2012, നവംബർ 20, ചൊവ്വാഴ്ച

വെട്ടും തടയും

കഥാപശ്ചാത്തലം പൊന്നാനി. പൊന്നാനിയിലെ ഒരു അയ്യപ്പന്‍ വിളക്ക് .

മലയാള മാസം വൃശ്ചികം (അതാവാനെ തരമുള്ളൂ). സംഗതി കൊഴുപ്പിക്കാന്‍ കുറച്ചു ആലങ്കാരികന്‍ കേറ്റുന്നു : 'മൂടല്‍ മഞ്ഞിന്റെ മടിത്തട്ടില്‍ സ്വച്ചന്ദമായി വിശ്രമിക്കുന്നു നിലാവ് സുന്ദരി'. ഹൂശ് ...

പാലാഴിമഥനം, ശാസ്‌താവിന്‍െറ ജനനം, ശൂര്‍പകന്‍െറ തപസ്സ്‌, ശൂര്‍പകാസുരവധം, ശൂരപത്മാസുരകഥ, മഹിഷീമര്‍ദനം, പന്തളശ്ശേവുകം, പാണ്ടിശ്ശേവുകം എന്നിങ്ങനെ കഥാഭാഗങ്ങള്‍  കഴിഞ്ഞ് , അവസാന ഇനം  വെട്ടും  തടയ്ക്കും സമയായീന്നു. അയ്യപ്പന്‍ ഒരു വശത്തുന്നു കലാപരിപാടി തുടങ്ങി. കഥയില്‍ വാവര്  തടുക്കാന്‍ വിധിക്കപ്പെട്ട കഥാപാത്രമായതിനാല്‍ തടുത്തുകൊണ്ടേയിരുന്നു. മതസൗഹാര്‍ദ്ദം നിലനിര്‍ത്താന്‍, വാവരു  ഇടക്കൊരു വെട്ടു തിരിച്ചും കൊടുത്തു, എന്ന് വായിച്ചാലും വിരോധല്ല്യ .. 
അയ്യപ്പന് ഒടുക്കത്തെ മൂച്ച്. ആഞ്ഞ് ആഞ്ഞ്  വെട്ട് .. വാവര് ഒടുക്കത്തെ ഓട്ടം. വാവരുടെ ഓട്ടം 'ഇരുട്ട്  പുതപ്പായി മൂടിപ്പുതപ്പിച്ചുറങ്ങുന്ന' അപ്പുറത്തെ തെങ്ങിന്‍ പറമ്പിനെ വരെ ഉണര്‍ത്തി. ഇരുട്ടില്‍ വാവര് വീണ്ടും ഓടി . സഖാവ് അയ്യപ്പന്‍ പിന്നാലെ. (വാശീടെ കാര്യത്തില് മൂപ്പരും ഒട്ടും കുറവല്ലല്ലോ. പുലിയെ വംശനാശം നേരിടുന്ന വന്ന്യജീവിയായി അന്നൊന്നും പ്രഖ്യാപിച്ചിട്ടില്ലാത്തതിനാല്‍ ; അന്ന് എന്ന് പറഞ്ഞാല്‍ യുഗങ്ങള്‍ക്കും മുന്നേ എന്ന് , പുലി  'Ready to  accelererate' position ഇല്‍ ferrari ആയി നില്‍ക്കുന്ന അഹങ്കാരവും അയ്യപ്പജിക്ക്). ഗാലറിയില്‍ ആരവങ്ങള്‍.. ..
പറമ്പിന്റെ ആരും കാണാത്ത ഒരു മൂലയില്‍ എത്തിയപ്പോള്‍, വവര്‍ജി താന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തെ 'പോടാ പുല്ലേ' എന്നും പറഞ്ഞ് വലിച്ചെറിഞ്ഞു ,അയ്യപ്പേട്ടന്റെ കഴുത്തിന്‌ കേറിപ്പിടിച്ചു. ഇനി സംഭാഷണം.

വാവര് : " നായിന്റെ മോനെ, നാലാള്  കൂട്യപ്പോ, ഈയ്യങ്ങനെ കേറി ഷൈന്‍ ചെയ്യുല്ലേ. പണ്ട്  കടം വേടിച്ചു തരാത്തേന്റെ ദേഷ്യം യ്യ്  ഇബടെ  തീര്‍ത്താ, പള്ളേല് കത്തി കേറ്റും മ്മള് " 

അയ്യപ്പന്‍:  .,"പിടി വിടു  Mr . വാവര്‍ , ഞാന്‍ മറ്റാരോ രചിച്ച തിരക്കഥയിലെ  വെറും കഥാപാത്രം മാത്രം, ഇതൊക്കെ നാം ആടിയെ തീരു" (വിവര്‍ത്തനം : കാശ് തരുന്നത് കമ്മറ്റിക്കാരാകുന്നു, അവരുടെ വരുമാനം കാണികളുടെ കീശയില്‍ നിന്നാകുന്നു, കാണികളെ രസിപ്പിച്ചേ ഒക്കൂ)

പിടി ഒന്നുടെ മുറുക്കി വാവര് : "ഹമുക്കെ, യ്യ്  പൂരപ്പറമ്പിലെ 'ബാലെ' കളിക്ക്യാ, ഈ തെങ്ങിന്‍ പറമ്പീല്  പട്ടിക്കാട്ടം  ഇണ്ട്ന്നു അനക്ക്  മുന്നേ അറിയൂലടാ ... ഇന്നട്ടാ എന്നെ എടോം വാലോം ല്ല്യാണ്ട് ഓടിച്ചേ"

അയ്യപ്പന്‍:  :,: "ഇല്ല ഒരു തെറ്റ് ആര്‍ക്കും പറ്റും, പിടി വിട്. അടങ്ങാത്ത ആരവങ്ങള്‍ ഉണ്ടായാല്‍ ഏതു മറഡോണയാ ഗോളടിക്കാണ്ടിരിക്ക്യ , ഇനി ഉണ്ടാവില്ല ,പിടി വിടു "

കാഥാന്ത്യം രണ്ടു പേരും വെളിച്ചത്തില്‍ വന്നപ്പോള്‍ ഉറ്റ മിത്രങ്ങളായ കാഴ്ച, ആന്നത്തെ കാണികള്‍ കണ്ടു. അവരുടെ കാതുകള്‍ "അയ്യപപാ  ചങ്ങാതി വളോണ്ട് വെട്ടല്ലേ, വാളോണ്ട് വെട്ട്യാലോ , ..." എന്ന കവിതാ ശകലം, ഉടുക്കിന്റെ താളാത്മകമായ പശ്ചാത്തലസംഗീതത്തില്‍  ശ്രവിച്ചു ... 

'വെട്ടും തടയും' സമാപ്തം .

2 അഭിപ്രായങ്ങൾ:

പൊറാട്രീയം പറഞ്ഞു...

ഭാവനയുടെ കരിമലകയറ്റം അഥവാ ബുര്‍ജ് ഖലീഫാ കോണി മുറിയുടെ ടെറസ്സിലിരുന്നുള്ള രാമന്റെ ബീഡി വലി....!
രാമാ....! എവട്യായ്യ്‌ ? തെറമ്പീടാ മോനെ. ഏട്ടന്‍ ഇപ്പളേ ദ്‌ കണ്ട്ള്ളോ ട്ടാ !! ക്ഷമീര്....അയ്‌ അയ്‌ ...ന്തൂട്ടാ മൊതല് ! മീന്‍കാരന്‍ ജോസിന്റെ വാമൊഴീല് "പെടേണ സാധനം.... പെടേണ സാധനം."

കൊട്ടും കുരവയും ആര്‍ഭാടവും കതിനാവെടിയും കത്തിക്കുത്തും ഇല്ലാതെ എന്തേ നീയിത് 'സാദാ ജീവന്‍ ഉച്ഛ വിചാര്‍'ന്റെ കോലായില്‍ ആരും കാണാതെ കൊണ്ടിട്ടേ? ചീതാമ്മ്വോ ഒരു നാല് കുരവ... ന്റെ വക ആര്‍പ്പും....!

നിന്റെ കൊട്ടിലിലെ ശിവസുന്ദരനാണ്ട്രാദ്‌ ! കോലം ഞാന്‍ ഇബന് കൊടുക്കുണു.

നിനക്ക് ഡീ എച്ച് എല്ലില്‍ ഒരു ചാക്ക് പരിരംഭണങ്ങളും ! കാന്‍സാസ് ഭാഷേല് 'A bagful of hugs '
Rama, I think this is your best hitherto!

Raman പറഞ്ഞു...

ക്ക് വയ്യന്റെ ബാലേട്ടാ. ഇതിലും വല്ല്യേ 'പൊറംതട്ട്' കിട്ടാനില്ല്യ. ഇതുപോലെയുള്ള തട്ടുകളല്ലേ മ്മളെ ഇടക്കൊക്കെ ഒന്ന് എണീപ്പിച്ചു നിര്‍ത്തണേ. ഇത് മുന്നേ വായിചിരുന്നിലാല്ലേ ?.
ബാലേട്ടന്‍ സത്യന്‍ അന്തിക്കാടിന്റ്റ് 'ശ്രീധരന്റെ ഒന്നാം തിരുമുറിവ് ' കണ്ടിട്ടുണ്ടോ. മമ്മുട്ടി പടം.
അതില്‍ മാമുക്കോയ ഒരു രാത്രി അവരുടെ നാട്ടിലെ ക്ലബ്ബില്‍ ഇരുന്നു "ആരെയും ഭാവ ഗായകനാക്കും ..." എന്ന പാട്ട് അഗസ്റിന് പാടിക്കേള്‍പ്പിക്കുമ്പോള്‍ പിന്നിലിരിക്കുന്ന വേറെ ഒരാള്‍ മാമുവിനോട് പറയും "നിര്ത്തെടോ"
അത് വകവയ്ക്കാതെ അഗസ്ത്യന്‍ മാമുവിനോട് - "എന്ത് രസാന്നറിയോ നാരണേട്ടന്റെ പാട്ട് " (നാരനേട്ടന്‍ മാമു അവതരിപ്പിക്കുന്ന കഥാപാത്രം)
അപ്പൊ മാമു സ്വതസിദ്ധമായ ശൈലിയില്‍ അഗസ്റ്റ്യനോട്- "ഉവ്വോ അഗസ്ത്യന്‍" "?" , എന്നിട്ട് പിന്നിലിരിക്കുന്നവനെ അവഗണിച്ചുകൊണ്ട് പതിഞ്ഞ സ്വരത്തില്‍ വീണ്ടും പാടും "ആരെയും ഭാവ ഗായകനാക്കും ..."

നന്ദ്രി ബാലേട്ടാ നന്ദ്രി ...

Not able to read?

This Blog is in Malayalam. Click below logo and download the Font to your Fonts folder. Click here for Malayalam Fonts

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
Pune/ Adat, Maharashtra/Thrissur, India
Anginey prathyekichu parayaanonnumilla.

ബ്ലോഗ് ആര്‍ക്കൈവ്