"മഞ്ഞു പെയ്യുന്ന രാത്രിയില്‍
എന്റെ മണ്‍ചിരാതും കെടുത്തി ഞാന്‍
അമ്മ കൈവിട്ട പിഞ്ചു പൈതലൊന്നെന്‍ മനസ്സില്‍ കരഞ്ഞുവോ
എന്‍ മനസ്സില്‍ കരഞ്ഞുവോ
മഞ്ഞു പെയ്യുന്ന രാത്രിയില്‍
എന്റെ മണ്‍ചിരാതും കെടുത്തി ഞാന്‍
സ്വര്‍ണ്ണ പുഷ്പങ്ങള്‍ കൈയ്യിലേന്തിയ സന്ധ്യയും പോയ് മറഞ്ഞൂ......
ഈറനാമതിന്‍ ഓര്‍മ്മകള്‍ പേറി ഈ വഴി ഞാനലയുന്നു
കാതിലിറ്റിറ്റു വീഴുന്നുണ്ടേതോ കാട്ടു പക്ഷി തന്‍ നൊമ്പരം
മഞ്ഞു പെയ്യുന്ന രാത്രിയില്‍
എന്റെ മണ്‍ചിരാതും കെടുത്തി ഞാന്‍
കണ്ണു ചിമ്മുന്ന താരകങ്ങളെനിങ്ങളില്‍ തിരയുന്നു ഞാന്‍...
എന്നില്‍ നിന്നുമകന്നൊരാ സ്നേഹ സുന്ദര മുഖഛായകള്
വേദനയോടെ വേര്‍പിരിഞ്ഞാലുംമാധുരി തൂകുമോര്‍മ്മകള്
മഞ്ഞു പെയ്യുന്ന രാത്രിയില്‍എന്റെ മണ്‍ചിരാതും കെടുത്തി ഞാന്‍
അമ്മ കൈവിട്ട പിഞ്ചു പൈതലൊന്നെന്‍ മനസ്സില്‍ കരഞ്ഞുവോ
എന്‍ മനസ്സില്‍ കരഞ്ഞുവോ
മഞ്ഞു പെയ്യുന്ന രാത്രിയില്‍എന്റെ മണ്‍ചിരാതും കെടുത്തി ഞാന്‍""
വരികള്‍ കൊണ്ടും സംഗീതം കൊണ്ടും ഒരു മാസ്മരിക ലോകം സൃഷ്‌ടിച്ച ഗാനം, അല്ല കവിത. ഒരു കാലത്ത് രാത്രികളില്‍ മൊത്തം നേര്‍ത്ത ശബ്ദത്തില്‍ കേട്ടിരുന്ന ആ ദിനങ്ങളെ ഓര്‍ത്തു പോയി.
ഒരു പ്രത്യേക മാനസിക അവസ്ഥയില്‍ എത്തിക്കാന്‍ കഴിവുള്ള ഏതാനും ഗാനങ്ങളുടെ കൂട്ടത്തില്‍ പെടുന്ന ഈ ഗാനം മനസ്സിന്റെ അടിത്തട്ടില്‍ നിന്നും മേലേക്കെടുക്കാന് സഹായിച്ച എന്റെ ഒരു ഉറ്റ സുഹൃത്തിനു വേണ്ടി ഇവിടെ സമര്‍പ്പിക്കുന്നു. ഒപ്പം O.N.V എന്ന തൂലികത്തുമ്പിനോടും, ഔസേപ്പച്ചന്‍ എന്ന സംഗീതത്തിനും നന്ദി പറയുന്നു.
ആ തൂലികയില്‍ നിന്നും ഇനിയും വേണം ഞങ്ങള്‍ക്ക് ഇതുപോലുള്ള അമ്രുതവര്ഷങ്ങള്‍. ..". ..യയാതിക്ക് മാത്രം എന്തേ ആ വരം കിട്ടാന്‍ ?"എന്ന് ഞങ്ങള്‍ ചോദിക്കുന്നു. വാര്ദ്ധക്യം സ്വീകരിക്കാന്‍ 'പുരു' ക്കള്‍ ഇവിടെ തയ്യാറായി നില്‍ക്കുമ്പോള്‍ ...
2012, ജനുവരി 25, ബുധനാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
Not able to read?
എന്നെക്കുറിച്ച്

- Raman
- Pune/ Adat, Maharashtra/Thrissur, India
- Anginey prathyekichu parayaanonnumilla.
2 അഭിപ്രായങ്ങൾ:
You could portray your whole feeling for this song in the last sentence.That shows how much you love everything about this.
"യയാതിക്ക് മാത്രം എന്തേ ആ വരം കിട്ടാന്‍ ?"എന്ന് ഞങ്ങള്‍ ചോദിക്കുന്നു. വാര്ദ്ധക്യം സ്വീകരിക്കാന്‍ 'പുരു' ക്കള്‍ ഇവിടെ തയ്യാറായി നില്‍ക്കുമ്പോള്‍ ...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ