ശ്വാസമെടുക്കുന്നതും എന്തൊരു ശീലമാണ്!
ജീവിച്ചു പോകുന്നതോ, വെറുമൊരു കീഴ്‌വഴക്കവും...
ഉള്ളിലൊരനക്കം പോലുമില്ലെവിടെയും,
കണ്ണുകളിലൊരു നിഴൽപോലും ബാക്കിയില്ല.
ബോധമറ്റ പാദങ്ങൾ നടന്നു കൊണ്ടേയിരിക്കുന്നു,
നിലയ്ക്കാത്ത ഏതോ പ്രവാഹം പോലെയാ യാത്ര...
എത്ര വർഷങ്ങളായ്, എത്ര നൂറ്റാണ്ടുകളായ്
നാം ജീവിച്ചു കൊണ്ടേയിരിക്കുന്നു.
ശീലങ്ങൾ... അവ എന്നും വിചിത്രം തന്നെ കേട്ടോ!
(ഗുൽസാറിൻ്റെ 'NAZM സ്വതന്ത്ര വിവർത്തനം)
https://youtu.be/hJb0EC53dHc
सांस लेना भी कैसी आदत है
जीये जाना भी क्या रवायत है
कोई आहट नहीं बदन में कहीं
कोई साया नहीं है आँखों में
पांव बेहिस हैं, चलते जाते हैं
इक सफ़र में जो बहता रहता है
कितने बरसों से कितनी सदियों से
जीये जाते हैं जीये जाते हैं
आदतें भी अजीब होती हैं
-------------------------------------------------------------------------------