ഭാഷ എന്നത് വെറും വാക്കോ വാചകമോ അല്ല, അത് ആ പ്രദേശത്തിന്റെ ഭൂമിശാസ്ത്രവുമായും, കാലാവസ്ഥയുമായും ചരിത്രവുമായുമൊക്കെ ചേർന്നുള്ള ഒരുല്പന്നമാണെന്നു ഒരു സംശയവുമില്ലല്ലോ? വിവർത്തന സാഹിത്യത്തിൻറെ പരാജയവും (പരാദീനതയും) വിജയവും നോക്കിയാൽ ഈ ഒരു ഘടകം കാണാം. വരികൾ ഒരു ഭാഷയിൽ ഉരുവം കൊള്ളുന്നത് മറ്റൊരു ഭാഷയിൽ പദാനുപദമായി വിവർത്തനം ചെയ്താലുള്ള അവസ്ഥ. ആശയം മൊത്തത്തിൽ ഉൾക്കൊണ്ട് മറ്റൊരു ഭാഷയിൽ അവതരിപ്പിച്ചാലും പലതും ചോർന്നു പോയേക്കാം. ചിലത് രസകരവുമാകാം. ചിലതു മൂലകൃതിയെ അടിസ്ഥാനപ്പെടുത്തിയുള്ള മറ്റൊരു സ്വതന്ത്ര സൃഷ്ടിയുമാകാം - ബാലചന്ദ്രൻ ചുളളിക്കാടിന്റെ വിവർത്തന കവിതകൾ.
പരീക്ഷണം:
ഈ മനസിന്റെ ഒരു കാര്യേയ്
കടലാസ്സ് ചിറകുകൾ മാത്രം പിടിച്ച് അവൻ പറന്നു പോകുന്നു,
പോകാൻ പാടില്ലാത്തേടത്തിക്കൊക്കെ പഹയൻ പോകും
പ്രായത്തിന്റെ കുന്തോം കൊടച്ചക്രോം ഓനുണ്ടോ 'മനസ്സിലാവുന്നു'
നാക്കിൽ പതിഞ്ഞ മോഹമായകൾ അവനെ വശീകരിക്കുന്നു, ഹൂയ്...
ഓന് മുന്നും പിന്നുമില്ലന്നേയ്
വള്ളിപൊട്ടിയ എൻ മനം, ഹൂശ് ....
Kaagaz ke do pankh leke, Uda chala jaaye re
Jahaan nahin jaana tha ye, Wahin chala haye re
Umar ka yeh taana baana, samajh na paaye re
Zubaan pe jo moh maaya, Namak lagaye re
Ke dekhe na bhale na jaane na daayre
Disha hara kemon boka
Monn-ta re..
ആങ്ങട്ടോ ഇങ്ങാട്ടോന്നും പറഞ്ഞിങ്ങനെ
ചാടിക്കളിക്കുന്ന കുട്ടിക്കൂരങ്ങൻ
ഹൃദയമൊന്നുമല്ല പൊന്നോ
അടിക്കുമ്പോഴെല്ലാം പാറിപ്പറക്കുന്നൊരു
അഞ്ചാം നമ്പർ പന്തെന്നെ ..
Jiya ko yoon uchhale,
Jiya nahin gend laage, gend laage re laage
ചന്ദനമെന്നു ധരിച്ച് മണ്ണിനെ
നെറ്റിയിലലങ്കാരമായ് കുറിയിട്ടിരിക്കുന്നു
നാക്കിൽ പതിഞ്ഞ മോഹമായകൾ അവനെ വശീകരിക്കുന്നു, ഹൂയ്
ആങ്ങട്ടോ ഇങ്ങാട്ടോന്നും പറഞ്ഞിങ്ങനെ
ചാടിക്കളിക്കുന്ന കുട്ടിക്കൂരങ്ങൻ തന്നെ ഇഷ്ടോ!
Maati ko ye chandan sa, maathe pe sajaye re
Zubaan pe jo moh maaya, namak lagaye re
Ke dekhe na bhale na jaane na daayre
Disha hara kemon boka
Monn-ta re..
---------------------------------------------------------------------------
ഗാനം: Monta Re
ചിത്രം : Lootera (2013)
Written by Amitabh Bhattacharya, Composed by Amit Trivedi & Sung by Swanand Kirkire & Amitabh Bhattacharya
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ