ഗുൽസാറിൻ്റെ വരികളുടെ തണലിൽ ഒരിത്തിരി നേരം... ഒരു സ്വതന്ത്ര വിവർത്തനശ്രമം.
അകലെയേതോ ചക്രവാളങ്ങൾ തേടി, കൂടുവിട്ടിറങ്ങിയൊരാ പ്രാണൻ തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത്, താൻ തങ്ങിനിന്നൊരാ ചില്ലയെയാണ്...
യാത്രമൊഴി തൊണ്ടയിൽ കുടുങ്ങിയ പോലെ, കാറ്റിലൊന്നു വിങ്ങിപ്പൊട്ടുകയായിരുന്നു ആ ചില്ല.
അതൊരു വിടവാങ്ങൽ മന്ത്രമോ? അതോ, ഇനിയൊരുവട്ടം കൂടി നെഞ്ചോട് ചേർക്കാൻ നീട്ടുന്ന കൈകളോ?


അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ