2010, ജൂൺ 10, വ്യാഴാഴ്‌ച

അവര്‍ വരുന്നു, കാലുകളാല്‍ കവിത വിരിയിക്കാന്‍

"താണ്ഢവത്തിന് മുമ്പ് സശ്രദ്ധം ജടയഴിച്ചിട്ട ശിവനെപ്പോലെ നീണ്ട ചുരുളന്‍ മുടിയും കറുത്ത കരിങ്കല്‍ മുഖവും നേരിയ മീശയുമായി ഹിഗ്വിറ്റ ഗോളികള്‍ക്കൊരു അപവാദമായിരുന്നു."
കൊളംമ്പിയയുടെ ഗോളിയായ ഹിഗ്വിറ്റയെ N.S. മാധവന്‍ തന്റെ ചെറുകഥയായ 'ഹിഗ്വിറ്റയില്‍ 'പരിചയപ്പെടുത്തുന്ന വരികളാണിത്. മറ്റൊരു കഥാപാത്രമായ ഗീവര്ഗീസച്ചനിലൂടെ ഇങ്ങനെയും "മറ്റ് ഗോളികളെ ത്യജിച്ച് ഹിഗ്വിറ്റയെ മാത്രമായി ശ്രദ്ധിക്കുവാന്‍ തുടങ്ങിയത് അയാള്‍ പെനാല്റ്റി കിക്ക് നേരിടുന്നത് ആദ്യമായി കണ്ടപ്പോഴാണ്. രണ്ട് കൈകളും വായുവില്‍ വീശി, ഒരു ഓര്ക്കസ്ട്ര കണ്ടക്ടറെപ്പോലെ, ചന്ദ്രക്കല വളഞ്ഞു കിടക്കുന്ന സ്റ്റേഡിയത്തില്‍ കാണികള്‍്ക്കായി അശ്രാവ്യമായ സംഗീതത്തിന്റെ ഉച്ചസ്ഥായികള്‍ ഹിഗ്വിറ്റ തീര്ത്തു. പന്തടിക്കുവാന്‍ നില്ക്കുന്ന കളിക്കാരനാകട്ടെ, അയാളുടെ വാദ്യവൃന്ദത്തിലെ ഒന്നാം വയലിന്‍്കാരന്റെ പ്രാമുഖ്യം മാത്രമേയുണ്ടായിരുന്നുള്ളൂ. അവസാനം ഒരു നാള്‍ അത് സംഭവിച്ചു. മുന്നോട്ട് കയറിയ ഹിഗ്വിറ്റയുടെ കാലില്‍ നിന്ന് എതിരാളി പന്ത് തട്ടിയെടുത്ത് ഒഴിഞ്ഞ പോസ്റ്റില്‍ ഗോളിടിച്ച് കൊളംമ്പിയയെ ലോകകപ്പില്‍ നിന്ന് പുറത്താക്കി. പക്ഷേ ഹിഗ്വിറ്റ ഈ സംഭവിത്തിന്റെ സൃഷ്ടിയിലും താന്‍ വഹിച്ച പങ്കോര്‍ത്ത് മൃദുവായി ചിരിക്കുന്നത് ഗീവര്ഗീസച്ചന്‍ മാത്രം കണ്ടു..!”


ഒരു സെല്‍ഫ് ഗോളിന്റെ ശിക്ഷ സ്വന്തം ജീവനായിരുന്നെന്നു കണ്ടു 1994 ലെ ലോക കപ്പ്. കൊളംബിയന്‍ താരം എസ്കോബര്‍ അങ്ങിനെ ലോക കപ്പിന്റെ രക്ത സാക്ഷിയായി . അത് നമ്മള്‍ സ്തബ്ദരായി നോക്കി കണ്ടു. കണ്ടക്റ്റ് ചെയ്ത സംഗീതത്തിനെതിരെ താളങ്ങള്‍ നിരത്തിയ വയലിന്‍കാരന് കിട്ടിയ ശിക്ഷ. പിറ്റെനത്തെ പത്രങ്ങളില്‍ ആര്‍ത്തിയോടെ പരതിയപ്പോള്‍ കണ്ടു "ഒരു സെല്‍ഫ് ഗോളിന്റെ വില" ഇത് പോലെ എത്രയെത്ര സംഭവങ്ങള്‍.


ഇതെല്ലാം അന്താരാഷ്‌ട്ര കാര്യങ്ങള്‍. കേരളത്തിലെ മറ്റെല്ലാ ഗ്രാമങ്ങളും പോലെ അടാട്ടും ലോക കപ്പിന്റെ അലയൊലികള്‍ ഒട്ടും കുറവായിരുന്നില്ല. Flex വരുന്നതിനു മുന്‍പ് കുംമ്മായത്തിലും നീലഛായത്തിലും കലാകാരന്മാര്‍ കൈകള്‍ കൊണ്ടു വരച്ച് cut-out കള്‍ അലങ്കരിച്ചിരുന്ന കവലകള്‍. കളിയുടെ ഓരോ കണികയും പറുക്കിയെടുത്ത് ആദികാരികമായി വിശകലനം ചെയ്യുന്ന കൂട്ടങ്ങള്‍. Formation നെ പറ്റിയും, ശൈലികളെ പറ്റിയും ടീമിന്റെ കോച്ചിനേക്കാള്‍ അദികാരികമായി സംസാരിക്കാന്‍ കഴിവുണ്ടായിരുന്നവര്‍. "Pyramid Formation വിജയിക്കില്ലെന്ന് അന്നേ പറഞ്ഞതാ. ", "കളി ആസ്വദിച്ചു കാണണമെങ്കില്‍ ലാറ്റിന്‍ അമേരിക്കന്‍ ശൈലി തന്നെ, നിങ്ങള്‍ യൂറോപ്യന്മാരുടെ defensive ശൈലിയില്‍ എവിട്യാ സൌന്ദര്യം ", "ഇപ്രാവശ്യം പെരേര കു പിഴച്ചത് തന്നെ." ഇവയെല്ലാം കളി TV യില്‍ കാണുമ്പോള്‍ ഞങ്ങള്‍ക്കിടയിലെ commentators'ല്‍ നിന്ന് കേട്ടിരുന്ന live commentary കളിലെ ഏതാനും ശകലങ്ങള്‍ മാത്രം.
കളിയുടെ ലഹരി ശരിക്കും അറിയാന്‍ കേരളത്തില്‍ തന്നെ പോണം. ഓരോ ലോക കപ്പും നടക്കുന്നത് കേരളത്തിലായിരുന്നു (ഞങ്ങള്‍ക്ക് ആര്യന്‍പാടം ഗ്രൌണ്ടിലും ) എന്ന പ്രതീതിയാ ഉണര്‍ത്തിയിരുന്നെ. ഒരു വീട്ടില്‍ എല്ലാവരും കൂടിയിരുന്നു കളി കണ്ടിരുന്നതിന്റെ ഒരു സുഖം ഇപ്പോള്‍ എവിടെയിരുന്നു കണ്ടാലും കിട്ടില്ല. നാല് ചുമരുകള്‍ക്കുള്ളില്‍ റൊമാരിയോക്കും, ബാജിയോക്കും ഒരേ സമയം ആര്പ്പു വിളികള്‍ ഉയര്‍ന്നു. ഗോളടിച്ചതിന്റെ replay കാണുമ്പോള്‍ "ദേ വീണ്ടും ഗോള്‍, ദേ പിന്നീം, ഇവന്‍ മോശല്ല്യാട്ട......." കൊച്ചുമാണിയേട്ടന്ടെ ഈ live commentary ക്ക് മുന്‍പില്‍ സ്തബ്ദരായി നിന്ന കാണികള്‍. ഇടവേളകളില്‍ പഴയ ലോകകപ്പില്‍ ചരിത്രത്തിന്റെ ഭാഗമായ ഗോളുകള്‍ കാണിക്കുമ്പോള്‍ , മറഡോണയുടെ ദൈവത്തിന്റെ കൈയ്യു കൊണ്ടുള്ള ഗോളും, England ന്‍റെ ആറു കളിക്കാരെ മറികടന്നുള്ള നൂറ്റാണ്ടിന്റെ ഗോളും കണ്ട് ഞെട്ടി നിന്നു ഞങ്ങള്‍. അ ഗോളിനെ പറ്റി ആദികാരികമായി പറഞ്ഞു തന്നിരുന്ന സീനിയര്‍ കാണികള്‍. തീര്‍ത്തും നിസ്സാരമായി "ചെക്കന്റെ ഗോളാ" എന്ന് പറയുന്ന ശശിഏട്ടന്‍- മറഡോണയുടെ അടാട്ടെ ശബ്ദം.

പുതിയ തലമുറ പൂര്‍വികന്മാരില് നിന്ന് ആവേശത്തിന്റെ തീപന്തം ഏറ്റെടുത്തു കഴിഞ്ഞു. "ആയിരം മെസ്സിക്കു അര കാക്ക", "കഴിഞ്ഞ അസ്തമയങ്ങളില്‍ ഞങ്ങള്‍ക്ക് നിരാശയില്ല, ഇനി വരുന്ന ഉദയങ്ങലിലാണ് ഞങ്ങളുടെ പ്രതീക്ഷ" , "കോട്ട കീഴടക്കാന്‍ വേനലുകളും മരുഭൂമികളും താണ്ടി വരുന്ന ആശ്വാരൂദര്‍ ഞങ്ങള്‍" എന്നിങ്ങനെ മലപ്പുറത്തും കോഴിക്കോടും തൃശ്ശൂരും അടാട്ടും പടുകൂറ്റന്‍ flex കള്‍ നിരന്നു കഴിഞ്ഞു.

ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം. ഒരുമിച്ചിരുന്ന് കളി കാണുന്നതിന്റെ ഓര്‍മ്മകള്‍ അയവിറക്കി ഓരോരോ ഇടങ്ങളിലിരുന്നു വീണ്ടും നമുക്കാലഹരിയില്‍ ചേരാം. കാണാം നമുക്ക് മെസ്സിയും, കാക്കയും റൂണിയും കാലുകളാല്‍ കവിതവിരിയിക്കുന്നത് . ഗോള്‍ മുഖം കാക്കുന്ന ബുഫ്ഫോനും, സീസറും, കാസ്സിലാസ്സും രണ്ട് കൈകളും വായുവില്‍ വീശി, ഒരു ഓര്ക്കസ്ട്ര കണ്ടക്ടറെപ്പോലെ എകാഗ്ര മനസ്സുമായി നില്‍ക്കുന്നത് , താണ്ഢവത്തിന് മുമ്പ് സശ്രദ്ധം ജടയഴിച്ചിട്ട ശിവനെപ്പോലെ കുതിക്കുന്ന ലാറ്റിന്‍ അമേരിക്കന്‍ ശൈലിയുടെ, ഒരു വൈദികന്റെ ക്ഷമയോടെ മുന്നേറുന്ന യൂറോപ്യന്‍ ശൈലിയുടെ ഒക്കെ ദ്രിശ്യ ചാരുത ആസ്വദിക്കാം നമുക്കിനി.

5 അഭിപ്രായങ്ങൾ:

Raman പറഞ്ഞു...

Avar Varunnu veendum oru mamaankathinaayi.

വരയും വരിയും : സിബു നൂറനാട് പറഞ്ഞു...

ഒരിക്കല്‍ നാട്ടിലെ ക്ലബ്ബില്‍ കളി കാണാന്‍ ഇരിക്കുമ്പോള്‍ 'സോമന്‍ കൊച്ചേട്ടന്‍', "ഇടത്ത് കൊടുക്കെടാ..... പാസ്‌...പാസ്‌....ലെഫ്റ്റ് വിംഗ്..."ന്നു ആവേശം മൂത്തപ്പോള്‍..

പിന്നാമ്പുറത്ത് നിന്നൊരു കമന്റ്‌ : "സോമാ, കളി പറഞ്ഞു കൊടുക്കല്ലേ....കളി പറഞ്ഞു കൊടുക്കല്ലേ...."

വിനുവേട്ടന്‍ പറഞ്ഞു...

രാമന്‍... നന്നായി ഈ ഓര്‍മ്മക്കുറിപ്പ്‌...

ആകെക്കൂടി അല്‍പ്പമെങ്കിലും ഫുട്‌ബോള്‍ കളിച്ചത്‌ 'പൊറാട്ട്‌ര' ആശ്രമത്തിന്റെ ഗ്രൗണ്ടില്‍ ഡ്രില്‍ മാഷ്‌ കൊണ്ട്‌ പോകുമ്പോഴായിരുന്നു. മണി മങ്കാടിന്‌ അടി കിട്ടുന്ന മാതിരി പന്ത്‌ വന്ന് 'പ്‌ടേ പ്‌ടേ'ന്ന് വയറ്റത്ത്‌ രണ്ട്‌ പ്രാവശ്യം തലോടിയ അന്ന് നിറുത്തി കളി... പിന്നെ കാഴ്ച മാത്രമായി...

Raman പറഞ്ഞു...

Sibu- "Kali parayalle" typical comment aanu.

Vinuettan- Poratra ground and Dasan mash. Thrissur visheshangalil oru next post scope undu

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

ഇത്തവണ ഇതുവരേ ആരും കാലോണ്ട് ഒരു തേങ്ങ്യ്യേം ഉണ്ടാക്കില്ലല്ലോ...

Not able to read?

This Blog is in Malayalam. Click below logo and download the Font to your Fonts folder. Click here for Malayalam Fonts

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
Pune/ Adat, Maharashtra/Thrissur, India
Anginey prathyekichu parayaanonnumilla.

ബ്ലോഗ് ആര്‍ക്കൈവ്