2017, ഒക്‌ടോബർ 30, തിങ്കളാഴ്‌ച

വിവാഹപ്പിറ്റേന്ന് റീലോഡഡ്

യൂറോപ്യൻ ഔപചാരികതയുടെ ഡിഫൻസീവ് ഫുഡ്ബോൾ സ്ട്രാറ്റജിയിൽ അടിയുറച്ച് വിശ്വസിക്കുന്നവരായിരുന്നു വരന്റെയും വധുവിന്റെയും പക്ഷക്കാർ. ആയതിനാൽ വിവാഹദിനത്തിന്റെ ഒന്നാം പകുതിയിലും രണ്ടാം പകുതിയിലും ഇരു ഭാഗത്തിനും ഗോളൊന്നും സ്കോർ ചെയ്യാനായില്ല. ടീം ക്യാപ്റ്റൻ വരൻ തോറ്റു കൊടുക്കാത്ത 'സ്ഥാനിയും'. സ്ഥാനി നായർ എന്നാണ് പറയേണ്ടത്, പക്ഷേ ജാതി വാലിന്റെ പൊളിറ്റിക്കൽ കറക്ടനസ്സ് എന്ന' ഉപരിപ്ലവ നിരർ ത്ഥക ബാലേ' നിറഞ്ഞ സദസ്സിൽ ഓടുന്ന ഈ കാലത്ത് കളിയിലെ പത്താം നമ്പ്രൻ അഥവാ നായർ മുറിച്ച 'സ്ഥാനി'.  കളിയുടെ എക്സ്ട്രാ ടൈമിന്റെ വിസിൽ മുഴങ്ങി.

കളിയിൽ ക്ഷണനേരം കൊണ്ട്വ പരിചയപ്പെട്ട എതിർ ടീമംഗങ്ങളെ എക്സ്ട്രാ ടൈമിലെ ഷോട്ട് ഇൻറർവെല്ലിൽ വിശദമായി വീണ്ടും മുട്ടിയശേഷം, ആദ്യദിനം വധു ഗ്രഹത്തിൽ രാത്രി ഭക്ഷണത്തിനായി ഇരിക്കുന്നു. സ്വതേ  മാധവരുടെ മറ്റേ കഥാപാത്രം - പെനാൽട്ടി കിക്ക് കാത്തു നിൽക്കുന്ന ഏകാകിയായ ഗോളി - അടുന്നയാളാണെങ്കിലും, ഇന്നത്തെ ദിനം പത്താം നമ്പറ്രു ഇടാൻ വിധിക്കപ്പെട്ടതിനാൽ 'കൊച്ചു പയ്യനിസം' കയ്യിലുള്ളയാളാന്ന് പറയേണ്ടല്ലോ.

വധൂഗ്രഹത്തിൽ  വരന് ഭക്ഷണം വിളമ്പിക്കൊണ്ട്   മിഡ് ഫീൽഡിൽ കളിക്കുന്ന ഒന്നാം ബന്ധു :"മോനേ, മടിയൊന്നും വേണ്ടാട്ടോ, സ്വന്തം വീടാന്ന് കരുതി മോൻ എല്ലാം കഴിക്കണം"
ഇത് കേട്ട് ഷോട്ട്പാസായി കിട്ടിയ അവസരം മുതലെടുത്ത് മിഡ് ഫോർവേഡ് രണ്ടാം ബന്ധു : "ഹായ്, എന്തൂട്ടായീ പറേണേ, സ്വന്തം വീട് പോല്യാ, സ്വന്തം വീടെന്യല്ലേ ഇത് ?"

ഭക്ഷണം ഒരോന്നും വിശദമായി രുചിച്ച് നോക്കി, ഇനിയുള്ള അവസരം തന്റേതെന്ന് തിരിച്ചറിഞ്ഞ് വരൻ പയ്യ് എതിർ മുഖത്ത് നിന്ന് '' സ്വന്തം വീടാച്ചാൽ ഈ വെച്ചേക്കണതൊക്കെ ഇപ്പൊ പറമ്പിലാ"

റഫറിയുടെ നീണ്ട വിസിൽ. ചുവപ്പുകാർഡിനായോ, കളിയവസാ നിച്ചതിന്റെയോ?☺

(ഇതിന്റെ  പ്രാഗ്രൂപം വാമൊഴിയായ് പകർന്നു തന്നയാൾ 'വിവാഹപ്പിറ്റേന്ന്' എന്ന കഥ വായിച്ചിരിക്കാൻ ഒരു സാധ്യതയും കാണുന്നില്ല)

അഭിപ്രായങ്ങളൊന്നുമില്ല:

Not able to read?

This Blog is in Malayalam. Click below logo and download the Font to your Fonts folder. Click here for Malayalam Fonts

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
Pune/ Adat, Maharashtra/Thrissur, India
Anginey prathyekichu parayaanonnumilla.

ബ്ലോഗ് ആര്‍ക്കൈവ്