2010, ജനുവരി 18, തിങ്കളാഴ്‌ച

ഇടവേളയില്‍ കാണുന്നത്.


ഊര്‍ദ്ധ്വന്‍, കുട്ടിചിന്നന്‍ എന്നിങ്ങനെ രണ്ട് അന്ത്യ വായുക്കള്‍ ഉണ്ടത്രേ. വാര്‍ദ്ധക്യസഹചമായി അവ വലിക്കാന്‍ യോഗമുള്ളവന് മുകളില്‍ ഇരിക്കുന്ന ആള്‍ ;ചെത്തുകാരനല്ല, സാക്ഷാല്‍ ശ്രീമാന്‍ ചാത്തുണ്ണി തന്നെ, ഇതിനിടയിലെ ഒരു ചെറിയ ഇടവേളയില്‍, കുറച്ചു നേരം തരുമത്രേ. മൊത്തം കാര്യങ്ങള്‍ സിനിമയില്‍ flashback scene കാണുന്ന പോലെ ഓര്‍ക്കാന്‍. അതില്‍ രസകരവും, കോടി പോയ ചുണ്ടില്‍ പുഞ്ചിരി ഉളവാക്കുന്നതുമായ എന്തൊക്കെ സംഭവം വരും. അങ്ങിനെയുള്ള സംഭവങ്ങള്‍ എത്രയധികം ഉണ്ടോ, അതാവും അവന്റെ ജീവിത വിജയം. അങ്ങിനെ വരുന്ന കുറെ Flashback സീനുകള്‍ ഇവിടെ വരക്കാന്‍ ശ്രമിക്കാം.

- അരിയില്‍ ഹരിശ്രീ എഴുതുമ്പോള്‍ വിരല്‍ത്തുമ്പില്‍ അറിയുന്ന സ്പര്‍ശം വിദ്യയുടെ ഇക്കിളി എന്ന തിരിച്ചറിവ്.

- അടാട്ട് സ്കൂളിന്റെ പടി കയറിയപ്പോള്‍ ആദ്ധ്യം കണ്ട മാഷ്‌ വാരിയര്‍ മാഷ്‌, മാഷിന്റെ മേശ മുര്‍ക്കാന്‍ കട; മേശക്കുള്ളില്‍ വെറ്റില, ചുണ്ണാമ്പ്, അടക്ക, ഇത് മൂന്നും മാഷിന്റെ വായില്‍ കലര്‍ന്നപ്പോള്‍ ഉണ്ടായ നിറം ചുമപ്പ്.

-ഏറും പന്ത്, എന്തും പന്ത്, എന്തിനു കൊള്ളും, എറിയാന്‍ കൊള്ളും, ഏറു കിട്ടുമ്പോള്‍ നടുമ്പോറത്ത് ഉണ്ടായ സുഖം, നീറ്റല്‍.

- അടാട്ട് സ്ക്കൂളിന്റെ പിന്‍ഭാഗത്തെ മരം സപ്പോട്ട മരം, കല്ലെറിഞ്ഞു ഏറ്റവും കൂടുതല്‍ സപ്പോട്ടകള്‍ എറിഞ്ഞു വീഴ്തുന്നവന്‍ അന്നത്തെ രാജാവ്.

- പെന്‍സില്‍, സ്ലേറ്റില്‍് വരച്ച ചിത്രം കള്ളിച്ചെടി ചുംബിച്ചപ്പോള്‍ അത് മറവിയുടെ ചിത്രമായി. അപ്പോള്‍ പുറപ്പെടുവിച്ച മണം, ഒന്നാം ക്ലാസ്സിന്റെ മണം.

- ഒന്നാം ക്ലാസ്സിലെ ടീച്ചര്‍ ത്രേസ്സ്യ ടീച്ചര്‍, മൂന്നാം ക്ലാസ്സിലെ മാഷ്‌ മോഹനന്‍ മാഷ്‌. കിണറ്റില്‍ തുപ്പിയതിനു മോഹനന്‍ മാഷ്‌, അസ്സെംബ്ലിയില്‍ എല്ലാവരുടെയും മുനമ്പില്‍ വച്ച് ആ കിണറ്റിലെ വെള്ളം കുടിപ്പിച്ചപ്പോള്‍ അറിഞ്ഞ ഭാവം -നാണം.

- 2-B ക്കടുത്തെ മരം നെല്ലിമരം, അതിന്റെ ചില്ലയിലിരുന്നു ചിലക്കുന്ന കിളി തലേക്കെട്ട് കിളി.

- വരാന്തയില്‍ തൂക്കിയ ഉരുക്കിന്റെ മണി അധികാരത്തിന്റെ മണി, ആദ്യത്തെ മണി അസ്സെംബ്ലി മണി, അവസാനത്തെ മണി, കൂട്ട മണി, കൂട്ട മണി അടിച്ചാല്‍ വരാന്തയില്‍ കൂട്ടയടി.

-അഞ്ചാം ക്ലാസെന്നാല്‍ പുറനാട്ടുകര ശ്രീരാമ കൃഷ്ണ ഗുരുകുല വിദ്യാ മന്ദിരം. ആദ്യം കണ്ട കൊടി, വെള്ള കൊടി, അതിന്റെ മൂലയ്ക്ക് ചുമന്ന നക്ഷത്രം. അതേന്തിയ ചേട്ടന്മാര്‍ പാടിയ ഗാനം "സ്വാതന്ത്ര്യം ജനാതിപത്യം, സോഷ്യലിസം സിന്താബാദ്‌ ", അതില്‍ ചേരുന്നവന്‍ ബുദ്ധിജീവിയുടെ ഇളമുറക്കാരന്‍, നീലക്കൊടിയില്‍ ചേരുന്നവന്‍ ഭൂര്ഷുആസി, അങ്ങിനെ കിട്ടി അ രണ്ടു പദങ്ങള്‍.

- ആദ്ധ്യം കണ്ട സമരം പടിപൂട്ടി സമരം. അതിലെ നായകന്‍ -വീര നായകന്‍.
- മുന്‍പില്‍ കണ്ട സ്കൂള്‍ ശ്രീ ശാരദ സ്കൂള്‍ , അവിടെ പോകുന്ന വര്‍ഗം പെണ്‍്വര്‍ഗം- പഠനം മൊത്തം കോണ്ട്രാക്റ്റ് ആയി എടുത്തിട്ടുള്ളവര്‍്.

(അടിക്കുറിപ്പ് ഇങ്ങനെ- പടിപൂട്ടി സമരം വിജയിച്ച ലഹരിയില്‍ നില്‍ക്കുന്ന സഖാക്കള്‍. അവരെ അസൂയയോടെ കള്ളനോട്ടം നോക്കുന്ന ശ്രീ ശാരദയിലെ പെണ്‍ വര്‍ഗം. സഖാക്കള്‍ക്ക് അവരോടു തിരിച്ചു തോന്നിയ വികാരം? -ചോദ്യ ചിഹ്നം. അവരുടെ ബൈബിളില്‍ തപ്പിയപ്പോള്‍ കിട്ടിയ ഉത്തരം- വൈരുദ്ധ്യാത്മകഭൗതികവാദം.)

ഇപ്പൊ തല്‍ക്കാലം നിര്ത്തുന്നു. ഈ വട്ട് ഇനിയും തുടരുന്നതാണ്.

12 അഭിപ്രായങ്ങൾ:

Raman പറഞ്ഞു...

Oru vattinte oru shramam maathram. Commentiloode bakkiyullathu muzhumippikkan saahayichu ithoru muzhuvattaakkuka.

Unknown പറഞ്ഞു...

Hi Raman! Another good one! Continue to pluck all that you can from the old-golden memories! Balettan

Sree........................... പറഞ്ഞു...

aa 'vairudhyathamaka bhauthikavatham' kalakki:)

anupama പറഞ്ഞു...

Dear Ratheesh,
Good Morning!
Childhood memories do often have the colour of innocence,care,love and beauty.Surprisingly,you have a good memory.interesting facts.do keep writing.
Leaving now for Trichur.Wishing You A Long And Happy Married Life,
Sasneham,
Anu

ശ്രീ പറഞ്ഞു...

ഞാനും ഇങ്ങനെ എന്തൊക്കെയോ ഓര്‍ത്തു പോയി

അഭി പറഞ്ഞു...

ഈ വട്ടില്‍ പങ്കു ചേരുന്നു ......എനിക്കിഷ്ടമായി
ശ്രീ പറഞ്ഞത് പോലെ എന്തൊകെയോ ഓര്‍ത്തു പോയി

ഗോപീകൃഷ്ണ൯.വി.ജി പറഞ്ഞു...

നന്നായി..

വരയും വരിയും : സിബു നൂറനാട് പറഞ്ഞു...

ഇത് കൊള്ളാം...!!

അഞ്ചാം ക്ലാസ്സില്‍, പുതിയ സ്കൂളില്‍, ആദ്യ ദിവസം തന്നെ ചൂരല്‍ തുടയില്‍ പതിച്ചപ്പോള്‍
ആ അധ്യാപകനോട്‌ തോന്നിയത് - നീരസം.
പക്ഷെ ഇന്നതോര്‍ക്കുമ്പോള്‍ അതേ അധ്യാപകനോട്‌ തോന്നുന്നത് - ബഹുമാനം

Unknown പറഞ്ഞു...

Mothathil oru puthumayundu.

Suni പറഞ്ഞു...

Perukki mone.. Oru thimila varavu kanda sukham!!!

Ranjith പറഞ്ഞു...

Blog enna sambhavam kettittund ennallathe ithuvare kandittilla. Chettans, ithrayum active aanennu ariyillayirunnu. Ethrayum pettannu Sahithya lokathodu vida parayanam. Ente thettidharana aayirunnu enikku ezhuthan ariyum ennu :-)

Penayum, Diaryum, Mashikuppiyum, Edukalum,meshayum niranja "Ezhuthukarante Ezhuthusala" sajeevamakatte ...

Ranjith

വിനുവേട്ടന്‍ പറഞ്ഞു...

അടാട്ട്‌ എല്‍.പി സ്കൂളിലെ ചാക്കോ മാഷെക്കുറിച്ച്‌ ഒന്നും പറഞ്ഞില്ല...? അതോ രതീഷ്‌ പഠിക്കാന്‍ ചെന്നപ്പോഴേക്കും മാഷ്‌ റിട്ടയര്‍ ചെയ്തിരുന്നുവോ?

ആശ്രമം സ്കൂളിലെ അദ്ധ്യാപകരെക്കുറിച്ചും രണ്ട്‌ വാക്ക്‌ പറയാമായിരുന്നു... എന്റെ പ്രിയ അദ്ധ്യാപകനായിരുന്നു ഗോപകുമാര്‍ മാഷ്‌... ഓരോ അവധിക്കാലത്തും മാഷെ സന്ദര്‍ശിക്കാന്‍ ഞാന്‍ മറക്കാറില്ല... എന്റെ എഴുത്തിനെ എന്നു പ്രോത്സാഹിപ്പിച്ചിട്ടുള്ള വ്യക്തിയാണ്‌ മാഷ്‌...

ഓ.ടോ : വിവാഹം കഴിഞ്ഞ്‌ വരനും വധുവും പൂനെയിലെത്തിയോ?

Not able to read?

This Blog is in Malayalam. Click below logo and download the Font to your Fonts folder. Click here for Malayalam Fonts

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
Pune/ Adat, Maharashtra/Thrissur, India
Anginey prathyekichu parayaanonnumilla.

ബ്ലോഗ് ആര്‍ക്കൈവ്