2019, ഫെബ്രുവരി 23, ശനിയാഴ്‌ച

Moodtapes

ഇന്നൊരു പുത്യേ കഥ വേണംട്ടാ അച്ഛാ
പുത്യേ കഥാന്ന് പറയുമ്പോ.... ഇപ്പൊ ശര്യാക്കാം സുലൈമാനെ ആ കുഞ്ഞേ സ്പാനറിങ്ങ് ട് ത്തേ..
സുലൈമാന് മനസ്സാം റോഡ് റോളർ റിവേഴ്സ് ഗിയറിലിട്ട് ഒരു രണ്ടു കൊല്ലം പുറകെ പോയി അങ്കമാലിലെ ഒരു ബാർബർ ഷാപ്പില് ഡസൻ ബ്രേക്കിട്ട് തൊട്ടു തൊട്ടില്ലാന് മട്ടിൽ നിർത്തീട്ട്.
ഹമ്മിങ്ങായ് "ദോ, ദോ നൈന "
 https://youtu.be/WFHURuf_R3s
അവടെ ബാർബർ ചുറ്റും കൂടിയിരിക്കണ കൂട്ടത്തോട്.
'' എടാ മോനെ സയ്ക്കില്യടാ. അവടാ കാർന്നോരും പെൺകുട്ടീം തനിച്ചേളോ. അപ്പേണ് അവർട ഗുണ്ടായിസം. നാട്ടാര് തെണ്ടീള് നോക്കീ ന്നേളോ........ അവൻ ചെന്ന് ട്ട ചോയ്ക്കാ ആ പെണ്ണിനോട്, എന്റെ കീപ്പായിരിക്കാൻ പറ്റോന്ന്. അങ്ങനെ ആരേലും ചോയ്ക്കോക്കോ?
പിന്നെ ആ നേരം ആരാന്നോ ചെന്ന് മമടെ ഇന്ദുചൂടന് ഫോൺ ചെയ്തു.
മൂപ്പരാൾടെ ജീപ്പില്, ജും ജും ജും....."

ഇടക്ക് കേറി വന്ന രസം കൊല്ലി അപ്പൊ " പത്ത് പയ്നനഞ്ച് കൊല്ലം മുന്നെ വന്ന നരസിംഹന്റെ കഥ, അത് കേട്ടോണ്ടിരിക്കാൻ കൊറേ നാറ്യോളും "


സീൻ ബ്രേക്ക്. വീണ്ടും വർത്തമാനകാലം.
അപ്പൊ നെനക്ക് ഇന്ന് പുതിയ കഥ അല്ലേ മകനേ. ശര്യാക്കാം

ഒരുത്തീല് ഒരു ആമിന താത്തക്ക് ഒരു മൊഞ്ചുള്ള ഒരു മോള്ണ്ടാർന്നു

മൊഞ്ച് ന്ന് പറഞ്ഞാ എന്താച്ഛാ?

മൊഞ്ച് ച്ചാ ഭംഗി

ആ അപ്പൊ പറഞ്ഞത് ആമിനേടെ മോള് , ബാപ്പാടെ പുന്നാര കൊച്ച് - 'ബിയാത്തു'.
അപ്പൊ ഈ ഭംഗീന്ന് പറഞ്ഞാ കൊറച്ചു സം മുന്നെ കണ്ട ''മിഴിയിൽ നിന്ന്  മിഴിയിലൂടെ....'' പാടണ ചേച്ചീടെ പോല്യാവൂലെ അച്ഛാ?

പിന്നെ അല്ലേ, കരിമീൻ പിടക്കണ കണ്ണാണ് ഓൾടെ. കവിത തുടിക്കണ കണ്ണാണ്.. ....
അവള് ഇങ്ങനെ കറുത്ത മുടിയൊക്കെ കോതി മിനുക്കി കല്യാണം എന്നാ ന്ന് നോക്കി നടക്കാ,

(എന്റെ കല്യാണം എപ്പഴാ അച്ഛാ എന്ന ചിര പുരാതന ക്ലീഷേ വരേണ്ടതാ പക്ഷേ ഇവിടെയില്ല)

അങ്ങനെ കല്യാണം കഴിക്കാൻ ഒരുത്തൻ വന്നു. ഓളെ ചെറുപ്പത്തിലേ ഇഷ്ടള്ള സുബൈറ്..

ന്നട്ട്

കല്യാണ ദെവസായി

ന്നട്ട്

രാത്രി ലാ കല്യാണേയ് അന്നൊക്കെ

ന്നട്ട്, ന്നട്ട്

മൊല്ലാക്ക വന്ന് കൈ പിടിച്ച് കൊടുക്കും അവർക്കൊക്കെ അങ്ങന്യാ ചടങ്ങ്..
ന്നട്ട്
ഹാ, ആ നേരായപ്പോ പെട്രോ മാക്സങ്ങട് പൊട്യാ തെർച്ച് ആകെ ഇരുട്ട്
ന്നട്ട്
ന്നട്ടെന്താ, ആ കല്യാണങ്ങട് മൊടങ്ങി
(അപൂർണ്ണതയുടെ വിഷമത്തിലും പ്രതീക്ഷയിലും ' മോൺസ്റ്റർ ' ഉറക്കത്തിൽ ക്ക്.
https://www.youtube.com/watch?v=jhvnw_2ESyc&feature=youtu.be

പ്രവാസി ഫാദർ തിരിച്ച് പാട്ട് യൂട്യൂബിൽ ഇട്ട് പാറപ്പുറത്തെ കള്ളുകുടി സംഘത്തിൽ അതിൽ പാട്ടിൽ കേമനായിരുന്ന സുനി പാടണതും മറ്റുള്ളവർ ചുറ്റും കൂടി കൈകൊട്ടുന്നതും  ഒർത്ത് ..
ഫ്രേമിൽ വലത് മൂലയിൽ ആമ്പലം കാവിലെ ആലിൽ ഇരുന്ന് കാക്ക തൂറിയത് പറഞ്ഞുണ്ടാക്കിയ പ്രത്യേക ഫോണ്ടിൽ " മദ്യപാനം ആരോഗ്യത്തിന് ഹാനികരം."

പോസ്റ്റ് സ്ക്രിക്രിപ്റ്റ്: കഥകൾ ജനിക്കുന്നത് കേൾവിക്കാരന് വേണ്ടി മാത്രമത്രേ, അവക്ക് അവനെ രസിപ്പിക്കാനുള്ള ഒറ്റ "സന്ദേശം " മാത്രം. അല്ലാതെ ഒരു സന്ദേശവും ആവശല്യാന്ന് (കുത്ത്, കുത്ത്, കുത്ത്

അഭിപ്രായങ്ങളൊന്നുമില്ല:

Not able to read?

This Blog is in Malayalam. Click below logo and download the Font to your Fonts folder. Click here for Malayalam Fonts

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
Pune/ Adat, Maharashtra/Thrissur, India
Anginey prathyekichu parayaanonnumilla.