2010, ഏപ്രിൽ 9, വെള്ളിയാഴ്‌ച

മേടം

"രാമന്‍ എന്ന പ്രവാസി തൊഴിലാളി പായില്‍ എഴുനേറ്റിരുന്നു. ആവശ്യമായ പാഠഭേദങ്ങളോടെ മംഗള ശ്ലോകങ്ങള്‍ മനസ്സിലുരുവിട്ടു.
പൂനേച്ചി സുപ്രജാ രാമാ
പൂര്‍വ്വാ സന്ദ്യാ പ്രവര്ത്തതേ
ഉത്തിഷ്ഠ നായരധ്വജ
ത്രൈലോക്യം വിപ്ലവം കുരു."
-പ്ര: രാമന്‍സ് - (ഗ്രോ വാസു. സ:ശിവരാമന്‍ എന്നൊക്കെ പറയുമ്പോലെ പ്ര:രാമന്‍സ് എന്നാല്‍ പ്രവാസി രാമന്‍സ് എന്നാകുന്നു)രാമന്‍സ് പായില്‍ എഴുനേറ്റിരുന്നു ചുമരില്‍ നോക്കി.

ഭൂ" തീര്‍ത്ത വട്ടത്തില്‍ നിന്ന് പുറത്ത് ചാടാന്‍ വെമ്പുന്ന മാതൃഭുമി തന്നെ നോക്കി ചിരിക്കുന്നു, ഇടത്ത് മീനം- മേടം, വലത്ത് പൈങ്കുനി ചിത്തിരൈ"നടുവില്‍ ഏപ്രില്‍്. മേടം കണ്ടപ്പോള്‍ രാമന്സിന് അസ്കിത വന്നു. ഏതിന്റെ? ഗൃഹാതുരന്റെ. കണ്ണടച്ച് കുറച്ചു നേരം പത്മാസനത്തിലിരുന്നു.
"ചെമ്പും നീലയും നിറമായ ആകാശത്തിലൂടെ താണ് പറക്കുന്ന മിനിജെറ്റുകള്‍ മാതിരി വിഷുപക്ഷികള്‍ ഊളയിട്ടു പോയി. ഇലക്ട്രിക്‌ ഹോണിന്റെ ശബ്ദത്തില്‍ "കീ" എന്ന് അവ കാലത്തെ വിളിച്ചറിയിച്ചു.കിഴക്കേ വാ, വിത്തും കൈകൊട്ടുംഇന്‍ക്വിലാബ്‌ സിന്ദാബാദ് !" (@#$%#^)
വിഷുപക്ഷിയുടെ താഴെ മലര്‍ന്നടിച്ചു കിടക്കുകയാണ് കടവില്‍ കോള്‍,ആക്കറ്റാന്‍, ഒമ്പതുമുറി, പുത്തന്‍കോള്‍, കരിമ്പാടം എന്നീ നാമധേയങ്ങളില്‍ പാടശേഖരന്മാര്‍. തിളയ്ക്കുന്ന പകലും അതിന്റെ ചൂടില്‍ വാടി സ്ഥബ്ദമായി നില്‍ക്കുന്ന രാത്രിയും. കാററ് എന്നവന്‍ പണി മുടക്കിലും. മറ്റെല്ലാം അണഞ്ഞിട്ടും ആളിക്കത്തുന്ന തീ പോലെ പൂത്തു നില്‍ക്കുന്ന പൂമരങ്ങള്‍.
നാണു: "രാമാ, ഞാന്‍ 'ചാത്തന്‍സ്' എഴുതിയത് ഇത് കട്ടിട്ടാണ് എന്നുകൂടി കാച്ച് നീ. മാറ്റി കുറുക്കിയ സംഗതി മുഷിയില്ല്യാ, തുടര്‍ന്നും കാച്ച് "രാമന്‍: "Thank you Mr.നാണു നായര്‍" (നനുആരെ, ഇത് മറന്നാലും ഞാന്‍ മരിക്കില്ല്യ) , ഞച്ചാല്‍ നമുക്ക് തൊടങ്ങാനര്‍ത്ഥം."
വിഷയം എന്താന്ന് വെച്ചാല്‍ ഏപ്രില്‍ എന്ന മേടം തന്നെ. മേടത്തെ ഓര്‍മ്മകളില്‍നിന്നു ഒന്ന് tune ചെയ്തപ്പോ ചിതറിയ കുറെ ചിത്രങ്ങള്‍.

മുന്‍പ് ഡിസംബറിനെ tune ചെയ്ത മാതിര്യല്ല, സംഗതി സംഭവഭഹുലമാണ് . M.T. സ്റ്റൈലില്‍ കണിക്കൊന്നയുടെ മഞ്ഞ നിറമുള്ള ഏപ്രില്‍. നാണു സ്റ്റൈലില്‍, പഴയ ഈസ്റ്മന്‍ ചിത്രങ്ങളോ, ആല്‍ബത്തിലെ പഴക്കം ചെന്ന ചിത്രങ്ങളോ പോലുള്ള മഞ്ഞച്ചന്‍ മേടം, ദിവാകരേട്ടന്‍ മേടം രാശിയില്‍ വന്നു നിന്ന് സലൂട്ടടിച്ചപ്പോള്‍ പിറന്നു വീണു സൌരമാസത്തിലെ പ്രഥമനായി മേടമാസം.

കൊയ്ത്തിന്‌ പണിക്കാരെ സ്വരൂപിക്കാന്‍ ഓടി നടക്കുന്ന ഇടനിലക്കാര്‍.
ചാണകം കൊണ്ട് മെഴുകി വൃത്തിയാക്കിയ കളങ്ങളില്‍, കൊയ്തെടുത്ത കറ്റകള്‍ വെക്കാനൊരിടം തേടി നടക്കുന്നവര്‍.
നെല്ല് മൂട്ടാനുള്ള ചാക്കിനായി പരക്കം പായുന്നവര്‍, ഇവരെ നോക്കി ആടി തീര്‍്ന്ന നാടകത്തിലെ നായകനെ പോലെ വറ്റി വരണ്ടു വിണ്ടു നില്‍ക്കുന്ന ചാലുകള്‍ .
നെല്ലും വൈക്കോലും വേനല്‍മഴയ്ക്ക് മുന്‍പേ അവരവരുടെ വീട്ടിലെത്തിക്കാന്‍ നെട്ടോട്ടമോടുന്ന കൂട്ടം. കാലിലടിച്ച ലാടവും, കഴുത്തില്‍ കെട്ടിയ മണിയും, വണ്ടിയുടെ മരച്ചക്രത്തില്‍ കെട്ടിയ ഇരുമ്പുപട്ടയും കൊണ്ട് വെട്ടുവഴിയില്‍ ചെമ്പട താളം തീര്‍ത്ത് ഇതിനൊക്കെ സംഗീത സംവിധായകനായി നീങ്ങുന്ന കാളവണ്ടി, അവ ടാറിടാത്ത വഴികളില്‍ നിന്നും ഉയര്‍ത്തുന്ന ചെമ്മണ്‍ പൊടിയുടെ പുകമറ. പുറകെ വരുന്ന ഉണങ്ങിയ വൈക്കോലിന്റെ മണം. വണ്ടിയുടെ ഡ്രൈവന്റെ സ്ഥാനത്തായി കട്ടിയുള്ള കോട്ടന്‍ ഷര്ട്ടിട്ടു ചന്തുമാന്‍.
ഇതിനിടയില്‍ മാനം നോക്കി "ഇപ്രാവശ്യം (ഭരണി)വേല വെള്ളത്തിലെന്നെ" എന്നും പറഞ്ഞു നടക്കുന്ന വെട്ടൂരാന്‍ മാര്‍(Veteran). വേലയ്ക്കു മുന്‍പേ ഒഴിക്കേണ്ട പൂരപ്പറമ്പിലെ പാറപ്പുറം എന്ന deadline'നുമായി, മുളവടിയുമായി മല്ലിടുന്ന വൈക്കോല്‍ ഉണക്കുന്നവര്‍. പാറപ്പുറത്തെ ചൂട് വൈക്കോലില്‍ തീര്‍ക്കുന്ന ഗന്ധം. രാത്രി എരിപൊരി കൊള്ളുന്ന പുഴുക്കത്തില്‍, ഉമ്മറത്തെ വിളക്കിന്റെ അരണ്ട വെളിച്ചത്തിലിരുന്നു മുറ്റത്തെ മാവിലേക്ക്‌ നോക്കി "ഒരെല അനങ്ങുണ്ടോന് നോക്ക്യേ?"എന്ന് പറയുന്ന അച്ചമ്മമാര്‍.ഇവരുടെ വിളി കേട്ടിട്ടെന്ന പോലെ പുഴുക്കത്തില്‍ നിന്ന് ശാപമോചനമായി കിട്ടുന്ന ചാറ്റല്‍മഴ. മഴ ഉതിര്‍ക്കുന്ന പുതുമണ്ണിന്‍ ഗന്ധം. പിറ്റേ ദിവസം ONV യുടെ ഭൂമിക്കൊരു ചരമഗീതം പാടി സുഗുണേട്ടന്റെ വീടിന്റെ പിന്നിലൂടെ ഉദിച്ചുയരുന്ന ദിവാകര്‍ എന്ന സൂര്യേട്ടന്‍.
എല്ലാം കഴിഞ്ഞു പടിഞ്ഞാട്ടു പോകാന്‍ യാത്രയാകുന്ന നാല് മണി സൂര്യന്‍, സൂര്യന് സാക്ഷിയായി ആര്യന്പാടം. മധ്യവേനല്‍ അവധിയില്‍ പുതിയ കളിയിടങ്ങള്‍ തേടിയുള്ള യാത്രയില്‍ നിധിയായി കിട്ടിയ ആര്യന്പാടം. കൊയ്ത്തു കഴിഞ്ഞ പാറപോലെ ഉണങ്ങി കിടക്കുന്ന സ്ഥലം ഓരോ ദിവസവും പഞ്ഞി പോലെ മാര്ധവമായത് ഫുട്ബോള്‍ കളിയുടെ അനന്തരഫലം. ഓരോ ലോങ്ങ്‌ കിക്കിലും ബോളിനോപ്പം പറന്നുയരുന്ന പൊടിയും അതിന്റെ മണവും- അത് മേടമാസത്തിന്റെ മണം. നാലുമണി സൂര്യനെയും യാത്രയാക്കി ഒറഞ്ഞു നിറത്തിലുള്ള പട്ടീസണിഞ്ഞു പടത്തിന്റെ ഓരത്ത് വാമപ്പു ചെയ്യുന്നവര്‍. പെനാല്‍ടി കിക്ക് ബെലാംടി ആയതും, ലോഡിറക്കിയ ശേഷം യൂണിയന്കാര്‍ നേരെ കളിക്കളത്തിലിറങ്ങി 'പെലെയും', 'ഗുള്ളിറ്റും', 'ഹിഗ്വിറ്റ യും' ആയിരുന്നതും, ശശിയേട്ടന്‍ 'മറഡോണയായി ' തകര്ത്തിരുന്നതും ഈ ആര്യന്പാടത്ത്.
വിഷുവിനു പൊട്ടി തകര്‍ന്ന ഗുണ്ടിന്റെയും, ചീറ്റി പോയ ഓലപ്പടക്കത്തിന്റെയും, കറങ്ങിത്തിരിഞ്ഞ തലച്ചക്രത്തിന്റെയും, ഉയര്‍ന്നു പൊന്തിയ മൂളിയുടെയും, ഇഴഞ്ഞു നീങ്ങുന്ന പാമ്പ് ഗുളികയുടെയും കൂടി മണമുണ്ട് മേടത്തിനു. വിഷുപ്പുലരിയില്‍ കണികാണാനായി വിളിച്ചുണര്‍ത്തുമെന്ന പ്രതീക്ഷയില്‍ കിടക്കുമ്പോള്‍ കണ്ണുകളെ പൊതിയുന്ന കൈകള്‍. അ സ്പര്‍ശം പകരുന്ന രസം മേടമാസത്തിന്റെതായിരുന്നു. കണ്ണ് തുറന്നപ്പോള്‍ കണ്ട കണിയില്‍ ലോകത്തിന്റെ മൊത്തം സൗന്ദര്യവും ഐശ്വര്യവുമായിരുന്നെന്നറിയാന് കാലം ഒരുപാടെടുത്തു. ഈ ഓര്‍മ്മകള്‍ മേടതിന്റെ ഓര്‍മ്മകള്‍. " !@#^$$% 'tune' ചെയ്ത ചാനെലില്‍ സിഗ്നല്‍ പോയിരിക്കുന്നു. രാമന്സ് Back to Reality.

15 അഭിപ്രായങ്ങൾ:

Raman പറഞ്ഞു...

മേടം ഞ്ച്ചാല്‍ എന്താവേ?
ഇതാവേ.

Rare Rose പറഞ്ഞു...

മേടത്തിനു പങ്കു വെയ്ക്കാന്‍ ഇത്രേം സുന്ദരമായ ഓര്‍മ്മകളുണ്ടല്ലേ.യാഥാര്‍ത്ഥ്യത്തിലേക്ക് ഞെട്ടിയുണര്‍ന്നു,വീണ്ടും മുന്നിലെ ലോകം മുഷിഞ്ഞു തുടങ്ങുമ്പോള്‍ രാമന്‍സിനു താലോലിക്കാന്‍ ഇത്തരം ഓര്‍മ്മകള്‍ നല്ലതാണു.:)

വരയും വരിയും : സിബു നൂറനാട് പറഞ്ഞു...

രാമന്സിന്‍റെ ഓര്‍മ്മകള്‍...മേട മാസത്തിന്‍റെ ഓര്‍മ്മകള്‍ നമ്മുടെ തലമുറയുടെ ഓര്‍മകളാണ്...അതിന്‍റെ ഒരു സുഖമൊന്നു വേറെ തന്നെ..
ഞാന്‍ ചിന്തിക്കുന്നത് ഇപ്പൊ വളര്‍ന്നു വരുന്ന തലമുറയ്ക്ക് അങ്ങനെ ഓര്‍ക്കാന്‍ എന്തുണ്ടാവും..?!! കൊയ്തും മെതിയുമില്ലാത്ത പാടങ്ങള്‍...വിഷുവിനു മുന്നെ പൂത്തു കൊഴിഞ്ഞു പോകുന്ന കണികൊന്നകള്‍..അസഹ്യമായ ചൂട്...പാടങ്ങളിലെ ഫുട്ബോള്‍ കളിക്ക് പകരം കമ്പ്യൂട്ടറില്‍ ഫുട്ബാള്‍...കണി ഒരുക്കാന്‍ കൂടി വെള്ളരിക്കയോ, മത്തങ്ങയോ കിട്ടാത്ത കാലം..!!!

Raman പറഞ്ഞു...

@Rare Rose Yes afew of them

Sibu- U r Right. Thalamurayude ormmakal thanne.

anupama പറഞ്ഞു...

Dear Raman,
Thanks for your memories.They make me miss Trichur.Now I am writing a post on kanikkonna.
The past of the village scene make my eyes moist.
Thanks for sharing!
Wishing you a HAPPY VISHU!
Sasneham,
Anu

Unknown പറഞ്ഞു...

Nammude swantham aaryampadam innevide? I still get very nostalgic whenever I pass by the old Aaryampaadam (now real estate). Miss those wonderful days! Once more you have done a good job! Keep it up!

Sree........................... പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Sree........................... പറഞ്ഞു...

Peak of Nostalgia!In this post there is a remarkable difference in your style.Usually u tend to blend it up with humour,ithil oru MT line anallo;)
Changes are good once in a while.

വിനുവേട്ടന്‍ പറഞ്ഞു...

രാമന്‍... എന്നെ അങ്ങ്‌ കൊന്നുകള... അമ്പലങ്കാവില്‍ നിന്ന് പാറ വരെയുള്ള ടാറിടാത്ത റോഡും ചന്തുമ്മാന്റെ കാളവണ്ടിയും എല്ലാം കൂടി ഓര്‍മ്മിപ്പിച്ച്‌ സെന്റിയാക്കിക്കളഞ്ഞു. ഈ ചന്തുമ്മാനെ ഞാന്‍ എന്റെ വേലായുധേട്ടനില്‍ സ്മരിച്ചിട്ടുള്ളത്‌ വായിച്ചിരുന്നോ?

വളരെ നന്നായിരിക്കുന്നു ഓര്‍മ്മക്കുറിപ്പുകള്‍... ആശംസകള്‍..

ശ്രീ പറഞ്ഞു...

മേടത്തിന്റെ ഒര്‍മ്മകള്‍ എന്നും മനസ്സില്‍ തങ്ങിനില്‍ക്കട്ടെ

വിനുവേട്ടന്‍ പറഞ്ഞു...

രാമന്‍, മുകളില്‍ കൊടുത്ത ലിങ്ക്‌ മാറിപ്പോയി. ഇതാണ്‌ ശരിയായ ലിങ്ക്‌.

Raman പറഞ്ഞു...

@വിനുവേട്ടന്‍|vinuvettan
Vinuettaa- Ippo vayichu. Reply athil cheythittundu.
Sreeja- MT line kurachu kadanna kayyayippoyi.
Balettan-Nice to c u here

Unknown പറഞ്ഞു...

VKN shailiyil thudangi MT linil padarnna ee post thakarppan. Iniyum thudaruka

Roshan Davis പറഞ്ഞു...

കലക്കി രാമാ കലക്കി!!! ആ നാടന്‍ ശൈലിയും ഓര്‍മകളും ശരിക്കും ഇരുത്തിക്കളഞ്ഞു!!!
I can proudly say that we shared the same bench in high school :)

Raman പറഞ്ഞു...

@Roshan DavisNice to c u here.

Not able to read?

This Blog is in Malayalam. Click below logo and download the Font to your Fonts folder. Click here for Malayalam Fonts

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
Pune/ Adat, Maharashtra/Thrissur, India
Anginey prathyekichu parayaanonnumilla.

ബ്ലോഗ് ആര്‍ക്കൈവ്