മരണ മണി മുഴങ്ങുന്ന, മനുഷ്യനെ ബോറടിയുടെ അറ്റം വരെ കാണിച്ച 'സരോജ് കുമാര്‍' മാരുടെ (പ്രേക്ഷക) കൃഷ്ണ മണികള്‍ക്ക് വേണ്ടിയുള്ള നെറ്റൊട്ടത്തിന്റെ മറ്റൊരു ദൃഷ്ടാന്തം.. 'Mammotty The Best Actor' - അടിയിലെ മണ്ണോലിച്ചു പോകുന്നതറിയാതെ 'താപ്പാന ' കളിക്കുമ്പോള്‍ , സഹാനടന്മാരും സംവിധായകരും ചേര്‍ന്ന പരസ്പര സഹായ സഹകരണ യന്ജം എന്ന ഈ (മറ്റൊരു) ബോറന് പരിപാടി ഇനിയും SEASON കള്‍ ഉണ്ടാകും. നിലനില്പ്പാണല്ലോ വിഷയം.നടന്റെ പേര് വേണ്ട മാധവേട്ടന് നിര്‍ബന്ധിച്ച് പരവശനാക്കിയതിനാലാണ് എന്ന് പറഞ്ഞു അദ്ധേഹത്തിന്റെ തന്നെ 'Pranjiettan' നെ അങ്ങേരു വീണ്ടും വേദിയില്‍ അവതരിപ്പിക്കുന്നു. 'സുരാജ്' മാരുടെ അസ്സഹനീയമായ തമാശ, 'നമ്പീശന്റ' നൃത്തം ഇങ്ങനെയുള്ള സ്ഥിരം കസര്‍ത്തുകള്‍ , ഒപ്പം ഭാവി നടനെ നടിയെ വാര്‍ത്തെടുക്കാ എന്ന "ധര്‍മ്മസ്ഥാപന പ്രവര്‍ത്തനവും". 'വിള നനയ്ക്കുമ്പോള്‍ ചീരയും നനയുന്നു' എന്നാ ആശ്വാസം. അങ്ങിനെയെങ്കിലും ഏതെങ്കിലും ഒരു കലാകാരന് ഈ താര സിംഹാസനത്തിനു താഴെ എവിടെയെങ്കിലും ഇവരെ കയ്യടിച്ചു വളര്‍ത്തി ഇനിയും താരങ്ങളാക്കി നിര്‍ത്താനുള്ള മറ്റൊരു അവസരം..
2012 ഡിസംബർ 20, വ്യാഴാഴ്ച
2012 നവംബർ 26, തിങ്കളാഴ്ച
'ശ്രീ' കള്‍ തന് സ്വത്വ ദുഃഖം
http://www.mathrubhumi.com/story.php?id=320069
"പണ്ടു പണ്ട്,ഒന്തുകള്ക്കും മുന്‍പ്,ദിനോസറുകള്‍ക്കും മുന്‍പ്,ഒരു സായാഹ്നത്തില്‍ രണ്ടു (കുടുംബ,ജയ)ശ്രീകള്‍ നടക്കാനിറങ്ങി.അസ്തമയത്തിലാറാടിനിന്ന ഒരു താഴ്വരയിലെത്തി.
ഇതിന്റെ അപ്പുറം കാണണ്ടേ?ചെറിയ ശ്രീ വലിയതിനോട് ചോദിച്ചു.പച്ച പിടിച്ച താഴ്വര,ഏട്ടത്തി പറഞ്ഞു.ഞാനിവിടെത്തന്നെ നില്ക്കട്ടെ.
എനിക്ക് പോകണം.അനുജത്തി പറഞ്ഞു. (ഐസക്കിന്റെ കാലം കഴിഞ്ഞു , ഇനി ജോസപ്പനാ )
അവളുടെ മുമ്പില്‍ കിടന്ന അനന്തപഥങ്ങളിലേക്ക് അനുജത്തി നോക്കി.നീ ചേച്ചിയെ മറക്കുമോ?ഏട്ടത്തി ചോദിച്ചു.
മറക്കില്ല,അനുജത്തി പറഞ്ഞു.(നീ പോടീ മ്മക്ക് കാണാം)
മറക്കും,ഏട്ടത്തി പറഞ്ഞു.ഇത് കര്മ്മപരമ്പരയുടെ സ്നേഹരഹിതമായ കഥയാണ്.ഇതില്‍ അകല്‍ച്ചയും ദുഖവും മാത്രമേയുള്ളൂ. (കീശയില്‍ കാശും, അല്ല ശ്രീയും)
അനുജത്തി നടന്നകന്നു.അസ്തമയത്തിന്റെ താഴ്വരയില് ഏട്ടത്തി തനിച്ചു നിന്നു.പായല്‍ക്കുരുന്നില്‍നിന്നു വീണ്ടുമവള്‍ വളര്‍ന്നു.അവള് വലുതായി.വേരുകള്‍ പിതൃക്കളുടെ കിടപ്പറയിലേക്കിറങ്ങി(കുഞ്ഞുഞ്ഞു :"കര്‍ത്താവേ കുഞ്ഞാപ്പ എവിട്യാവോ? ").മൃതിയുടെ മുലപ്പാലുകുടിച്ചു ചില്ലകള്‍ പടര്‍ന്നു തിടംവച്ചു.കണ്ണില്‍ സുറുമയും കാലില്‍ തണ്ടയുമിട്ട ഒരു പെണ്‍കുട്ടി ചെതലിയുടെ താഴ്വരയില് പൂവിറുക്കാനെത്തി (തൊഴിലുറപ്പ്).അവിടെ തനിച്ചു നിന്ന ചമ്പകത്തിന്റെ ചില്ലയൊടിച്ചു പൂ നുള്ളിയെടുത്തപ്പോള്‍ ചമ്പകം പറഞ്ഞു,അനുജത്തീ,നീയെന്നെ മറന്നുവല്ലോ....(ഐസക്കെ ചതിച്ചു ജോസപ്പന് ). "

പരമപൂജ്യ ഗുരു വിജയന് മാഷോട് മാപ്പ് ...
(ഗുണപാഠം : എതുശ്രീയായലെന്താ , മ്മക് കീശയില്‍ ശ്രീ വീഴണം )
2012 നവംബർ 20, ചൊവ്വാഴ്ച
വെട്ടും തടയും
കഥാപശ്ചാത്തലം പൊന്നാനി. പൊന്നാനിയിലെ ഒരു അയ്യപ്പന് വിളക്ക് .
മലയാള മാസം വൃശ്ചികം (അതാവാനെ തരമുള്ളൂ). സംഗതി കൊഴുപ്പിക്കാന്‍ കുറച്ചു ആലങ്കാരികന്‍ കേറ്റുന്നു : 'മൂടല്‍ മഞ്ഞിന്റെ മടിത്തട്ടില്‍ സ്വച്ചന്ദമായി വിശ്രമിക്കുന്നു നിലാവ് സുന്ദരി'. ഹൂശ് ...
പാലാഴിമഥനം, ശാസ്താവിന്‍െറ ജനനം, ശൂര്‍പകന്‍െറ തപസ്സ്, ശൂര്‍പകാസുരവധം, ശൂരപത്മാസുരകഥ, മഹിഷീമര്‍ദനം, പന്തളശ്ശേവുകം, പാണ്ടിശ്ശേവുകം എന്നിങ്ങനെ കഥാഭാഗങ്ങള്‍ കഴിഞ്ഞ് , അവസാന ഇനം വെട്ടും തടയ്ക്കും സമയായീന്നു. അയ്യപ്പന് ഒരു വശത്തുന്നു കലാപരിപാടി തുടങ്ങി. കഥയില്‍ വാവര് തടുക്കാന്‍ വിധിക്കപ്പെട്ട കഥാപാത്രമായതിനാല്‍ തടുത്തുകൊണ്ടേയിരുന്നു. മതസൗഹാര്‍ദ്ദം നിലനിര്‍ത്താന്‍, വാവരു ഇടക്കൊരു വെട്ടു തിരിച്ചും കൊടുത്തു, എന്ന് വായിച്ചാലും വിരോധല്ല്യ ..
അയ്യപ്പന് ഒടുക്കത്തെ മൂച്ച്. ആഞ്ഞ് ആഞ്ഞ് വെട്ട് .. വാവര് ഒടുക്കത്തെ ഓട്ടം. വാവരുടെ ഓട്ടം 'ഇരുട്ട് പുതപ്പായി മൂടിപ്പുതപ്പിച്ചുറങ്ങുന്ന' അപ്പുറത്തെ തെങ്ങിന് പറമ്പിനെ വരെ ഉണര്‍ത്തി. ഇരുട്ടില്‍ വാവര് വീണ്ടും ഓടി . സഖാവ് അയ്യപ്പന് പിന്നാലെ. (വാശീടെ കാര്യത്തില്‍ മൂപ്പരും ഒട്ടും കുറവല്ലല്ലോ. പുലിയെ വംശനാശം നേരിടുന്ന വന്ന്യജീവിയായി അന്നൊന്നും പ്രഖ്യാപിച്ചിട്ടില്ലാത്തതിനാല്‍ ; അന്ന് എന്ന് പറഞ്ഞാല്‍ യുഗങ്ങള്‍ക്കും മുന്നേ എന്ന് , പുലി 'Ready to accelererate' position ഇല് ferrari ആയി നില്ക്കുന്ന അഹങ്കാരവും അയ്യപ്പജിക്ക്). ഗാലറിയില്‍ ആരവങ്ങള്‍.. ..
പറമ്പിന്റെ ആരും കാണാത്ത ഒരു മൂലയില്‍ എത്തിയപ്പോള്‍, വവര്‍ജി താന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തെ 'പോടാ പുല്ലേ' എന്നും പറഞ്ഞ് വലിച്ചെറിഞ്ഞു ,അയ്യപ്പേട്ടന്റെ കഴുത്തിന് കേറിപ്പിടിച്ചു. ഇനി സംഭാഷണം.
വാവര് : " നായിന്റെ മോനെ, നാലാള് കൂട്യപ്പോ, ഈയ്യങ്ങനെ കേറി ഷൈന്‍ ചെയ്യുല്ലേ. പണ്ട് കടം വേടിച്ചു തരാത്തേന്റെ ദേഷ്യം യ്യ് ഇബടെ തീര്ത്താ, പള്ളേല് കത്തി കേറ്റും മ്മള് "
അയ്യപ്പന്: .,"പിടി വിടു Mr . വാവര് , ഞാന്‍ മറ്റാരോ രചിച്ച തിരക്കഥയിലെ വെറും കഥാപാത്രം മാത്രം, ഇതൊക്കെ നാം ആടിയെ തീരു" (വിവര്‍ത്തനം : കാശ് തരുന്നത് കമ്മറ്റിക്കാരാകുന്നു, അവരുടെ വരുമാനം കാണികളുടെ കീശയില്‍ നിന്നാകുന്നു, കാണികളെ രസിപ്പിച്ചേ ഒക്കൂ)
പിടി ഒന്നുടെ മുറുക്കി വാവര് : "ഹമുക്കെ, യ്യ് പൂരപ്പറമ്പിലെ 'ബാലെ' കളിക്ക്യാ, ഈ തെങ്ങിന് പറമ്പീല് പട്ടിക്കാട്ടം ഇണ്ട്ന്നു അനക്ക് മുന്നേ അറിയൂലടാ ... ഇന്നട്ടാ എന്നെ എടോം വാലോം ല്ല്യാണ്ട് ഓടിച്ചേ"
അയ്യപ്പന്: :,: "ഇല്ല ഒരു തെറ്റ് ആര്‍ക്കും പറ്റും, പിടി വിട്. അടങ്ങാത്ത ആരവങ്ങള്‍ ഉണ്ടായാല്‍ ഏതു മറഡോണയാ ഗോളടിക്കാണ്ടിരിക്ക്യ , ഇനി ഉണ്ടാവില്ല ,പിടി വിടു "
കാഥാന്ത്യം രണ്ടു പേരും വെളിച്ചത്തില്‍ വന്നപ്പോള്‍ ഉറ്റ മിത്രങ്ങളായ കാഴ്ച, ആന്നത്തെ കാണികള്‍ കണ്ടു. അവരുടെ കാതുകള്‍ "അയ്യപപാ ചങ്ങാതി വളോണ്ട് വെട്ടല്ലേ, വാളോണ്ട് വെട്ട്യാലോ , ..." എന്ന കവിതാ ശകലം, ഉടുക്കിന്റെ താളാത്മകമായ പശ്ചാത്തലസംഗീതത്തില്‍ ശ്രവിച്ചു ...
'വെട്ടും തടയും' സമാപ്തം .

2012 നവംബർ 15, വ്യാഴാഴ്ച
മംഗലം മനോഹരന്
അമ്പലംകാവ് എന്ന ഞങ്ങളുടെ മനോഹരമായ സ്ഥലം അടാട്ട് പഞ്ചായത്തിലാണ്. തുടക്കം ഇത്തിരി cliche ആയി, എന്നാലും ഇങ്ങനെ തന്നെ തുടങ്ങാതെ നിര്‍വ്വാഹമില്ല. അമ്പലംകാവ് എന്ന ക്ഷേത്രത്തിന്റെ പേര് ആ സ്ഥലത്തിന്റെതന്നെ പേരായതു സ്വാഭാവികം. 'വേല' എന്നു ഒന്നാം തലമുറയും, 'ഭരണി' എന്ന് രണ്ടാം തലമുറയും, 'പൂരം' എന്ന് മൂന്നാം തലമുറയും ,'ഉത്സവം' എന്നും 'Festival' എന്നും നാലും അഞ്ചും തലമുറയും പറയുന്ന മേടത്തിലെ ഭരണി വേലയുമായി ബന്ധപ്പെട്ടായിരുന്നു അമ്പലംകാവുകാരന്റെ ഓരോ സംഭവവും.
ഉദാഹരണങ്ങള്‍ : "വൈക്കോല്‍ ഉണക്കിക്കഴിഞ്ഞു വേലയ്ക്കു മുന്നേ പാറപ്പുറം കാലിയാക്കണം", "കൊയ്ത്തു കഴിഞ്ഞു ചാക്കും മുട്ടി നെല്ല് വേലയ്ക്കു മുന്നേ എത്തിക്കണംട്ടാ കണ്ടുന്ന്യേ"(പറഞ്ഞത് തങ്കേച്ചി) , "വേല ഇപ്രാവശ്യം വെള്ളത്തിലാവ്വോ", "ഇപ്രാവശ്യം തൃശൂര്‍ പൂരത്തിന് മുന്‍പോ അതോ കഴിഞ്ഞോ നമ്മടെ പൂരം", "ഓ ഇന്ന് എടവേല്യാലെ, മാസം ഒന്ന് കഴിഞ്ഞു വേല കഴിഞ്ഞിട്ട്"(ഇത് പറയുമ്പോള്‍ മാസം ഒന്ന് 'ദാ' ന്നും പറഞ്ഞു കഴിഞ്ഞതിന്റെ സുഖവും, ഇനിയുള്ള പതിനൊന്നു മാസത്തിന്റെ കാത്തിരിപ്പിന്റെ ദീര്‍ഘവും ഉള്ള സമ്മിശ്ര വികാരം), "മാസം ഒന്ന് കഴിഞ്ഞു വേല കഴിഞ്ഞിട്ട് മാനം കര്‍ക്കണ കാണാനില്ല്യാലോ" (ഇത് സാധാരണയായി പറയേണ്ടത് ഈ കഥയിലെ നിശബ്ദ കഥാപാത്രമായ അച്ചമ്മയാകുന്നു) അങ്ങിനെ, അങ്ങിനെ ..
വത്സനാട് അടാട്ടായി, അമ്പലംകാവ് ഉണ്ടായി, കോള്‍പ്പടവുകള്‍ ഉണ്ടായി. 'ആക്കറ്റാന്‍' എന്നും, 'പായിപ്പടവ് 'എന്നും, 'ഒമ്പതുമുറി' എന്നും, 'പുത്തന്കോള്' എന്നും, നാമധേയങ്ങള്‍ വന്നു(സ്വാഭാവികം). ചാലുണ്ടായി, ചാലിലൂടെ വെള്ളമൊഴുകി, നെല്ല് വെതച്ചു, വെതച്ചത് കൊയ്തു , വൈക്കോല്‍ വിറ്റു, പശു ഉള്ളവര്‍ വൈക്കൊലുണക്കി(പാറപപൊറത്ത് ) അമ്പലംകാവില്‍ വേലയുണ്ടായി, വേലയ്ക്കു ആനയുണ്ടായി, ആനകളുണ്ടായി , ആനകള്‍ക്ക് Sponser മാരുണ്ടായി.
അതായത് കാലമെന്ന കഥാപാത്രം, സിനിമയില്‍ കാണുന്ന പോലെ 'ദീം' എന്ന് പറഞ്ഞോടീന്ന് സാരം. ("സിനിമ ഒരു കലയല്ല" എന്ന് പറഞ്ഞ M.കൃഷ്ണന് നായരോട് കലഹിക്കുന്നു ഇവിടെ)
സംഭവത്തിനു ഇത്തിരി ചരിത്ര പശ്ചാത്തലവും പോസ്റ്റിനു നീളവും കൂട്ടാന്‍ , രണ്ടു ലോക മഹായുദ്ധങ്ങള്‍ കഴിഞ്ഞു എന്നും, പെട്രോള്‍ ഒഴിച്ച് വണ്ടി ഓടി എന്നും, പെട്രോളിന് വേണ്ടി സദ്ദാം കുവൈറ്റ്നെ ആക്രമിച്ചു എന്നും, അമേരിക്ക സഹായത്തിനെത്തി എന്നുമൊക്കെ പറയാമെങ്കിലും, വിശദീകരിക്കാനുള്ള അനുഭവ ജ്ഞാനം കമ്മിയായതിനാലും, റിസര്‍ച്ച് എന്നപേരിലുള്ള മോഷണത്തിന് നേരമില്ലാതതിനാലും ഒരു Para'യില്‍ സങ്ങതി ചുരുക്ക്കുന്നു. (പ്രസാധകനും പേരുമുണ്ടെങ്കില്‍ മിനിമം അമ്പതു പേജിനുള്ള scope ഉണ്ട്, രണ്ടുമില്ല്യാത്തതിനാല്‍ ഇത്ര മതി എന്നും വായിക്ക്യാ)
പിറക്കാന്‍ പോകുന്ന കഥക്കാസ്പദമായ സംഭവം നടക്കുന്നത് 90കളില്‍., അതും ഒരു ഭരണി വേലക്കാലത്ത്. (നരസിംഹന് ഇന്ത്യയുടെ വാതിലുകള്‍ മന്മോഹനാല്‍ തുറന്നു എന്നും കുവൈറ്റ് ഒന്നാം യുദ്ധം കഴിഞ്ഞു എന്നും ചരിത്ര ബോധമുള്ളവര്‍ ഒരു background ആയി വയിക്ക്യാ)
കഥാപാത്രം 'മംഗലം മനോഹരന്'. .. ചോദ്യം: മനോഹരന് എന്തുകൊണ്ട്?
ഉത്തരം: "ഇതിലെ കഥയും കഥാപാത്രങ്ങളും സാങ്കല്പ്പികം മാത്രം" എന്ന നുണ (ബാദ്ധ്യതാ നിരാകരണം എന്നും പറയുന്നു) പറയാന്‍ ഇത്തിരി ചേതമുള്ളോണ്ടും, മനോഹരന് എന്ന പേരില്‍ ഒരാള്‍ അമ്പലംകാവില്‍ എന്റെ അറിവില്‍ ഇല്ല്യാത്തോണ്ടും.. കഴുത്തിനു പിടിക്കില്ല്യാ എന്ന ധൈര്യമുല്ലോണ്ടും.
അപ്പൊ മേടഭരണി ആണ് പശ്ചാത്തലം. സ്പഷ്ടമായി ഭരണി തലേനാള്‍ .. തലേന്നാള്‍ അമ്പലംകാവിലെ ഉണ്ണികള്‍ കീചകനും രൌദ്രഭീമനും ആടുന്ന നാള്. ., ഞ്ച്ചാല് അമ്പലംകാവിലമ്മയും, കട നടത്തുന്ന Sonwin ഉം, ഉണ്ണിമാനും ഒഴിച്ച് എല്ലാരും ബോധം ഭൂപണയ ബാങ്കില്‍ പണയം വയ്ക്കുന്ന സുദിനം. (സാക്ഷര, സദാചാര ഭക്തപ്രിയകള്‍ ക്ഷമിക്ക്യ ). കുഞ്ഞയ്യപ്പേട്ടന്റെ ഭാഷയില്‍ അടിച്ചു പൂഷ് ....ഓരോ വര്‍ഷത്തെ ഭരണി തലേനാളുകളും ഉണ്ണികള്‍ ഓരോ Brand മായും ആണ് സംവേദനം ചെയ്യാ.
വീണ്ടും ഉദാഹരണങ്ങള്‍ : 1991- ഓ ..OCR(സംഗതി ഗൃഹാതുരനാ അതാ ആ 'ഓ...' ) , 1992- Tuskar (അഥവ മണവാട്ടി ), 1993-OMR , 1994- Honey Bee, അങ്ങിനെ അങ്ങിനെ 2010 ആയപ്പോഴേക്കും JDF, 2012- Romanov... കാലം പോയ പോക്ക്, .. "പുത്തന്‍ സാമ്പത്തിക പരിഷ്കാരങ്ങള്‍ക്ക് തുടക്കം കുറിച്ച നരസിംഹാ , മന്മോഹനാ, സ്തോത്രം സ്തോത്രം. അന്ന് ഇടതുപക്ഷ പരിശായി അതിനെയൊക്കെ എതിര്‍ത്തതിനു 'അമ്മ' സമക്ഷം 101 ഏത്തം ..". വിഷയ ശുഷ്ക്കാന്തിയാല്‍ കഥ കുറച്ചു ഫോര്‍വേഡ് ആയി, വായനക്കാര്‍ വീണ്ടും Reverse ചെയ്തു 1992 കളില്‍ നില്‍ക്കണമെന്ന് അപേക്ഷിക്കുന്നു. അപ്പൊ അന്ന് അതായതു മേടത്തിലെ ഭരണി തലേന്നാള്‍ നിലാവുള്ള ഒരു അശ്വതി നാള് രാത്രി.
ഇനിയുള്ള സങ്കേതം തിരക്കഥയുടെ .
ക്യാമറ Long Focus. ഒരാള്‍ അമ്പലത്തിന്റെ തെക്കേ ഭാഗത്തെ മതിലും ചാരി രണ്ടു കൈകളും മേല്‍പ്പോട്ടുയര്‍ത്തി, ഒറ്റ നോട്ടത്തില്‍ നിര്‍വ്വാണാവസ്ഥ പൂണ്ട മഹാര്ഷിയെന്നു തോന്നും. ക്യാമറ rolling , ആളെ തിരിച്ചറിയാമെന്നായി, lights on, അതെ മറ്റാരുമല്ല മനോഹരന് തന്നെ. മംഗലം മനോഹരന്.. .. ..ക്യാമറ close . അയാള്‍ കഥ എഴുതുകയല്ല. പിറുപിറുക്കുന്നു. ക്യാമറ closeup.
അമ്പലംകാവിലമ്മയോടു Communist കാരനായിരുന്ന മനോഹരന്റെ ഡയലോഗ് : "ദേവി, എന്നെ ഇന്നലത്തെ സ്ഥിതിയിലാക്കി തരണേ, ആളറിയാതെ, ശക്തിയെന്തെന്നറിയാതെ അകത്താക്കീതാ ആ 'തസ്കരനെ'." ('Tuskar' എന്നത് ആ വര്‍ഷം release ആയ 'വീരശൂദ്രന്‍'* മദ്യമാകുന്നു ). Camera focus shift to ground - ലെന്‍സില്‍ മനോഹരന് പാതിയുപേക്ഷിച്ചു പോയ 'പള്ളി വാള്'. (ബാക്കിയുള്ള 'പള്ളി വാളും' പുറത്തേക്കെറിഞ്ഞു ഇന്നലത്തെ പോലെ ബോധം തിരികെ താ ദേവി എന്ന് വിവക്ഷ )
പിന്നീട് മനോഹരന് താഴെ പറയും പ്രകാരം ഒരു 'Taoist' ആയി എന്നത് ചരിത്രം .
'താവോ എന്നാലെന്താണ് ?'
'ബോധമനസ്സ് തന്നെ '
'അതെങ്ങനെ നേടാം?'
'നേടാന്‍ ശ്രമിക്കും തോറും അത് നിന്നില്‍ നിന്ന് അകലുന്നു '
'അതിനോട് അടുക്കാതെ അതെങ്ങിനെ അറിയും?'
'അറിയുന്നതോ അറിയാതിരിക്കുന്നതോ അല്ല കാര്യം. അറിഞ്ഞുവെന്നു തോനുന്നത് ശുദ്ധ വിഭ്രാന്തി . അറിയാതിരിക്കുമ്പോള്‍ പുച്ഛം. തവോവിനെ നീ നേടുമ്പോള്‍ അത് ശുദ്ധമായ ആകാശം പോലെ അനന്തവും പ്രശാന്തവും ആയിരിക്കും. നീ സ്വീകരിക്കുകയോ തള്ളുകയോ ചെയ്യുന്നതിനൊന്നും അവിടെ പ്രസക്തിയില്ല' .
(താവോ - തെ - ചിങ്ങ് )
*വീരശുദ്രന്‍ - ഒരു V K N കഥാപത്രം .

2012 ഒക്ടോബർ 22, തിങ്കളാഴ്ച
പൂജ വെപ്പ് , ചോദ്യം ഒന്ന് ഉത്തരം പലത്.
വിദൂരതയില്‍ നിന്ന് അച്ഛമ്മ എന്ന കഥാപാത്രത്തിന്റെ echo യില്‍ ഉള്ള അശരീരി : "കുഞ്ഞാ, ആ പുസ്തകം പൊതിയാനുള്ള പേപ്പര്‍ ഇനി ഇടുത്തോ .."
മുകളിലെ വാചകത്തിന് തുടര്‍ച്ച കൊടുക്കാന്‍ പോസ്റ്റ് എഴ്ത്ത്കാരന് ബാദ്ധ്യത ഉള്ളതിനാല്‍ കുഞ്ഞന്‍ എന്ന കഥാപാത്രം രംഗപ്രവേശം ചെയ്തെ മതിയാകൂ.
വായനക്കാരന് : ഡേയ് ഡേയ്, വലിച്ചങ്ങു നീട്ടാതെ കാര്യം പറയടേ.
സ്രഷ്ടാവ് : "ക്ഷമി ഗുരോ രചനാരീതിയില്‍ ഒരു മാറ്റം വേണമെന്ന മോഹം, അതൊരു അഹങ്കാരമാണോ:"
വായനക്കാരന്റെ താക്കീതു അവഗണിച്ചു വീണ്ടും സ്രഷ്ടാവ് പോസ്റ്റിലേക്ക് .
കുഞ്ഞന്‍ എന്ന കഥാപാത്രസൃഷ്ടിക്കു സമയമായിന്നു സാരം. നാലടി പൊക്കം, ഏഴാം തരത്തില്‍ ('തരം' എന്നത് കേട്ട് മറന്ന ഒരു പദമായകൊണ്ട് ഉപയോഗിച്ചതാണ്, ഇവിടെ ചേരുമോ എന്നറിയില്ല,, തെറ്റാണെങ്കില്‍ ഗൃഹാതുരന്റെ ഗുമ്മന്‍ എന്ന് കരുതി ക്ഷമിക്ക്യ ) പൊറാട്ര വിദ്യാ മന്ദിരത്തില്‍ പഠനം.
നിറം, ജാതി ഇതൊക്കെ ഇടതുപക്ഷ (എന്ന് നടിക്കുന്ന)എഴുത്തുകാര്‍ക്ക് തൊട്ടു തീണ്ടായ്മ്മ ആയതിനാല്‍ വര്‍ണ്ണന ഇവിടെ നിര്‍ത്തുന്നു. (കമ്മ്യൂണിസ്റ്റ്കാരന് അമ്പലംകാവ് അമ്പലത്തിനു മുന്നിലൂടെ പോകുമ്പോള്‍ "ദേവീ ക്ഷമിക്കണേ, നിലനില്‍പ്പാണ് വിഷയം അവഗണന ഒട്ടുമില്ല ഈ സഖാവ് കുട്ടിക്ക്" എന്ന് ഉള്ളില്‍ പ്രാര്‍ത്തിച്ച് , മുഖത്ത് പുച്ഛ ഭാവവും വരുത്തി നടക്കുന്ന അതേ ഭാവനയാണ് ഇവിടെയും കൊണ്ടുവരാന്‍ ശ്രമിച്ചത്, വിജയിച്ചോ എന്തോ?)
അച്ഛമ്മക്ക് അടുത്ത ഡയലോഗ് പറയാന്‍ സമയമായീന്നു സാരം.
" വെഷമോള്ള വിഷയൊക്കെ ഇങ്ങ് എടുത്തോട്ടാ , നെന്റെ അമ്മ ഇന്നാളും വഴക്ക് പറയണ കേട്ടതാ ഞാന്‍" """"
കുഞ്ഞന്‍: :; മൊത്തത്തില്‍ ഒരു കണക്കു കൂട്ടല്‍. , എത്ര എഴുതിയാലും മാര്‍ക്ക് വീഴുന്നതില്‍ പിശുക്ക് കാണിക്കുന്ന സാമൂഹ്യന് തന്നെ ആദ്യം, അതിനടിയില്‍ ഒരിക്കലും ഓര്‍മ്മ വരാത്ത രാസപദാര്‍ഥങ്ങളുടെ പെരൊളിച്ചിരിക്കുന്ന രസതന്ത്രന്‍, അങ്ങിനെ അങ്ങിനെ.
മൊത്തം വിഷയങ്ങളും പൊതിയില്‍ വരുമെന്ന കാര്യം മണത്തറിഞ്ഞ അച്ഛമ്മ censor board ആയി വന്നു ഇടപെട്ടു . മൂനെണ്ണത്ത്ലും കൂടുതല്‍ ഒരെണ്ണം വെക്കാന്‍ പറ്റില്ല്യാ (Censor Board ഇടപെട്ടു). എന്റെ രാമായണോം കൂട്യാവുമ്പോള് എന്താവും കെട്ടിന്റെ വലിപ്പം!
കുഞ്ഞന്റെ ആത്മഭാഷണം: "പഠനം ദൈവസമക്ഷം ഏല്‍പ്പിച്ചു പാഠ്യതരപരിപാടികളില് മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാം എന്ന പരിപാടി നടക്കില്ല്യാന്നു!! ഇവിടെ എങ്ങനെ കലാകാരനും കായികതാരവും ഉണ്ടാവും!!!."
അമ്പലപ്പറമ്പില്‍ നിന്നുള്ള 'കിളിമാസ്സ്' കളിയുടെ കൂക്കി വിളിയുടെ വശീകരിക്കുന്ന മുഴക്കം കുഞ്ഞനെ കര്മ്മനിവാരണത്തിലേക്ക് നയിച്ചു . എണ്ണം മൂന്നും രാമായണവും ചേര്‍ത്ത് ചുരുക്കി അതിനു മുകളിലൂടെ പൊതിഞ്ഞു, വെള്ളക്കടലാസ്സില്‍ പേരും വീട്ടുപേരും എഴുതി ഒട്ടിച്ചപ്പോള്‍ ഈ വര്‍ഷത്തെ ഏറ്റവും മനോഹരമായ ദിനങ്ങളുടെ തുടക്കത്തിന്റെ വെടി പൊട്ടി എന്ന് . ഔപചാരികമായി പുസ്തകം തൊടരുത് എന്ന് വിലക്ക് തന്ന സരസ്വതി ദേവി , എത്ര നന്ദി പറയണം നിന്നോട് . "എത്ര മനോഹരമായ ആചാരങ്ങള്‍, ഇനിയുമുണ്ടോ ആവോ "..
കുഞ്ഞന്‍ ഓരോ പുസ്തകവെപ്പും ഓരോ കൊല്ലവും മനോഹരമാക്കി , "കഞ്ഞി കുടി" എന്ന ഏകതാനമായ കര്‍മ്മം നിര്‍വ്വഹിക്കാനുള്ള വിളിയുടെ പുറത്ത്, പലരിലും പരകായപ്രവേശം ചെയ്തു എന്നും , ഭൂലോകത്തിന്റെ പല ഭാഗങ്ങളിലും ചിതറി എന്നും, ഗൃഹാതുരന്റെ ഗുമ്മനടിച്ചു പോസ്റ്റുകള്‍ എഴുതി പെഴച്ചു പോന്നു എന്നും ചരിത്രം.
വായനക്കാരന്: :; "ഡേയ് മാന്യ്യമായ് ആദ്യമധ്യാന്ത്യത്തില് (ഇതൊന്നു ടൈപ്പ് ചെയ്തെടുക്കാന്‍ പെട്ട പാട് ) അവസാനിപ്പിക്കടെ "
സ്രഷ്ടാവ് കുഞ്ഞന്‍: :'; "ന്നാ അവസാനിപ്പിക്കല്‍ താഴെ കാണും പ്രകാരം ..."
- ഒരു പാരഗ്രാഫില്‍ കവിയാതെ ഉത്തരം എഴുതുക -
ചോദ്യം :നവരാത്രി കാലത്തെ പൂജ വെപ്പ് എന്നാല്‍ എന്ത്? (അന്നത്തെ മലയാള വര്‍ഷം അറിയാത്തത് കൊണ്ട്, ക്രിസ്തു വര്‍ഷം 1992..........)
ഉത്തരം: പൂജ വെപ്പ്, എന്നാല്‍ പുസ്തകം കയ്യോണ്ട് തോടാണ്ടിരിന്ക്കാനുള്ള അവസരം, അമ്പലപ്പറമ്പിലെ കിളിമാസ് കളി, അമ്പലത്തിലെ നാദസ്വരം വായന കെട്ട് കൊണ്ടുള്ള സമയം പോക്ക് , മുള്ളുര്‍ കായലില്‍ വെള്ളം വറ്റിയോ എന്ന് നോക്കല്‍, പാടത്തു മീന്‍പിടിക്കാനുള്ള ഒരു ശ്രമം, വായനശാലയില്‍ പുതിയ കോര്‍ട്ട് ഉണ്ടാക്കല്‍(മഴ മാറി വോളീ ബോള്‍ കളി തുടങ്ങാനുള്ള ഒരുക്കം)
പൂജ വെപ്പ് എന്നാല്‍ എന്ത്? (ക്രിസ്തു വര്‍ഷം 2012..........)
മുകളില്‍ ഉത്തരം എഴുതിയവന് ആ സ്മരനകളിലൂടെ ഉള്ള ഒരു ഊളിയിടല്
ഇപ്പൊ ഈ ചോദ്യത്തിനുത്തരം എഴുതുന്ന CONVENT മഹാന് ഒരു ദിവസം ഏഷ്യാനെറ്റിലൂടെയും, കൈരളിയിലൂടെയും, സൂര്യയിലൂടെയും ഉള്ള ഊളിയിടല്...........

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
Not able to read?
എന്നെക്കുറിച്ച്
- Raman
- Pune/ Adat, Maharashtra/Thrissur, India
- 'കണ്ണീർ പുറത്തു വരാതിരിക്കാൻ പയ്യൻ ചിരിച്ചു'