2025ന്റെ ആഗോള രാഷ്ട്രീയ പശ്ചാത്തലത്തിൽ, 2003-ൽ എഴുതപ്പെട്ട ഈ വരികൾ ഇപ്പോൾ വീണ്ടും വായിക്കുമ്പോൾ, 'ആദ്യം ദുരന്തമായും പിന്നെ പ്രഹസനമായും' ആവർത്തിച്ചുകൊണ്ടിരിക്കുന്ന ചരിത്രം നമ്മെ നോക്കി കൊഞ്ഞനം കൊത്തുന്ന കാഴ്ച കാണാം. ബ്ലാക്ക് ഹ്യൂമറിന്റെ ഒരു നിശബ്ദ താളംപോലെ!
----------------------------------------------------------------------------------------------------------------------
ഉത്ഭവം അജ്ഞാതം, ഇൻ്റർനെറ്റിൽ നിന്ന് ,
പരിഭാഷ: കെ.സച്ചിദാനന്ദൻ
സമാധാനപ്രിയൻ: നമ്മൾ ഇറാക്ക് ആക്രമിക്കുന്നത് എന്തിനാണെന്നാണു പറഞ്ഞത്?
യുദ്ധക്കൊതിയൻ: നാം ഇറാക്കിനെ ആക്രമിക്കുന്നത് അത് സെക്യൂരിറ്റി കൗൺസിലിൻ്റെ 1441-ാം പ്രമേയം ലംഘിക്കുന്നതുകൊണ്ടാണ്. സെക്യൂരിറ്റി കൗൺസിൽ പ്രമേയങ്ങൾ ലംഘിക്കാൻ ഒരു രാജ്യത്തെയും അനുവദിച്ചുകൂടാ.
സമാധാനപ്രിയൻ: പക്ഷേ, ഞാൻ കരുതിയത് ഇസ്രായേലുൾപ്പെടെ നമ്മുടെ പല സഖ്യകക്ഷികളും ഇറാക്കിനെക്കാളേറെ സെക്യൂരിറ്റി കൗൺസിൽ പ്രമേയങ്ങൾ ലംഘിച്ചിട്ടുണ്ടെന്നാണ്.
യുദ്ധക്കൊതിയൻ: ഐക്യരാഷ്ട്രസഭാ പ്രമേയങ്ങളുടെ കാര്യം മാത്രമല്ലിത്. ഇറാക്കിന് കൂട്ടക്കൊലയ്ക്കുള്ള ആയുധങ്ങൾ ഉണ്ടാകാമെന്നതാണ്. ഒരു തോക്കു പൊട്ടിയതിൻ്റെ ആദ്യത്തെ അടയാളം ന്യൂയോർക്കിനു മുകളിൽ കൂണുപോലുള്ള ഒരു മേഘമായിക്കൂടെന്നില്ല.
സമാധാനപ്രിയൻ: കൂൺമേഘമോ? ആയുധപരിശോധകർ പറഞ്ഞത് ഇറാക്കിന് ആണവായുധങ്ങളേ ഇല്ലെന്നാണല്ലോ-അതാണു ഞാൻ ധരിച്ചത്.
യുദ്ധക്കൊതിയൻ: അതുശരി, പക്ഷേ, പ്രശ്‌നം രാസായുധങ്ങളും ജൈവായുധങ്ങളുമാണ്.
സമാധാനപ്രിയൻ: നമ്മളെയോ സഖ്യകക്ഷികളെയോ അത്തരം ആയുധങ്ങൾകൊണ്ടാക്രമിക്കാൻ ഇറാക്കിന് ദീർഘ ദൂരമിസൈലുകൾ ഇല്ലെന്നാണ് ഞാൻ കരുതിയത്.
യുദ്ധക്കൊതിയൻ: ഇറാക്ക് നേരിട്ടു നമ്മെ ആക്രമിക്കുന്നതല്ല അപകടം.
സമാധാനപ്രിയൻ: രാസായുധങ്ങളും ജൈവായുധങ്ങളും ഏതു രാജ്യവും വിറ്റെന്നുവരുമല്ലോ. എൺപതുകളിൽ നമ്മൾ തന്നെ ഇറാക്കിന് കുറെയധികം വിറ്റില്ലേ?
യുദ്ധക്കൊതിയൻ: അത് പഴയകഥ. സദ്ദാംഹുസൈൻ ഒരു ദുഷ്‌ടനാണെന്ന് ഓർക്കണം. എൺപതുകളുടെ തുടക്കം മുതലേ സ്വന്തം ജനങ്ങളെ അടിച്ചമർത്തുന്നതിൽ അയാൾ റെക്കോർഡ് സ്ഥാപിച്ചിട്ടുണ്ട്. ശത്രുക്കളെ അയാൾ പുകച്ചു കൊല്ലുന്നു. അയാൾ അധികാരക്കൊതിയനും, ഭ്രാന്തനും, കൊലപാതകിയുമാണെന്ന് ആരും സമ്മതിക്കും.
സമാധാനപിയൻ: അപ്പോൾ നമ്മൾ അധികാരക്കൊതിയനും, ഭ്രാന്തനും, കൊലപാതകിയുമായ ഒരാൾക്ക് രാസായുധങ്ങളും ജൈവായുധങ്ങളും വിറ്റുവെന്നോ?
യുദ്ധക്കൊതിയൻ: നമ്മൾ എന്തു വിറ്റുവെന്നതല്ല പ്രശ്നം. സദ്ദാം എന്തുചെയ്തു എന്നതാണ്. കുവൈറ്റിൽ മുൻകൂട്ടി തന്നെ ആദ്യത്തെ ആക്രമണം നടത്തിയത് അയാളാണ്.
സമാധാനപ്രിയൻ: മുൻകൂട്ടിയുള്ള ആദ്യത്തെ ആക്രമണം- ഹൊ, ഹൊ മോശംതന്നെ. പക്ഷേ, ഇറാക്കിലെ നമ്മുടെ സ്ഥാനപതി ഏപ്രിൽ ഗില്ലസ്‌പി, കുവൈറ്റിനുമേലുള്ള ആക്രമണത്തെക്കുറിച്ച് മുൻകൂട്ടി അറിയുക മാത്രമല്ല അതിനു പച്ചക്കൊടി കാട്ടുകയും ചെയ്തിരുന്നില്ലേ?
യുദ്ധക്കൊതിയൻ: നമുക്ക് ഇപ്പോഴത്തെ കാര്യം സംസാരിക്കാം. ഇപ്പോഴത്തെ നിലയിൽ ഇറാക്ക് അൽഖൈദയ്ക്ക് രാസ-ജൈവായുധങ്ങളും വിറ്റുകൂടെന്നില്ല. ഒസാമാ ബിൻലാദൻ തന്നെ ഇറാക്കികളോട് നമുക്കെതിരെ ആത്മഹത്യാസ്ക്വാഡുകളുണ്ടാക്കുവാൻ ആഹ്വാനംചെയ്യുന്ന ഒരു ടേപ്പ് ഇറക്കിയിരുന്നു. അവരുടെ കൂട്ടുകെട്ടിന് വേറെ തെളിവുവേണോ?
സമാധാനപ്രിയൻ: ഒസാമാ ബിൻലാദനോ? അഫ്‌ഗാനിസ്ഥാനെ ആക്രമിച്ചത് അയാളെ കൊല്ലാനല്ലേ?
യുദ്ധക്കൊതിയൻ: ടേപ്പിൽ സംസാരിക്കുന്നത് ഒസാമാ ബിൻലാദനാണോ എന്ന് നൂറുശതമാനവും ഉറപ്പില്ല. പക്ഷേ, ടേപ്പിന്റെ പാഠം ഒന്നുതന്നെ നാം ഇടപെട്ടില്ലെങ്കിൽ ഒസാമയും സദ്ദാമും തമ്മിൽ കൂട്ടുകെട്ടുണ്ടാകാനിടയുണ്ട്.
സമാധാനപ്രിയൻ: ഒസാമാ സദ്ദാമിനെ അവിശ്വാസിയായ ദൈവനിന്ദകൻ എന്നു വിശേഷിപ്പിക്കുന്ന അതേ ടേപ്പിന്റെ കാര്യമാണോ നിങ്ങൾ പറയുന്നത്?
യുദ്ധക്കൊതിയൻ: ടേപ്പിൽമാത്രം കേന്ദ്രീകരിച്ചുകൊണ്ട് നിങ്ങൾ പ്രധാനകാര്യം മറക്കുകയാണ്. പവൽ ഇറാക്കിനെതിരെ ശക്തമായിത്തന്നെ വാദിച്ചിട്ടുണ്ട്.
സമാധാനപ്രിയൻ: ഉവ്വോ?
യുദ്ധക്കൊതിയൻ: ങ്ഹാ, ഇറാക്കിൽ അൽഖൈദയുടെ വിഷ നിർമ്മാണശാലയുടെ സാറ്റലൈറ്റ് ചിത്രങ്ങൾ അദ്ദേഹം കാണിച്ചു.
സമാധാനപ്രിയൻ: പക്ഷേ, കുർദ്ദിഷ് പ്രതിപക്ഷക്കാർ നിയന്ത്രിക്കുന്ന ഇറാക്കിൻ്റെ ഭാഗത്തുള്ള ഒരു വെറും കുടിലാണതെന്ന് പിന്നീടു തെളിഞ്ഞില്ലേ?
യുദ്ധക്കൊതിയൻ: കൂടാതെ ഒരു ബ്രിട്ടീഷ് ഇൻ്റലിജൻസ് റിപ്പോർട്ട്...
സമാധാനപ്രിയൻ: അത് പഴയൊരു ബിരുദ വിദ്യാർത്ഥിയുടെ പേപ്പറിൽനിന്നു പകർത്തിയതാണെന്നു തെളിഞ്ഞില്ലേ?
യുദ്ധക്കൊതിയൻ: മൊബൈൽ ആയുധലബോറട്ടറികളെപ്പറ്റിയുള്ള റിപ്പോർട്ടുകൾ...

യുദ്ധക്കൊതിയൻ: മൊബൈൽ ആയുധ ലബോറട്ടറികളെപ്പറ്റിയുള്ള റിപ്പോർട്ടുകൾ...
സമാധാനപ്രിയൻ: അവ വെറുതെ കലാകാരന്മാർ ഭാവനയിൽനിന്നു വരച്ചതല്ലേ?
യുദ്ധക്കൊതിയൻ: ഇറാക്കികൾ ആയുധപരിശോധനകരിൽ നിന്ന് തെളിവുകൾ ഒളിപ്പിച്ചുവയ്ക്കുന്നതും...
സമാധാനപ്രിയൻ: ഹാൻസ് ബ്ലിക്സ‌് എന്ന പ്രധാന പരിശോധകൻ ആയുധമൊന്നും കിട്ടിയില്ലെന്നു പറഞ്ഞല്ലോ-
യുദ്ധക്കൊതിയൻ: അതെ, പക്ഷേ, വേറെ കുറെ കടുത്ത തെളിവുകളുണ്ട്. അത് വെളിപ്പെടുത്തുന്നതു ശരിയല്ല. നമ്മുടെ സുരക്ഷിതത്വം അപകടത്തിലാവും.
സമാധാനപ്രിയൻ: ചുരുക്കിപ്പറഞ്ഞാൽ ഇറാക്കിൽ കൂട്ടക്കൊലയ്ക്കുള്ള ആയുധങ്ങൾ ഉണ്ടെന്നതിന് പൊതുവേ ലഭ്യമായ തെളിവുകളൊന്നുമില്ല അല്ലേ?
യുദ്ധക്കൊതിയൻ: പരിശോധകർ രഹസ്യാന്വേഷകരല്ല. തെളിവു കണ്ടെത്തുന്നത് അവരുടെ പണിയല്ല. നിങ്ങൾക്ക് കാര്യം മനസ്സിലാവുന്നില്ലെന്നു തോന്നുന്നു.
സമാധാനപ്രിയൻ: ഓ, അപ്പോൾ കാര്യം എന്താണ്?
യുദ്ധക്കൊതിയൻ: 1441-ാം പ്രമേയം 'കടുത്ത പ്രത്യാഘാതങ്ങ'ളുണ്ടാകുമെന്ന് താക്കീതു നൽകിയതനുസരിച്ചാണ് ഞങ്ങൾ ഇറാക്ക് ആക്രമിക്കുന്നത്. നാം പ്രവർത്തിച്ചില്ലെങ്കിൽ സെക്യൂരിറ്റികൗൺസിൽ അപ്രസക്തമായ ഒരു ചെറു ഡിബേറ്റിങ് ക്ലബ്ബായി മാറും.
സമാധാനപ്രിയൻ: അപ്പോൾ സെക്യൂരിറ്റി കൗൺസിലിന്റെ റൂളിങ് നടപ്പാക്കലാണോ പ്രധാനലക്ഷ്യം?
യുദ്ധക്കൊതിയൻ: തീർച്ചയായും. റൂളിങ് നമുക്ക് എതിരാകാത്തിടത്തോളം മാത്രം.
സമാധാനപ്രിയൻ: അവർ നമുക്കെതിരെ റൂളിങ് നല്‌കിയാലോ?
യുദ്ധക്കൊതിയൻ: എങ്കിൽ നാം ഇറാക്കിനെ ആക്രമിക്കാൻ തയ്യാറുള്ളവരുടെ ഒരു സഖ്യത്തിന് നേതൃത്വം നല്‌കും.
സമാധാനപ്രിയൻ: തയ്യാറുള്ളവരുടെ സഖ്യമോ? അത് ആരൊ ക്കെയാണ്?
യുദ്ധക്കൊതിയൻ: ബ്രിട്ടൻ, ടർക്കി, ബുൾഗേറിയ, സ്പെയിൻ, ഇറ്റലി - തുടക്കത്തിൽ ഇത്രയും.
സമാധാനപ്രിയൻ: നാം പത്തു ബില്യൻ ഡോളർ കൊടുത്താലേ ടർക്കി സഹായിക്കൂ എന്നു കേട്ടല്ലോ.
യുദ്ധക്കൊതിയൻ: ങാ, ങാ എന്നാലും ഇപ്പോൾ തയ്യാറായിക്കാണും.
യുദ്ധക്കൊതിയൻ: ഇപ്പറഞ്ഞ നാടുകളിലൊക്കെ ജനങ്ങൾ യുദ്ധത്തിനെതിരാണെന്നു കേൾക്കുന്നു.
സമാധാനപ്രിയൻ: ഇപ്പോഴത്തെ ജനഹിതം കാര്യമാക്കേണ്ടാ. ഭൂരിപക്ഷത്തിന്റെ ഇച്ഛപ്രകടിപ്പിക്കുന്നത് തീരുമാനങ്ങളെടുക്കാനുള്ള നേതാക്കളെ തെരഞ്ഞെടുത്തുകൊണ്ടാണ്.
യുദ്ധക്കൊതിയൻ: അപ്പോൾ ഭൂരിപക്ഷം തെരഞ്ഞെടുത്ത നേതാക്കളുടെ അഭിപ്രായങ്ങളാണോ പ്രധാനം?
യുദ്ധക്കൊതിയൻ: തന്നെ,തന്നെ.
സമാധാന പ്രിയൻ: പക്ഷേ, ജോർജ് ബുഷിനെ തെരഞ്ഞെടുത്തത് വോട്ടർമാരല്ലല്ലോ. അയാളെ തെരഞ്ഞെടുത്തത് സുപ്രീം...
യുദ്ധക്കൊതിയൻ: ഞാൻ പറഞ്ഞത് എങ്ങനെ തെരഞ്ഞെടുക്കപ്പെട്ടവരായാലും നാം നമ്മുടെ നേതാക്കളുടെ തീരുമാനത്തെ പിന്തുണയ്ക്കണം എന്നാണ്. നമുക്കു വേണ്ടതെന്തെന്ന് അവർക്കറിയാം. രാജ്യസ്നേഹം എന്നുപറഞ്ഞാൽ ഇതാണ്. അതാണ് ഏറ്റവും അടിയിൽ.
സമാധാനപ്രിയൻ: പ്രസിഡൻ്റിൻ്റെ തീരുമാനങ്ങളെ പിൻതു ണച്ചില്ലെങ്കിൽ നമുക്കു രാജ്യസ്നേഹമില്ലെന്നാണോ?
യുദ്ധക്കൊതിയൻ: എന്നു ഞാൻ പറഞ്ഞില്ലല്ലോ.
സമാധാനപ്രിയൻ: അപ്പോൾ എന്താണാവോ നിങ്ങൾ പറയുന്നത്? നാം ഇറാക്കിനെ അക്രമിക്കുന്നതെ
ന്തിനാണ്?
യുദ്ധക്കൊതിയൻ: ഞാൻ പറഞ്ഞില്ലേ അവരുടെ കൈയിൽ കൂട്ടക്കൊലയ്ക്കുള്ള ആയുധങ്ങളുണ്ട്, അത് നമുക്കും സഖ്യ കക്ഷികൾക്കും ഭീഷണിയാണ്.
സമാധാനപ്രിയൻ: പക്ഷേ, പരിശോധകർക്ക് അത്തരം ഒരായുധവും കിട്ടിയില്ലല്ലോ?
യുദ്ധക്കൊതിയൻ: ഇറാക്ക് അതൊക്കെ ഒളിപ്പിച്ചുവച്ചിരിക്കയാണ്.
സമാധാനപ്രിയൻ: ഓ, നിങ്ങൾക്ക് അതെങ്ങനെ അറിയാം?
യുദ്ധക്കൊതിയൻ: പത്തു വർഷം മുമ്പേ അവർക്ക് ആയുധങ്ങളുണ്ടായിരുന്നു എന്ന് നമുക്കറിയാം, അതിപ്പോഴും കണക്കിൽപ്പെടുത്തിയിട്ടില്ല.
സമാധാനപ്രിയൻ: നമ്മൾ അവർക്കു വിറ്റ ആയുധങ്ങളുടെ കാര്യമാണോ?
യുദ്ധക്കൊതിയൻ: അതുതന്നെ.
സമാധാനപ്രിയൻ: പക്ഷേ, പത്തുവർഷംകൊണ്ട് ഈ രാസ-ജൈവ ആയുധങ്ങൾ ഉപയോഗരഹിതമാകുമെന്നാണ് ഞാൻ വിചാരിച്ചത്.
യുദ്ധക്കൊതിയൻ: ചിലതൊന്നും ഇപ്പോഴും ഉപയോഗരഹിതമായിട്ടില്ലെങ്കിലോ?
സമാധാനപ്രിയൻ: ആയുധങ്ങളുണ്ടെന്ന് ചെറിയൊരു സംശയം തോന്നിയാൽ നാം ആക്രമിക്കണമെന്നാണോ?
യുദ്ധക്കൊതിയൻ: തീർച്ചയായും.
സമാധാനപ്രിയൻ: പക്ഷേ, വടക്കൻ കൊറിയയ്ക്ക് ഉപയോഗയോഗ്യമായ ഏറെ രാസ,ജൈവ, ആണവ ആയുധങ്ങളുണ്ടല്ലോ. പടിഞ്ഞാറൻ തീരത്ത് അവയെ എത്തിക്കാനുള്ള ദീർഘദൂരമിസൈലുകളും ഉണ്ട്. എന്നിട്ടും അവർ പരിശോധകരെ പുറത്താക്കി, അമേരിക്കയെ ഒരു തീക്കടലാക്കുമെന്ന് ഭീഷണിപ്പെടുത്തുന്നുണ്ടല്ലോ.
യുദ്ധക്കൊതിയൻ: അത് രാജ്യതന്ത്രത്തിന്റെ പ്രശ്നമാണ്.
സമാധാനപ്രിയൻ: എങ്കിൽ ഇറാക്കിലും രാജ്യതന്ത്രം പോരേ, എന്തിനീ ആക്രമണം?
യുദ്ധക്കൊതിയൻ: പറയുന്നതു കേട്ടില്ലേ? പരിശോധന ഇങ്ങനെ അനിശ്ചിതമായി നീട്ടിക്കൊണ്ടു പോകാനാവില്ല. അതുകൊണ്ടാണ് ഇറാക്കിനെ നാം ആക്രമിക്കുന്നത്. ഇറാക്ക് പത്തുവർഷമായി നീട്ടിവെയ്ക്കലും നിഷേധവും ചതിയുമായിക്കഴിയുന്നു. പരിശോധനയ്ക്കു നാം കോടിക്കണക്കിനു ഡോളർ ചെലവിട്ടു.
സമാധാനപ്രിയൻ: പക്ഷേ, യുദ്ധത്തിന് അതിൻ്റെ നൂറിരട്ടി ചിലവാവില്ലേ?
യുദ്ധക്കൊതിയൻ: ഉവ്വ്, പക്ഷേ, പ്രശ്‌നം പണമല്ല, സുരക്ഷിതത്വമാണ്.
സമാധാനപ്രിയൻ: പക്ഷേ ഇറാക്കിനെതിരെ മുൻകൂട്ടിയുള്ള
ഒരു യുദ്ധം നമുക്കെതിരെ മുസ്ലിം വികാരം ആളിക്കത്തിക്കില്ലേ, അപ്പോൾ നമ്മുടെ സുരക്ഷിതത്വം കുറയില്ലേ?
യുദ്ധക്കൊതിയൻ: അങ്ങനെ ഉണ്ടായേക്കാം. പക്ഷേ, നമ്മുടെ ജീവിതശൈലി മാറ്റാൻ ഭീകരവാദികളെ അനുവദിച്ചുകൂടാ. അതു ചെയ്താൽ ഭീകരവാദികൾ ജയിച്ചു എന്നാണർത്ഥം.
സമാധാനപ്രിയൻ: അപ്പോൾ ഹോംലാൻഡ് സെക്യൂരിറ്റി വിഭാഗം, കളർ കോഡുകളുള്ള താക്കീതുകൾ, പാട്രിയട്ട് ആക്റ്റ് ഇവയുടെയൊക്കെ ഉദ്ദേശ്യമെന്താണ്? ഇതൊക്കെ നമ്മുടെ ജീവിതശൈലി മാറ്റില്ലേ?
യുദ്ധക്കൊതിയൻ: ഞാൻ വിചാരിച്ചത് ഇറാക്കിനെക്കുറിച്ച് നിങ്ങൾക്കു ചോദ്യങ്ങളുണ്ടെന്നാണ്.
സമാധാനപ്രിയൻ: ഉവ്വല്ലോ. നാം എന്തിനാണ് ഇറാക്കിനെ ആക്രമിക്കുന്നത്?
യുദ്ധക്കൊതിയൻ: അവസാനമായിപ്പറയുകയാണ്. ലോകം മുഴുവൻ സദ്ദാം ഹുസൈനോട് നിരായുധീകരണം നടത്താനാവശ്യപ്പെട്ടിട്ടും അയാളതു ചെയ്യാത്തതുകൊണ്ടാണ് നാം ഇറാക്കിനെ ആക്രമിക്കുന്നത്. അയാൾ ഫലമനുഭവിച്ചേ തീരു.
സമാധാനപ്രിയൻ: പക്ഷേ, അതുപോലെ ലോകം മുഴുവൻ നമ്മളോടും ചിലത് ആവശ്യപ്പെട്ടിരുന്നില്ലേ? സമാധാനപര മായ ഒരു പരിഹാരം കണ്ടെത്തണമെന്നും മറ്റും? അതു കേൾക്കാൻ നമുക്കും ബാദ്ധ്യതയില്ലേ?
യുദ്ധക്കൊതിയൻ: 'ലോകം' എന്നു പറഞ്ഞാൽ ഞാനുദ്ദേശിച്ചത് ഐക്യരാഷ്ട്രസഭയെന്നാണ്.
സമാധാനപ്രിയൻ: അപ്പോൾ ഐക്യരാഷ്ട്രസഭയെ നാം അനുസരിക്കണം എന്നാണോ?
യുദ്ധക്കൊതിയൻ: "ഐക്യരാഷ്ട്രസഭ' എന്നുവച്ചാൽ സെക്യൂരിറ്റി കൗൺസിൽ.
സമാധാനപ്രിയൻ: അപ്പോൾ നാം സെക്യൂരിറ്റി കൗൺസിൽ പറയുന്നതു കേൾക്കണം, അല്ലേ?
യുദ്ധക്കൊതിയൻ: എന്നുവച്ചാൽ സെക്യൂരിറ്റി കൗൺസിലിന്റെ ഭൂരിപക്ഷം.
സമാധാനപ്രിയൻ: അപ്പോൾ സെക്യൂരിറ്റി കൗൺസിലിന്റെ ഭൂരിപക്ഷത്തെ നാം അനുസരിക്കണമോ?
യുദ്ധക്കൊതിയൻ: ഉം...ഒരു യുക്തിയുമില്ലാത്ത ഒരു വീറ്റോ ചിലപ്പോൾ ഉണ്ടായെന്നുവരും.
സമാധാനപ്രിയൻ: അപ്പോൾ?
യുദ്ധക്കൊതിയൻ: അപ്പോൾ വീറ്റോ അവഗണിക്കാൻ നാം ബാദ്ധ്യസ്ഥരാണ്.
സമാധാനപ്രിയൻ: സെക്യൂരിറ്റി കൗൺസിലിന്റെ ഭൂരിപക്ഷം നമ്മെ പിന്തുണയ്ക്കുന്നില്ലെങ്കിലോ?
യുദ്ധക്കൊതിയൻ: അപ്പോൾ സെക്യൂരിറ്റി കൗൺസിലിനെ അവഗണിക്കാൻ നാം ബാദ്ധ്യസ്ഥരാണ്.
സമാധാനപ്രിയൻ: അത് അസംബന്ധമാണല്ലോ.
യുദ്ധക്കൊതിയൻ: ഇറാക്കിനോട് നിങ്ങൾക്ക് അത്ര പ്രേമമാണെങ്കിൽ അങ്ങോട്ടു പൊയ്ക്കൊള്ളൂ. അല്ലെങ്കിൽ ഫ്രാൻസിലേക്ക്. ചീസു തിന്നുന്ന, കീഴടങ്ങൽകാരായ മറ്റു കുരങ്ങു കൾക്കൊപ്പം. അവരുടെ വൈനും ചീസും ബോയ്കോട്ടു ചെയ്യാൻ സമയമായി, സംശയമില്ല... സമാധാനപ്രിയൻ: ഞാൻ കീഴടങ്ങുന്നു!