2009, ഡിസംബർ 1, ചൊവ്വാഴ്ച

ഇതെന്നാത്തിന്‍ കിളിയാ?

"ഞാന്‍ജോണിക്കുട്ടി. ഇപ്പോള്‍ കുടുംബസമേതം കേരളത്തിന് പുറത്തെവിടെയോ താമസിക്കുന്നു. കഴിഞ്ഞ ആഴ്ച ഇറങ്ങിയ KERALA CAFE എന്ന സിനിമ സമാഹാരത്തിലെ ആദ്യ സിനിമയായ NOSTALGIA' യില്‍ നിങ്ങളെന്നെ കണ്ടു കാണും. മറുനാടന്‍ മലയാളികളുടെ കപട ഗ്രിഹാതുരതയെ പദ്മകുമാര്‍ എന്ന സംവിധായകന്‍ രസകരമായി അവതരിപ്പിച്ചു. ജോണിക്കുട്ടി എന്ന എന്നെ ദിലീപ് എന്ന നടന്‍ സാമാന്യം മോശമില്ലാതെ അവതരിപ്പിച്ചു. പക്ഷെ ഉള്ളത് പറയാലോ, എനിക്ക് കാണിക്കാനുള്ള വിക്രിയകള്‍ മുഴുവനും കാണിക്കാന്‍ സമയം കിട്ടിയില്ല. അതിന് പപ്പേട്ടനെ (സംവിധായകനെ ഞാന്‍ അങ്ങിനെയാ വിളിക്ക്യാ) കുറ്റം പറയാന്‍ പറ്റില്യാട്ട. ആകെ പത്ത് മിനിട്ട് സമയാണ് രഞ്ജിത്ത് കൊടുത്തത്. എളുപ്പല്ല പത്ത് മിനിട്ട് കൊണ്ട് എന്റെ വിക്രിയകള്‍ മൊത്തം കാണിക്കാന്‍. അതുകൊണ്ട് ഞാന്‍ ഈ ബ്ലോഗില്‍ വന്നു, കുറച്ചുകൂടി വിശദീകരിക്കാന്‍.
കപടമായ ഗ്രിഹാതുരതയെ മുഖമുദ്രയാക്കിയ ജോണിക്കുട്ടിമാര്‍ എല്ലാ നാട്ടിലും കാണും.അടാട്ട് ഇല്ല്യേ രാമാ? ഉണ്ടെങ്കിലും അവന്‍ ഇല്ല്യ എന്നെ പറയൂ.

നാട്ടില്‍ വരുമ്പോള്‍ ഞാന്‍ നാടിനെ പറ്റി മൊത്തം കുറ്റം പറയും. നാട്ടിലെ Planning ഇല്ലയ്മ്മ, റോഡുകളുടെ ശോചനീയാവസ്ഥ, രാഷ്ട്രീയത്തിന്റെ അതിപ്രസരം, അങ്ങിനെ അങ്ങിനെ. തിരിച്ചു മറുനാട്ടിലെത്യാലൊ, ദാസേട്ടന്റെ പഴയകാല ഗാനങ്ങളും, ഗ്രാമഭംഗിയെ പറ്റിയുള്ള വാതോരാതെയുള്ള പ്രസംഗവും.

ലീവില്‍ വരുമ്പോള്‍ മുടി നീട്ടി വളര്‍ത്തും, അല്ലെങ്കില്‍ പറ്റ വെട്ടും. ഞാന്‍ സെമി ക്ലാസിക്കല്‍ ടച്ച്‌ ഉള്ള ഗാനങ്ങളാ മൂളിപ്പാട്ടായി കൂടുതലും പാടി നടക്കുക; യേശുദാസിനെ ദാസേട്ടന്‍ എന്നേ വിളിക്കൂ, രവീന്ദ്രനെ രവീന്ദ്രന്‍ മാഷെന്നും. സിനിമയെ പറ്റി പറയുമ്പോള്‍ ജോണിന്റെ അമ്മയെ കാണാന്‍, അടൂരിന്റെ സ്വയം വരം ഇവയൊക്കെ തലങ്ങും വെലങ്ങും പ്രയോഗിക്കും ഞാന്‍. ജോണിനെ മനസ്സിലായി കാണുമല്ലോ? അതെ ജോണ്‍ അബ്രഹാം തന്നെ. നാട്ടിലായിരുന്നപ്പോള്‍് അദ്ധേഹത്തിന്റെ ഒരു സിനിമ പോലും കണ്ടിരുന്നില്ല. പക്ഷെ ഇപ്പൊ അതാണോ സ്ഥിതി. ബുദ്ധിജീവിയായ കോടീശ്വരന്‍ ആകണമെങ്കില്‍ ഇത്തരം കൈക്രിയകള്‍ കൂടിയേ തീരൂ.
കലാഭവന്‍ മണി എന്റെ ജന്മ ശത്രു. അതൊക്കെ കാവാലത്തിന്റെയും കടമ്മനിട്ടയുടെയും കവിതകള്‍ എന്ന് പറയും ഞാന്‍. ശാന്തേ..........
പൂരത്തിന് വരുമ്പോള്‍ ഞാന്‍ തനി നാടനാ. തോര്‍ത്തുമുണ്ട് കൊണ്ട് തലേക്കെട്ടും കെട്ടി കാവി മുണ്ടും ചുറ്റി. കയ്യില്‍ Blackberry നിര്‍ബന്ധം. ഓഫീസിലെ mail access ചെയ്യണ്ടേ? നാട്ടില്‍ ജോലി ചെയ്യുന്നസുഹൃത്തിനോട്‌ പറയും "നീയെത്ര ഭാഗ്യവാന്‍, അവിടെ ജീവിതമുണ്ടോ? വിഷുവുണ്ടോ, കണിക്കൊന്നയുണ്ടോ, ഓണമുണ്ടോ ..." എഴുതാന്‍ പറ്റുമെങ്കില്‍ ബ്ലോഗിലൂടെ നുറുങ്ങു സാഹിത്യവും അടിച്ച് വിടും.

ഇതൊക്കെ പറഞ്ഞപ്പോള്‍ ഒരു സംഭവം ഓര്മ്മ വന്നു. ഞങ്ങളുടെ നാട്ടിലെ ഒരാള്‍ മദ്രാസില്‍ പോയിതിരിച്ചു വന്നു. ഒരു നാള്‍ കാലത്തു പല്ലു തേച്ചു കൊണ്ടിരിക്കുമ്പോള്‍, മുറ്റത്ത്‌ നില്‍കുന്ന കോഴിയെകണ്ടു. മുറ്റമടിച്ചു കൊണ്ടിരിക്കുന്ന അദ്ധേഹത്തിന്റെ അമ്മുമ്മയോടു ചോദിച്ചത്രേ, "ഇതെന്നാത്തിന്‍കിളിയാ" എന്ന്. ചൂല് താഴെയിട്ടു അദ്ധേഹത്തിന്റെ അമ്മൂമ്മ പറഞ്ഞ തൃക്ഷരി ഇവിടെ പറയാന്‍ പറ്റില്ല.
പക്ഷെ അതോടെ തീര്ന്നു അദ്ധേഹത്തിന്റെ ഗ്രിഹാതുരതയും മറ്റും. അതുപോലുള്ള അമ്മുമ്മമാര്‍ ഇന്നില്ലാതെ പോയി, അതൊകൊണ്ട് എന്നെ പോലുള്ള ജോണിക്കുട്ടിമാര്‍ വിളയാടുന്നു.
Excuse me, mobile അടിക്കുന്നു. (Ring tone : വെറുതെ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായിഗ്രാമം കൊതിക്കാറുന്ടെന്നും...)

ഞാന്‍ ജോണികുട്ടി, നമ്മള്‍ എല്ലവരിലുമുളള ജോണികുട്ടി. തല്‍ക്കാലം ഞാന്‍ ഇവിടെ നിന്നും വിടവാങ്ങുന്നു. "

14 അഭിപ്രായങ്ങൾ:

Raman പറഞ്ഞു...

Kerala Cafe- Nostalgia Character Johny kuttiyude aathmabhaashanam!!!! ee Bloginte thanne "SELF CARICATURE" ennu parayaam.

Oru nerampokku maathram. Ellavarilum undu Johny kuttyude chila amshangal ennu thonniyappol ezhuthipoyi. aarum kaaryaakkanda.

anupama പറഞ്ഞു...

Dear Raman,
Good Evening!HAPPY DECEMBER!
i have heard about Kerala Cafe from my friends.I enjoyed the clippings on tv screen!
I am happy the character has influenced you a a lot!
pinne,hope the great person has learnt the name of the 'bird'!:)we have wonderful old people in our village who are more sensible than the so called educated!
you can do review of Neela thamara!you have the potential.good work,Raman!keep doing!
wishing you a wonderful month,
Sasneham,
Anu

Sree........................... പറഞ്ഞു...

:-)

Hari പറഞ്ഞു...

Dai,

Kalakki.

Everyone is showing how they live the "other" life. While in Kerala we want to "show" how our "other" life is. But outside Kerala we want to hold on to some deep roots, which might keep us going. Don't you think the "other" life is needed...without that our daily life will be like a straight highway, no turns and curves and changes...it will be too boring and without fun. I think this is a trick people use to keep their presence of mind where ever they go.

Unknown പറഞ്ഞു...

Hellooo
Njan Kerala Cafe Kandittilla. Post vaayichappol kaanaan thonnum. As u said, Jonykutty ellaa pravasi malayalikalilum undennu thonunnu. Good one.
"ee Bloginte thanne "SELF CARICATURE" ennu parayaam" enna comment oru munkoor jamyam alle maashe? I read ur all old posts. Sharikkum Self caricature thanne(jst Kidding)
Good post.

Typist | എഴുത്തുകാരി പറഞ്ഞു...

അല്ല മാഷേ, കമെന്റു മുഴുവന്‍ ഇംഗ്ലീഷിലാണല്ലോ,ഞാന്‍ മലയാളത്തില്‍ തന്നെയാ എഴുതണേ.

ആ സിനിമ കണ്ടില്ല. അതുകൊണ്ട് ജോണിക്കുട്ടിയേം കണ്ടില്ല. എന്നാലും കണ്ടപോലെയായി.

അക്ഷരത്തെറ്റുണ്ട് ട്ടോ, ഒന്നു ശ്രദ്ധിച്ചോളൂ.

പ്രയാണ്‍ പറഞ്ഞു...

അതുകണ്ടപ്പോള്‍ എവിടെയൊക്കെയോ ചെറിയ പാളിച്ചകള്‍ ഉണ്ടെങ്കിലും കേരളത്തിനു പുറത്തുള്ള മലയാളികള്‍ മുഴുവനും അതൊന്നു കണ്ടിരുന്നെങ്കില്‍ എന്നു തോന്നിപ്പോയി......എന്തായാലും അവിടെ ബാക്കിവെച്ചത് മുഴുവനും ഇവിടെ വായിച്ചു.

Anil cheleri kumaran പറഞ്ഞു...

good post..

OAB/ഒഎബി പറഞ്ഞു...

സിനിമ കണ്ടിട്ടില്ല. അടുത്തൊന്നും കാണുമെന്നും തോന്നണില്ല.
എന്നാലും ‘ജാണികുറ്റി‘ മാരെ മനസ്സിലാക്കാൻ സാധിക്കുന്നു.

Raman പറഞ്ഞു...

Hariettaa- "other" life is always reqd........

Anu- Name of the bird he understood @ that instance itself.

Sreepriya- No doubt, It was an anticipatory bail.
typist- Some of the mistakes I hope I've corrected, One of my friends Sreeja always comments abt my spelling mistakes in posts; this post is like this (with minumum spelling mistakes) thanks to her.
Thanks for all others and "Jonykutty, Sindabad"

ഗുണ്ടൂസ് പറഞ്ഞു...

rama.. nannaayittundu..

ശ്രീ പറഞ്ഞു...

ജോണിക്കുട്ടിമാര്‍ ഉണ്ടായിക്കൊണ്ടേയിരിയ്ക്കുന്നു...

അജ്ഞാതന്‍ പറഞ്ഞു...

Good!But would have been greater still without spelling mistakes.
I too saw kerala cafe.Liked most of them.

പൊറാട്രീയം പറഞ്ഞു...

ചാടിപ്പോയി രണ്ടാഴ്ച കഴിഞ്ഞു കൊയമ്പത്തൂരില്‍നിന്നും തിരിച്ചു വന്നപ്പോള്‍ അന്തപ്പനും മുറ്റത്തെ കൊപ്പമരത്തില്‍ നോക്കി ഇങ്ങിനെ ഒന്ന് കാച്ചി ; " ഇതെന്തുംകായമ്മാ?" !

Not able to read?

This Blog is in Malayalam. Click below logo and download the Font to your Fonts folder. Click here for Malayalam Fonts

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
Pune/ Adat, Maharashtra/Thrissur, India
Anginey prathyekichu parayaanonnumilla.

ബ്ലോഗ് ആര്‍ക്കൈവ്