http://www.youtube.com/watch?v=0TSJ4-Ka1d4
ഇതൊരു പാട്ട് ബ്ലോഗ് ആകുന്നുവോ. എന്ത് ചെയ്യാം, ചില പാട്ടുകള്‍ മനസ്സിനെ എവിടെയൊക്കെയോ കൊണ്ടുപോയി നീയിതിനെ പറ്റി എഴുതിയേ തീരൂ എന്ന് പറഞ്ഞു കൊണ്ടേ ഇരിക്കുന്നു. ഈ പാട്ട് കേട്ടതിനു ശേഷം ഇങ്ങിനെ ഒരടിക്കുറിപ്പ് ആവര്ത്തിക്കാനേ എനിക്കും കഴിയൂ. "ശബ്ദത്തിനൊരു വ്യക്തിത്വമുണ്ടെങ്കില്‍ ആതിനെ യേശുദാസ് എന്ന് വിളിക്കാം" . ഒപ്പം എന്പതിന്റെ നിറവിലും "പറയൂ നിന്‍ കൈകളില്‍ കുപ്പിവളകളോ,
മഴവില്ലിന്‍ മണിവര്ണ്ണിപ്പൊട്ടുകളോ?...
അരുമയാം നെറ്റിയില്‍ കാര്ത്തികരാവിന്റെ?
അണിവിരല്‍ ചാര്ത്തി യ ചന്ദനമോ?" എന്നെഴുതിയ തൂലികയുടെ ഉടമെയെയും. കൌമാരത്തിലും വാര്‍ദ്ധക്ക്യം ബാധിച്ച ഇന്നത്തെ തലമുറയോടുള്ള വെല്ലുവിളിയല്ലെ സുഹൃത്തെ ഈ വരികള്‍?
മനസ്സിന് പ്രായമില്ല എന്ന് വിവരിക്കാന് മലയാളിക്ക് അധികം ബുദ്ധിമുട്ടേണ്ടി വരില്ല, ONV എന്നീ മൂന്നക്ഷരങ്ങള് ഉള്ളപ്പോള്‍.
കൂടുതല്‍ ഒന്നുമില്ല എഴുതാന്‍.
"ഹൃദയത്തിന്‍ മധുപാത്രം ….
ഹൃദയത്തിന്‍ മധുപാത്രം നിറയുന്നു സഖീ നീയെന്
ഋതുദേവതയായ് അരികില്‍ നില്ക്കെ , അരികില്‍ നില്ക്കെ …..
ഹൃദയത്തിന്‍ മധുപാത്രം നിറയുന്നു സഖീ നീയെന്
ഋതുദേവതയായ് അരികില്‍ നില്ക്കെ ..നീയെന്‍ അരികില്‍ നില്ക്കെ
പറയൂ നിന്‍ കൈകളില്‍ കുപ്പിവളകളോ,
മഴവില്ലിന്‍ മണിവര്ണ്ണിപ്പൊട്ടുകളോ?...
അരുമയാം നെറ്റിയില്‍ കാര്ത്തികരാവിന്റെ?
അണിവിരല്‍ ചാര്ത്തി യ ചന്ദനമോ?
ഒരു കൃഷ്ണതുളസിതന്‍ നൈര്മ്മമല്യമോ
നീഒരു മയില്പ്പീ ലിതന്‍ സൗന്ദര്യമോ
നീ ഒരു മയില്പ്പീ ലിതന്‍ സൗന്ദര്യമോ…
ഒരു സ്വരം പഞ്ചമ മധുരസ്വരത്തിനാല്
ഒരു വസന്തം തീര്ക്കും കുയില്മൊലഴിയോ..
കരളിലെ കനല്പോരലും കണിമലരാക്കുന്ന
വിഷുനിലാപ്പക്ഷിതന്‍ കുറുമൊഴിയോ...
ഒരു കോടി ജന്മത്തിന്‍ സ്‌നേഹസാഫല്യം നിന്‍
ഒരു മൃദുസ്പര്ശത്താല്‍ നേടുന്നു ഞാന്‍...
നിന്‍ ഒരു മൃദുസ്പര്ശത്താല്‍ നേടുന്നു ഞാന്
ഹൃദയത്തിന്‍ മധുപാത്രം നിറയുന്നു സഖീ നീയെന്
ഋതുദേവതയായ് അരികില്‍ നില്ക്കെ , അരികില്‍ നില്ക്കെ
ഹൃദയത്തിന്‍ മധുപാത്രം നിറയുന്നു സഖീ നീയെന്
ഋതുദേവതയായ് അരികില്‍ നില്ക്കെ , നീയെന്‍ അരികില്‍ നില്ക്കെ ..."
2012, ജനുവരി 30, തിങ്കളാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
Not able to read?
എന്നെക്കുറിച്ച്

- Raman
- Pune/ Adat, Maharashtra/Thrissur, India
- Anginey prathyekichu parayaanonnumilla.
1 അഭിപ്രായം:
ഈ പാട്ട് കേട്ടതിനു ശേഷം ഇങ്ങിനെ ഒരടിക്കുറിപ്പ് ആവര്ത്തിക്കാനേ എനിക്കും കഴിയൂ. "ശബ്ദത്തിനൊരു വ്യക്തിത്വമുണ്ടെങ്കില്‍ ആതിനെ യേശുദാസ് എന്ന് വിളിക്കാം"
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ