ നിരൂപണം വരെ എത്തി നിന്നിരുന്ന ചര്‍ച്ചകള്‍.

പത്മരാജന്‍, ഭരതന്‍, സിബിമലയില്‍-ലോഹിതദാസ്, ഹരിഹരന്‍, എം. ടി. , അജയന്‍, വേണു നാഗവള്ളി ഇവരെ നെഞ്ചോടു ചേര്ത്തു ഒരു പക്ഷം. അടൂരിലും അരവിന്ദനിലും അപ്പുറം കടക്കാതെ ഇടതുപക്ഷം മറുഭാഗത്ത്.

അതിനിടയിലായിരിക്കും ഞങ്ങളുടെ ആസ്ഥാന ഗായകരായ. "കൊമ്പനും, മന്നുവും, വെടിയും, മൂപ്പനും " നീല രാവിലിന്നു നിന്റെ താരഹാരമിളക്കിയും (കുടുംബസമേതമ്), "പത്തു വെളുപ്പിന് മുറ്റത്ത് നില്‍കണ കസ്തൂരി മുല്ലക്ക് കാതു കുത്തിയും" (വെങ്കലം), കണ്ണീര്‍ പൂവിന്റെ കവിളില്‍ തലോടിയും" (കിരീടം), ഉച്ച വെയിലേറ്റു തളര്‍ന്ന പാറയെ പാടി ഉണര്‍ത്തിയിരുന്നത്‌ - ഈ ശീലങ്ങലെല്ലാം ഞങ്ങള്‍ പാരമ്പര്യമായി മുന്‍ തലമുറയില്‍ നിന്നും പൂണ്ടത്. ആ തലമുറയുടെ കൂടിച്ചേരലിന്റെ മായാത്ത ഓര്‍മ്മയായ്‌,"തപ്പിക്കുഴി" എന്ന കളിയുടെ പാടുകള്‍ ഇന്നുമുണ്ട് അമ്പലംകാവ് പാറമേല്‍.

ഇന്നേരമായിരിക്കും വലതു വശത്തെ നട വഴിയിലൂടെ ദീപാരാധന തോഴാനെന്ന പേരില്‍ അമ്പലംകാവിന്‍ ഭാവി വാഗ്ദാനങ്ങള്‍ എന്നറിയപ്പെട്ടിരുന്ന തരുണികള്‍ നടന്നകലുന്നത്. ഇടം കണ്ണിലൂടെയെലു‌ാ ഒരു കള്ള നോട്ടത്തിന്‍ പ്രതീക്ഷയില്‍ ഗാനാലാപനത്തിന്റെ തരനക ദൈര്‍ഗ്യം ഏറിയിരുന്നത് പ്രകൃതിയുടെ മറ്റൊരു വികൃതി. നളന്മാര്‍ എന്ന കാമുകവേഷമായി ഒരു ന്യൂന പക്ഷം ഉണ്ടായിരുന്നു ഞങ്ങള്‍ക്കിടയിലും. "കാണികള്‍ ഒരുപാടു ഉണ്ടെങ്കിലും അരങ്ങിലെ നളന്‍ ആടുന്നത് തെരഞ്ഞെടുക്കപ്പെട്ട ദമയന്തി ക്ക് വേണ്ടി മാത്രമത്രേ !!!".
ഈ നളന്മാരെ കളിയാക്കി ഇടതുപക്ഷത്തിന്റെ ഒരു ഭൂരിപക്ഷം മറുവശത്തും. അന്നേരം ഇടതുപക്ഷത്തിലെ അസുരന്മാര്‍ ആയ പയ്യന്‍സ് ഇറക്കിയിരുന്ന, കറുത്ത നര്‍മ്മത്തില്‍ ചാലിച്ച ഒരു ഡയലോഗ് ഓര്‍മയില്‍ വരിയാ. സര്‍വ്വകലാശാല എന്ന സിനിമയിലെ നെടുമുടി കാച്ചുന്നത്.

" പടിഞ്ഞാറ് മാറുന്ന സൂര്യന്‍ വിളറിയ വെളിച്ചത്തില്‍ ബ്രഷ് മുക്കി മനസ്സില്‍ വരക്കാറുള്ള ഒരു ചിത്രമുണ്ടല്ലോ; അത് യാത്ര പറയുന്ന കാമുകിയുടെതോ , തഴഞ്ഞ കാമുകിയുടെതോ ആയിരിക്കും!!!"

ഇന്നേരം ദീപാരാധനയുടെ മണിനാദം, ആകാശത്തെ സിന്ദൂര വര്ന്നമാക്കിയ സൂര്യന്‍, അരയാലിന്‍ ഇളം കാറ്റ ഇതിന്റെ ഒക്കെ സമ്മിശ്രമായ അന്ടരീക്ഷം സൃഷ്ടിക്കുന്ന ഒരു തിമില വറവുണ്ട് മനസ്സില്‍..... ഹൊ ...... പറയാന്‍ ഇപ്പൊ വാക്കുകള്‍ ഇല്ല്യ.(ഇനി അടുത്ത പോസ്റ്റില്‍ ആകാം)

2009, മേയ് 29, വെള്ളിയാഴ്‌ച

"ഇന്നലെകള്‍" എന്ന നഷ്ടസ്വപ്നം-ഭാഗം 1


"പോയ കാലം എത്ര സുന്ദരമായിരുന്നെന്നു ഓര്‍മ്മപ്പെടുത്തുന്ന ഇന്നലെകളെ പ്രേമി ക്കുകയാ ഞാനിപ്പോള്‍ ".
ഇങ്ങനെ ഒരു ചിന്തക്ക് ഉള്ള ത്രെഡ് വരാന്‍ കാരണം വാരൃര്, പാണ്ടി, രഘു (ഈ പറഞ്ഞ എല്ലാവരും ഇപ്പോള്‍ ഓരോ സ്ഥലത്താണ്) എന്നീ സുഹൃത്തുക്കളുമായുള്ള പഴയ പോസ്റ്റില്‍ പറഞ്ഞ "അടാട്ടിന്റെ ഇന്നലെകളെ" കുറിച്ചു, പലപ്പോഴായുള്ള സംസാരമായിരിക്കാം. ("വൈകുന്നേരത്തെ കളിയും കഴിഞ്ഞു അമ്പലപ്പറമ്പിലെ പാറയില്‍ സൂര്യനെയും യാത്രയാക്കി ചിലവഴിച്ചിരുന്ന സന്ദ്യകളുടെ കഥകള്‍"). പിന്നെ തൃശ്ശൂരിനെ പറ്റിയുള്ള "അഞ്ചു വിളക്ക് " എന്നപുസ്തകം വായിച്ചതും (സി . എസ. കൃഷ്ണന്‍ എഴുതിയത്) .

സുഹൃത്തുക്കളുടെ ഒരു ഇടവേളയ്ക്കു ശേഷമുള്ള കൂടിക്കാഴ്ചകള്‍ അവരെ ഓരോരുത്തരെയും എത്തിക്കുന്നത് ഇതുപോലുള്ള ഒരു മാന്സികാവസ്തയിലായിരിക്കും എന്ന് തോന്നുന്നു(ലീവ് കഴിഞ്ഞു നാട്ടില്‍ നിന്നു തിരിച്ചെത്തിയാല്‍ ഒരാഴ്ചയോളം ഉണ്ടാകുന്നപ്രതിഭാസം - ഇതിന് ഞങ്ങള്‍ അടാട്ടുകാരന്റെ ഭാഷയില്‍ "അരയാലിന്റെ കാറ്റു പറ്റിച്ച പണി" എന്ന് പറയും) അത് എഴുതി ഫലിപ്പിക്കാന്‍ കുറച്ചു പണിയാണ് . എന്നാലും ഒരു ശ്രമം ആകാമെന്ന് തോന്നി. ഇനിയുള്ളത് ഭാഷയുടെ വലിയ സാന്കേതികത്വം ഒന്നുമില്ലാതെ, തിരിഞ്ഞു നോക്കുമ്പോള്‍ ഓര്‍ക്കാന്‍ സുഖമുള്ള അടാട്ടിന്റെ ഇന്നലകളിലേക്ക് ഉള്ള ഒരു നോട്ടം മാത്രം. അത് പറയുമ്പോള്‍ പശ്ചാത്തലത്തെ കുറിച്ചും ഒരു വിവരണം ആകാം എന്ന് തോന്നി.

അമ്പലംകാവിന്റെ അന്നത്തെ ചിത്രം ഏകദേശം ഇങ്ങനെ. അമ്പലംകാവ് മൂല വരെ ടാറിട്ട റോഡ് , അത് കഴിഞ്ഞാല്‍ കുറൂര്‍ പാറ വരെ "വെട്ടൊഴി" (ഈ വാക്കും ഇന്നത്തെ തലമുറയുടെ നഷ്ടങ്ങളില്‍ ഒന്നുമാത്രം). ഓലക്കുട (രാജേഷ്‌), ചിരയാങ്കണ്ടത്, ചാലക്കല്‍്, ക്രൈസ്റ്റ് ഇവ തൃശ്ശൂരിനെ അടട്ടുകാരനുമായ് കൂടിയിനക്കിയുരുന്ന വാഹനങ്ങള്‍. സമയത്തെ അറിയിച്ചു കൊണ്ടു പുലര്‍ച്ചെ അമ്പലംകാവിലെ വെടിയും വൈകുന്നേരം വായനശാലയിലെ കോളാമ്ബിയില്‍് ഉസ്താദ്ബിസ്മില്ലാ ഖാന്‍ ഷെഹനായി സന്ഗീതത്താല്‍ ഊതിയുനര്തിയുനര്തിയിരുന്ന ആകാശവാണി പ്രക്ഷേപണവും .ഫാക്ടംഫോസ് ഇരുപതു ഇരുപതു പരസ്യവും, വയലും വീടും, ഗോപനും, രാമചന്ദ്രനും സുഷമയും വാര്‍ത്തകള്‍ വിളമ്പി ഓരോ വീടിലെ അങ്ങതുല്യരായിരുന്ന ആ കാലം ഗൃഹാതുരത്വത്തോടെ ഓര്‍ക്കുന്ന അടട്ടുകാരന്‍ ഇന്നും ഉണ്ട്. (ഇതു എല്ലാ കേരളീയന്റെയും കൂടി നഷ്ടം) വായനശാലയുടെയും വലിക്കുന്നവന്ടെയും ആത്മാവിന്‍ പുകയായി കാജ ബീഡി യുടെ മണം മത്തുപിടിപ്പിക്കുന്ന ഓര്‍മയായി ഇന്നും. (ഇപ്പോള്‍ അത് മാള്‍്ബ്രോ അല്ലെങ്ങില്‍ വില്‍്സ് ആയി എന്ന മാറ്റം മാത്രം, മണം ഇപ്പോളും ഉണ്ട്)

മൈതാനത്തിന്റെ വിസ്തൃതിയില്‍ പിശുക്ക് കാട്ടിയിരുന്ന അമ്പലംകവിന്റെയ് "ഇടെന്‍ ഗാര്‍ഡന്‍ " ആയി Volleyballcourt .
വോളീബോള്‍ ഒരു ലഹരിയായിരുന്ന കാലം. പണിക്കു പോയിരുന്നവര്‍ പണി എവിടെയായാലും അഞ്ചു മണിക്ക് കോര്‍ട്ടില്‍ ഹാജര്‍. സ്കൂളില്‍ പോയിരുന്നവര്‍ ഞങ്ങള്‍, അടിയില്‍ കളിക്കാനുള്ള ട്രൌസരുമീട്ടു സ്കൂളില്‍ നിന്നും നേരേ എത്തിയിരുന്നത് കോര്‍ട്ടില്‍. എത്താനുള്ള സമയം അഞ്ചു മിനിട്ട് വൈകിയാല്‍ കഴിഞ്ഞില്ലേ കഥ . പിന്നെ സാരഥി യേട്ടന്റെയ് തെറിവിളി കേള്‍ക്കയും വേണം , സീറ്റ് വായനശാല സ്റ്റേജില്‍ കാണിയായിട്ടും. കളിയിലെ ഓരോ പൊസിഷനിലും ഓരോ പേര്‍ കുത്തകാവകാശവുമായ് . അടിയാള്‍ മാരായി ഉയരം ധാനമായി ലഭിച്ച കേരള പോലീസ് താരം മൂപ്പനും, പാണ്ടിയും, രഘുവും, സാരഥി ഏട്ടനും, സര്‍വീസ് കൃഷ്ണകുമാരേട്ടന്‍, ലിഫ്റ്റ്‌ ശശി ഏട്ടന്‍, ബാക്ക് സെന്റര്‍ പപ്പടം (ബിജു) എന്നിങ്ങനെ . "ഐ ഷാല്‍ " പ്രയോകത്തിനിടയില്‍ ആര്ക്കെങ്ങിലും ബോള്‍ മിസ്സ്‌ ആയാല്‍ പിന്നെ തെറിവിളിയുടെ ഗാനാലാപനമാണ്. നിഘണ്ടുവില്‍ ഇനിയും ചേര്‍ക്കാത്ത എത്രയോ പദങ്ങള്‍ ഇവിടെ പിറവിയെടുത്തു. (ബാക്കിയുള്ള എഴുത്ത് ഇനി അടുത്ത പോസ്റ്റില്‍ )

2009, മേയ് 20, ബുധനാഴ്‌ച

ഭാഷയുടെ വ(ത)ളര്ച്ച

ഭാഷയുടെ വളര്‍ച്ചയെ പറ്റി ആലോചിക്യായിരുന്നു. ഒരുത്തന്റെ അല്ലെങ്കില്‍ ഒരുത്തിയുടെ വികാരങ്ങളെ പ്രകടിപ്പിക്കാന്‍ അക്ഷരങള്‍ കൊണ്ട് വാക്കുകള്‍ പിറവി കൊണ്ടു . ഈ വാക്കുകള്‍ വികാരങ്ങളെ ഓരോ കഥാപാത്രമാക്കി അവതരിപ്പിച്ചപ്പോള്‍ ഭാഷ പിറവി കൊണ്ടു. സംസാരിച്ചുരുന്ന ഭാഷ എഴുത്തിലൂടെ കൈമാറിയപ്പോള്‍ അത് സാഹിത്യമായി. ഈ കഥാപാത്രങ്ങള്‍ ഒരു കൂട്ടം വരേണ്യ വര്‍ഗം മാത്രം എടുത്തു ആടാന്‍ തുടങ്ങിയതോടെ സാഹിത്യം ബുദ്ധിജീവികളുടെ മാത്രം കുത്തകയായി. സംസാര ഭാഷ, സാഹിത്യം എന്നിങ്ങനെ രണ്ടു ഭാഷ കളുടെ പിറവി അതിന്റെ വളര്ച്ചക്കല്ലേ കടിഞ്ഞാണിട്ടത്?

സായിപ്പ് നിരക്ഷരനായ ശകെസ്‌ പീരാനില്‍ നിന്നു ഭാഷയെ പരിപോഷിപ്പിച്ചപ്പോള്‍ നാം മലയാളികള്‍ വി. കെ. എന്‍ നെയും , ബഷീറിനെയും അകറ്റി നിര്ത്തി. കാരണം അവര്‍ ഭുദ്ധി ജീവികള്‍ അല്ലായിരുന്നല്ലോ. അല്ലെങ്കില്‍ താടിക്കരുടെ പേടി സ്വപ്‌നങ്ങള്‍ ആയിരുന്നല്ലോ. ഇതു മലയാളത്തില്‍ മാത്രം സംഭവിച്ച പ്രതിഭാസമാണോ. വായനക്കാരില്‍ ആരെങ്കിലും ബുദ്ധി ജീവികള്‍ ഉണ്ടെങ്കില്‍ , അല്ലെങ്കില്‍ ബുദ്ധിജീവികളില്‍ ഏതെങ്കിലും വായനക്കാര്‍ ഉണ്ടെങ്കില്‍ ഉത്തരം പറയാ.

"പയ്യന്‍ കഥകളിലെ" പയ്യന്റെ നീലിമയോടുള്ള പ്രേമം, കൊണാട്ട് പ്ലസിലെ ദോശ തീറ്റ എന്നിവ പഠന വിഷയമാകുന്ന ഒരു കാലം ഓര്‍ക്കാന്‍ രസമുള്ള സംഗതിയല്ലേ. അങ്ങിനെ വന്നാല്‍ ഒരു പക്ഷെ അടുത്ത തലമുറ യിലെ മോന്‍സ്റെര്സ് നമ്മോടു പറയുന്നതു "ഞ്ച്ചാല്‍ നല്ലകാലത്ത് പ്രത്യേകിച്ച് പണിയൊന്നും ഇല്ല്യാരുന്നു ലെ കാര്നോരേ " എന്നായിരിക്കും. അതുകൊണ്ട് ഊര്ദ്വാന്‍, കുട്ടിചിന്നന്‍ (അന്ത്യ വായു) എന്നീ കലാകാരന്മാരുടെ രണ്ങപ്രവേഷത്തിനു മുന്പ് എന്തെങ്കിലും ഒക്കെ അങ്ങട് ചെയ്യ്യാ.

2009, ഏപ്രിൽ 16, വ്യാഴാഴ്‌ച

യുദ്ധം എങ്ങിനെ പരിഹരിക്കാം?

കാര്‍ഗില്‍ യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയം. എല്ലായിടത്തും ചര്‍ച്ചാവിഷയം യുദ്ധം തന്നെ ഇന്ത്യ ഓരോ പോയിന്റ് പിടിച്ചെടുത്തതും‌ ആല്‍ത്തറയില്‍ വളരെ ആദികാരികമായ് ചര്‍ച്ചാ വിഷയമായികൊണ്ടിരിക്കുന്നു. അത് ഞങ്ങളുടെ ആല്‍്ത്തറ സമ്മേളനങ്ങളുടെ പ്രത്യേകതയാണ് . ഭൂമി താഴെയും ആകാശത്തിനു മുകളിലുമുളള എല്ലാ വിഷയങ്ങളും ഇവിടെ ചര്ച്ചവിഷയമാകും. തലമുറകള്‍ അറിവും സംസ്കാരവും കൈമാറിയിരുന്നത് ഈ സംമ്മേളനങ്ങളില്‍്. പലര്‍ക്കും നാമധേയങ്ങള്‍ വീണിരുന്നതും ഇവിടെ .
അതിനിടയില്‍ ജോസഫേട്ടന്റെ കമെന്റ്.
"ഇത്രയ്ക്കു ബുദ്ധിമുട്ടണ്ട വല്ല കാര്യണ്ട, നമ്മട വറീദേട്ടനെ അതിര്തിയിലന്ഗടാ പാര്‍പ്പിച്ചാ മതി. ഒരു മാസത്തിനു പാക്കിസ്ഥാന്‍ മൊത്തം ഇന്ത്യയിലാ "

2009, ഏപ്രിൽ 14, ചൊവ്വാഴ്ച

ഇതെന്താ ജോസേ ഈ ഷര്‍ട്ട് ഇങ്ങനെ ???

ഞങ്ങളുടെ നാട്ടിലെ ഒരാള്‍ ജോസേട്ടന്‍െറ കടയില്‍ ഷര്‍ട്ട് തുന്നിക്കാന്‍ കൊടുത്തു. ഷര്‍ട്ട് തുന്നി വന്നപ്പോള്‍ ഒരു കയ്യിനു നീളം കൂടുതല്‍. ഷര്ട്ടിന്‍് ഉടമ " ഇതെന്താ ജോസേ ഇങ്ങനെ? "
ക്ഷുബിധനായ ജോസേട്ടന്‍ " അത് താന്‍ അളവെടുക്കുമ്പോ ചരിഞ്ഞു നിന്നട്ടല്ലേ"

ഒരു കയറു കൊണ്ടു പത്തു ആനകളെ പിടിക്കുന്ന വിധം

ഇതും വേലയുധേട്ടന്റെ മാത്രം പേറ്റന്റ്

" ഒരു കയറില്‍ ശര്‍്ക്കര പുരട്ടി കയര്‍ കാട്ടിലെ ഒരു മരത്തില്‍ കെട്ടിയിട്ടു. പിറ്റേ ദിവസം കാലത്തു നോക്കിയപ്പോള്‍ ഒരു കയറില്‍ പത്തു ആനകള്‍ വരി വരിയായ് തൂങ്ങി കിടക്കുന്നു."
"അതെങ്ങിനെ വെലയുധേട്ടാ? "
"അതോ ആദ്യത്തെ ആന വന്നു ശര്‍്ക്കരയും കയറും കൂടി തിന്നു . തിന്നിട്ടു കയറും പിന്ഢ്വും കൂടി ഇടുന്നു . അത് എടുത്തു അടുത്ത ആന തിന്നും , അങ്ങിനെ അങ്ങിനെ അങ്ങിനെ പത്തു ആനകള്‍ കയറില്‍"
ഇതു പറഞ്ഞു തീര്ന്നതും ഏതോ shrodhaavinte ബോധം പോയതും ചരിത്രം.

വേലായുധ ചരിതം രണ്ടാം ഘണ്ഡം

അടാട്ട് എന്ന ഞങ്ങളുടെ ഗ്രാമത്തില്‍ വേലായുധേട്ടന്‍, (മുണ്ടന്‍) ജോസേട്ടന്‍ എന്നീ രണ്ട് മഹത് പ്രതിഭാസങ്ങള്‍ ഉണ്ടായിരുന്നു. വാക്കിനെ ആയുധമാകിയ കലാകാരന്മാര്‍.
അവര്‍ ഒരു തലമുറയ്ക്ക് പകര്‍ന്നത് ഇതിഹാസമാലകളായിരുന്നു. എസ്.കെ. പൊറ്റെക്കാട് "ഒരു ദേശത്തിന്ടെ കഥ" എന്ന നോവലില്‍് "ബസ്ര കുഞ്ഞാപ്പു" എന്ന കഥാപാത്രത്തെ സൃഷ്ടിച്ചപ്പോള്‍, വെല്ലുവിളിയുമായി വന്നവര്‍്.
ഈ പോസ്റ്റ് അവര്‍ക്കായി സമര്‍പ്പിക്കുന്നു.

"ഞങ്ങള്‍ മുണ്ടഃ-വേലായുധ പ്രതിഭാസങ്ങള്‍. ചിത്രശലഭമാകാനും, മേഘമാലകളാകാനും മാനാകാനും മനുഷ്യനാകാനും ധാരാസിംഗ് ആകാനും ജയലളിത തന്‍ തോഴനാകാനും നിമിഷാര്‍ദ്ധം പോലും ആവശ്യമില്ലാത്ത ഗഗനചാരികള്‍" ഞങ്ങളുടെ കഥനം ഇതാ...... . (കടപ്പാട് പദ്മരാജന്‍ - ഞാന്‍ ഗന്ധര്‍വന്‍ )

--------------------------------------------------

വേലായുധേട്ടന്‍ ഒരു കല്യാണത്തിന് പോയ കഥ :

"കെട്ട് കഴിഞ്ഞു . ചോറ് വിളമ്പാന്‍ നേരമായപ്പോള്‍ അതാ അറിയുന്നു പപ്പടം വരുതിട്ടില്ലെന്നു. മുഖ്യ ദാതന്നകാരന് ആകെ വെപ്രാളം . ഞാന്‍ പറഞ്ഞു ഉര്ളി അടുപത്തു വെച്ചു അപ്പുറത്ത് ഒരു പായ വിരിക്കു എന്ന്. കെട്ട് നിന്നവര്ക് ഒരു പിടിയുമില്ല . എണ്ണ തിളച്ചു വന്നപ്പോള്‍ പപ്പടം ഓരോന്നായി തിളച്ച എന്നയിലേക്ക് ഡിസ്കസ് ത്രോ അറിയുന്ന പോലെ പാറി. പപ്പടം എണ്ണയില്‍ മുങ്ങി മറിഞ്ഞു പായയില്‍ വീണു. പത്തു മിനിട്ടിനുള്ളില്‍ ആയിരം പെര്കുള്ള സദ്യക്കുള്ള പപ്പടം തയ്യാര്‍."

കണ്ടുനിന്ന ഗൃഹനാഥന്‍ വേലയുധേട്ടന്റെ കൈ പിടിച്ചു കുലുക്കി പറഞ്ഞത്രേ. വേലു നീയെന്തേ മാനം കതല്ലോ എന്ന് . കെട്ട് നിന്ന ഞങ്ങള്‍ സ്ഥബ്ദര്‍.

-------------------------------------------------------------

2009, ഏപ്രിൽ 9, വ്യാഴാഴ്‌ച

പരശൊ, ഞങ്ങള്‍ അടാട്ടുകാര്‍് നിന്‍റെ യഥാര്‍ത്ത പിന്മുറക്കാര്‍


ഒരു നാള്‍ പരശു ആശയ ദാരിദ്ര്യം അനുഭവിച്ചു കൊണ്ട് പിന്നീട് തേക്കിന്‍കാട് എന്ന് പേരുവന്നേക്കാവുന്ന സ്ഥലത്ത് തെക്കു വടക്കു നടക്കുകയായിരുന്നു. അങ്ങിനെ നടക്കേ പരശുവിന്റെ സര്ഗാതമഗദ സടകുടഞ്ഞെനീട്ടു. ഉടനെ എടുത്തു തന്‍റെ മഴു. കൊടുത്തു ഒരേറ്. അതാ പൊങ്ങി വരുന്നു വട്ട മാങ്ങ ചെത്തിയ പോലെ ഒരു നാട്. പരശുവിന് ആഹ്ലാദം അടക്കാനായില്ല. ഇതാഘോഷിച്ചേ ഒക്കൂ. എടുത്തു മടിയില്‍നിന്നു വീരഭദ്രനെ (അത് വാറ്റു ചാരയമായിരുന്നെന്നു ചരിത്രകാരന്മാര്‍, പുണ്യാഹമായിരുന്നെന്ന് നമ്പൂരീശന്‍ , ആ തര്‍ക്കം ഇന്നും തുടരുന്നു) . എന്തായാലും ഒറ്റ വലിക്ക് സാധനം "ഫ്ലാറ്റ്". കൊടുത്തു ഒരേറ് കിഴക്കോട്ട്. കുപ്പി ചെന്ന് വീണത്‌ പിന്നീട് "അടാട്ട്" എന്ന് പേരു വന്നേക്കാവുന്ന സ്ഥലത്താത്രെ . പരശുവിന്‍റെ കുപ്പി കാലിയായിരു‌ന്നില്ല സുഹൃഃത്തുക്കളെ. കുപ്പി ചെന്നു വീണത്‌ അടാട്ട് കുറൂര്‍ പാറയില്‍. അടിയിലെ ദ്രാവകം പാറയെ മുക്കി പുന്ന്യാളനാക്കി . അന്ന് തുടങ്ങി ഞങ്ങള്‍ അടാട്ടുകാര്‍ക്ക് ആ ദ്രവകത്തോടുള്ള പ്രേമം. തലമുറകളായുള്ള പ്രേമം.

പറഞ്ഞു വന്നത് പരശു ചേട്ടന്റെ മഴുവിനോളം പഴക്കമുള്ള ഞങ്ങളുടെ രണ്ട് തനതു കലകളാണ്‌ കള്ളുകുടിയും കഥകളിയും. രണ്ടിന്റെയുംപ്ലോട്ട് ഒന്നു തന്നെ, ഉത്ഭവവും. (മേല്പറഞ്ഞതിന്‍് പ്രകാരം) . ഇനി കഥയിലേക്ക് .90 കളിലെ ഒരു ഡിസംബര്‍ 31. Gilbey's ഊം Mc.Dowell's ഊം ആഡംബര വസ്തുക്കളായിരുന്ന അന്ത: കാലത്തു ആല കിണറ്റിലെ വെള്ളം കലര്‍ത്തി "old cask RUM" എന്ന വീരനെ സേവിച്ചിരുന്നു ഞങ്ങള്‍. ഞങ്ങള്‍ അടാട്ട് പുതുവര്ഷപ്പിറവിയില്‍് ആടിയിരുന്ന നളചരിതത്തിലെയും, കീചക വധത്തിലെയും, സുഭദ്രാ പരിണയത്തിലെയും ,നള ഭീമ അര്‍ജുനന്‍മാര്‍.

ചൂട്ടെവിടെ മക്കളേ ചങ്ക് എരിയുന്നു എന്ന് ആക്രോശിക്കുമ്പോള്‍് മുറിച്ചൂട്ടുമായ് വന്നിരുന്ന പാണ്ടി.
രണ്ടാം പെഗ്ഗില്‍ മൂന്നാം ഭാവത്തില്‍ ചിരിച്ചിരുന്ന പപ്പടം.
അഞ്ചു പെഗ്ഗും കഴിഞ്ഞ് സത്യവാന്‍ സാവിത്രി കളിച്ചിരുന്ന മൂപ്പന്‍, കൊണ്ട്രു, കൂറ, വിക്ടര്‍.
വൃശ്ചിക കാറ്റിനെ വെല്ലു വിളിച്ച് ബീഡി കത്തിച്ചിരുന്ന കൊമ്പന്‍.
തെങ്ങിന്‍ പട്ടയില്‍ ട്രപ്പീസ് കളിച്ഛിരുന്ന "വെടി"
പാറപ്പുറം എന്ന് ഞങ്ങളുടെ സ്വര്‍ഗ്ഗത്തിലെ ഗാന ഗന്ധര്‍വന്‍ മാരായ മന്നു‌ു, ഗോപാല്‍ജി. ഇവരൊക്കെ തന്നെയായിരുന്നു ഞങ്ങളുടെ കഥയില്ലേ നായക വേഷങ്ങള്‍. (മുഖത്തും അകത്തും പച്ച).

സമയം വൈകുന്നേരം അഞ്ചു മണി കഴിഞ്ഞു . വായനശാലയില്‍ volley ball കളിക്കാനുള്ള നെറ്റ്ഉയര്ന്നു.സൂര്യമാന്‍ സണ്‍വിന്റെ കടയോട് യാത്രാമൊഴി നല്കി മുള്ളൂര്‍ ഷാപ്പിലേക്ക് പോകാന്‍ മുറുക്കി ചുമന്ന ആകാശത്ത് നില്‍്ക്കാ . Background music ആയി ഉണ്ണി മാന്റെ കടയില്‍ നിന്നു "മുറുക്കി ചുമന്നതോ? മാരന്‍ മുത്തിച്ചു‌മപ്പിച്ചതോ? എന്തെങ്കിലുമാകട്ടെ . ഇപ്പൊ കളി ഒരു വിധമായി. സാരഥി-ശശി കൂട്ടയ്മയുടെ‌ തെറി വിളിയുടെ ശിങ്കാരിമേളം. മണി ഏഴായി, കളി കഴിഞ്ഞു.
കോര്‍ട്ടിനു പുറത്തൊരു കൂട്ടം ഒത്തു കൂടുന്നു. സൂര്യന്‍ അവരെ കത്ത് നില്കാഞ്ഞത് കൊണ്ടു ഇപ്പൊ സമയം എട്ടു മണിയായി. രാത്രിയിലെ കള്ളുകുടിക്കുള്ള (സാക്ഷര, സദാചാര പ്രേമികാള്‍് കഥകളി എന്ന് വായിക്കുക) തയ്യാറെടുപ്പിലാണവര്. മുഖത്തണിയാനുള്ള ആഭരണങ്ങള്‍ തയ്യാര്‍ എന്ന് ചുട്ടി കുത്തിന്റെ ആശാനായ പട്ടര്‍ജി. (കുടിക്കാനുളള വെള്ളം, തൊട്ടു നക്കാന്‍ അച്ചാര്‍ എന്നിവ അടങ്ങിയ കിറ്റ്‌ തയ്യാര്‍ എന്ന് വായിക്കുക).

അരങ്ങു പതിവു പോലെ പരശു പാവനമാക്കിയ കുറൂര്‍ പറ തന്നെ. ഇപ്പൊ സമയം ഒന്‍പതു മണി കഴിഞ്ഞു. അതുവരെ പാണ്ടിയും, കൊമ്പനും, മൂപ്പനും ഒക്കെ ആയിരുന്നവരെ നളനും ഭീമനും അര്‍ജുനനും ഒക്കെ ആക്കി മാറ്റി പട്ടര്‍ജി. വെള്ളം കുറച്ച് വെട്ടു ഗ്ലാസ്സാല്‍ ആളെ അയ്യപ്പനാക്കുന്ന വിദ്യ പട്ടര്‍ജിയുടെ രഹസ്യം (അന്നുമിന്നുമെന്നുമേ) . പച്ച വേഷം മുഖത്തണിഞ്ഞു (അച്ചാര്‍ തൊട്ടു നക്കി) നളനായും ഭീമനായും പിന്നീടവര്‍ അരങ്ങു തകര്ക്കുമ്പോള്‍, അവരെ ഈ കൊലത്തിലാക്കിയവരെ കുറിച്ച് രണ്ടു വാക്ക്.
കാണികളുടെ ഹര്‍ഷാരവം നായകന്മാര്‍ ഏറ്റു വാങ്ങുന്നത് കണ്ടു (ബോധം കേടുക എന്ന് വായിക്കാം) നിര്‍വന്നവസ്തയിലെതുന്ന നിര്‍വ്വാണവസ്തയില്‍ എത്തിയിരുന്ന അണിയറയിലെ രാജാക്കന്മാര്‍. പ്രജകളില്ലാത്ത രാജാക്കന്മാര്‍. അടാട്ടുകാര്‍ അവരെ ചുട്ടി കുത്തുകര്‍് എന്ന് വിളിച്ചു. വേഷമിടാതെ തന്നെ ഈ കലയെ ആസ്വദിച്ചിരുന്ന ഇവര്‍ക്ക് കാലാന്തരത്തില്‍ കോഴി, പട്ടര്‍, റാവു എന്നൂക്കെ പേരായി. റാവു പിന്നീട് പെരുടുത്ത കഥകളി നടനായി പരിണമിച്ചത്‌ ചരിത്രം.

അരങ്ങു നായകന്മാരെ കൊണ്ടു തിങ്ങി നിറഞ്ഞപ്പോള്‍ അണിയറയിലെ ആഭരണപ്പെട്ടി പുതു തലമുറയ്ക്ക് കൈമാറാന്‍ സമയം അതിക്രമിച്ചിട്ടും പിന്മുറക്കാരില്ലാതെ വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന ഇവര്‍,
ചുട്ടികുത്തുകാര്‍.

ഇപ്പൊ സമയം പന്ത്രണ്ടു മണിയായി. ആരുടെയോ വാളില്‍ നടുങ്ങി പുതുവര്ഷം പൊട്ടി വിടര്‍ന്നു . കോറസ് ആയി കഥകളിപതം. രാഗം OCR, അരമന (അശോകന്‍)വൃത്തം- "Happy New Year പുണ്യാളാ OCR പുണ്യാളാ.

ഇന്ന് ഡിസംബര്‍ മുപ്പത്തി ഒന്നു രണ്ടായിരത്തി ഒന്‍പത്. പഴയ കഥയിലെ നായക വേഷങ്ങള്‍ ഒരു കയ്യില്‍ ചുവന്ന വീര്യമുള്ള ദ്രവകവുമേന്തി ബൂലോഗത്തിന്റെ പലയിടങ്ങളിലായി ഇരുന്ന് ഒരേ സ്വരത്തില്‍ പാടുന്നു. "ഞങ്ങളീ നാടിന്റെ ഓമനകള്‍, അമ്പലംകാവിന്റെ ഓമനകള്‍". മറു സ്വരത്തില്‍ അവരുടെ ഭാര്യമാര്‍ . "നിങ്ങള്‍ക്ക് വട്ടായോ?",
"അതെ ഞങ്ങള്‍ക്ക് വട്ടാണ് "

കര്‍മ്മ ഭൂമിയാം രണ്ടാനമ്മയോടൊപ്പം കഴിയുമ്പോളും അമ്പലംകവിന്റെ സ്മരണകള്‍ എ റ്റിനടക്കുന്ന ഞങ്ങള്‍ക്ക് വട്ടാണ് -അരയാലിന്റെ കാറ്റടിച്ച വട്ട്. ഒരിക്കലും മൂടാത്ത കുറൂര്‍ പാറയുടെ , നിലാവില്‍ കുളിച്ച സുന്ദരിയാം മുള്ളൂര്‍ ബണ്ടിന്റെ, വയനശാലയില്ലേ ബീഡിയുടെ മണത്തിന്റെ, വര്‍ക്കിയെട്ടന്റെ ആസവമടിച്ച ലഹരിയുടെ ഇതിന്റെയൊക്കെ മുഴു വട്ട്.

Not able to read?

This Blog is in Malayalam. Click below logo and download the Font to your Fonts folder. Click here for Malayalam Fonts

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
Pune/ Adat, Maharashtra/Thrissur, India
Anginey prathyekichu parayaanonnumilla.

ബ്ലോഗ് ആര്‍ക്കൈവ്