തായ്: "മോനെ, എണീക്കടാ, സ്കൂളില്ല്യേ ഇന്ന്, ഇപ്പൊ തന്നെ വൈകി "
മഞ്ഞ കാർഡിനും ചുമപ്പിനുമിടയിലെ മകനുള്ള സമയമായ 5 മിനിട്ട് സൈലൻസ്
"എണീക്കാനല്ലടാ നിന്നോട് പറഞ്ഞെ......... "
കണ്ണ് തുറക്കാതെ, സുഷുപ്തിയിൽപത്മാസനത്തിലെ രാംദേവായി കുലുങ്ങിക്കൊണ്ട് മോൻ (Alarm അടിച്ചപ്പോൾ ഉണർന്ന്, ' അടുത്ത ബെല്ലോടുകൂടി ഉർവ്വശി തിയറ്റേഴ്സിന്റെ നാടകം' ഭാവേന മത്തായിച്ചൻ ലൈനിൽ ) "എന്റമ്മേടെ ജിമ്മിക്കി കമ്മൽ, എന്റപ്പൻ കട്ടോണ്ട് പോയേ...... "
അസ്ഥപ്രജ്ഞയായ തായയും, ഞെട്ടിയുണർന്ന് തന്റെ പൂർവ്വാശ്രമത്തിൽ തിയ്യറ്ററിൽ വിസിലിടിക്കണ താതനും.
അപ്പൊ തുടങ്ങാ മക്കളെ
"എന്റമ്മേടെ ജിമ്മിക്കി കമ്മൽ, എന്റപ്പൻ കട്ടോണ്ട് പോയേ...... "
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ