2010, മേയ് 7, വെള്ളിയാഴ്‌ച

സുഖമോ ദേവി


----------------------------------------------
വീണ്ടും ഒരു പൂരം കൊടിയേറി.(അമ്പലംകാവ് പൂരം മെയ്‌ 13 നു. പഴയ ഒരു പോസ്റ്റ്‌ ഇതാ വീണ്ടും )
----------------------------------------------

രാമന്‍: നാണു നായരെ ,
പയ്യന്‍: പയ്യന്‍ സാറേ നു വിളിക്കെടാ ചെക്കാ
രാമന്‍ : പയ്യന്‍ സാറേ, അമ്പലംകാവ് പൂരത്തിനെ പറ്റിയും മറ്റും ചെറിയ ഒരു "കാച്ചിപ്പൊരിക്കല്" ആയാല്‍കൊള്ളാം .
പയ്യന്‍ : ഓ ഗൃഹാതുരന്റെ വിമ്മിഷ്ടം ലെ. അതിന് വാസുവാണ് കേമന്‍. തൂലിക കൊടുക്ക്‌.
വാസു: അത് ഞാനേറ്റു.

"അതിജീവനത്തിനായി അടിച്ചേല്‍പിച്ച പക്ക്‌ാതയുടെ മുഖംമൂടിയോട് വിടചൊല്ലി, നഗരത്തില്‍നിന്നു ഒരു മേടമാസപ്പുലരിയില്‍ ഞാന്‍ അമ്പലംകാവിലെത്തിയനേരം അമ്പലപ്പറമ്പിലെ അരയാലിനോടായ് ചോദിച്ചു "സുഖമോ ദേവി" .
നിലാവില്‍ മതിമയങ്ങി നില്‍ക്കുകയായിരുന്ന "അവള്‍" എന്നെ മന്ദമാരുതനാല്‍ തഴുകി. ലാസ്യമോ, ശ്രിന്കാരമൊ , വാത്സല്യമോ എന്നറിയാത്ത കാറ്റിന്റെ ആ തലോടല്‍ എന്നെ വര്‍ഷങ്ങള്‍്ക്കു പുറകിലേക്കെത്തിച്ചു . അഹങ്കാരത്തിനും ആത്മവിശ്വാസതിനുമിടയിലെ നേരിയ നൂല്‍പ്പാലത്തില്‍ നിന്നിരുന്ന കൌമാരത്തിലേക്ക്.
അമ്പലംകാവിന്റെ താളലയസ്പന്ദനങ്ങള്‍ മറ്റാരേക്കാളും കൂടുതല്‍ അറിയുകയും ആസ്വതിക്കുകയും ചെയ്തിരുന്നു എന്ന് അഹങ്കരിച്ചിരുന്ന ഞങ്ങള്‍.......

നിലാവുള്ള രാത്രിയില്‍ അമ്പലപ്പറമ്പിലെ പാറയില്‍ കിടന്നു നാളെയുടെ സ്വപ്‌നങ്ങള്‍ നെയ്തിരുന്ന ഞങ്ങള്‍ ......

നാളെയെന്തെന്നറിയാഞ്ഞിട്ടും സ്വപ്‌നങ്ങള്‍ കണ്ടിരുന്ന ഞങ്ങളെ നോക്കി പുഞ്ചിരി തൂകിയിരുന്ന ചന്ദ്രന്‍. ഈ സ്വപ്നങ്ങളുടെ വര്ണപ്പൊലിമയില്‍് അമ്പലംകാവിലെ രാത്രികള്‍ പകലുകളായ് മാറിയിരുന്നു. രജനിയെ പരിണയിച്ച ഞങ്ങളെ അസൂയയോടെ കള്ളനോട്ടം നോക്കിയിരുന്ന പകലുകള്‍ . ഈ സ്വപ്നങ്ങള്‍്ക്കുളള ഉത്തരം തേടലില്‍് ഞങ്ങള്‍ പല നഗരങ്ങളിലായി ഒറ്റപ്പെട്ടു. "ഞങ്ങളെ" വെറും "ഞാന്‍" ആക്കിയ നഗരങ്ങള്‍".

പ്രവാസം- "ബാല്യകൌമാരത്തില്‍ സ്വരുക്കൂട്ടിയ ഛായാബിംബങ്ങളുടെ, ഗന്ധ സ്പര്‍ശത്തിന്റെ തവണകളായുളള പിന്‍വലിക്കല്‍. ജന്മനാട്ടിലേക്കുല്ല ഓരോ മടക്കുയാത്രയുടെ ഒരുക്കങ്ങളും അവന് വര്ണ്ണിക്കാനാവാത്ത വികാരമാകുന്നു. ഓരോ മടക്കുയാത്രയും ഓര്‍മ്മകളുടെ ഉത്സവങ്ങളും.

ആകാശത്തെ മേഘമാലകളെ ചുംബിച്ചു നിലക്കുന്ന പശ്ചിമഘട്ടത്തിന്റെ സൌന്ദര്യം നുകര്‍ന്ന് പാലക്കാടന്‍ ചുരവും താണ്ടി കേരളക്കരയിലേക്ക് വരുമ്പോള്‍ ,മണിയറയിലേക്ക് പ്രവേശിക്കുന്ന നവവധുവിന്റെ ജിഞാസയായിരുന്നു ഓരോ തവണയും. പിന്നീടുള്ള ഓരോ വഴിയോരക്കാഴ്ച്ചകളും ഓര്‍മ്മകളുടെ മധുവിധുവും.

പ്രഭാതത്തെ വരവേല്‍ക്കുന്ന ശിവപുരി. നേരിയ ഇരുട്ടില്‍ സുപ്രഭാത സംഗീതത്തില്‍ ലയിച്ചുനില്‍ക്കുന്ന തേക്കിന്‍കാടും വടക്കുംനാഥനും. പ്രഭുദ്ധനായ മലയാളിക്കു, വാര്‍ത്തകളുടെ പ്രാതല്‍ എത്തിക്കാന്‍ പരക്കം പായുന്ന മുന്‍സിപ്പല്‍ സ്റ്റാന്റിലെ പത്രവിതരനക്കാര്‍. ചന്ദനത്തിരിയുടെ മാസ്മരിക ഗന്ധത്തില്‍ മുങ്ങി നില്‍കുന്ന ബസ്സുകള്‍. പുത്തന്‍ പള്ളിയുടെ സൌന്ദര്യം നോക്കി ഇനിയും മതിവന്നിട്ടില്ലാത്ത രാമവര്‍മ്മ തമ്പുരാന്‍. പാല്‍ക്കാരന്റെ വിളിച്ചുണര്‍ത്തലുകള്‍ . പാല്‍കുപ്പി മതിലിന്മേല്‍ വച്ചു പോയനേരം മതിലും പാല്‍ കുപ്പിയും പറയുന്ന നിഷ്ക്കളങ്കതയുടെ കഥകള്‍. ഈ ദ്രിശ്യങ്ങളിലെല്ലാം ഇത്ര വശ്യ സൌന്ദര്യം ഒളിഞ്ഞിരിക്കുന്നുണ്ടായിരുന്നോ? ഞാന്‍ മധുരനൊമ്പരത്തോടെ സ്മരിക്കുന്നു, ഇതായിരുന്നു നിന്‍റെ നഷ്ടങ്ങള്‍, അല്ലെന്കില്‍് പുതിയ കണ്ടെത്തലുകള്‍.
നഷ്ട ലാഭങ്ങളുടെ തുലനത്തില്‍ സൂര്യന്റെ ആദ്യകിരണം വീണിരുന്നു. അമ്പലംകാവിലെ സുപ്രഭാതം. ഓര്‍മ്മകളുടെ ഭാരം ഇറക്കി വെച്ചു നേരെ ചെന്നത് അമ്പലക്കുളത്തിലേക്ക്. കടവിനും പറയാനുണ്ടായിരുന്നു ഒരുപാടു കഥകള്‍. വൈകുന്നേരത്തെ കളിയും കഴിഞ്ഞു സൂര്യനെയും "മുള്ളൂരെക്ക്" യാത്രയാക്കി ചിലവഴിച്ചിരുന്ന സന്ദ്യകളുടെ കഥകള്‍ . മുങ്ങി നിവര്ന്നപ്പോഴേക്കും കാലം ഒരുപാടായി. ഓര്‍മ്മകള്‍ക്ക് മങ്ങലായോ? ഇല്ല. ഓര്‍മ്മകള്‍ക്കും വീഞ്ഞിനുമുള്ള സ്വഭാവം , പഴക്കം മാധുര്യം വര്‍ധിപ്പിക്കുന്നു"

പയ്യന്‍: "വാസൂ അത് കൊനീആക്(COGNAC) ആയിരുന്നോ?"
വാസു: "രാമാ, കാല്‍കപ്നികതയുടെ വിരസതയില്‍ പയ്യന്‍ തെറി വിളി തുടങ്ങി , തൂലിക നാണു വിനു കൈമാറുന്നു."
പയ്യന്‍:" ഇനി ഞാനും ഒരു പിടുത്തം പിടിക്കാം "

"കുളക്കടവില്‍ നിന്നും നേരെ എത്തിയത് പഴയ പൂര്‍ത്തീകരിക്കാത്ത കഥയിലെ നായകന്മാര്‍ക്കിടയിലേക്ക് ---
"തുലാക്കാറ്റു പോലെ കടന്നുപോയ ഒരു തലമുറ ". (വി.ടി. യോട് സലാം)
കാലമെന്ന കാഥികന്‍ അവരെ വിവിധ ദേശങ്ങളിലെത്തിച്ചപ്പോള്‍ പിന്നീടുള്ള ഓരോ മേട മാസത്തിലുമവര്‍ ഒന്നിച്ചു, കഥകള്‍ പങ്കുവച്ചു . അതില്‍ ദുഖമുണ്ടായിരുന്നു വിരഹമുണ്ടായിരുന്നു ,സന്തോഷമുണ്ടായിരുന്നു
അമ്പലംകവിലംമ്മയുടെ പിറന്നാളിന്‍ തലേനാള്‍ . തന്റെ പൊന്നോമനകളോടായി മുകളില്‍നിന്നൊരു അശരീരി: " ദാഹത്താല്‍ വലയുന്നോ എന്റെ മക്കളെ?". അയലത്തെ സുന്ദരിയുടെതായിരുന്നു അത്. അമ്പലംകാവിലമ്മ കള്ളച്ചിരിയോടെ നോക്കി . അരയാലിനെകൊണ്ട് സംഗീതമാലഭിപ്പിച്ചു. ആശരീരിയെ പിന്‍തുടര്‍ന്ന് അവര്‍ എത്തിയത് ആത്മാക്കളുടെ വിശ്രമ സ്ഥലമായ മുള്ളുര്‍ ഷാപ്പില്‍ . ശാലീന നിലാവില്‍ കുളിച്ചു നില്‍ക്കയായിരുന്നു "ഷാപ്പ്‌" സുന്ദരി . അത് തലമുറകളുടെ സംഗമം ആയി . വൃതഭങ്ങിയറിയട്ടെ എന്ന് കൂട്ടത്തിലൊരുവന്‍ കളിവാക്ക് ചോദിച്ചപ്പോള്‍ നൂറു ജന്മം നോമ്പ് നോറ്റൊരു "ഷാപ്പ്ണി " യാന്നീ രാധയെന്നവള്‍ മറുപടി പറഞ്ഞു (എത്ര കുടിച്ചാലും ബോധം പോകില്ല എന്ന് വായിക്കുക) . കഥകളുടെ നിര അങ്ങിനെ പോകുന്നു ."
പയ്യന്‍: "വാസു ഇനി താനായിക്കോ "
വാസു: " അതെ ഇന്നു പൂരം. ഓരോ നിമിഷവും മണിക്കൂറുകളും ഞങ്ങള്‍ക്ക് മേളപ്പൊരിക്കലാകുമ്പോള്‍ അതില്‍ വര്‍ത്തമാനകാലം ഭൂതകാലമാകുന്നത് നോക്കി നിശ്വസമാടക്കിയിരുന്ന ഞങ്ങളും.
ഇനി ഞങ്ങള്‍ക്ക് പിരിയാന്‍ സമയമായി. ഞങ്ങളില്‍ നിന്നും "ഞാന്‍" ലേക്കുള്ള തിരിച്ചു പോക്ക്. പോകാന്‍ നേരം ഞാന്‍ വീണ്ടും ആരാഞ്ഞു. "സുഖമോ ദേവി?" . മറുപടി മഴയായിരുന്നു. വേനല്‍മഴ പുതു മണ്ണില്‍ തീര്‍ത്ത മാസ്മരിക ഗന്ധത്തില്‍ മതിമറന്നു ഞാനങിനെ നിന്നു.
തുലാവര്‍ഷത്തെ വേനല്‍മഴയുടെ പുതു രൂപത്തില്‍ കണ്ടപ്പോള്‍ മഴയുടെ തോഴനായ മണ്ണിന്ടെ കണ്ണുനീരില്‍ കലര്‍ന്ന പുഞ്ചിരിയോ ഈ ഗന്ധം.
ആ കണ്ണുനീര്‍ അമ്പലംകാവിലെ രാത്രികളെ സ്വര്‍ഗതുല്ല്യമാക്കിയിരുന്ന മിന്നമിന്നികളുടെതായിരുന്നോ?
ആ കണ്ണുനീര്‍ വിട ചൊല്ലുന്ന കാമുകിയുടെതായിരുന്നോ? അമ്മയുടേതായിരുന്നോ? ഭാര്യയുടെതായിരോന്നോ?
മഴയില്‍ ലയിച്ച് ഞാന്‍ വീണ്ടും ഉരുവിട്ടു "സുഖമോ ദേവി, സുഖമോ ദേവി, .........."
പയ്യന്‍: " ഇതു പോരെടാ ചെക്കാ?"
രാമന്‍: "പൊടിപൂരം തിരുനാളില്‍ , നിര്‍മാല്യം"
-പിന്നീടുള്ള അവരുടെ പ്രവാസ ദിനങ്ങള്‍ക്കുള്ള ലഹരിയായി ഈ സ്മരണകള്‍. അടുത്ത കാത്തിരിപ്പിന്റെ തുടക്കവും-
*******************************************************************

19 അഭിപ്രായങ്ങൾ:

രഞ്ജിത്ത് ലാല്‍ എം .എസ്. പറഞ്ഞു...

രജനിയെ പരിണയിച്ച ഞങ്ങളെ അസൂയയോടെ കള്ളനോട്ടം നോക്കിയിരുന്ന പകലുകള്‍.

nannayi...but രജനി yennathu...RATHRI ennu Thanne Upayogikkunnathanu nallathu

SreeDeviNair.ശ്രീരാഗം പറഞ്ഞു...

നന്നായിട്ടുണ്ട്...
ഇനിയും തുടരുക..

(ചില അക്ഷരങ്ങള്‍
എഴുതുമ്പോള്‍ ശരിയാകു
ന്നില്ല.അതു മാറ്റിയെഴുതു.)

ആശംസകള്‍

സസ്നേഹം,
ചേച്ചി.

Raman പറഞ്ഞു...

Thanks for comments

typing malayalam fond and getting corresponding letters in keyboard is so tough. Will try to improve.

Lalrenjith: rajani ennathu onnu exaggerate cheythathaanu

പണ്യന്‍കുയ്യി പറഞ്ഞു...

ഇഷ്ടപ്പെട്ടു.നന്നായിട്ടുണ്ട്...

പ്രണയം പറഞ്ഞു...

ellayidathum pranayam thanne alle?

പ്രണയം പറഞ്ഞു...

"ഞങ്ങളെ" വെറും "ഞാന്‍" ആക്കിയ നഗരങ്ങള്‍".

ella ardhathilum satyam..

Typist | എഴുത്തുകാരി പറഞ്ഞു...

ജീവിക്കാന്‍ വേണ്ടി നഗരങ്ങളേയും പ്രണയിക്കാതെ വയ്യല്ലോ.കൂടെ കൊണ്ടുപോകാന്‍ ഈ ഓര്‍മ്മകളുമുണ്ടല്ലോ.

anupama പറഞ്ഞു...

dear raman,
let me get drenched in this rain and tell you............
ippol devikku sukham..........
[the title of my post-sukhmo devi?]
one of my favourite songs.......
how'z life in pune?
happy blogging.....
sasneham,
anu

Unknown പറഞ്ഞു...

Rama,
Nice language. A different face of Raman.. I enjoyed. Keep writing. A small suggestion, malayaalathil..
Oru blogil oru subjectine kendreekarichu bloggunnathu blogine alpam koode interesting aakkum..
-Gundoos

Raman പറഞ്ഞു...

Anu- Swapnangalilum anubhavangalilum sughamanu ennano?

Yaa ofcourse thats a nice song and title of the movie was given by ONV after reading the script of the film from Venu Nagavally.

But origin of that famous quote (Sughamo Devi) trace back to Ramayanam (Hanuman seethadeviyodu paranjathaanathrye)

Raman പറഞ്ഞു...

Dhanya- Suggestion sweekarichirikkunnu.
(Malayalamee ippo payattan pattullo ennathum sathyaa)

അജ്ഞാതന്‍ പറഞ്ഞു...

നല്ല ഭാഷ...
തൃശ്ശൂരിനെ വര്‍ണ്ണിച്ചതില്‍ ഒരു കുഞ്ഞിരാമന്‍ നായര്‍ ചുവയുണ്ട്..

ആശംസകള്‍.
ഇനിയും വരാം..
സ്നേഹത്തോടെ..

വിനുവേട്ടന്‍ പറഞ്ഞു...

അല്ല മാഷേ, ആളെ മനസ്സിലായില്ലല്ലോ ... ഒരു പടം പ്രൊഫൈലില്‍ കൊടുത്താല്‍ ഏതാ ഈ നാട്ടുകാരന്‍ എന്ന് അറിയാമായിരുന്നു... എന്തായാലും എഴുത്ത്‌ തുടരട്ടെ ... ആശംസകള്‍ ...

Deepa Praveen പറഞ്ഞു...

vyathiyasthamaya ezhuthu.
ORu thurannu ezhuthintey reethi kaanam chila idangalil.
nannayirikkunnu..
Bhavukanagal

Unknown പറഞ്ഞു...

Nannayirikkunnu. A different style of writing.

Vayady പറഞ്ഞു...

വായനയുടെ ഒടുവില്‍ ഞാന്‍ കേട്ടു ഒരു നെടുവീര്‍പ്പ്! അതെന്റേതായിരുന്നു. വാക്കുകള്‍ കൊണ്ട് എന്നെ നാട്ടിലേയ്ക്ക് കൂട്ടികൊണ്ടുപ്പോയി. വല്ലാത്ത നൊസ്റ്റാള്‍ജിയ..മനസ്സില്‍ തുളച്ചുകയറുന്ന ഭാഷ.

Suni പറഞ്ഞു...

Nannayi rama
Njangale njan akkiyathu manassil thatti..

Aaa parapuram, pura thalennu nammudethayirunnu... nammudethu mathram.

Sunil

Raman പറഞ്ഞു...

@Sunietta parappuram ippol aareyumirikkaan kittathe karayunnundaakum. Athupolethanne kombanteyum raghuvinteyum therrivilikal kelkkaannayi kaathrokkunnundaakum.

Vayadi- a big smile

പൊറാട്രീയം പറഞ്ഞു...

രാമാ നിന്റെ പഴയ പോസ്റ്റുകളൊക്കെ പൊടി തട്ടി കഴുകി പിച്ചളത്തമ്പാളത്തിലിട്ടു 'ഓള്‍ടെ' നടയില്‍ കൊണ്ട് വെയ്ക്ക്. നിനക്ക് ഷര്‍ട്ടൂരാന്‍ വയ്യെങ്ങെ പെണ്ണിന്റെ കയ്യില്‍ കൊടുത്തയക്ക്‌. ഒരു 'സാരസ്വത പുഷ്പാഞ്ജലി ' ചീട്ടാക്കാനും ചട്ടം കെട്ടണം. പിന്നെ "എന്ന് തുടങ്ങി ഈ രഹസ്യം" എന്ന് കെട്ടിയ പെണ്ണ് കുശുമ്പുകുത്തി കണ്ണുരുട്ടിയാല്‍ പ്രാഞ്ചിയേട്ടന്‍ സ്റ്റൈലില്‍ " അതൊക്കെണ്ട്രീ..!" എന്ന് പറഞ്ഞ് 'ചെമ്പട്ടും പൊന്‍ ചിലമ്പും വളകളുമണിഞ്ഞ'വളെ കള്ളക്കണ്ണാല്‍ സൈറ്റടിച്ച് ഫെയ്ഡ്‌ ഔട്ട്‌ ചെയ്തേക്ക്‌ ആല്‍ത്തറയിലേക്ക്..

വാസൂന്റേം നാണൂന്റെം കൂടെ കമലേനീം വിജൂനേം കൂട്ടി രു പിടുത്തം പിടിച്ചു നോക്ക്. നീര്‍മാതളോം കരിമ്പനയും തലപ്പുകളിളക്കുമ്പോള്‍ അമ്പലംകാവിലെയ്ക്ക് വള്ളുവനാട് ഓടിയെത്തും. നാവോറ് പാടാന്‍ ! നീ പുലി തന്നെടേ! സരസ്വത്യോപ്പോള് കിടന്നു നൃത്തം വെക്ക്വല്ലേ നിന്റെ നാരായത്തില്‍!

Not able to read?

This Blog is in Malayalam. Click below logo and download the Font to your Fonts folder. Click here for Malayalam Fonts

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
Pune/ Adat, Maharashtra/Thrissur, India
Anginey prathyekichu parayaanonnumilla.

ബ്ലോഗ് ആര്‍ക്കൈവ്