2009, നവംബർ 23, തിങ്കളാഴ്‌ച

"അടുത്ത ഒരു ബെല്ലൊടു കൂടി ...."

"സഹൃദയരായ നാട്ടുകാരെ ,
അടുത്ത ഒരു രംഗത്തോട് കൂടി ഞങ്ങള്‍ ഈ വേദിയില്‍്നിന്നും താല്‍ക്കാലികമായി വിടവാങ്ങുന്നു. ആമ്പലംകാവിലമ്മയുടെ തിരുമുറ്റത്ത്‌ വന്ന് ഞങ്ങളുടെ ഈ ചെറിയ കാലാശകലമ് അവതരിപ്പിക്കാന്‍ അവസരം ഒരുക്കിയ ദേവസം ഭാരവാഹികളോടും, ശബ്ദവും വെളിച്ചവും തന്നു സഹായിച്ച ശ്രീദുര്ഗ ചൂരക്കാട്ടുകരയോടും, ഓരോ രംഗങ്ങളിലും ഞങ്ങളെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്ന അമ്പലംകാവ് നിവാസികളോടും , ഓച്ചിറ നിള ഹൃദയങ്കമമായ നന്ദി അറിയിക്കുന്നു. അണിയറയിലും അരങ്ങിലും പ്രവര്‍ത്തിച്ചവര്‍............................"
ഹൈ ബേസില്‍് ഉള്ള ഈ Announcement ഓര്മമയില്ലെ ? ഓര്‍മ്മയുടെ തിരശീലക്കു പുറകിലോളിച്ചു പോയ ഈ ശബ്ദം വീണ്ടും കേള്‍ക്കുമ്പോള്‍ ഓര്‍ത്തു പോകുന്നു, ആ രാത്രികളെ കുറിച്ച് . മേടഭരണി നാളിലെ പൂരപ്പറമ്പിലെ രാത്രികളെക്കുറിച്ച്.......

ചന്ദ്രനാകുന്ന മഹാ നടന്റെ വെളിച്ചത്തില്‍ പൂരപ്പറമ്പ്........ തെക്കു വശത്തായി സ്റ്റേജ്. അതിന്റെ മുന്‍പില്‍ ചുമന്ന നിറമുള്ള Curtain. അതിന്റെ കരയായി നീല നിറത്തില്‍ ഒരു border, അതില്‍വെല്ല്യ അക്ഷരത്തില്‍ എഴുതിയിട്ടുണ്ടാകും- ഓച്ചിറ "നിള", അല്ലെങ്കില്‍ ആലപ്പുഴ "സൂര്യസോമ". ഇടയ്ക്കും തലക്കും "ചെക്ക്, ചെക്ക്" എന്ന മൈക്കിലൂടെയുളള സാമ്പിള്‍ വെടിക്കെട്ട്‌ പോലെയുള്ള ശബ്ദം. അക്ഷമരായി ഇടതുവശത്ത് സ്ത്രീ ജനം, ഇവരെ നോക്കി വലതു വശത്ത് ആദാമിന്റെ പിന്മുറക്കാര്‍. കര്‍ട്ടന്‍ ഉയരുമ്പോള്‍ കഥാപാത്രങ്ങള്‍ക്കൊപ്പം ചിരിച്ചും കരഞ്ഞും ജീവിച്ച ഒരു കൂട്ടം നാട്ടുകാര്‍.
അതെ, പറഞ്ഞു വരുന്നത് അമ്പലംകാവ് ഭരണി നാളില്‍ അരങ്ങേറിയിരുന്ന നാടകങ്ങളെ പറ്റി തന്നെ.

പ്രൊഫഷണല്‍ നാടകങ്ങള്‍ അരങ്ങുകള്‍ തകര്തതാടിയിരുന്ന കാലം.
കാലമാകുന്ന കലാകാരന്‍ പ്രയാണം തുടര്‍ന്നപ്പോള്‍, തിരിഞ്ഞു നോക്കുന്ന ഇന്നത്തെ തലമുറയ്ക്ക് , ഏതൊരു കലാരൂപതെയും പോലെ കാലത്തിന്റെ കണ്ണാടിയായി ഈ നാടകങ്ങള്‍. നാടകങ്ങള്‍ ഒരു സംസ്കാരമായി മാറിയപ്പോള്‍ നാടക നടന്മാര്‍ പൂരപ്പറമ്പിലെ നാടക വേദികളിലൂടെയും , റേഡിയോ നാടകങ്ങളിലൂടെയും കാണികളുടെയും, ശ്രോതാക്കളുടെയും മനസ്സില്‍ സ്ഥിര പ്രതിഷ്ഠ നേടി. ആ കാലത്തിന്റെ അടാട്ടെ പ്രതിഫലനങ്ങളായിരുന്നു അമ്പിളി തീയറ്റെര്സും , നളന്ദ തീയറ്റെര്സും.

പ്രേമചന്ദ്രന്‍ എന്ന നടന്‍ (പ്രേംജിയുടെ മകന്‍, നാടക വേദിക്ക് തൃശൂരിന്റെ മറ്റൊരു സംഭാവന) "ഒഥെല്ലൊ" ആയി ആടിത്തകര്‍ത്ത ശേഷം തന്റെ പ്രേയസി "Desdemona"യുടെജീവനെടുക്കുന്ന സീനില്‍് തിരശീല വീഴുമ്പോള്‍ഒഥെല്ലൊ എന്ന പ്രേമചന്ദ്രനെയും, "Iago"എന്ന ശ്യമാനെയും ശപിച്ചു അടാട്ടുകാര്‍. "മോളെ സാരല്ല്യ, നമുക്ക് കല്ല്യങ്ങാട്ടു നീലിയായിവന്നു അടുത്ത വേലനാളിലെ നാടകത്തില്‍ അവന്റെ കഥ കഴിക്കാം " എന്ന് ആശ്വസിപ്പിച്ചു അവളെ, "Desdemona" എന്ന രാഗിണി യെ .......

KPAC യുടെ അശ്വമേധം അരങ്ങില്‍ തകര്‍ക്കുമ്പോള്‍, പാമ്പുകളുടെ മാളങ്ങളെ പേടിച്ചു പൂരപ്പറമ്പിലെതൊട്ടടുത്ത വീടിന്റെ(പുണോത്തെ) വേലിയരികില്‍് നിന്നു മാറിയിരുന്നു സ്ത്രീജനങ്ങള്‍.......

കമ്പ്യൂട്ടര്‍ ഗ്രാഫിക്സ് കേട്ടു കേള്‍വി പോലും ഇല്ലാതിരുന്ന കാലത്തു സ്റ്റേജില്‍ aeroplane ഇറക്കിഅമ്ബലംകാവിലെ വേദിയില്‍. സ്തബ്ദരായി നിന്നു അന്നത്തെ ജനം.........

Rajan.P.DEV എന്ന നടന്‍ സിനിമയില്‍ എത്തുന്നതിനു മുന്പ് തന്നെ അടാട്ടുകാര്‍ ആ പ്രതിഭയുടെ കഴിവുകള്‍ കണ്ടു- "മുല്ലപ്പൂക്കള്‍ ചുമന്നപ്പോള്‍" എന്ന നാടകത്തിലൂടെ.അതുപോലെ തന്നെ ഒരു വര്ഷം നാടക കമ്പനി യുടെ ബസ്സ് ബ്രേക്ക്‌ ഡൌണ്‍ ആയപ്പോള്‍ നാടക നടന്മാര്‍ മൊത്തം നാടക വേഷത്തില്‍ തന്നെ വന്നിറങ്ങി തുറന്ന ലോറിയില്‍. ഇതെന്തു പുതിയ technique ആണെന്ന് വിചാരിച്ച് ഒരു നിമിഷത്തേക്ക് ജനം ഒന്ന് അന്ടാലിച്ചു പോയത്രേ.

കണ്ണ് , ഗംഗയുടെ തീരത്ത്, സാരസ്വതം, കാട്ടുകുതിര, സമസ്യ .... അങ്ങിനെ എത്രയെത്ര നാടകങ്ങള്‍.

ഓച്ചിറ നിളയും ആലപ്പുഴ സൂര്യസോമയും (S.L.പുരം), പൂഞ്ഞാര്‍ നവധരയും ഏതൊരു BIG BANNER ചിത്രങ്ങളെയും വെല്ലുവിളിച്ചിരുന്ന കാലം.

ഓരോ വര്ഷവും അവസാന സീനോടു കൂടി ചുമന്ന കര്‍ട്ടന്‍ വീഴുമ്പോളും ഒരു വിങ്ങലായിരുന്നു മനസ്സില്‍, അടുത്ത വര്ഷം വരെയുള്ള കാത്തിരിപ്പിന്റെ ദൈര്‍ഗ്യത്തെ ഓര്‍ത്ത്. കാലം മാറി. നാടകങ്ങള്‍ ഗാനമേളകള്‍ക്ക് വഴി മാറി കൊടുക്കേണ്ടി വന്നു.
എങ്കിലും തളരാതെ നിന്നു അമ്ബലംകാവിലെ ഭരണി നാളിലെ നാടക വേദി.

"നാടകം തുടങ്ങുന്നതിനു മുന്പ് ഈ പരിസരത്തെ എല്ലാ വിളക്കുകളും ആണക്കണമെന്നു താഴ്മയായിഅഭ്യര്‍ത്ഥിക്കുന്നു" എന്ന വിളംബരത്തിനു ശേഷം ഉള്ള ബെല്ലടി. ഓരോ അടട്ടുകാരന്ടെയുമ്, അല്ല കേരളീയന്റെയും മനസ്സില്‍ ഇപ്പോഴും മുഴങ്ങുന്നു.......

"മധുരിക്കും ഓര്‍മ്മകളെ ..മലര്‍ മഞ്ചല്‍ കൊണ്ടു വരൂ

കൊണ്ടുപോകു ഞങ്ങളെയാ.. മാഞ്ചുവട്ടില്‍ മാഞ്ചുവട്ടില്‍ ......."

8 അഭിപ്രായങ്ങൾ:

Raman പറഞ്ഞു...

സമര്‍പ്പണം - ഇരുണ്ട വേദിയില്‍ ചുമന്ന കണ്ണുകള്‍ മാത്രം....
അതാ അവിടെ "ഒഥെല്ലൊ" എന്ന SHAKESPEARE കഥാപാത്രമായി പ്രേമചന്ദ്രന്‍ എന്ന നടന്‍. നായകന്‍ എന്നസങ്ങതി ഇത്ര മാത്രം ആരാധന ഉളവാക്കുമെന്ന് ആദ്യമായി പഠിപ്പിച്ചപ്രേമചന്ദ്രന്‍ എന്ന നടന് വേണ്ടി.

OAB/ഒഎബി പറഞ്ഞു...

നാടകം അത്ര അധികമൊന്നും കണ്ടിട്ടില്ല.പകരം സ്റ്റേജ് പാട്ട് കുറേ കണ്ടിട്ടുണ്ട്. അതിനും അനൌൺസ്മെന്റ് ഇതൊക്കെ തന്നെയാണ്.
ഇന്നും ഗാനമേളകൾ ഉണ്ടെങ്കിലും അത് കള്ള് കുടിയന്മാരുടെ മേള മാത്രമായി മാറിയെന്ന് തോന്നുന്നു.

Sree........................... പറഞ്ഞു...

nananyittundu...U hav depicted the images that are embedded in your mind well,in such a way that even the readers could visulaise each and every scene.Great job!

രാജേഷ്‌ ചിത്തിര പറഞ്ഞു...

oru kaalathinte adayaalam pole anyam ninnu pokunnavayil chilathu...

nalla orormapeduththal ...
nannaayi...

saikumarinte swathithirunbaal orkkunnu...rajan P devinte kaattukuthira anagne palathum....

(ee word verification ozhivaakkikkode..?)

Unknown പറഞ്ഞു...

Hello Raman

Adipoli post. Your style of writing is so nice with elements of thrissur slangs(something we can see in VKN stories n novels).

Adaminte pinmurakkaril ee kaadhikanum undaayirunnille.

Continue this geuine style of writing.
My wishes.
Sreepriya

manoj.k.mohan പറഞ്ഞു...

നന്നായിട്ടുണ്ട് . :)

Sureshkumar Punjhayil പറഞ്ഞു...

Nadakame Jeevitham...!!!

Manoharam...! Adaravode, Snehathode, Ashamsakal...!!!!

Unknown പറഞ്ഞു...

നാടകങ്ങള്‍ കാണാന്‍ അവസരം കിട്ടിയാല്‍ ഒന്നും വിടാറില്ല.....പണ്ട് തേക്കിന്‍ കാട് മൈതാനത്ത് തമ്പടിച്ചിരുന്ന.....KPAC യുടെയും മറ്റും നാടകങ്ങള്‍ എല്ലാം കണ്ടിട്ടുണ്ട്....കോട്ടയം വരെ പോയി നാടകം കണ്ടു വന്നിട്ടുണ്ട്...അത് വീണ്ടും ഓര്‍മ്മപ്പെടുത്തിയതിനു രാമന് നന്ദി....ഭാവുകങ്ങള്‍...

Not able to read?

This Blog is in Malayalam. Click below logo and download the Font to your Fonts folder. Click here for Malayalam Fonts

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
Pune/ Adat, Maharashtra/Thrissur, India
Anginey prathyekichu parayaanonnumilla.

ബ്ലോഗ് ആര്‍ക്കൈവ്