2010, ഏപ്രിൽ 22, വ്യാഴാഴ്‌ച

എത്തീട മോനെ മ്മടെ പൂരം.

"കോട്ട വരെ, കോട്ട വരെ, റൌണ്ടീ പൂവില്ല്യാട്ടാ" - പൂരത്തിന് കിട്ടുന്ന, നെറ്റി മാത്രം മൂടുന്ന കടലാസ് തൊപ്പിയുമിട്ടു (സിനിമയുടെയും, രാധാസ് സോപ്പിന്റെയും പരസ്യമുള്ള), ചിരിയന്‍്കണ്ടത്ത് ബസ്സിലിരുന്ന് കിളിയന്‍ ഇങ്ങനെ പറഞ്ഞു തുടങ്ങിയാല്‍ ഉറപ്പിക്കാം, വടക്കുംനാഥനെ വണങ്ങാന്‍ കണിമംഗലം ശാസ്താവ് എത്തീനു. പൂരത്തിന് റൌണ്ട് ബ്ലോക്ക്‌ ചെയ്തതിനാല്‍ ബസ്‌ പടിഞ്ഞാറേ കോട്ട വരെ എന്നാണ് കക്ഷി പറയുന്നേ..

ദാ കാണണദണ് "Elite"- ആര്യന്പാടത്ത് സാമ്പിള്‍ വെടിക്കെട്ട്‌ കാണുമ്പോള്‍ അന്ന് (എന്ന് ,ന്ന് ചോദിച്ചാല്‍, അന്നെന്നെനു ഉത്തരം) കണ്ടിരിന്ന ഒരേഒരു ചുവപ്പ് വെളിച്ചം, അത് elite ഹോട്ടലിന്റെതു മത്രം. അടാട്ടുന്ന് നോക്കുമ്പോള്‍ കാണണ അ 'ചോപ്പ'വെളിച്ചണ് ഗടി ഞങ്ങടെ തൃശ്ശൂര് .

അരമനീം, പ്രതീക്ഷീം കാല്യ, കവിതെലോന്നു മുട്ടാം - ഞ്ച്ചാല്‍ പൂരം പ്രമാണിച്ച് "പ്രതീക്ഷ" "അരമന" എന്നീ ബാറിലെ ദാഹജലം കാല്യാ, ദൂരെള്ള കവിത ബാറില് ഒന്ന് പോയി നോക്കാംനു സാരം .

ഇന്ന് അബ്ദുള്ള ആറാ മോനേ കളി - തൃശൂര്‍ പൂരത്തിന് തീയെറ്ററുകളില് അന്ന് പല ചിത്രങ്ങളുടെയും രണ്ടാം എഡിറ്റിംഗ് നടക്കും. ഒരുകൊല്ലം ജോസ് തിയേറ്ററില് അന്നത്തെ സൂപ്പര്‍ ഹിറ്റ് ആയിരുന്ന "His Highness Abdulla", സിബി മലയില്‍ അനാവശ്യമായി കുത്തി കയറ്റി എന്ന് തൃശൂര്‍കാര്‍ക്ക് തോന്നിയ പല രംഗങ്ങളും വെട്ടി ആറ് show വരെ ഓടി . പിറ്റേന്ന് വന്ന കമന്റ്‌ - ഇന്ന് അബ്ദുള്ള ആറാ മോനേ കളി.

എരമ്പി- പൂരത്തിന് പൂരപ്പറമ്പില്‍ നിന്ന് കിട്ടുന്ന സംഭാരവും മോന്തി അതിലെ പച്ച മെളകും മാറ്റി, ഗ്ലാസ്സിനെയും അത് കൊടുത്തവനെയും നോക്കി തൃശൂര്‍ സ്റ്റൈല്‍ കള്ളച്ചിരിയോടെ പറയും "എരമ്പി ചക്കരെ, എരമ്പി നീയ് ".

മടത്തില്‍ വരവിനും, തെക്കോട്ടിറക്കത്തിനും, കുട മാറ്റത്തിനും, ഇലഞ്ഞിത്തറ മേളത്തിനും , വെടിക്കെട്ടിനും ഒക്കെ അപ്പുറം ഞങ്ങള്‍ തൃശൂര്‍ ത്രിശുകാര്ക്ക് ഇതുപോലെ കുറെ വെടിക്കെട്ട്‌ കൂടെയുണ്ട് തൃശൂര്‍ പൂരവുമായി ചേര്‍ന്ന്.
നാളെ തൃശൂര്‍ പൂരം ആയ സ്ഥിതിക്ക് , അങ്ങിനെ ചില സംഗതികള്‍ ജയരാജ്‌ വര്യര്‍് പൊരിക്കുന്നത് താഴെ വായിക്കാം(മാതൃഭുമിയില്‍ വന്നത് )

കണ്ട പൂരം... കേട്ടതും
ജയരാജ് വാര്യര്‍ (മാതൃഭൂമി article: Posted on: 08 Apr 2010)
വെളിയന്നൂരില്‍ ബസ്സിറങ്ങി പലേടത്തുനിന്നും സംഭാരം കുടിച്ച്, കടുകിട്ട ബലൂണുകള്‍ വീശി, താളംപിടിച്ച് ആനച്ചൂരും പന്തത്തിന്റെ ഗന്ധവും ആസ്വദിച്ച ബാല്യം തന്നെയാണ് ഇന്നും. കൊമ്പും കുഴലും തീര്‍ക്കുന്ന 'പെപ്പരപേ' എന്ന ശബ്ദത്തിന് സമാനമായി ഒരു ബലൂണുണ്ടായിരുന്നു. ഊതിവിട്ടാല്‍ അത് 'പേ' എന്നാണ് ശബ്ദിക്കുക. കടുകിട്ട ബലൂണും 'പേ' എന്ന് മിണ്ടുന്ന ബലൂണും കിട്ടിയാല്‍ അന്ന് ആഹ്ലാദമായിരുന്നു.ആനകളും വാദ്യകലാകാരന്മാരുമായിരുന്നു അന്നത്തെ താരങ്ങള്‍. പൊന്നില്‍കുളിച്ച കരിവീരന്മാരും വിയര്‍പ്പില്‍ മുങ്ങിയ വാദ്യമേളക്കാരും എന്നും വിസ്മയം ജനിപ്പിച്ചവരായിരുന്നു.കാലം ഒരുപാട് കഴിഞ്ഞിട്ടും നമ്മെ ചിന്തിപ്പിക്കുന്ന ഏറ്റവും വലിയ ആഘോഷം തന്നെയാണ് തൃശ്ശൂര്‍ പൂരം. മതേതരമഹിമയുടെ ഉയര്‍ന്ന മസ്തകം, ഘടകകക്ഷികള്‍ക്ക് (പൂരങ്ങള്‍ക്ക്) തുല്യസ്ഥാനം, കാഴ്ചക്കാര്‍ക്ക് ഒരേ മനം, ഒരേ സ്വരം... ഒരേ താളം.ഒരേ കോമ്പൗണ്ടില്‍ താമസിക്കുന്നവര്‍ തമ്മില്‍ പരസ്​പരം അറിയാത്ത കാലമാണിത്. പുതിയ കോളനി, ഫ്‌ളാറ്റ് സംസ്‌കാരം- അവര്‍ക്കുള്ള സന്ദേശമാണ് ഈ പൂരം.
ദേവീദേവന്മാരുടെ കണ്ടുമുട്ടല്‍, പരസ്​പരം തിരിച്ചറിയാത്ത അയല്‍ക്കാര്‍ക്കുള്ള ഒരു ഓര്‍മപ്പെടുത്തല്‍. ദേവദേവനായ വടക്കുന്നാഥനെ വണങ്ങി, പരസ്​പരം കണ്ടുമുട്ടി താളത്തില്‍ അലിഞ്ഞ്, ചമയത്തില്‍ക്കുണുങ്ങി പിരിഞ്ഞുപോകുന്ന പൂരങ്ങള്‍.ഷര്‍ട്ടും പാന്റ്‌സും ജുബ്ബയും ചുരിദാറും ചെരിപ്പും ധരിച്ച് ജാതിമതങ്ങള്‍ക്കതീതരായി ക്ഷേത്രമതിലകത്ത് ആര്‍ക്കും പ്രവേശനം നല്‍കുന്ന സമത്വസുന്ദരദിനം.ആകാശച്ചിറകില്‍ ഒരേ ഈണത്തില്‍ ശ്രുതിയിലും കൈകൊണ്ട് താളമിടുന്ന ദിനം. ഇരുട്ടിന്റെ മഹാഗര്‍ഭത്തില്‍ ഒളിപ്പിച്ചുവെച്ച രഹസ്യം വെളിച്ചവും പൊന്നും പൂവും വിതറി ആകാശച്ചെരുവില്‍ പൂത്തിറങ്ങുന്ന പൂര രാത്രി.കഴിഞ്ഞദിവസം ഷൊര്‍ണൂര്‍ റോഡില്‍വെച്ച് ഒരാളെ കണ്ടു. ഡല്‍ഹിയിലാണ് ജോലി. പൂരത്തിന് പത്തുദിവസം മുമ്പ് പതിവായി നാട്ടിലെത്തുന്ന പൂരസ്നേഹി.''പത്തൂസം മുമ്പ് ഇമ്മളെത്തും. ലീവ് കിട്ടീലെങ്കിലും ജോലി പോട്ടേന്നുവെയ്ക്കും. മ്മക്ക് എന്തൂട്ട് തേങ്ങ്യാ? മ്മക്ക് പൂരം കഴിഞ്ഞിട്ടേള്ളൂ ജോലീം കീലീം... പൂരം മ്മക്ക് അലക്കണം... പൂരംന്ന് പറഞ്ഞാ പെടക്ക്യന്നെ.. പെടാന്ന് പറഞ്ഞാ... ജാതി പെടാ...''വര്‍ഷങ്ങള്‍ക്കുമുമ്പ് പത്തനംതിട്ടയില്‍നിന്ന് ഒരാള്‍ പൂരം കാണാന്‍ വന്നു. കൂട്ടുകാരന്റെ ക്ഷണപ്രകാരമാണ് വരവ്. സാക്ഷാല്‍ തൃശ്ശൂര്‍ക്കാരനായ ചങ്ങാതി സംഘാടകരില്‍ പ്രധാനിയുമാണ്. മൊബൈല്‍ ഫോണോ, മറ്റു സൗകര്യങ്ങളോ ഇല്ലാത്ത കാലമാണ്. അമ്പലത്തിന്റെ മുമ്പില്‍ വന്നിട്ട് കമ്മിറ്റി ഓഫീസില്‍ കയറി രാമചന്ദ്രനെ ചോദിച്ചാല്‍ മതി എന്നാണ് പറഞ്ഞിരുന്നത്.പത്തനംതിട്ടക്കാരന്‍ എത്തിയപ്പോള്‍ രാത്രിയായി. ക്ഷേത്ര ഓഫീസിലെത്തി ചോദിച്ചു.രാമചന്ദ്രന്‍ ഒണ്ടോ?ഓഫീസിലെ ഗൗരവക്കാരന്‍ പറഞ്ഞു.''പ്പന്നെ ഇവിടെ ഇണ്ടാര്‍ന്നു. കുളിപ്പിക്കാന്‍ കെണ്ടോയി''.പത്തനംതിട്ടക്കാരന്‍ ഞെട്ടി. 'ഈശ്വര...രാമചന്ദ്രനെ കുളിപ്പിക്കാന്‍ കൊണ്ടുപോയിരിക്കുന്നു. അപ്പോള്‍...?വീണ്ടും ഒന്നുകൂടെ കറങ്ങിയശേഷം മറ്റൊരു കമ്മിറ്റിയംഗത്തോട് തിരക്കി.''നമ്മുടെ രാമചന്ദ്രനെ കണ്ടോ?കമ്മിറ്റിക്കാരന്‍ പറഞ്ഞു: ''അയ്... ഇപ്പന്നെ കൊണ്ടോയേള്ളോ... പട്ട ഇടുക്കാന്‍ പോയിരിക്ക്യാ...''''എന്റമ്മേ... കുളിപ്പിച്ചതും പോരാതെ... വീണ്ടും പട്ടയടിക്കാന്‍ പോയോ..?പത്തനംതിട്ടക്കാരന്‍ ശരിക്കും വിയര്‍ക്കാന്‍ തുടങ്ങി. ഒന്നുംകൂടി കറങ്ങിത്തിരിഞ്ഞ് ഓഫീസിലെത്തി. ഇത്തവണ കണ്ടുപിടിക്കും, തീര്‍ച്ച.'രാമചന്ദ്രന്‍ എവിടെ ഒണ്ട്?''ഓഫീസില്‍ ഇരുന്ന മൂന്നാമന്‍ കമ്മിറ്റി പറഞ്ഞു: 'തലേക്കെട്ട് കെട്ടിക്കാന്‍ കൊണ്ടുപോയി'(ആദ്യം കുളിപ്പിച്ചു...പിന്നെ പട്ടയടിച്ചു..., ഇനി തലേക്കെട്ടും കെട്ടിച്ചാല്‍ പൂരം കുശാലായല്ലേ.)അവസാനം രണ്ടും കല്പിച്ച് രാമചന്ദ്രനെ തിരിച്ചറിയാന്‍ ഒരു സൂചന 'ക്ലൂ' (അന്നില്ലാത്തത്) നല്‍കി.''നല്ലപോലെ തടിച്ച്...വെളുത്ത് മീശയില്ലാത്തയാളാ രാമചന്ദ്രന്‍...''കമ്മിറ്റിക്കാരന്‍ പറഞ്ഞു.''മാഷേ, ഇവിടെ ഒരു രാമചന്ദ്രനെ ഉള്ളൂ. അതും വെളുത്തിട്ടല്ല. കറുത്ത് തടിച്ച്... രണ്ടുകൊമ്പും നാലുകാലും രണ്ട് ചെവിയുമുള്ള രാമചന്ദ്രന്‍.''അപ്പോഴാണ് ആഗതന് വിഷയം പിടികിട്ടിയത്.ഇതൊരു കഥയാണോ യാഥാര്‍ത്ഥ്യമാണോ ഫലിതമാണോ? അറിയില്ല.

മറ്റു തൃശൂര്‍ പൂരം വിശേഷങ്ങള്‍ താഴയൂള്ള മാതൃഭൂമി link ക്ലിക്ക് ചെയ്‌താല്‍ വായിക്കാം.
http://www.mathrubhumi.com/thrissurpooram/index.php

15 അഭിപ്രായങ്ങൾ:

Raman പറഞ്ഞു...

കുറച്ച് പൂരം വെടിക്കെട്ടുകള്‍

ശ്രീ പറഞ്ഞു...

തൃശ്ശൂര്‍ പൂര വിശേഷം അസ്സലായി മാഷേ... ജയരാജ് വാര്യരുടെ article ഉം നന്നായി

ഷാജി.കെ പറഞ്ഞു...

അതെ അതെ ഇതാണ് പൂരം,അന്ന് പൂരത്തിനിടയില്‍ സിനിമ കാണലും ഉണ്ടായിരുന്നു.
നന്നായിട്ടുണ്ട് പൂര ഓര്‍മകള്‍.

ഷാജി ഖത്തര്‍.

വിനുവേട്ടന്‍ പറഞ്ഞു...

അതെ... മ്മ്‌ടെ പൂരം എത്തി...

ചിരുകണ്ടത്തിലെ വല്‍സേട്ടനും മോഹനേട്ടനും... എവിടെയാണോ ആവോ അവരൊക്കെ ഇപ്പോള്‍...

ഈ ഓര്‍മ്മക്കുറിപ്പുകള്‍ എന്തുകൊണ്ടും നന്നായി രാമന്‍...

"എനിക്കെന്റെ നാട്ടില്‍ പോണമിപ്പോള്‍..." എന്ന് പാടാന്‍ തോന്നുന്നു...

പട്ടേപ്പാടം റാംജി പറഞ്ഞു...

പൂരവിശേശങ്ങള്‍ നന്നായി രാമന്‍...
പെട്ടെന്നു അവിടെ ഓടി എത്താന്‍ ഒരിത് വന്നു.

Raman പറഞ്ഞു...

@വിനുവേട്ടന്‍|vinuvettan
Valsettan okke evidyaanu oru pideellyatta, pinne Christile Polettan, puspettan, Chalakkalile eecha Conductor, orarivullyaa.
Shajietta- Kaipparampil evidyaanu veedu.
Sree - ee virtual poorapparampilekku swagatham

Raman പറഞ്ഞു...

റാംജി sar
Orithu pidi kitti. Ella thrissurkaarkkum undaavana ithaanathu. Thrissur evidyaa veedu?

ദിവാരേട്ടN പറഞ്ഞു...

രാമാ, ഞങ്ങള് ഒരു തരത്തിലാ കേരളത്തിന്‌ പുറത്ത് പിടിച്ചു നിക്കണത് ട്ടാ. ങ്ങള് വെറുതെ ആളോളെ പറഞ്ഞ് എളക്കല്ലേ.....

Roshan Davis പറഞ്ഞു...

Thakarthu Ramaa thakarthu...!!! getting the real feeling...

ഷാജി.കെ പറഞ്ഞു...

@Ramanകൈപറമ്പില്‍ അല്ല കൈപ്പമംഗലം പഞ്ചായത്തില്‍ ആണ് എന്റെ വീട്. എന്‍ എച്ച് 17 തൃപ്രയാറില്‍ നിന്നും കൊടുങ്ങലൂര്‍ക്ക് പോകുമ്പോള്‍ ആണ് കൈപ്പമംഗലം പഞ്ചായത്ത്.
കൈപ്പമംഗലം എന്ന പേരില്‍ ഇപ്പോള്‍ ഒരു നിയമസഭാമണ്ഡലം നിലവില്‍ വന്നിട്ടുണ്ട്.

ഷാജി ഖത്തര്‍.

Unknown പറഞ്ഞു...

Wowwwwwwwww. ee post sharikkum "Erambi". Mathrubhumi link, so superb, Thissur pooram kanda poleyaayi.

പയ്യന്‍ / Payyan പറഞ്ഞു...

പൂരക്കഥകള്‍ കലക്കി... :)

Vayady പറഞ്ഞു...

മനകണ്ണില്‍ തൃശ്ശൂര്‍ പൂരം കാണിച്ചു തന്നതിന്‌ ഒരുപാട് നന്ദി! വായിച്ചുകഴിഞ്ഞപ്പോള്‍ എന്തോ ഒരു നഷ്ടബോധം....

Vayady പറഞ്ഞു...

"നല്ലപോലെ തടിച്ച്...വെളുത്ത് മീശയില്ലാത്തയാളാ രാമചന്ദ്രന്‍...''കമ്മിറ്റിക്കാരന്‍ പറഞ്ഞു.''മാഷേ, ഇവിടെ ഒരു രാമചന്ദ്രനെ ഉള്ളൂ. അതും വെളുത്തിട്ടല്ല. കറുത്ത് തടിച്ച്... രണ്ടുകൊമ്പും നാലുകാലും രണ്ട് ചെവിയുമുള്ള രാമചന്ദ്രന്‍.''അപ്പോഴാണ് ആഗതന് വിഷയം പിടികിട്ടിയത്.ഇതൊരു കഥയാണോ യാഥാര്‍ത്ഥ്യമാണോ ഫലിതമാണോ? അറിയില്ല.

എന്തായാലും ശരി. കുറേ ചിരിച്ചു. അതേയ്, തൃശ്ശൂര്‍ ഭാഷ കേട്ടപ്പോള്‍ ഒരു കുളിര്‌! ന്താ ..തിന്റെ ഒരു ഭംഗി!!

Raman പറഞ്ഞു...

Pooarm angane thakarppanaaithre

Not able to read?

This Blog is in Malayalam. Click below logo and download the Font to your Fonts folder. Click here for Malayalam Fonts

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
Pune/ Adat, Maharashtra/Thrissur, India
Anginey prathyekichu parayaanonnumilla.

ബ്ലോഗ് ആര്‍ക്കൈവ്