2010, ജൂൺ 26, ശനിയാഴ്‌ച

പാലേരി മാണിക്യം എന്ന സിനിമാനുഭവം

ഒരു ചെറിയ കാത്തിരിപ്പിന് ശേഷം ആ സിനിമ കാണാറായി.
"സിനിമ എന്നത് സംവിധായകന്റെ കലയാണ് " ഇത് നമ്മള്‍ ഒരു പാട് സ്ഥലങ്ങളില്‍ കേട്ടിട്ടുള്ളതാണ് . ഈ വാചകം അന്വര്‍തമാക്കുന്ന സിനിമ, അതാണ്‌ 'പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ'.
T.P രാജീവന്റെ ഇതേ പേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്കാരം എന്നതിലുപരി സിനിമ എന്ന മാധ്യമത്തിന്റെ എല്ലാ സങ്കേതങളും ഉപയോകിച്ച് ആവിഷ്ക്കരണ രീതിയില്‍ പുതുമകളുമായി ഒരു വ്യത്യസ്ത ദ്രിശ്യാനുഭവം നല്കാന്‍ രഞ്ജിത്തിനു കഴിഞ്ഞിട്ടുണ്ട് . ഒരു നോവല്‍ സിനിമയാക്കുമ്പോളുളള ഉള്ള പ്രധാന വെല്ലുവിളികളെ പലതും മറികടക്കാന്‍ രഞ്ജിത്തിന്ടെ തിരക്കഥക്കായിട്ടുണ്ട്. അത് ഒരു വലിയ വിജയം തന്നെ. വ്യത്യസ്ത കാലഘട്ടങ്ങളിലൂടെ കഥയുടെ പ്രയാണം തുടരുമ്പോള്‍ പ്രേക്ഷകനും കാഥികനും ഒരേ സമയം ഇനിയെന്ത് എന്ന് ചോദിച്ചു പോകുന്നു.

ഒരേ ഷോട്ടില്‍ മാണിക്ക്യത്തിന്റെ പാലേരിയിലേക്കുള്ള വരവും, പായില്‍ പൊതിഞ്ഞുള്ള തിരിച്ചു പോക്കും, "ഈ രണ്ടു യാത്രക്കിടയിലെ പതിനൊന്നു ദിവസം" എന്ന്‍ ഹരിദാസ് എന്ന കാഥികന്റെ monolgue, ഹോ എന്റമ്മോ രണ്ജിതിനു 'a Standing ovation'.

അവതരണ രീതിയിലുള്ള മിതത്വവും എടുത്തു പറയേണ്ടത് തന്നെ. അല്ലെങ്കില്‍ ഒരു പക്ഷെ ഒരു കൊലപാതകത്തിന്റെ ഡോകുമെന്ററിയോ, ഒരു ഇക്കിളി പടത്തിന്റെ രസത്തിലോ ഒതുങ്ങിയേനെ ഈ സിനിമ.
കയ്യിലുള്ള 'തുരുപ്പു ഗുലാന്‍ ' മാരെയെല്ലാം പരീക്ഷിച്ചു തളര്‍ന്ന മമ്മുട്ടിക്ക്‌ കിട്ടിയ ഭാഗ്യം, അതാണ്‌ മുരിക്കിന്‍ കുന്നത്ത് അഹമ്മദ് ഹാജി . അ വേഷം മമ്മുട്ടി അതി മനോഹരമാക്കിയിരിക്കുന്നു. ചീരു എന്ന കഥാപാത്രത്തെ കാണുമ്പോള്‍ ക്രൌര്യം നിറഞ്ഞു നില്‍ക്കുന്ന മുഖത്ത് ശ്രിന്കാര ഭാവത്തിലുള്ള ഒരു ചോദ്യം "ഉള്ള ചീത്തപ്പേര് കൂട്ടാനീ പെണ്ണുങ്ങള്‍ ഇങ്ങനെ ഇറങ്ങി നടക്കാന്‍ തുടങ്ങിയാ എങ്ങന്യാ" മമ്മുട്ടി എന്ന നടനിലെ കഴിവ് ഇടയ്ക്കും തലക്കുമുള്ള പോക്കിരി രാജമാര്‍ കെടുത്തുന്നില്ല എന്ന് വിളിച്ചറിയിക്കുന്നു.
എടുത്തു പറയേണ്ട വേറെ എത്രയോ കഥാപാത്രങ്ങള്‍ ഉണ്ട് ഇനിയും. പൊക്കനായ ശ്രീജിത്ത്‌ കൈവേലി, പഴയകാല കമ്മ്യൂണിസ്റ്റ്‌ നേതാവായി തിരക്കഥാകൃത്ത്‌ ടി ദാമോധരന്‍, കമ്മ്യൂണിസ്റ്റ്‌ നേതാവായി ശ്രീനിവാസന്റെ വൃദ്ധനായ ബാര്‍ബര്‍ കേശവന്‍, പിന്നെ ഒരു നിര നാടക നടന്മാര്‍എല്ലാവരും തകര്‍ത്തഭിനയിച്ചിട്ടുണ്ട് .
ഒപ്പം തന്നെ പറയേണ്ടതാണ് T.P. രാജീവന്റെ title song.
"പാലേറും നാടായ പാലേരീല്
പാടിപ്പതിഞ്ഞൊരു പാട്ടുണ്ടല്ലോ
പാലേരി മാണിക്യം പെണ്ണൊരുത്തി
പാതിരാ നീന്തിക്കടന്ന പാട്ട്
ആവളച്ചെറേലെ മീനിന്റൊപ്പം
നീന്തിത്തുടിച്ചു വളർന്ന പെണ്ണ്
കല്ലൂരെ കാട്ടിലെ മാനിന്റൊപ്പം
ഓടിക്കളിച്ചു വളർന്ന പെണ്ണ്
കുഞ്ഞോറക്കുന്നിന്നടിവാരത്തിൽ
തുമ്പപ്പൂച്ചിരിയും നുണക്കുഴിയും
ആകാശചന്ദ്രന്റെ വീട്ടിൽ നിന്ന്സമ്മാനം കിട്ടിയ കണ്ണും മൂക്കും
കവടി മണി പോലെ പൊക്കിൾക്കൊടി
പൂവിരിയും പോലെയാ ചുണ്ടും
മാഞ്ചോട്ടിൽ മകരത്തിൽ കാറ്റു പോലെ
ഇല നുള്ളി പൂ നുള്ളി നടന്ന പെണ്ണ്
ആ പെണ്ണിൻ പാട്ടിൽ തളിർക്കും നെല്ലിൽ
ഓളെപ്പോലുള്ള കതിരു വിളയും
പാലേരി മാണിക്യം പെണ്ണൊരുത്തിപാതിരാ നീന്തിക്കടന്ന പാട്ട് "
ഛായാഗ്രഹണംചില സമയങ്ങളില്‍ വര്‍ണ്ണങ്ങള്‍ കൊണ്ടുള്ള മായജാലമായി തോനുമെങ്കിലും, പഴയ പാലേരിയെ കാണിക്കാന്‍ മഞ്ഞ നിറത്തിന്റെ പ്രയോഗം നന്നായി ഫലിച്ചിട്ടുണ്ട്. അതുപോലെ തന്നെ സംഗീതവും. ഓരോ രംഗങ്ങളുമായി ഇഴുകി ചേര്‍ന്നിരിക്കുന്നു സംഗീതം. hats off to Sarath and Bijilal.
കയ്യൊപ്പ് , തിരക്കഥ, കേരള കഫെ - ranjith നല്ല സിനിമകള്‍ തേടിയുള്ള പ്രയാണം തുടരുന്നു. The Brand Ranjith വീണ്ടും വേരുകള്‍ ഉറപ്പിക്കുന്നു. ഏഷ്യാനെറ്റ്‌ ഫിലിം അവാര്‍ഡ്‌ വാങ്ങിയ ശേഷം അദ്ധേഹത്തിന്റെ തന്നെ വരികള്‍ ഉദ്ധരിക്കുകയാനെങ്കില്‍ "പൊട്ടക്കുളത്തില്‍ കിടന്നു നീന്തുകായാണ് നീ, ..." അതെ Rock N Roll, നസ്രാണി, പ്രജാപതി എന്നീ പൊട്ടക്കുളത്തില്‍ കിടന്നു നീന്തുകയായിരുന്നു. ഈ തിരിച്ചറിവ് മലയാള സിനിമയ്ക്കു ഇനിയും ഇതുപോലുള്ള നല്ല ചിത്രങ്ങള്‍ തരുമെന്ന് പ്രതീക്ഷിക്കാം.
-ആകെ മൊത്തം പറഞ്ഞാല്‍-
- കാണാത്തവര്‍ എന്തായാലും പോയി കാണുക, മലയാളത്തില്‍ ഈയടുത്ത് ഇറങ്ങിയതില്‍ വെച്ച് ഒരു അതിമനോഹരമായ ചിത്രം.
-മുരിക്കിന്‍ കുന്നത് അഹമ്മദ് ഹാജി - ഭാസ്കര പട്ടേലര്‍ക്ക് ശേഷം മമ്മുട്ടിയുടെ മറ്റൊരു അസാദ്യ സംഗതി.
-മനോഹരമായ title Song
- ഒരു കൂട്ടം നാടക നടന്മാര്‍, തര്പ്പന്‍ അഭിനയം അങ്ങിനെ പോകുന്നു ....

-നായകന്‍റെ കൂടെ laptop ല്‍ നോക്കി, cigarette വലിച്ചിരിക്കുന്ന കാമുകി, ചിലയിടെങ്ങളിലെങ്കിലും കോളേജ് മാഗസിനിലെ പോലുള്ള സാഹിത്യം, ഡല്‍ഹിയില്‍ നിന്നുള്ള വരവ്, ഇതുപോലുള്ള cliche കള്‍ ഒഴിവാക്കാമായിരുന്നു എന്ന് തോന്നാ.
വാര്യര്‍ എന്ന സുഹൃത്ത്‌ ചോദിച്ച ചോദ്യം ഒരു വട്ടം കൂടി രഞ്ജിത്തിനോട് - VKN'ന്‍റെ പിതാമഹനിലെ ചാത്തു നായരായി രഞ്ജിത്തിന്റെ സംവിധാനത്തില്‍ മമ്മുട്ടിയെ ഇനിയെന്ന് കാണാന്‍ പറ്റും?

9 അഭിപ്രായങ്ങൾ:

Raman പറഞ്ഞു...

Palerimanikkyam oru thakarppan cinemannya

b Studio പറഞ്ഞു...

ഒരു കാലത്ത് കച്ചവട സിനിമയുടെ അവസാന വാക്കായിരുന്ന രഞ്ജിത്ത് തന്റെ തൂലികയിൽ പൂവള്ളി ഇന്ദുചൂഡനേക്കാൾ ശക്തമായ ഒരു കഥാപാത്രം ഇനി വിരിയില്ല എന്ന സത്യം മനസ്സിലാക്കിയത് കൊണ്ടാവാം കലാമൂല്യമുള്ള സിനിമകളിലേക്ക് തിരിഞ്ഞത്. കയ്യൊപ്പ്, തിരകഥ, പാലേരി മാണിക്യം, കേരള കഫേ എല്ലാം അതിന്റെ ഭാഗം തന്നെ. പക്ഷെ ഇത്തരം ചിത്രങ്ങളിൽ രഞ്ജിത്ത് എന്ന എഴുത്തുകാരനായ സംവിധായകൻ പൂർണമായും വിജയിക്കുന്നുണ്ടോ എന്ന കാര്യം സംശയമാണു. രഞ്ജിത്തിൽ നിന്നും ഇനിയും അത്ഭുതങ്ങൾ വരാനിരിക്കുന്നതേ ഉള്ളു.

വരയും വരിയും : സിബു നൂറനാട് പറഞ്ഞു...

അസാധ്യ സിനിമ ആയിരുന്നു.
കണ്ടു കഴിഞ്ഞ് 2 ദിവസ്സം മനസ്സില്‍ തങ്ങി നിന്ന ചിത്രങ്ങളില്‍ ഏറ്റവും പുതിയത് ഇത് തന്നെ.

അജ്ഞാതന്‍ പറഞ്ഞു...

മമ്മൂട്ടിയുടെ ഹാജിയാര്‍ സൂപ്പര്‍

Unknown പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Unknown പറഞ്ഞു...

Sirjee,
Nalla cinema thanne. Thirichu ee postilekku varumpol vivaranam crisp and interesting. Kaanaathavarkku cinema kaanaan thonnum.
Magazine sahithyam bodichutta. Pinne Title song lyrics add cheythathu nannaayi.

Then oru kaaryam koodi undu, ranjithinte samvidhaanathil oru vidham nalla cinemakal aayirunnu. Nasraani thirakkadhayaanu Ranjith.

അജ്ഞാതന്‍ പറഞ്ഞു...

I too hv a post on palery manikyam

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

നന്നായിരിക്കുന്നു ഈ രാമചിന്തകൾ..
പിന്നെ ചാത്തുനായരെ സിനിമയിൽ അവതരിപ്പിക്കാൻ നല്ലത് മോഹൻലാൽ തന്നെയാണെന്നു തൊന്നുന്നൂ...കേട്ടൊ

poor-me/പാവം-ഞാന്‍ പറഞ്ഞു...

A good film...

Not able to read?

This Blog is in Malayalam. Click below logo and download the Font to your Fonts folder. Click here for Malayalam Fonts

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
Pune/ Adat, Maharashtra/Thrissur, India
Anginey prathyekichu parayaanonnumilla.

ബ്ലോഗ് ആര്‍ക്കൈവ്