2009 നവംബർ 23, തിങ്കളാഴ്‌ച
"അടുത്ത ഒരു ബെല്ലൊടു കൂടി ...."
അടുത്ത ഒരു രംഗത്തോട് കൂടി ഞങ്ങള്‍ ഈ വേദിയില്‍്നിന്നും താല്‍ക്കാലികമായി വിടവാങ്ങുന്നു. ആമ്പലംകാവിലമ്മയുടെ തിരുമുറ്റത്ത് വന്ന് ഞങ്ങളുടെ ഈ ചെറിയ കാലാശകലമ് അവതരിപ്പിക്കാന്‍ അവസരം ഒരുക്കിയ ദേവസം ഭാരവാഹികളോടും, ശബ്ദവും വെളിച്ചവും തന്നു സഹായിച്ച ശ്രീദുര്ഗ ചൂരക്കാട്ടുകരയോടും, ഓരോ രംഗങ്ങളിലും ഞങ്ങളെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്ന അമ്പലംകാവ് നിവാസികളോടും , ഓച്ചിറ നിള ഹൃദയങ്കമമായ നന്ദി അറിയിക്കുന്നു. അണിയറയിലും അരങ്ങിലും പ്രവര്‍ത്തിച്ചവര്‍............................"
ഹൈ ബേസില്‍് ഉള്ള ഈ Announcement ഓര്മമയില്ലെ ? ഓര്‍മ്മയുടെ തിരശീലക്കു പുറകിലോളിച്ചു പോയ ഈ ശബ്ദം വീണ്ടും കേള്‍ക്കുമ്പോള്‍ ഓര്‍ത്തു പോകുന്നു, ആ രാത്രികളെ കുറിച്ച് . മേടഭരണി നാളിലെ പൂരപ്പറമ്പിലെ രാത്രികളെക്കുറിച്ച്.......
ചന്ദ്രനാകുന്ന മഹാ നടന്റെ വെളിച്ചത്തില്‍ പൂരപ്പറമ്പ്........ തെക്കു വശത്തായി സ്റ്റേജ്. അതിന്റെ മുന്‍പില്‍ ചുമന്ന നിറമുള്ള Curtain. അതിന്റെ കരയായി നീല നിറത്തില്‍ ഒരു border, അതില്‍വെല്ല്യ അക്ഷരത്തില്‍ എഴുതിയിട്ടുണ്ടാകും- ഓച്ചിറ "നിള", അല്ലെങ്കില്‍ ആലപ്പുഴ "സൂര്യസോമ". ഇടയ്ക്കും തലക്കും "ചെക്ക്, ചെക്ക്" എന്ന മൈക്കിലൂടെയുളള സാമ്പിള്‍ വെടിക്കെട്ട് പോലെയുള്ള ശബ്ദം. അക്ഷമരായി ഇടതുവശത്ത് സ്ത്രീ ജനം, ഇവരെ നോക്കി വലതു വശത്ത് ആദാമിന്റെ പിന്മുറക്കാര്‍. കര്‍ട്ടന്‍ ഉയരുമ്പോള്‍ കഥാപാത്രങ്ങള്‍ക്കൊപ്പം ചിരിച്ചും കരഞ്ഞും ജീവിച്ച ഒരു കൂട്ടം നാട്ടുകാര്‍.
അതെ, പറഞ്ഞു വരുന്നത് അമ്പലംകാവ് ഭരണി നാളില്‍ അരങ്ങേറിയിരുന്ന നാടകങ്ങളെ പറ്റി തന്നെ.
പ്രൊഫഷണല്‍ നാടകങ്ങള്‍ അരങ്ങുകള്‍ തകര്തതാടിയിരുന്ന കാലം.
കാലമാകുന്ന കലാകാരന്‍ പ്രയാണം തുടര്‍ന്നപ്പോള്‍, തിരിഞ്ഞു നോക്കുന്ന ഇന്നത്തെ തലമുറയ്ക്ക് , ഏതൊരു കലാരൂപതെയും പോലെ കാലത്തിന്റെ കണ്ണാടിയായി ഈ നാടകങ്ങള്‍. നാടകങ്ങള്‍ ഒരു സംസ്കാരമായി മാറിയപ്പോള്‍ നാടക നടന്മാര്‍ പൂരപ്പറമ്പിലെ നാടക വേദികളിലൂടെയും , റേഡിയോ നാടകങ്ങളിലൂടെയും കാണികളുടെയും, ശ്രോതാക്കളുടെയും മനസ്സില്‍ സ്ഥിര പ്രതിഷ്ഠ നേടി. ആ കാലത്തിന്റെ അടാട്ടെ പ്രതിഫലനങ്ങളായിരുന്നു അമ്പിളി തീയറ്റെര്സും , നളന്ദ തീയറ്റെര്സും.
പ്രേമചന്ദ്രന്‍ എന്ന നടന്‍ (പ്രേംജിയുടെ മകന്‍, നാടക വേദിക്ക് തൃശൂരിന്റെ മറ്റൊരു സംഭാവന) "ഒഥെല്ലൊ" ആയി ആടിത്തകര്‍ത്ത ശേഷം തന്റെ പ്രേയസി "Desdemona"യുടെജീവനെടുക്കുന്ന സീനില്‍് തിരശീല വീഴുമ്പോള്‍ഒഥെല്ലൊ എന്ന പ്രേമചന്ദ്രനെയും, "Iago"എന്ന ശ്യമാനെയും ശപിച്ചു അടാട്ടുകാര്‍. "മോളെ സാരല്ല്യ, നമുക്ക് കല്ല്യങ്ങാട്ടു നീലിയായിവന്നു അടുത്ത വേലനാളിലെ നാടകത്തില്‍ അവന്റെ കഥ കഴിക്കാം " എന്ന് ആശ്വസിപ്പിച്ചു അവളെ, "Desdemona" എന്ന രാഗിണി യെ .......
KPAC യുടെ അശ്വമേധം അരങ്ങില്‍ തകര്‍ക്കുമ്പോള്‍, പാമ്പുകളുടെ മാളങ്ങളെ പേടിച്ചു പൂരപ്പറമ്പിലെതൊട്ടടുത്ത വീടിന്റെ(പുണോത്തെ) വേലിയരികില്‍് നിന്നു മാറിയിരുന്നു സ്ത്രീജനങ്ങള്‍.......
കമ്പ്യൂട്ടര്‍ ഗ്രാഫിക്സ് കേട്ടു കേള്‍വി പോലും ഇല്ലാതിരുന്ന കാലത്തു സ്റ്റേജില്‍ aeroplane ഇറക്കിഅമ്ബലംകാവിലെ വേദിയില്‍. സ്തബ്ദരായി നിന്നു അന്നത്തെ ജനം.........
Rajan.P.DEV എന്ന നടന്‍ സിനിമയില്‍ എത്തുന്നതിനു മുന്പ് തന്നെ അടാട്ടുകാര്‍ ആ പ്രതിഭയുടെ കഴിവുകള്‍ കണ്ടു- "മുല്ലപ്പൂക്കള്‍ ചുമന്നപ്പോള്‍" എന്ന നാടകത്തിലൂടെ.അതുപോലെ തന്നെ ഒരു വര്ഷം നാടക കമ്പനി യുടെ ബസ്സ് ബ്രേക്ക് ഡൌണ്‍ ആയപ്പോള്‍ നാടക നടന്മാര്‍ മൊത്തം നാടക വേഷത്തില്‍ തന്നെ വന്നിറങ്ങി തുറന്ന ലോറിയില്‍. ഇതെന്തു പുതിയ technique ആണെന്ന് വിചാരിച്ച് ഒരു നിമിഷത്തേക്ക് ജനം ഒന്ന് അന്ടാലിച്ചു പോയത്രേ.
കണ്ണ് , ഗംഗയുടെ തീരത്ത്, സാരസ്വതം, കാട്ടുകുതിര, സമസ്യ .... അങ്ങിനെ എത്രയെത്ര നാടകങ്ങള്‍.
ഓച്ചിറ നിളയും ആലപ്പുഴ സൂര്യസോമയും (S.L.പുരം), പൂഞ്ഞാര്‍ നവധരയും ഏതൊരു BIG BANNER ചിത്രങ്ങളെയും വെല്ലുവിളിച്ചിരുന്ന കാലം.
ഓരോ വര്ഷവും അവസാന സീനോടു കൂടി ചുമന്ന കര്‍ട്ടന്‍ വീഴുമ്പോളും ഒരു വിങ്ങലായിരുന്നു മനസ്സില്‍, അടുത്ത വര്ഷം വരെയുള്ള കാത്തിരിപ്പിന്റെ ദൈര്‍ഗ്യത്തെ ഓര്‍ത്ത്. കാലം മാറി. നാടകങ്ങള്‍ ഗാനമേളകള്‍ക്ക് വഴി മാറി കൊടുക്കേണ്ടി വന്നു.
എങ്കിലും തളരാതെ നിന്നു അമ്ബലംകാവിലെ ഭരണി നാളിലെ നാടക വേദി.
"നാടകം തുടങ്ങുന്നതിനു മുന്പ് ഈ പരിസരത്തെ എല്ലാ വിളക്കുകളും ആണക്കണമെന്നു താഴ്മയായിഅഭ്യര്‍ത്ഥിക്കുന്നു" എന്ന വിളംബരത്തിനു ശേഷം ഉള്ള ബെല്ലടി. ഓരോ അടട്ടുകാരന്ടെയുമ്, അല്ല കേരളീയന്റെയും മനസ്സില്‍ ഇപ്പോഴും മുഴങ്ങുന്നു.......
"മധുരിക്കും ഓര്‍മ്മകളെ ..മലര്‍ മഞ്ചല്‍ കൊണ്ടു വരൂ
കൊണ്ടുപോകു ഞങ്ങളെയാ.. മാഞ്ചുവട്ടില്‍ മാഞ്ചുവട്ടില്‍ ......."
2009 ഒക്‌ടോബർ 25, ഞായറാഴ്‌ച
"മിനി" എന്ന നഷ്ട സ്വപ്നം
"ഒരു commercial break"- വായനക്കാരാ(കാരി) തെറ്റിധരിക്കാതിരിക്കന്‍് വേണ്ടി പറയട്ടെ, മിനി എന്റെ കാമുകിയോ മറ്റോ അല്ല. അടാട്ടിനടുത്ത് ചിറ്റിലപ്പിളളി മൂലയില്‍ നീണ്ടു നിവര്‍ന്നു നിന്നിരുന്ന സിനിമ കൊട്ടക, അതായിരുന്നുചിറ്റിലപ്പിളളിമിനി .കാലത്തിന്റെ കുത്തൊഴുക്കില്‍ പിടിച്ചു നില്‍ക്കാനാവാതെ തളര്‍ന്നു വീണ സുന്ദരി.
ശനിയാഴ്ചയിലെ second show കാണാനുള്ള പോക്ക് ഉത്സവമായിരുന്നു ഞങ്ങള്‍ക്ക്. പാലക്കാട് ജോലിചെയ്തിരുന്ന സഖാവ് ജോലി കഴിഞ്ഞു വരുന്ന ബസ്സില്‍ ആ സഖാവിനെയും പോക്കിയിട്ടായിരുന്നു സിനിമക്കുപോക്ക്.
സിനിമയുടെ പോസ്റ്റര്‍ ഉണ്ണിമാന്റെ പെട്ടിക്കടയുടെ മുമ്പിലായിടുന്നു ഒട്ടിച്ച്ചിരുന്നത്. അതിന്റെ വകയായിഉണ്ണിമാന് ഫ്രീപാസ്സും ഉണ്ടായിരുന്നു. ആ ഫ്രീ പാസ് അടിച്ചു മാറ്റാന്‍ ഉണ്നിമാനോട് അടാട്ടുകാര്‍ക്ക്എന്തെന്നില്ലാത്ത ബഹുമാനമായിരുന്നു. സിനിമ മാറുന്ന വെള്ളിയാഴ്ചകളില്‍, അതിരാവിലെ തന്നെ പുതിയസിനിമയുടെ പോസ്റ്റര്‍ ഒട്ടിക്കാന്‍ കൃഷ്ണേട്ടന്റെ ഒരു വരവുണ്ട്. സൈക്കിളിന്റെ കാരിയറില്‍ മൈതപശയുംപോസ്ടറും വെച്ചുകൊട്നുള്ള slow motion'ല്‍് ഉള്ള വരവ്. കടയുടെ മുന്‍പില്‍ ഏതാണ് "പുതിയ പടം" എന്ന് കാണാന്‍ ഒരുപുരുഷാരം തന്നെ കൂടിയിരുന്നു. ഇവരുടെ ആകാംഷ അറിഞ്ഞുകൊട്നു തന്നെ കൃഷ്ണേട്ടന്‍പോസ്റ്റര്‍ ഒട്ടിക്കല്‍് പതുക്കെയാക്കും. പശ തേഛതിനു ശേഷം ഒരു ബീഡിവലി ഒക്കെ കഴിഞ്. ആ അഞ്ചു മിനിട്ട്നേരത്തേക്ക് കൃഷ്ണേട്ടന്‍ ആണ് അടാട്ട് കളക്ടര്‍.
നസീര്‍ ആരോമാലായുമ്, ഷീല കള്ളിച്ചെല്ലമ്മയായും, ശങ്കര്‍ ചോക്ലേറ്റ് ഹീറോ ആയും, മോനിഷ, മേനകഎന്നിവര്‍ ശാലീന സുന്ദരിമാരായും, സില്‍ക്ക് സ്മിത ശ്രിന്കാര നോട്ടം നോക്കിയിരുന്നതും, മമ്മുട്ടി ബേബിശാലിനിയെ എടുത്തു ഡോക്ടര്‍ ആയി നിന്നതും, മോഹന്‍ലാല്‍ മംഗലശ്ശേരി നീലകണ്ടാനായി മീശ പിരിച്ചതുംഉണ്ണിമാന്റെ പെട്ടിക്കടക്ക് മുന്‍പില്‍.
മിനിയുടെ പരിസരത്ത് എത്തുമ്പോള്‍ തന്നെ മണലില്‍ ഇട്ടു കൊണ്ടു കപ്പലണ്ടി വരുക്കുന്നതിന്റെ ഒരു മണംവരും, എല്ലാ സിനിമ കൊട്ടകയുടെയുമ് സ്ഥായി ആയ മണം. അതുപോലെ തന്നെ സൈഡിലെ തട്ടികയില്‍അടിച്ചിട്ടുള്ള crude ഓയിലിന്റെ.
സിനിമ തുടങ്ങാന്‍ വൈകിയാല്‍ ഉള്ള തെറിവിളികള്‍ ശമിപ്പിക്കാനായി സ്ലൈഡ്കള്‍ രംഗപ്രവേശം ചെയ്യും. "ദയവായി സീറ്റില്‍ ചവിട്ടരുട്", "മൂന്നു വയസ്സിനു മേലെയുള്ള കുട്ടികള്‍ക്ക് ടിക്കറ്റ് എടുക്കണം", "പുകവലിപാടില്ല" അങ്ങിനെ പോകുന്നു. സ്ലൈഡ് എണ്ണം കൂടുമ്പോള്‍ തെറിവിളിയുടെ നീളവും കൂടിയിരുന്നു. കട കടശബ്ദത്തില്‍ Projector പ്രവര്‍ത്തിച്ച് CBFC സര്‍ട്ടിഫിക്കറ്റ് സ്ക്രീനില്‍ തെളിയുമ്പോള്‍ ആ തെറിവിളികള്‍ ഒരുവേലിയിറക്കം പോലെ കുറഞ്ഞു വരും. സര്‍ട്ടിഫിക്കറ്റ്ന്‍റെ വലത്തേ മൂലയില്‍ ഇംഗ്ലീഷ് അക്ഷരം "A" എന്നെഴുതി വട്ടമിട്ടിട്ടുന്ടെന്കില്‍ അവ പിന്നെ കയ്യടികളായി മാറിയിരുന്നതും ചരിത്രം. സിനിമയുടെ കഥപുരോഗമിക്കുമ്പോള്‍് തന്നെ അടുത്തിരിക്കുന്ന ചില സഖാക്കള്‍ കൂര്‍ക്കം വലി തുടങ്ങിയിരുന്നു. ഇന്നിപ്പോള്‍ദുഫായീലുള്ള ഒരു സഖാവ് ഉള്ളില്‍ കാല് നീട്ടി വച്ചു കിടന്നുറങ്ങാന്‍ പ്രത്യേകം ഇഷ്ടിക വരെ സെറ്റ്ചെയ്തിരുന്നത്രേ.
-INTERMISSION-
.................നിം നിം കപ്പലണ്ടി , കപ്പലണ്ടി, ചായ, കാപ്പി........
ഇന്റെര്‍വെല്ലിനു ശേഷം വീണ്ടും ഉറക്കത്തിലേക്കു അല്ലെങ്കില്‍ മിനിയുടെ വളര്‍ത്തു പുത്രന്മാരായ മൂട്ടകളുടെ ലാളനത്തിലേക്ക്.
സിനിമ കഴിഞ്ഞു പുറത്തു കടക്കുമ്പോള്‍ കോളാമ്പിയിലൂടെ മിനി ചോദിക്കുന്നുണ്ടാകും- "ഇനിയെന്ന് കാണുംനമ്മള്‍?" . "അടുത്ത ശനി", എന്നും പറഞ്ഞു പുറത്തു കടക്കുമ്പോള്‍ മനസ്സു നിറയെ ചാരിതാര്‍ത്ഥ്യം തേട്ടിവന്നിരുന്നു (ഇന്റെവേല്‍ നു കുടിച്ച കടുപ്പന്‍ സുലൈമാനിയുടെ) . അപ്പോഴും കോളാമ്പിയിലൂടെ നേര്ത്ത ശബ്ദത്തില്‍ ഗാനം കേള്‍ക്കാം...
"അല്ലിയാമ്പല്‍ കടവിലന്നരക്ക് വെള്ളം
അന്ന് നമ്മളൊന്നായ് തുഴഞ്ഞില്ലേ കൊതുമ്പു വള്ളം
നമ്മുടെ നെഞ്ഞിലാകെ അനുരാഗ കരിക്കിന്‍ വെള്ളം ......................."
2009 ഒക്‌ടോബർ 7, ബുധനാഴ്‌ച
"ഒരു പ്രവാസിയുടെ ഞായറാഴ്ച "
കീര്‍ര്‍ര്‍ര്‍ര്‍ണീമം..............കേരളത്തിന് പുറത്ത് ഏതോ ഒരു വിദൂര ദേശത്ത് ഏതോ ഒരു വീടിലെ ഏതോ ഒരു നായകന്റെ ഉറക്കത്തെ ഭേദിഛ അലാറം ആണ് ഇപ്പൊ നിങ്ങള്‍ കേട്ടത്.
"ഹൊ , നേരം പുലര്ന്നല്ലോ . വീണ്ടും ഒരു ദിവസം. പതുക്കെ പതുക്കെ പ്രഭാതത്തിന്റെ ചിറകില്‍ നിന്നു പുറത്ത് കടക്കുന്ന നായകന്റെ ശ്രമം ആണ് ഇപ്പൊ ക്യാമറയുടെ ഫോക്കസ്.
ഇന്നു ഞായരാഴ്ച്ചയല്ലേ? . ഇപ്പൊ സമയം ആറരയല്ലേ ആയിട്ടുള്ളൂ. അപ്പൊ അലാറം അടിച്ചത് സ്വപ്നത്തില്‍ ആയിരുന്നു. ദൈവമ്മേ.....ഈ monotonous life സ്വഭാവങ്ങളെ മാത്രമല്ല, ചിന്തകളെ വരെ program ചെയ്തിരിക്കുന്നു. എന്തായാലും ഇതില്‍നിന്ന് ഇനി മോചനമില്ല. അപ്പൊ ഇനി ഒരു കുഞ്ഞി ഉറക്കം കൂട്യാവാം."
പഴയ ഏതോ ഒരു audio C.D. തപ്പിയെടുത്ത് വെച്ചപ്പോള്‍ ഒഴുകി വന്ന ഗാനം കണ്ണീര്‍ പൂവിന്റെ കവിളില്‍ തലോടി. വീണ്ടും ഒരു മയക്കത്തിനു പറ്റിയത് തന്നെ. പുതപ്പിനടിയിലേക്കു ഒറ്റ പോക്കാണ്. ഇന്നൊരു അവധി ദിവസാമാനെന്ന മധുര യാഥാര്ത്യതില്‍് പിന്നെ പാതി മയക്കത്തില്‍ കിടന്നു കൊണ്ട് അടാട്ടേക്കൊരു യാത്രയാ. പാറപ്പുറത്തും, കുളക്കടവിലും നടന്നു സുന്ദര സുരഭില സ്വപ്നത്തില്‍ നിന്നും ഉണര്‍ന്നപ്പോള്‍ ഒഴുകിയിരുന്ന ഗാനം " നീലവാന ചോലയില്‍ നീന്തിവന്ന ചന്ദ്രികേ". കാപ്പിയുമായി വിളിച്ചുണര്‍ത്തിയ സ്ത്രീരൂപം ഭാര്യയായിരുന്നെന്നു തിരിച്ചറിയാന്‍ ഒരു നിമിഷമെടുത്തു.
നായിക : "ഇതെന്താവോ കാലത്തന്നെ ഗാനമേള "
ചോദ്യം തകര്‍ത്തു. ക്ലബ്ബിന്റെ വാര്‍ഷികത്തിന് ഗാനമേളക്ക് എത്രയോ തരുണികളുടെ മനം കവര്‍ന്ന ഗാനമാണ് ഇപ്പൊ പാടികൊണ്ടിരിക്കുന്നത് എന്ന് പറയാന്‍ തോന്നി നായകന്. സന്തോഷകരമായ കുടുംബ ജീവിതത്തിനു അച്ചടക്കം വളരെ വളരെ അത്യാവശ്യമാണെന്ന ഇന്നസെന്‍റ് DIALOGUE ഓര്‍മ്മയില്‍ വന്നപ്പോള്‍ വാക്കുകള്‍ തൊണ്ടയില്‍ തന്നെ നിന്നു. "മിഴികളില്‍ കോപമോ വിരഹമോ" ഗായകന്‍ ചോദിക്കുന്നു.ഇതൊന്നുമല്ല, "വേണമെങ്കില്‍ ചായ കുടിച്ച് കപ്പു താട" എന്ന ഭാവമാണ് മുഖത് എന്ന് ഗായകനോട് മറുപടി പറയാന്‍ തോന്നി. മിഴികളില്‍ വിരഹവും അമുട്ടും മെത്താപ്പും ഒക്കെ കവിതയിലല്ലേ മാഷേ, അല്ല ഗായകാ. ----
--SCENE 2--
പ്രവാസിയായ നായകന്‍ ഒരു ഞായറാഴ്ച്ചയെ വരവേല്‍ക്കുന്നു, എല്ലാവിധ അലസതയോടും കൂടി. നാട്ടിലായിരുന്നപ്പോള്‍് എല്ലാം ഞായര്‍. അതിന്റെ ഒരംശമെങ്കിലും ഇന്നു തിരിച്ചു പിടിച്ചേ പറ്റൂ. വാശിയില്‍ നോക്കിയാനില്‍ ഒരറ്റത്ത് നിന്നും സുഹൃത്തുക്കള്‍ക്ക് അങ്ങട് കുത്തി തുടങ്ങി.
"HELOOOOOOO. എന്ത്? അമ്പലംകാവില്‍ കൊടിമരം എത്യാ,ഇത്ര പെട്ടന്നോ.....പൂരം ഇപ്രാവശ്യം ഏപ്രില്‍ ലോ അതോ മേയിലോ, ആരാവോ പഞ്ചവാദ്യം .....കോഴിചാതന്‍ എന്ത് പറയുന്നു. .... കൊണ്ട്രു പോയില്ലേ ..പട്ടാളത്തില്‍ നിന്നുപിരിച്ചു വിട്ടോ ..മണി, പാണ്ടി, രഘു ഒക്കെ നാട്ടിലുന്ടെന്നോ, എന്റമ്മേ........രാമന്‍ വരുണ്ടോ ഇപ്പൊ എങ്ങാനും .....LOUD SPEAKER കണ്ടോ, നല്ലതാണോ ? ........നാട്ടില്‍ മഴാന്നോ?........................." ഫോണ്‍ വെച്ച് തിരിച്ച് ബാല്‍ക്കണി നില്‍ക്കുന്ന നായകന്‍. മുഖത്തെ ഭാവം ഗൃഹാതുരത.
---CAMERA IN LONG FOCUS---
സമയം ഒരു പത്തു പത്തരായിക്കാണുO.
നായകന്‍ നായികയോട് : "ഇന്നെന്താ break fast "
നായിക നായകനോട്: " വേഗം വന്ന് ചപ്പാത്തിക്ക് മാവ് കുഴക്കു മനുഷ്യാ"
--FLASH BACK SCENE , CAMERA BACK TO ജന്മനാട്-- കാലത്തു തുമ്പപ്പൂ പോലത്തെ ഈഡ്ഡാളിടെ മുന്‍പില്‍ ഇരുന്നു കൊണ്ട് കല്ല് കടിച്ചെന്നും പറഞ്ഞു അമ്മയുമായി വഴക്കുണ്ടാക്കി ഫുഡ് അടിച്ച് വിടുന്ന നായകനന്റെ ബാല്യകാലം.
background score "രണ്ടു നാള് ദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാന്‍"
--CAMERA zoom BACK TO SCENE ----
നായകന്റെ തലച്ചോറിന്റെ philosophical hemisphere സട കുടഞ്ഞെണീട്ടു. രണ്ടു പേരും ഒരുമിച്ചു പാചകം ചെയ്തു കഴിക്കുന്നതിന്റെ സുഖം ഒന്നു വേറെ തന്ന്യാ. . ഭക്ഷണശേഷം ഏഷ്യാനെറ്റ്, സൂര്യ, കൈരളി ഇത്യാദികള്‍ പടച്ചു വിടുന്ന capsule വികാരങ്ങളില്‍ മുഴുകി, നീന്തി, തുഴഞ്ഞ്, ഏങ്ങി വലിച്ച് ഉച്ചാക്കി. പുറത്ത് ഭൂമിയെ ബലാത്സംഗം ചെയ്തുകൊണ്ടിരിക്കുന്ന സൂര്യന്‍. (കടപ്പാട് VKN). ഉച്ചയൂണിനു ശേഷം വീട്നും കൈരളി തന്നെ. (വിരഹവും, നൊസ്റ്റാള്‍ജിയ യും ഒക്കെ readymade capsule ആക്കി തരുന്ന T.V.Doctor, നീയില്ലായിരുന്നെങ്കില്‍ ഞാനൊരു മനോരോഗിയായേനെ) അങ്ങിനെ ഇരുന്നു ഒരു മയക്കമായി. ഇപ്പൊ രംഗം നായകന്റെ ഉറക്കം ഒരു theme song കൂടി.
--Camera വീണ്ടും back to അടാട്ട് -- ഉച്ചക്കുറങ്ങുന്നവരെ പരിഹസിച്ചു കൊണ്ടു , സൂര്യനെയും വെല്ലു വിളിച്ചു നടക്കുന്ന നായകനും കൂട്ടരും. നായകന്‍ ഉച്ചയുറക്കത്തില്‍് നിന്നും ഉണര്‍്ന്നു . മുഖത്ത് നാളെ ആപ്പീസില്‍് പോകാനുള്ള മടി എന്ന ഭാവം തളം കെട്ടി കിടക്കുന്നുണ്ടോ എന്നൊരു സംശയം. നായകന്റെ ആത്മഗതം "ഇന്നൊന്നു അമ്പലത്തില്‍ പോകണം. (അരക്ഷിതത്വം ഭക്തിയെ ഉണര്‍ത്തുന്നു എന്ന സുഹൃത്തിന്റെ ആപ്തവാക്യം ഓര്‍മ്മയില്‍ വന്നു) .
--Camera in AYYAPPA TEMPLE --
കേരളം മൊത്തത്തില്‍ അമ്പലത്തില്‍ വന്ന പോലെ തോന്നി തൃശൂര്‍ കാരന്‍ നായകനും നായികക്കും ."ഓ എന്നതാ ... " "ഇങ്ങള്ന്താപ്പ ഈ പരീനെ ...." ഇങ്ങനീള്ള പ്രയോഗങ്ങള്ക്കിടയില് "എന്താ ഗടിമോന്‍ വിശേഷം" എന്ന വിശേഷ സ്വരത്തിനായി പരതി നായകന്റെയും നായികയുടെയും കര്‍ണ്ണങ്ങള്‍. --Background score യേശുദാസിന്റെ ഗംഗാ തീര്‍ത്ഥം --
നായകന്റെ വാമഭാഗം ഗമ്പീരമായി നിന്നു പ്രാര്‍ത്ഥന. "വൈകിയാല്‍ നായരേട്ടന്റെ ചായക്കട അടയ്ക്കും" എന്ന നായകന്റെ പ്രഖ്യാപനം വേണ്ടി വന്നു വാമഭാഗത്തെ പ്രാര്‍ത്ഥനയില്‍ നിന്നും ഉണര്‍ത്താന്‍ . നായകന്റെ ആത്മഗതം" നായരേട്ടന്റെ ചായക്കടയില്ലെന്കില്‍ ഇവിടെ ഒരു അമൃതാനന്ദമയി പിറവിയെടുതെനെ , അമ്മേ ഭാഗ്യം, ഒരു Competition ഒഴിവായി"
ചായക്കടയിലെ ചൂടുള്ള ദോശയുടെ രുചിയില്‍ നായകന്‍ ആലോചിക്ക്യായിരുന്നു. "ഈ എഴുതികൊണ്ടിരിക്കുന്ന കഥയ്ക്ക് എന്ത് പേരിടണം" എന്ന്.
ചിന്തയെ വ്യാഖ്യാനിച്ചു കൊണ്ടു നായികയുടെ ഉത്തരം: "ഒരു പ്രവാസിയുടെ ഞായറാഴ്ച"
നായകന്‍: അമ്പടി ഭയങ്കരി, നീ SIGMOND FREUD നെ കടത്തി വെട്ടിയിരിക്കുന്നു.
2009 സെപ്റ്റംബർ 7, തിങ്കളാഴ്‌ച
'ഋതുക്കള്‍ മാറുന്നു; നമ്മളോ..?'
"ഋതു"= ശ്യാമപ്രസാദ് എന്ന പുലി മലയാളികള്‍ക്ക് തന്ന ഓണ സമ്മാനം. ഒരു ദിവസം രാത്രി "പൂനെ" എന്ന നഗരത്തിന്റെവിരസതയെ പ്രേമിച്ചു കൊണ്ടു ഇരിക്കുമ്പോളാണ് വാരൃര്(അരുണ്‍) എന്ന എന്റെ സുഹൃത്തിന്റെ ഫോണ്‍ വരുന്നത്. എന്തെങ്കിലുംപുതുമകള്‍ അവന്റെ എല്ലാ ഫോണ്‍ വിളിയിലും ഉണ്ടാവാറുള്ളത് കൊണ്ടു ഈ കോളും കുറച്ചു പ്രതീക്ഷയോടെ തന്നെയാഎടുത്തത്. ഊഹം തെറ്റിയില്ല. "കുറെ നാളുകള്‍ക്കു ശേഷം മലയാളത്തില്‍ നല്ല ഒരു സിനിമ പിറന്നിരിക്കുന്നു" (കയ്യൊപ്പിനും, തിരക്കഥക്കുമ് ശേഷം) -"ഋതു". അവന്റെ കമന്റ്. സിനിമ റിലീസ് ആയ ദിവസമായിരുന്നു അത്. പിന്നെ ഓണത്തിന് വരുമ്പോള്‍ തൃശൂര്‍ കൈരളിയില്‍ ഒരുമിച്ചു പോയി കാണണം എന്നും. നാട്ടില്‍ എത്താനുള്ള കൊതി വീട്നും കൂട്ടുന്ന ഒന്നായിരുന്നു അവന്റെ ആ ഫോണ്‍ വിളി.
"കൈരളി" എന്ന സര്‍ക്കാര്‍ സിനിമ ഹാളിനോടു ഞങ്ങള്‍ക്ക് കുറച്ചു വൈകാരിക അടുപ്പം കൂടി ഉണ്ടെന്നു കൂട്ടിക്കോളൂ. ഇടവേളയിലുള്ള ചായ കുടിയും, സര്‍ക്കാര്‍ യുനിഫോമ് അണിഞ്ഞ വാച്ച് മാനും, കൈരളിയുടെ ഇടനാഴിയില്‍ ഫുട്പാത്തില്‍ വില്‍്കുന്ന പുസ്തകങ്ങള്‍് വായിച്ചിരിക്കുന്ന രാത്രിയുടെ സന്ചാരികള്‍്, ബിനിയില്‍ നിന്നു കൊണ്ടുള്ള "നില്‍്പ്പന്" ശേഷമുള്ള സിനിമ കാണലിന്റെ പഴയ സ്മരണയും, തൂവനതുംബികളില്‍ കാണിച്ചു തന്ന വടക്കേ സ്റ്റാന്റ് ന്‍റെ രാത്രിയുടെ സൌന്ദര്യവും ഒക്കെ കൂടിയുള്ള ഒരു അടുപ്പം എന്ന് പറയാം. ശ്യാമപ്രസാദിന്റെ ആദ്യ സിനിമ ആയ അഗ്നിസാക്ഷി കണ്ടതും ഇവിടെ വച്ചു തന്നെ. അതും പത്തു വര്‍ഷങ്ങള്‍ക്കു മുന്‍പ് പണിയോന്നുമില്ലാതെ തേരാപാര നടക്കുമ്പോള്‍ . ആ സമയതിലെക്കുള്ള ഒരു തിരിച്ചു പോക്ക് കൂടി ആശിച്ചു അവന്റെ ഫോണ്‍ വിളി.
പതിവുപോലെ തന്നെ ഞങ്ങള്‍ രാത്രി ഒന്പതരക്ക് തന്നെ എത്തി. സിനിമ "ശ്രീ" യില്‍ ആക്കിയിട്ടുണ്ടായിരുന്നു (ഫിലിം ഫെസ്റിവല്‍ കാരണംആണത്രേ). വാര്യര് പറഞ്ഞ പോലെ തന്നെ നല്ല രസികന്‍ സിനിമ. രാത്രി നിയോണ്‍ വെളിച്ചത്തില്‍ കുളിച്ച തൃശൂര്‍ രൌണ്ടിനെ ചുറ്റി ശ്രീയില്‍ എത്തിയപ്പോള്‍ ശരിക്കും പഴയ ആ കാലത്തിലേക്കുള്ള തിരിച്ചുപോക്ക് തന്നെയായിരുന്നു. സിനിമയുടെ വിഷയവുംഈ ഒരു വിചാരത്തിനോടു ചേര്ന്നതായപ്പൊള്‍് " ഇരട്ടി മധുരം" കഴിച്ച അവസ്ഥയായി.
'ഋതുക്കള്‍ മാറുന്നു; നമ്മളോ..?'എന്ന് ചോദിക്കുന്നു ശ്യാമപ്രസാദ്. മുകളില്‍ പറഞ്ഞ എല്ലാ കാര്യങ്ങളും കൂട്ടി ചേര്ത്തുനോക്കുമ്പോള്‍ തോന്നുന്നു - ഇല്ലെന്ന്.
ശരത്തിന്റെയും സണ്ണിയുടെയും വര്‍ഷയുടെയും, സ്വപ്‌നങ്ങള്‍ ; ഇവ വെറും സ്വപ്‌നങ്ങള്‍ മാത്രാമാനെന്ന തിരിച്ചറിവിനെതിരെ പൊരുതുന്ന ശരത് വര്‍മ എന്ന ഐ ടി പ്രേഫെഷനല്‍്. ബാല്യം മുതല്‍ കളിക്കൂട്ടുകാരായി വളര്‍ന്ന് യൌവ്വനാരംഭത്തില്‍ വന്‍നഗരങ്ങളിലേയ്ക്കു പറിച്ചുനടപ്പെട്ടവരാണിവര്‍. എയര്‍ പോര്‍ട്ടില്‍ നിന്നു വീട്ടിലേയ്ക്കു മടങ്ങുന്ന ശരത്തിന്റെ തിരിച്ചുവരവിന്റെ ആദ്യ ദൃശ്യത്തില്‍ തന്നെ ശ്യാമപ്രസാദ് ഒരു നല്ല സിനിമയുടെ പിറവി വിളിച്ചറിയിക്കുന്നുണ്ടായിരുന്നു. ഹൊ അതിന്റെ ഒരു ഹാങ്ങ്‌ഓവര്‍, ഇപ്പോളും ഉണ്ട്. കഥ എന്തായാലും പറഞ്ഞു ഒരു ബോറടി ഒരുക്കുന്നില്ല. എങ്കിലും ചില കാര്യങ്ങള്‍ പറയാതെ വയ്യ. സിനിമയുടെ ഫോട്ടോ ഗ്രാഫി, തിരക്കഥ (ജോഷുഅ ന്യൂട്ടണ്‍), എം.ജി. ശശി അവതരിപ്പിച്ച കഥാപാത്രം, പിന്നെ പാബ്ലോ നെരൂദ , പസ്സോവ, ഐ ടി പ്രയോകങ്ങളായ കഴുത്തിലെ നെയിം പ്ലേറ്റ്, വിപ്ലവത്തിന്റെ ഗ്രിഹാദുരത, വിഷയത്തിലെ റൊമാന്റിസം, dating ഇത്യാദി മസ്സാലകള്‍ (അറിഞ്ഞു കൊണ്ടു തന്നെ ഇതൊക്കെ ആസ്വദിക്കുക).
മുകളില്‍ പറഞ്ഞ കാര്യങ്ങളൊക്കെ ചേര്ത്ത് ഒന്നു സിനിമ കാണുകയാണെങ്കില്‍ മുഷിയില്ല എന്ന് തോന്നുന്നു. ഒരു കാര്യം കൂടി ഉണ്ടുട്ട. കലാലയ കാലത്തു വായിച്ചിരുന്ന പഴയ പൊടി പിടിച്ചിരിക്കുന്ന പുസ്തകങ്ങളെയും, നോട്ട് ബുക്കില്‍ കോറിയിട്ട പൈങ്കിളി ചുവയുള്ള എഴുത്തിനെയും മനസ്സില്‍ നിന്നും പൊടി തട്ടി എടുക്കാനുള്ള ഒരു പ്രചോദനം തരും ഈ സിനിമ.
ഇനി നിങ്ങള്‍ കണ്ടിട്ട് പറയാ. വായനക്കാരില്‍ ആരെങ്കിലും "ഈ പ്രായത്തില്‍ സിനിമയെ പറ്റി പറഞ്ഞാല്‍ അത് MATURITY 'കു കോട്ടമാണെന്ന്" വിചാരിക്കുന്ന ഒരു കൂട്ടം ഉണ്ടെങ്കില്‍ അവര്‍ രഹസ്യമായി കണ്ടു മിണ്ടാണ്ടിരിക്ക്യ.
കൂകു കൂകു തീവണ്ടി, കൂകി പായും തീവണ്ടി........
2009 ജൂലൈ 10, വെള്ളിയാഴ്‌ച
അമ്പലംകാവിലെ അണ്ട കടാഹ വിസ്മയങ്ങള്‍
സഹ്യര്‍ദ്രിയുടെ സൌന്ദര്യത്തെ വെല്ലുവിളിച്ചിരുന്ന അടാട്ട് കുന്ന് ഇപ്പോള്‍ സുന്നത്ത് കഴിഞ്ഞിട്ടും പഴയ സൌന്ദര്യം ഒട്ടും കളയാതെ "ജെ . ഡി. എഫ് " മൂല എന്ന പുനര്‍ നാമം സ്വീകരിച്ചപ്പോള്‍ വേദനിച്ചവര്‍ ഉണ്ടായിരുന്നു.(ഇവിടെ ഇരുന്നു അടിക്കുന്ന വീരന്റെ നാമധേയം പിന്നീട് സ്ഥല പേരായി എന്ന് ചരിത്രം) പക്ഷെ ഈ വട്ടം ആ സ്ഥലം പോയി കണ്ടപ്പോള്‍ ഓര്മ്മ വന്നത് "തൂവനതുംബികളില്‍" ജയകൃഷ്ണനും ക്ലാരയും ചിലവഴിച്ച കുന്നുംപുറത്തെ ആ രസികന്‍ സീന്‍ ആണ്. മണ്ണെടുത്ത് മൊട്ടയായി നില്‍്ക്കുന്ന കുന്ന് ഇപ്പോളും കിടിലന്‍ തന്നെയാ എന്ന് പറഞ്ഞു ആരോ. ആ പറഞ്ഞവനു തന്നെയാവട്ടെ ആദ്യത്തെ തേങ്ങ . മൊത്തം അടട്ടിന്റെ സൌന്ദര്യം രാത്രിയുടെ നിലാവില്‍ കാണിച്ചുകൊടുത്തു , കാഴ്ചയില്‍ മതിവരാതെ നില്‍കുന്ന പ്രവാസിയെ തോളില്‍ തട്ടി "കാണാം നമുക്കു ഇനി അടുത്ത വരവില്‍ " എന്ന് പറഞ്ഞു യാത്രയാക്കുന്നു ഈ സ്ഥലം.
കുന്നിന്‍ പുറത്തു നിന്നും ഇറങ്ങി നേരെ വന്നാല്‍ ഉള്ള ഇടവഴി . നേരെ എത്തി മുണ്ടന്‍ സ്മാരകം പണ്ടു നിന്നിരുന്ന ഇടം . അതെ, നേരത്തെ പോസ്റ്റില്‍ പറഞ്ഞ ജോസേട്ടന്റെ ആസ്ഥാനമായിരുന്ന തുന്നല്‍ കട മണ്ണോടു ചേര്‍ന്നപ്പോള്‍ വിദൂരങ്ങളില്‍ ഇരുന്ന് വേദനിച്ചു ഒരുപാടുപേര്‍. മുണ്ടന്‍ സ്മാരകം ഒരു കാലത്ത് അടാടിന്റെ , ഹൃദയമായിരുന്നു, സ്പന്ദനമായിരുന്നു, പിന്നെന്തൊക്കെയാണോ അതോക്ക്യായിരുന്നു. ജയലളിതയും, ദാരസിങ്ങും, സ്പീല്‍ ബര്‍ഗും, പെലെയും ജോസേട്ടന്റെ കളിതോഴന്മാരായി വിളയാടിയിരുന്ന പുലിമട. ഒരു തലമുറയുടെ "ഇന്നെന്ത് ?" എന്ന ചോദ്യത്തിന്റെ ഉത്തരം. അവിടെ പിറവിയെടുത്ത ഇതിഹാസങ്ങളുടെ ചെറിയ ഒരു മണം അടിക്കാന്‍ പഴയ പോസ്റ്റ് ഒന്നു നോക്ക്യാല്‍ നന്നാവും. ജോസേട്ടന്‍ തിരിച്ചു വരികയാണെങ്കില്‍ അമേരിക്കയിലും ദുബായിലും ബോംബയിലും ഒക്കെ ഉള്ള ഒരുപാടു പ്രവാസികള്‍ അടാട്ട് സ്ഥിരതാമാസമാകും എന്നത് കുറച്ചു അതി ഭാവുകത്വത്തോടെ തന്നെ ഇവിടെ പറയുന്നു. അതിരാവിലെ തന്നെ ജോസേട്ടന്റെ അമൃത വാണി ഒരക്ഷരം പോലും വിടാതെ കേട്ടു കൊണ്ടു അവസാനം "താന്‍ ഈ പറയുന്നതു മുഴുവന്‍ നുണയല്ലെടോ?" എന്നും പറഞ്ഞിറങ്ങി അത് മുഴുവന്‍ പ്രസിദധമാക്കിയിരുന്ന ഒരു കൂട്ടം പ്രസാദകര്‍, ആത്മാര്‍ഥതയുടെ പര്യായമായി..... ഒട്ടും പരിഭവമില്ലാതെ വീണ്ടും ഈ ചാക്രിക പ്രവൃത്തി തുടര്‍ന്നിരുന്ന ദിവസങ്ങള്‍. കുറച്ചു അങ്ങട് മുന്നോട്ടു വച്ചാല്‍ വായനശാല . വായനശാല - നാടക റിഹേഴ്സല്‍ മുതല്‍ മൂട്ട പിടുതതങ്ങളുടെ വരെ കേന്ദ്രമായിരുന്ന ഈ സ്ഥലം ; അടാട്ടിന്റെ സാംസ്കാരിക കേന്ദ്രം ഇന്നു നില്‍ക്കുന്ന കാഴ്ച കണ്ടാല്‍ കഷ്ടം തന്യാ. നാല് വശവും മൂടികെട്ടി കോണ്‍ക്രീറ്റ് കാടാക്കിയത് മുതല്‍ തുടങ്ങിയ കഷ്ട കാലം ഇനിയും തീര്‍ന്നിട്ടില്ല എന്ന് തോന്നുന്നു. അത് കൊണ്ടു അധികം ആ വഴക്ക് പോണ്ട.
നേരെ ഇറങ്ങിയാ നമ്മള്‍ ആല്‍തതറ എത്തി. അനിയേട്ടന്‍, കൃഷ്ണകുമാരേട്ടന്‍, ജോസഫേട്ടന്‍ എന്നീ നിര വക്കുകള്‍ കൊണ്ടു അംഗം കുറിക്കുന്ന തട്ട്. ആല്‍ത്തറയില്‍ ഇരുന്നുള്ള സന്ദ്യകളിലെ കൂട്ടം കൂടല്‍ സത്യന്‍ അന്തികാട് സിനിമയിലെ രംഗങ്ങളുടെ പുനസ്രിഷ്ടിയാകും.ഇക്കാരണം കൊണ്ടു തന്നെ "ശ്രീധരന്റെ ഒന്നാം തിരുമുറിവ്" എന്ന ചിത്രം കണ്ടപ്പോളുണ്ടായ സന്തോഷം കുറച്ചൊന്നുമല്ല. (നിങ്ങള്‍ ഗ്രാമങ്ങളെ ഇഷ്ടപ്പെടുന്ന ആളാണെങ്കില്‍, ആ സിനിമ ഒന്നു പോയി കാണുക)ശിശിര - വസന്ത - ഹേമന്ത- ഗ്രീഷ്മ -വര്‍ഷങ്ങളില്‍ വിവിധഭാവങ്ങളില്‍ നില്‍കുന്ന ഈ പരിസരം ഞങ്ങള്‍ അടാട്ടുകാരുടെ ഇഷ്ട സ്ഥലങ്ങളില്‍ ഒന്നു തന്നെ. ഇരിക്കട്ടെ ഒരു തേങ്ങ കൂടി ആല്‍തറ ദേവിക്ക്. നേരെ നടന്നു പോസ്റ്റ് ഓഫീസിലെ ഇടവഴി യിലെത്തി.
പോസ്റ്റ് ഓഫീസിനെ പറ്റി പറയുമ്പോള്‍ മൂന്നു കാര്യങ്ങള്‍ പറയാതെ വയ്യ. പോസ്റ്റ് ഓഫീസിലെ കറുത്ത കറക്കുന്ന ഫോണ്‍, പോസ്റ്റ് മാന്‍ പ്രേമേട്ടന്‍, ടീച്ചര്‍. കറക്കുന്ന ഫോണ്‍ - അടട്ടുകാരനെ നിമിഷര്ധം കൊണ്ടു പുറം ലോകവുമായി , എന്ന് പറഞ്ഞാല്‍ തൃശൂര് വരെ (കാരണം ലോക്കല്‍ മാത്രേ ഉണ്ടായിരുന്നു ഉള്ളോ) ബന്ദിപ്പിചിരുന്ന യന്ത്രം. നമ്പര്‍ കറക്കുമ്പോള്‍ ഉള്ള കര കര ശബ്ദം .....
പിന്നെ പ്രേമേട്ടന്‍- പ്രേമലേഖനങ്ങള്‍ മാത്രം എത്തിച്ചു കൊടുത്തിരുന്നത് കൊണ്ടല്ല പ്രേമേട്ടനായത്. അത് അദ്ധേഹത്തിന്റെ പേരാണ്. കാമുകീ കാമുകന്മാര്ര്‍ക്കും, ഊമക്കതെഴുതിയിരുന്നവര്ക്കും ഏക ആശ്രയം പ്രേമേട്ടന്‍. നിഷ്കളങ്കമായ ആ ട്രേഡ് മാര്‍ക്ക് ചിരി. അതിലൂടെ കൈമാറിയിട്ടുള്ള സന്ദേശങ്ങള്‍, അവയ്ക്ക് വല്ല കണക്കുമുണ്ടോ? തിരുത്തിലെ സയിവിനു കത്ത് വന്നാല്‍ മാത്രമാണ് പ്രേമേട്ടന്റെ മുഖത്തെ ചിരി മായുന്നത്. കാരണംരണ്ടു രണ്ടര കിലോമീറ്റര്‍ നടന്നും പിന്നെ മഴക്കാലമാനെന്കില്‍ വന്ജിയിലും യാത്ര ചെയ്താലാ തിരുതിലെതാ. നേരെ നമുക്കു രണ്ടടി വടക്കോട്ട് വെച്ചു സണ്‍ വിന്റെ കടയിലെത്താം. ആനകളുടെ പടങ്ങള്‍ വെട്ടിയെടുത്തു ചുമര് അലങ്കരിച്ചിരുന്ന സണ്‍ വിന്‍. ഇപ്പൊ ആ ചുമരില്‍ ഒന്നും കാണാനില്ല. പത്രോസേട്ടന്റെ ഭാഷയില്‍ സണ്ണി എന്ന സണ്‍ വിന്‍. ഓ പത്രോസേട്ടന്‍- അമ്പലംകാവിന്റെ മറ്റൊരു മുഖ മുദ്ര അതാണ് പത്രോസേട്ടന്‍. സ്നേഹം എന്ന വാക്ക് അവതാരമായി പിറവിയെടുത്തപ്പോള്‍ അത് പത്രോസേട്ടനായി. പത്രങ്ങളില്‍ നിന്നും പത്രങ്ങളിലെക്കുള്ള പ്രയാണത്തിനിടയില്‍ എല്ലാറ്റിനും സാക്ഷിയായി പത്രോസേട്ടനുണ്ടാകും സണ്‍ വിന്റെ ബെന്ജിന്മേല്‍. ഇപ്പോള്‍ ഇരിപ്പ് ആല്‍തതറയിലാക്കി. വെടിക്കെട്ടില്ലാത്ത തൃശൂര്‍ പൂരം ആര്‍ക്കെങ്കിലും സങ്കല്‍പ്പിക്കാന്‍ പറ്റോ , അതുപോലെയാ പത്രോസേട്ടന്‍ ഇല്ലാത്ത അമ്പലംകാവ്. ഒരു എം. ടി. ഭാഷയില്‍ പറയാണെങ്കില്‍ ജനനവും, മരണവും, പ്രേമവും കണ്ട പാത്രോസേട്ടന്‍. ഗുഡ് മോണിംഗ് പറയുമ്പോള്‍ അട്ടഹാസതോടെയുള്ള ആ മറുപടി ചിരി ഏത് അടാട്ടുകരനാ മറക്കാന്‍ കഴിയാ?
രണ്ടടി തെക്കോട്ട് വെക്കാം നമുക്കിനി. ഹൈ , വലതു വശത്ത് അമ്പലം കാവ് ദേവിയോട് ചേര്‍ന്നു നില്ക്കുന്നു ഭീമ വേഷത്തില്‍ ആരായാലും ആല്‍ത്തറയും. "കുട്ടിക്കാലം "എന്ന മലയാള വാക്ക് കേള്‍കുമ്പോള്‍ ഓര്‍മ്മയില്‍ വരുന്ന ആദ്യ ചിത്രം. ആല്‍ത്തറ ഞങ്ങളില്‍ എന്ത് ഭാവമാണെന്നു പറഞ്ഞു ഫലിപ്പിക്കാന്‍ ഇപ്പൊ വാക്കില്ല. തപ്പിയെടുത്തിട്ട് പിന്നീടെഴുതാം. എന്നാലും ഇപ്പൊ പറയാണെങ്കില്‍ ഈ ഒരിടവും ഒരു അണ്ട കടാഹ സ്പോട്ട് തന്നെ. കാലത്തു മുതല്‍ പോകുന്ന ബസുകളുടെ കണക്കെടുതിരുന്നും, വഴിയിലൂടെ പോകുന്നവനെ കുറിച്ചു പറഞ്ഞും, പോകുന്നവളെ കുറിച്ചു പറഞ്ഞും ചിലവഴിക്കാത്തവര്‍ വളരെ വിരളമായിരിക്കും അടാട്ട്.
നേരെ തെക്കോട്ട് വക്കാം ഇനി. ലക്ഷൃം കുറൂര്‍ പാറയാണ്. ആര്യംപാടം മൂലയിലെതിയപ്പോഴേക്കും കവി സമ്മേളനം പോലെ എന്തോ ഒരു അന്തരീക്ഷം. ഏതോ മഹാ കവി ഇരുന്നു പാടുന്നു
ആടുപാമ്പേ ആടാടുപാമ്പേആടുപാമ്പേ ആടാടുപാമ്പേ ആടാടു പാമ്പേ...
ആടുപാമ്പേ ആടാടുപാമ്പേ കാവിലിളം പാമ്പേ...
എന്തു കണ്ടിട്ട് ഏതേതു കണ്ടിട്ട് ആടാടു പാമ്പേ...
എന്തു കണ്ടിട്ട് ഏതേതു കണ്ടിട്ട് ആടാടു പാമ്പേ...
പാലും നൂറും കണ്ടിട്ടാടു, ആടാടു പാമ്പേ...
പാലും നൂറും കണ്ടിട്ടാടു, ആടാടു പാമ്പേ...
(ആടുപാമ്പേ ആടാടു പാമ്പേ)
പാക്കനാരുടെ മുല്ലത്തറയില്‍ വന്നാടാടു പാമ്പേ...
പാക്കനാരുടെ മുല്ലത്തറയില്‍ വന്നാടാടു പാമ്പേ...
നാലുകാലുപന്തലകത്തുനിന്ന് ആടാടു പാമ്പേ...
നാലുകാലുപന്തലകത്തുനിന്ന് ആടാടു പാമ്പേ...
(ആടുപാമ്പേ ആടാടു പാമ്പേ)
അതെ നിങ്ങള്‍ വിചാരിച്ചത് ശര്യന്യാ . തിരുവില്‍ നില്‍ക്കുന്ന ഈ മന്ദിരം കള്ള് ഷാപ്പ് തന്നെ. ആര്ര്‍ക്കും ഒരു ശല്യവുമില്ലാതെ ആടുപാമ്പേ കളിക്കുന്ന ഒരുപാടു കലാകാരന്മാരെ വാര്‍ത്തെടുത്ത അടാട്ടിന്റെ കലാമണ്ഡലം.
മുന്‍പില്‍ നില്ക്കുന്ന ആര്യന്‍ പാടം. വേനലവധിക്ക് ഫുട്ബാള്‍ കളിച്ചിരുന്ന സ്ഥലം എന്ന പേരിലാണ് ആര്യന്‍ പാടം ചരിത്രത്തില്‍ കുറിക്കപ്പെടെണ്ടത് എന്ന് പറയും ഞങ്ങള്‍. കൊയ്ത്തു കഴിഞ്ഞു നിരപ്പായി കിടക്കുന്ന ഇവിടെ കളിയ്ക്കാന്‍ ഇറങ്ങുമ്പോള്‍ ഉള്ള വൈക്കോലിന്റെയും ഉണങ്ങിയ ചേറിന്റെയും കലര്ന്ന ഒരു മണമുണ്ട്. അത് ഒരിക്കലും മറക്കാന്‍ പറ്റില്ല. വലതു കാലിലും ഇടതു കാലിലും ഒരേ കാലിന്റെ ബൂട്ട് ഇട്ടു ഇറങ്ങി എല്ലാവരെയും അമ്പരപ്പിച്ച രാധേട്ടന്‍, അങ്ങിനെ എത്രയെത്ര അവധാരങ്ങള്‍ക്ക് പിറവി കൊടുത്തു ഈ ഇടം. അടുത്ത വെടി ആര്യന്‍ പാടത്തിനും അവിടെ പിറവിയെടുത്ത കഥാപാത്രങ്ങള്‍ക്കും വേണ്ടി. നേരെ തെക്കോട്ട് വച്ചു കുരിശു പള്ളി വഴി കുറൂര്‍ പാറയില്‍ എത്തി ഇപ്പൊ. ഏത് പ്രളയത്തിലും മുടാത്ത കുറൂര്‍ പാറ - കൊയ്ത്തു കാലമായാല്‍ ഉത്സവ പ്രതീതി ഉണര്‍ത്തുന്ന ഈ സ്ഥലം ഒരു നിഘൂട സൌന്ദര്യത്തിന്റെ ഇടമാണ്. ഇവിടെ ഇരുന്നുള്ള സൂര്യാസ്തമയക്കാഴ്ച, അതിന്റെ സൌന്ദര്യം വര്‍ണ്ണിക്കാന്‍ ഞാന്‍ ആളല്ലേ. ....
കുറൂര്‍ പാറയില്‍ നിന്നു പടിഞ്ഞാട്ടു പുത്തന്‍ കോള്‍ വഴി വച്ചു മുള്ളൂര്‍ ബണ്ടില്‍ എത്തിയപ്പോള്‍ അവിടെ കണ്ടത് കായലിനോട് കിന്നാരം പറഞ്ഞു നില്ക്കുന്ന കല്പ്പവൃക്ഷങ്ങളെ. (ചോദ്യം: തെങ്ങ് എന്ന് പറഞ്ഞാല്‍ പോരെ മോനേ. . ഉത്തരം: പോര പോസ്റ്റ് അവസാനിക്കാറായി, അപ്പൊ കുറച്ചു കനം വേണമെന്നു പറഞ്ഞിട്ടുണ്ട് ഗുരുക്കള്‍ ). എന്താണ് പറഞ്ഞെ എന്ന് ചോദിച്ചപ്പോള്‍ ഉത്തരം പറഞ്ഞ തെങ്ങ് ഒരു കുഞ്ഞുണ്ണി മാഷ് ഫാന്‍ ആയിരുന്നു.
"അത്ഭുതമെന്നൊരു സാധനം കൊണ്ടല്ലോ സൃഷ്ടിച്ചതീശ്വരനെന്നെ നന്നായ് ,
എന്നിട്ടതില്‍ ബാക്കിയെടുത്താവാം ഒപ്പിച്ചതീ പ്രപഞ്ചത്തെയും"
അതെ പരശുരാമന്‍ മഴുവെറിഞ്ഞപ്പോള്‍ പൊന്തി വന്ന അണ്ടകടാഹത്തിലെ രണ്ടു വിസ്മയങ്ങള്‍. കുറൂര്‍ പാറയും, മുള്ളൂര്‍ ബണടുഠ. സിന്ദൂര വര്‍ണ്ണം ചാര്‍ത്തിയ സന്ദ്യ തന്‍ ചായത്തില്‍ സുന്ദരിയായി നില്‍കുന്ന കുറൂര്‍ പാറയുടെ എതിര്‍ ഭാഗത്ത് വെല്ലുവിളിയായി നിലാവില്‍ കുളിച്ചു നില്‍ക്കുന്ന മുള്ളൂര്‍. അടാട്ടുകാരന്റെ അസ്തിത്വത്തെ വാര്‍ത്തെടുത്ത അണി്യറകള്‍. രാത്രിയുടെ ആലസ്യത്തില്‍ ചിലവഴിക്കാറുള്ള സൌഹൃദത്തിന്റെ ഒത്തുചേരലുകള്‍ ,ഓരോരുത്തന്റെയും സ്വത്വമാക്കിയ വിസ്മയക്കാഴ്ച്ചകള്‍. .....
ഗൃഹാതുരത എന്താണെന്നറിയാതിരുന്ന നാളുകളില്‍ ഈ വിസ്മയക്കാഴ്ച്ചകള്‍ ഒരുക്കിയിരുന്നത് "ഇന്നലെകള്‍ എന്ന ഓര്‍മ്മകളുടെ ധാന്യ ശേഖരവും, അതില്‍ ഏകാകിയായ സ്വപ്നാടകന്റെ നാളെകള്‍ക്ക് വേണ്ടിയുള്ള കതിരുകളുമായിരുന്നു" ................. മരങ്ങള്‍ തോളുരുമ്മി നില്‍ക്കുന്ന ഗ്രാമം മാത്രം ലോകമായിരുന്ന അവന്‍ പുതിയ വാതയാനങ്ങള്‍ തേടി യാത്രയാരാമ്പിച്ചപ്പോള്‍, നഷ്ടപ്പെട്ട ഈ സ്വപ്ന ഭൂമി കയ്യെത്താ ദൂരെയായി. എങ്കിലും ഈ പെരുവഴിയമ്പലട്തില്‍ എത്തിയവന് ആ സ്വപ്നഭൂമിയിലെക്കുള്ള ഒരു ഇടത്താവളം, അല്ലെങ്കില്‍ ജീവിതത്തിന്റെ സായന്തനതിലുള്ള ഒരു പ്രതീക്ഷ തന്‍ ചൂണ്ടുപലകയാകട്ടെ ഈ പോസ്റ്റ് എന്നാശിച്ചു കൊണ്ടു അവസാനത്തെ തേങ്ങയും ഉടക്കുന്നു, ഇത്രയും വായിച്ചിരുന്ന നിങ്ങള്‍ക്ക് വേണ്ടി.
ശുഭം...............
Not able to read?
എന്നെക്കുറിച്ച്
- Raman
- Pune/ Adat, Maharashtra/Thrissur, India
- 'കണ്ണീർ പുറത്തു വരാതിരിക്കാൻ പയ്യൻ ചിരിച്ചു'